For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ടീസ്പൂണ്‍ ഉലുവയില്‍ തേന്‍; അള്‍സര്‍ പരിഹാരം

|

അള്‍സര്‍ എന്ന രോഗാവസ്ഥ പലപ്പോഴും പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയില്ല. നിരവധി കാരണങ്ങളാണ് ഇതിന് പിന്നില്‍ ഉള്ളത്. എങ്കിലും അതിനെ പ്രതിരോധിക്കാന്‍ ആദ്യം രോഗകാരണവും രോഗത്തേയും കണ്ടു പിടിക്കാന്‍ കഴിയണം. അമിതാഹാരം, ഭക്ഷണം കഴിക്കാതിരിക്കു, എരിവും പുളിയും ധാരാളം കണിക്കുക ഇതെല്ലാം പലപ്പോഴും അള്‍സറിന് കാരണമാകുന്നുണ്ട്. പലപ്പോഴും ദഹന രസങ്ങളുടെ പ്രക്രിയകള്‍ മാറി മറിഞ്ഞ് കിടക്കുന്നത് കൊണ്ടാണ് അള്‍സര്‍ എന്ന രോഗാവസ്ഥ ഉണ്ടാവുന്നത്. അള്‍സര്‍ എന്നാല്‍ വ്രണമാണ്. വയറിനുള്ളില്‍ വ്രണം രൂപപ്പെടുന്ന അവസ്ഥയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഇത്തരം അവസ്ഥയെ പൊതുവേ പെപ്റ്റിക് അള്‍സര്‍ എന്നാണ് പറയുന്നത്.

Most read: പ്രമേഹത്തെ പിടിച്ച് കെട്ടും തൊട്ടാവാടി ഒറ്റമൂലിMost read: പ്രമേഹത്തെ പിടിച്ച് കെട്ടും തൊട്ടാവാടി ഒറ്റമൂലി

നമ്മുടെ ജീവിതത്തില്‍ ഒരിക്കല്‍ അള്‍സറിന്റെ വേദന അനുഭവിച്ചവര്‍ പിന്നീട് ഇത്തരം അവസ്ഥ വരാതെ ശ്രദ്ധിക്കാന്‍ നോക്കും. കാരണം അതികഠിനമായ വേദന തന്നെയാണ് അള്‍സറിന്റെ പ്രധാന പ്രതിസന്ധി. എന്നാല്‍ ഇനി ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കാന്‍ ചില നാടന്‍ ഒറ്റമൂലികള്‍ ഉണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും ഈ നാടന്‍ ഒറ്റമൂലി മികച്ചതാണ്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള നാടന്‍ ഒറ്റമൂലി എന്ന് നോക്കാം.

അള്‍സര്‍ രണ്ട് തരം

അള്‍സര്‍ രണ്ട് തരം

അള്‍സര്‍ രണ്ട് തരത്തില്‍ ആണ് ഉള്ളത്. ഇത് ഏത് വിധത്തിലാണ് എന്നത് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആദ്യം ഏത് അള്‍സര്‍ ആണ് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

ഗ്യാസ്ട്രിക് അള്‍സര്‍

ഗ്യാസ്ട്രിക് അള്‍സര്‍

ആമാശയത്തിന്റെ ഭിത്തിയില്‍ ഉണ്ടാവുന്ന ഒരു അള്‍സറാണ് ഗ്യാസ്ട്രിക് അള്‍സര്‍. ഭക്ഷണം കഴിക്കുമ്പോള്‍ ആണ് ഇത്തരത്തിലുള്ള വേദന ഉണ്ടാവുന്നത്. ഗ്യാസ്ട്രിക് അള്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഡുവാഡിനല്‍ അള്‍സര്‍

ഡുവാഡിനല്‍ അള്‍സര്‍

ഡുവാഡിനല്‍ അള്‍സര്‍ ആണ് മറ്റൊന്ന്. ചെറുകുടലിന്റെ ആദ്യഭാഗമായ ഡുവാഡിനത്തില്‍ ആണ് ഇത്തരം വ്രണങ്ങള്‍ ഉണ്ടാവുന്നത്. ഉറക്കത്തിനിടയില്‍ പോലും അതി കഠിനമായ വേദന ഉണ്ടാവുന്നുണ്ട്. ഇതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള രണ്ട് അള്‍സറും വളരെയധികം ശ്രദ്ധിക്കണം.

കാബേജ്

കാബേജ്

പച്ചക്കറികളില്‍ നമുക്ക് ധാരാളം ലഭിക്കുന്ന ഒന്നാണ് കാബേജ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും കാബേജ് സഹായിക്കുന്നു. കാബേജ് കഴിക്കുന്നത് അള്‍സറിനെ പ്രതിരോധിക്കുന്നു. ഭക്ഷണത്തില്‍ എത്രത്തോളം കാബേജ് ഉള്‍പ്പെടുത്താമോ അത്രയും കഴിക്കാം. മാത്രമല്ല കാബേജ് ജ്യൂസ് അടിച്ച് കഴിക്കുന്നത് അള്‍സറിനെ പ്രതിരോധിക്കും. അതുകൊണ്ട് ഇനി ഭക്ഷണശീലത്തില്‍ ദിവസവും കബേജ് ഉള്‍പ്പെടുത്തി നോക്കൂ. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ട.

ഉലുവ

ഉലുവ

ഉലുവ കൊണ്ടും അള്‍സര്‍ എന്ന പ്രതിസന്ധിയെ നമുക്ക് പരിഹരിക്കാവുന്നതാണ്. അതിനായി ചെയ്യേണ്ടത് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലിയാണ്. ഒരു ടീസ്പൂണ്‍ ഉലുവ രണ്ട് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് അതില്‍ തേനും ചേര്‍ത്ത് കഴിക്കാം. ഇത് ദിവസവും കഴിച്ചാല്‍ അള്‍സറിനെ പ്രതിരോധിക്കും. പെട്ടെന്ന് തന്നെ പ്രതിരോധം തീര്‍ക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഉലുവ എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഈ ഉലുവ ഒറ്റമൂലി സഹായകമാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും വളരെയധികം മികച്ചതാണ് വെളുത്തുള്ളി. വെളുത്തുള്ളി കൊണ്ട് അള്‍സറിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് വെളുത്തുള്ളി എന്ന കാര്യത്തില്‍ സംശയം വേണ്ട. വെളുത്തുള്ളി കൊണ്ട് ഏത് രോഗങ്ങള്‍ക്കും പരിഹാരം കാണാം. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അള്‍സറിനെ പ്രതിരോധിക്കാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് വെളുത്തുള്ളി. അള്‍സര്‍ ഉള്ളവരില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഫലപ്രദമായ ഒറ്റമൂലിയാണ് വെളുത്തുള്ളി.

പഴം

പഴം

പഴം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും പഴം സഹായിക്കുന്നു. അള്‍സറിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗവും പഴം തന്നെയാണ്. അതുകൊണ്ട് ദിവസവും പഴം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും അള്‍സറിന് പരിഹാരം കാണുന്നതിനും എന്നും ഭക്ഷണം കഴിച്ച ശേഷം പഴം കഴിക്കുന്നത് നല്ലതാണ്.

തേങ്ങ

തേങ്ങ

കറിക്ക് മാത്രമല്ല തേങ്ങ ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. തേങ്ങയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. തേങ്ങയിലുള്ള ആന്റി ബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് ആണ് അള്‍സറിനെ പ്രതിരോധിക്കുന്നത്. തേങ്ങ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് അള്‍സറിനെ ഇല്ലാതാക്കും. എന്നാല്‍ കൂടുതല്‍ തേങ്ങ ഉപയോഗിക്കുന്നത് പലപ്പോഴും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഉള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

തേന്‍

തേന്‍

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തേന്‍. തേന്‍ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ശുദ്ധമായ തേന്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇതിലുള്ള എന്‍സൈമുകളാണ് അള്‍സറിനെ പ്രതിരോധിക്കുന്നത്. തേന്‍ അള്‍സറിന് കാരണമാകുന്ന ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. ഇത് അള്‍സറിന് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Top natural remedies for stomach ulcer

We have listed some natural remedies to get rid of stomach ulcer, read on
Story first published: Friday, December 14, 2018, 16:22 [IST]
X
Desktop Bottom Promotion