Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
രണ്ട് തുള്ളി നാരങ്ങ നീര് മതി ഇതിനെല്ലാം പരിഹാരം
ആരോഗ്യത്തിന് നാരങ്ങ നീര് കൊണ്ട് നടത്തുന്ന ചികിത്സകള്‍ എന്ന് നോക്കാം
നാരങ്ങ നീര് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. പല വിധത്തിലഉള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ നീര്. ആരോഗ്യം മാത്രമല്ല സൗന്ദര്യവും ഇതിന്റെ മുന്നില്‍ മുട്ടു മട്ടക്കും. ഏത് സൗന്ദര്യ പ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. എന്നാല്‍ നാരങ്ങ നീര് പല രോഗങ്ങള്‍ക്കും പല വിധത്തില്‍ ഉപയോഗിക്കാവുന്ന ഒറ്റമൂലിയാണ്. ഏത് തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ നീര്.
നാരങ്ങ കൊണ്ടുള്ള ഒറ്റമൂലി പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്.
രോഗപ്രതിരോധ ശേഷി തന്നെയാണ് ശരീരത്തില്‍ ആദ്യം വേണ്ടത്. എന്നാല്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നാരങ്ങ നീരിന്റെ ഗുണം ചില്ലറയല്ല. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ക്കാണ് നാരങ്ങ നീര് കൊണ്ട് പരിഹാരം കാണാന്‍ സാധിക്കുന്നത് എന്ന് നോക്കാം. പാരമ്പര്യമായി ലഭിച്ച ഒരു ഒറ്റമൂലിയാണ് നാരങ്ങയില്‍ ഉള്ളത്. ഇത്തരം ഒറ്റമൂലികള്‍ കൊണ്ട് നമുക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്.

കാലിലെ നീരിന് പരിഹാരം
കാലിലെ നീര് പല വിധത്തില്‍ നമ്മുടെ ഉറക്കം കെടുത്താറുണ്ട്. ആരോഗ്യത്തിന് പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിന്റെ ലക്ഷണങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ് കാലിലെ നീര്. നാരങ്ങ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ ഞരമ്പുകളെ ശക്തിപ്പെടുത്തുന്നു.

ഡിപ്രഷന്
ഡിപ്രഷന് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള സിട്രസ് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും മൂഡ് മാറ്റത്തിന് കാരണമാകുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കാന്‍ നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്.

ചതവിന് പരിഹാരം
ചതവ് പലപ്പോഴും സംഭവിക്കാവുന്ന ഒന്നാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. ഒരു വലിയ സ്പൂണ്‍ നിറയെ നാരങ്ങ നീരും ഒരു ടീസ്പൂണ്‍ ഉപ്പും മിക്സ് ചെയ്ത് അതില്‍ ഒരു കഷ്ണം തുണി നനച്ചിടുക. ഇത് ചതവുകളെ ഇല്ലാതാക്കുന്നു.

കാലിലെ ആണി
ആണി രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഇനി പരിഹാരം നല്കാന് സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. ഒരു പാത്രത്തില്‍ അല്പം ചൂടുവെള്ളം എടുത്ത് അതില്‍ രണ്ട് നാരങ്ങയുടെ നീര് ഒഴിക്കാം. ഇതില്‍ കാല് മുക്കി അരമണിക്കൂര്‍ ഇരിക്കുക. ഇത് കാലിലെ ആണിയെ സോഫ്റ്റ് ആക്കുന്നു. പിന്നീട് സ്ക്രബ്ബര്‍ ഇട്ട് കഴുകിയാല്‍ ഇത് പറിഞ്ഞ് പോരുന്നതായിരിക്കും.

അള്‍സറിന് പരിഹാരം
വായിലെ അള്‍സറിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ നീര് വായിലെ മുറിവില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് വായിലെ മുറിവിന് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നു. നാവിലെ പുണ്ണിനും നാരങ്ങ നീര് ഉത്തമമാണ്.

തൊണ്ടയില്‍ ഭക്ഷണം കഴിക്കുന്നത്
ഭക്ഷണ കാര്യത്തില്‍ വേഗത കാണിക്കുന്നവര്‍ക്കാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയാല്‍ അതിന് പരിഹാരം കാണാന്‍ നാരങ്ങ നീരിന് കഴിയും. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, ഒരു ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ മിക്സ് ചെയ്ത് കുടിക്കാം. ഇത് മുള്ള് സോഫ്റ്റ് ആയി തൊണ്ടയിലൂടെ ഇറങ്ങിപ്പോവാന്‍ സഹായിക്കുന്നു.

മുടിസംരക്ഷണം
ആരോഗ്യ കാര്യത്തില്‍ മാത്രമല്ല കേശസംരക്ഷണത്തിന്റെ കാര്യത്തിലും മുന്നിലാണ് നാരങ്ങ നീര്. ഉണങ്ങിയ തലയോട്ടിയില്‍ അല്പം നാരങ്ങ നീര് തേച്ച് പിടിപ്പിച്ച് അത് ഒരു ടവ്വല്‍ ഉപയോഗിച്ച് പൊതിഞ്ഞ് വെക്കുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് രണ്ടാഴ്ച കൃത്യമായി ചെയ്താല്‍ താരന് പരിപൂര്‍ണ പരിഹാരം നേടാം.

അരിമ്പാറക്ക് പരിഹാരം
അരിമ്പാറയും ചര്‍മ്മ പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അരിമ്പാറയെ ഇല്ലാതാക്കാനും നാരങ്ങ നീര് ഉപയോഗിക്കാം. പകുതി നാരങ്ങയുടെ നീര് കഴിക്കുന്നത് അരിമ്പാറക്ക് പരിഹാരം നല്കാന് സഹായിക്കുന്നു. നാരങ്ങ നീര് മുകളില്‍ പറഞ്ഞ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നു.

ഉറക്കമില്ലായ്മ പരിഹരിക്കാന്‍
ഉറക്കമില്ലായ്മക്ക് പരിഹാരം കാണാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് നാരങ്ങ നീര്. കുളിക്കുന്ന വെള്ളത്തില്‍ അല്പം നാരങ്ങ നീര് കലര്‍ത്തി അത് കൊണ്ട് കുളിച്ചാല്‍ മതി. ഇത് ഉറക്കമില്ലായ്മക്ക് പരിഹാരം നല്കുന്നു. മാത്രമല്ല പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ നീര്.

പനിക്ക് പരിഹാരം
വൈറല്‍ ഫീവറിന് പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ നീര്. ഒരു ഗ്ലാസ്സില്‍ രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര് മിക്സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് കുറച്ച് സമയത്തിനുള്ളില്‍ തന്നെ പനിയെ പമ്പ കടത്തും. അതുകൊണ്ട് തന്നെ പനിയെ പ്രതിരോധിക്കാന്‍ മികച്ചതാണ് നാരങ്ങ നീര്.



Click it and Unblock the Notifications