For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫിറ്റ്‌നസ് തേടുന്ന പുരുഷന് ഈ മന്ത്രം

ഫിറ്റ്‌നസ്സിനു മുന്‍തൂക്കം നല്‍കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം

|

ഫിറ്റ്‌നസ് ആഗ്രഹിക്കാത്ത പുരുഷന്‍മാര്‍ ഉണ്ടാവില്ല. എന്തൊക്കെ പറഞ്ഞാലും ഫിറ്റ്‌നസ് തന്നെയാണ് എല്ലാവര്‍ക്കും ആഗ്രഹം. അതിനായി ജിമ്മില്‍ പോവുന്നതിനും ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിനും തുടങ്ങി നിരവധി തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് പല ചെറുപ്പക്കാരും. എന്നാല്‍ പലരും ഇത്തരം കാര്യങ്ങളില്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും ഫിറ്റ്‌നസ് പലപ്പോഴും പലരുടേയും കാര്യത്തില്‍ വില്ലനാവാറുണ്ട്. എന്നാല്‍ ഇനി ഫിറ്റ്‌നസിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

ഫിറ്റ്‌നസ് ഉള്ള പുരുഷന്‍മാരെയാണ് ഇന്നത്തെ കാലത്ത് എല്ലാ സ്ത്രീകളും ഇഷ്ടപ്പെടുന്നത്. അതിലുപരി ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ വേണ്ടി പരക്കം പായുന്ന പുരുഷന്‍മാരും ചില്ലറയല്ല. ജിമ്മിലും മറ്റും പോയി കഠിന വ്യായാമം ചെയ്ത് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഠിനമായ ഡയറ്റും മറ്റും ശീലിക്കുന്നവര്‍ക്ക് ഇന്നും ഒരു മാറ്റവും ഇല്ല. എന്നാല്‍ ഫിറ്റ്‌നസിനായി ശീലിക്കേണ്ടത് ഇവ മാത്രമല്ല. ആരോഗ്യമുള്ള ജീവിത രീതി കൂടെ ജീവിതത്തിന്റെ ഭാഗമാക്കണം.

ഫിറ്റ്‌നസിനായി ജിമ്മില്‍ പോവാതെയും ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഇല്ലാതാക്കിയും ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ക്കായി എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം. ജിമ്മില്‍ ചിലവാക്കുന്ന പണത്തിന്റെ കാര്യത്തില്‍ ഇനി ലാഭം കാണാം. കാരണം ജിമ്മില്‍ പൊവാതെ എങ്ങനെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാം എന്ന് നോക്കാം. ആരോഗ്യത്തിനായി ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ എന്തൊക്കെ കാര്യങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഇത്തരം കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കിയാല്‍ നിങ്ങള്‍ക്കും നല്ല ശരീരമുള്ള ഒരു ഉത്തമ പുരുഷനാവാം.

നല്ല ഭക്ഷണം

നല്ല ഭക്ഷണം

ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യരുത്. ഇത്തരത്തില്‍ ചെയ്താല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചികിത്സിച്ചു മാറ്റുന്നതിന് സമയം വേറെ കണ്ടെത്തേണ്ടതായി വരുന്നു. ആരോഗ്യം നല്‍കുന്ന ഭക്ഷണത്തിനാണ് ആദ്യം മുന്‍തൂക്കം നല്‍കേണ്ടത്. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. പാലും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇതെല്ലാം പുരുഷന്റെ ഫിറ്റ്‌നസ് വര്‍ദ്ധിപ്പിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

 അനാവശ്യ കൊഴുപ്പ് കളയാം

അനാവശ്യ കൊഴുപ്പ് കളയാം

പലപ്പോഴും ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് അമിതവണ്ണവും കുടവയറുമാണ് സമ്മാനിയ്ക്കുക. ഇത് പക്ഷാഘാതം ഹൃദയാഘാതം തുടങ്ങിയവയിലേക്ക് നയിക്കുന്നതും സാധാരണം. ഇതിനെയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. അതിനായി കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുക. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

മുടങ്ങാതെ വ്യായാമം

മുടങ്ങാതെ വ്യായാമം

എല്ലാ ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുന്നത് ശീലമാക്കുക. എന്നാല്‍ ഇതൊരിക്കലും വഴിപാട് കഴിക്കുന്ന പോലെ ആവരുത്. കാരണം ഫിറ്റ്‌നസിന് സഹായിക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വ്യായാമം ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും വ്യായാമത്തിന് നമ്മള്‍ വേണ്ടത്ര പ്രാധാന്യം നല്‍കാറില്ല. ഇത് തന്നെയാണ് അമിത വണ്ണത്തിനും കുടവയറിനും കാരണവും. അതുകൊണ്ട് ആരോഗ്യത്തിന് ശ്രദ്ധിക്കാന്‍ വ്യായാമം വളരെ അത്യാവശ്യമുള്ള ഒന്നാണ്.

ദുശ്ശീലങ്ങള്‍

ദുശ്ശീലങ്ങള്‍

നിങ്ങളുടെ ആരോഗ്യത്തേയും ഫിറ്റ്നസ്സിനേയും ഇല്ലാതാക്കുന്നതില്‍ ആദ്യം ഒഴിവാക്കേണ്ടതാണ് പുകവലി. മരണത്തിലേക്ക് നമ്മളെ വേഗം അടുപ്പിക്കാന്‍ പുകവലിയ്ക്ക് കഴിയും എന്നത് തന്നെ കാര്യം. പുകവലി മാത്രമല്ല ഇതോടൊപ്പമുള്ള പല ശീലങ്ങളും ഇല്ലാതാക്കുക. വളരെയധികം ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ശരീരം അനാരോഗ്യത്തിലേക്ക് നീങ്ങുന്നതിന് നമ്മള്‍ പലപ്പോഴും കാരണമാകുന്നു.

സമ്മര്‍ദ്ദം ഇല്ലാതാക്കുക

സമ്മര്‍ദ്ദം ഇല്ലാതാക്കുക

പലരും ഇന്നത്തെ കാലത്ത് പ്രഷര്‍ കുക്കറിനുള്ളിലാണ് ജീവിക്കുന്നത്. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദങ്ങള്‍ പലര്‍ക്കുമുണ്ടാക്കുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതുകൊണ്ടു തന്നെ രക്തസമ്മര്‍ദ്ദവും പ്രമേഹവും ഇടക്കിടയ്ക്ക് പരിശോധിയ്ക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ അത് ഫിറ്റ്‌നസിനെ തന്നെയാണ് ബാധിക്കുക. പലരും ശ്രദ്ധിക്കുകയില്ല എന്നതാണ് സത്യം. അതുകൊണ്ട് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കാം.

 മദ്യപാനം നിര്‍ത്താം

മദ്യപാനം നിര്‍ത്താം

മദ്യപാനത്തോട് പൂര്‍ണമായും വിട നല്‍കാന്‍ കഴിയില്ലെങ്കിലും മദ്യപാനം നിയന്ത്രിക്കുന്നത് നല്ലതാണ്. ഇത് ഫിറ്റ്നസ് നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല പലപ്പോഴും പലവിധ അപകടങ്ങള്‍ക്കും മദ്യപാനം കാരണമാകും.

ഉറക്കം

ഉറക്കം

ശരിയായ രീതിയിലുള്ള ഉറക്കം ആവശ്യത്തിന് ലഭിക്കണം. അതിനായി നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നത് ശീലമാക്കുക. ശരിയായ ഉറക്കം ലഭിക്കാത്തത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഫിറ്റ്‌നസ് ആഗ്രഹിക്കുന്നവര്‍ക്ക് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ഉറക്കം. ഉറക്കത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

ഭക്ഷണം

ഭക്ഷണം

ശരീരം ആരോഗ്യപൂര്‍ണ്ണമായിരിക്കുന്നതിന് കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ശരിയായ അനുപാതത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. സമീകൃത ആഹാരം നിങ്ങളെ ആരോഗ്യം ഉള്ളവരായി നിലനിര്‍ത്തും. സമയത്തിന് ആഹാരം കഴിച്ച് ശീലിക്കുക. ജങ്ക് ഫുഡ് ഒഴിവാക്കുക. ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണം വെച്ചാല്‍ അത് എല്ലാ വിധത്തിലും പുരുഷന്റെ ഫിറ്റനസ് നിലനിര്‍ത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇതെല്ലാം സഹായിക്കുന്നു.

 നിര്‍ജ്ജലീകരണം വേണ്ട

നിര്‍ജ്ജലീകരണം വേണ്ട

എല്ലായ്പ്പോഴും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. ദഹന സംവിധാനത്തെ സ്വാഭാവികമായി ശുദ്ധീകരിക്കുന്നതിനും വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനും ഇത് ആവശ്യമാണ്. വിവിധ പഴങ്ങളുടെ ജ്യൂസിനൊപ്പം ദിവസം 810 ഗ്ലാസ്സ് വെള്ളം കുടിച്ച് ശീലിക്കുക.

വൈദ്യപരിശോധന

വൈദ്യപരിശോധന

പതിവായി ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നല്ല ഇത്. അതേസമയം വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ സമ്പൂര്‍ണ്ണ വൈദ്യപരിശോധന നടത്തേണ്ടത് ആവശ്യമാണ്. ആരോഗ്യകരമായ പ്രശ്നങ്ങള്‍ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തുന്നതിന് ശാരീരിക പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണ്.

അറിയേണ്ടത് ഇവയെല്ലാം

അറിയേണ്ടത് ഇവയെല്ലാം

എന്നാല്‍ അറിയേണ്ട ചില കാര്യങ്ങള്‍ ഫിറ്റ്‌നസിനെ കുറിച്ചുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 മസിലുകള്‍ പ്രത്യക്ഷപ്പെടാന്‍ സമയമെടുക്കും

മസിലുകള്‍ പ്രത്യക്ഷപ്പെടാന്‍ സമയമെടുക്കും

ജിംനേഷ്യത്തില്‍ നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്താലും അതിന്റെ ഫലം പ്രത്യക്ഷപ്പെടാന്‍ ഏതാനും മാസങ്ങളെടുക്കും. പ്രത്യേകിച്ച് നിങ്ങള്‍ ഒരു തുടക്കക്കാരനാണെങ്കില്‍. വളര്‍ച്ചയ്ക്കു വേ?ണ്ടിയുള്ള വിശ്രമവും സമയവും ശരീരത്തിന് കൊടുക്കുക. സമയവും സ്ഥിരതയുമാണ് ഫലം നേടിത്തരുന്നതിന് പിന്നിലെ ഘടകങ്ങള്‍. ക്ഷമ കാണിക്കാന്‍ മറക്കാതിരിക്കുക.

 പ്രിയപ്പെട്ട കാര്യങ്ങളെ ഇല്ലാതാക്കും

പ്രിയപ്പെട്ട കാര്യങ്ങളെ ഇല്ലാതാക്കും

ശരീരത്തിന് രൂപഭംഗി നേടുന്നതും, ഭാരം കുറയ്ക്കുന്നതും, മസില്‍ വലുപ്പം നേടുന്നതും കുട്ടിക്കളിയല്ല. നിങ്ങള്‍ ഒരു ഫിറ്റ്‌നെസ്സ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണെങ്കില്‍ പാര്‍ട്ടികളില്‍ പങ്കെടുക്കല്‍, മദ്യപാനം, പുകവലി, വൈകിയുള്ള ഉറക്കം തുടങ്ങിയവ ഒഴിവാക്കാന്‍ തയ്യാറായിക്കൊള്ളുക. ചുരുക്കത്തില്‍ ഇപ്പോഴത്തെ ജീവിത ശൈലി മാറണം എന്നര്‍ത്ഥം. ഇതിന്റെ ഫലമായി എന്നത്തെക്കാളും ആഹ്ലാദവും ആരോഗ്യവും നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.

English summary

Fitness tips for men

Men should care about fitness read on to know more about it.
Story first published: Monday, June 11, 2018, 16:26 [IST]
X
Desktop Bottom Promotion