For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറിളക്കത്തിന് പെട്ടെന്ന് ആശ്വാസം നല്‍കും വൈദ്യം

സാധാരണയായി വയറിളക്കം ഒന്നോ രണ്ടോ ദിവസം മാത്രമേ നീണ്ടുനില്‍ക്കാറുളളു

|

വയറിളക്കം അല്ലെങ്കില്‍ വയറു സംബന്ധമായ അസ്വസ്ഥതകള്‍ എപ്പോള്‍ എങ്ങനെ ആര്‍ക്ക് വരുമെന്ന് പറയാന്‍ പറ്റില്ല. ചെറിയ കുട്ടികള്‍ക്ക് പോലും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അതിസാരം അല്ലെങ്കില്‍ വയറിളക്കം പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു. പലപ്പോഴും നിര്‍ജ്ജലീകരണം സംഭവിച്ച് മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നതിന് വയറിളക്കം കാരണമാകുന്നു.
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ അനുഭവിക്കുന്ന ഒന്നാണ് വയറിളക്കം.
തുടര്‍ച്ചയായുളള വയറിളക്കം ചിലപ്പാള്‍ ഉദരസംബന്ധമായ രോഗങ്ങളുടെയോ , ഉദര വേദനയുടെയോ , പനിയുടെയോ ലക്ഷണങ്ങള്‍ ആവാം. ധാരാളം കാരണങ്ങള്‍ കൊണ്ട് വയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റം സംഭവിച്ചേക്കാം. വൈറല്‍ ഇന്‍ഫക്ഷന്‍ കൊണ്ടോ ബാക്ടിരിയല്‍ ഇന്‍ഫക്ഷന്‍ കൊണ്ടോ വയറിളക്കം വരാം.

ബീജത്തെ നശിപ്പിക്കും ഭക്ഷണങ്ങള്‍ ഇവബീജത്തെ നശിപ്പിക്കും ഭക്ഷണങ്ങള്‍ ഇവ

സാധാരണയായി വയറിളക്കം ഒന്നോ രണ്ടോ ദിവസം മാത്രമേ നീണ്ടുനില്‍ക്കാറുളളു. എന്നാല്‍ ഒരാഴ്ച്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന വയറിളക്കത്തിന് ഡോക്ടറെ കണ്ട് ഉപദേശം തേടേണ്ടതാണ്. വയറിളക്കം പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. ഇതാകട്ടെ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ല. അവ എന്തൊക്കെയെന്ന് നോക്കാം.

കട്ടിതൈര്

കട്ടിതൈര്

വയറിളക്കത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കട്ടിത്തൈര്. ഇത് എത്ര വലിയ വയറിളക്കത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വയറിളക്കമുള്ളപ്പോള്‍ അല്‍പം കട്ടിത്തൈര് കഴിച്ചാല്‍ മതി.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

വയറിളക്കം മാറാന്‍ നല്ലൊരു ഉപായമാണ് ആപ്പിള്‍ സിഡാര്‍ വിനാഗിര്‍. ഇതില്‍ അടങ്ങിയ സ്വാഭാവിക ആന്റിബയോട്ടിക്ക് വയറിളക്കം ശമിപ്പിക്കാന്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയ വയറിലെ പി.എച്ച് ലെവല്‍ സംരക്ഷിക്കുകയും നിങ്ങളുടെ വയറിനെ ആരോഗ്യം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു.

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴത്തില്‍ അടങ്ങിയ പെക്റ്റിന്‍ വയറിളക്കം ശമിപ്പിക്കാന്‍ സഹായിക്കുന്നു. വാഴപ്പഴം നാരടങ്ങിയ ഭക്ഷണമായതുകൊണ്ടുതന്നെ ഇത് ആമാശയത്തില്‍ ആവിശ്യത്തിലധികമുളള ദ്രാവകങ്ങളെ വലിച്ചെടുക്കുന്നു. വാഴപ്പഴം പൊട്ടാസ്യം അടങ്ങിയ പഴമായതുകൊണ്ടുതന്നെ ഇത് കഴിക്കുന്നത് വയറിളക്കത്തിലൂടെ നഷ്ടമായ ഇലക്ട്രോലൈറ്റ് പുനസ്ഥപിക്കാന്‍ കഴിയും

ഇഞ്ചി

ഇഞ്ചി

ഇഞ്ചി വയറിളക്കം മാറ്റാന്‍ ഉത്തമമാണെന്ന്് പരമ്പരാകതമായ ചൈനീസ് വൈദ്യത്തിലും ആയുര്‍വേധിത്തിലും പറയുന്നുണ്ട്. ഇഞ്ചി നിങ്ങളുടെ വയറിന്റെ മസില്‍സിനെ ബലമുളളതാക്കാനും ഭക്ഷണം വയറില്‍ സ്തംഭിക്കുന്നത് കുറയ്ക്കാനും സഹായിക്കും. കൂടാതെ ഇഞ്ചി വയറിലെ ആന്തരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു ഇത് ശരിയായ ദഹനപ്രക്രിയയ്ക്ക് സഹായിക്കും.

മഞ്ഞള്‍

മഞ്ഞള്‍

നമ്മുടെ ഭക്ഷണത്തിലെ പ്രധാന ചേരുവകളില്‍ ഒന്നാണ് മഞ്ഞള്‍. മഞ്ഞളിന്റെ ആന്റിബയോട്ടിക്ക് സ്വഭാവം ബാക്ട്ടീരിയകളെ നശിപ്പിക്കുന്നു. ഇത് വയറിന്റെ പ്രര്‍ത്തനങ്ങളെ സുഗമമായി നടത്താന്‍ സഹായിക്കുന്നു.

കറുവപ്പട്ട

കറുവപ്പട്ട

വയറിളക്കം ഉള്‍പ്പെടെയുളള ആമാശയ അസുഖങ്ങള്‍ക്ക് കറുവപ്പട്ട ഫലപ്രദമായ മരുന്നാണ്. കറുവപ്പട്ടയ്ക്ക് ആന്റിബാക്ടിരിയല്‍ ആന്റിവൈറല്‍ ഗുണവിശേഷങ്ങള്‍ ഉളളത്‌കൊണ്ടുതന്നെ വയറിനെ ബാധിക്കുന്ന എല്ലാ ദോഷങ്ങളും ഒരു പരിധിവരെ തടയുന്നു. ഇത്് നിങ്ങളുടെ വയറിന്റെ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടക്കാന്‍ സഹായിക്കും.

മാതളം

മാതളം

വയറിളക്കത്തിന് പാരമ്പ്യമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് മാതളം. മാതളം ജ്യൂസ് ശരീരത്തില്‍ ആന്റിഫംഗല്‍ ആയി പ്രവര്‍ത്തിക്കുന്നു. ഇത് വയറിന്റെ ഭിത്തികളില്‍ ഒട്ടിപ്പിടിക്കുന്ന വയറിന് ദോഷകരമായി ബാധിക്കുന്ന ബാക്ടീര്യകളെ നശിപ്പിക്കുന്നു. മാതളം വിശപ്പില്ലായ്മ , ഛര്‍്ദ്ധി , മനംപിരട്ടല്‍ എന്നിവഇല്ലാതാക്കുന്നു.

 വെളളം കുടിക്കുക

വെളളം കുടിക്കുക

വയറിളക്കമുളളപ്പോള്‍ ശരീരത്തില്‍ നിന്നും ധാരാളം വെളളം കുറയാന്‍ സാധ്യത ഉണ്ട്. അതിനാല്‍ വെളളം കുടിക്കുക. ചൂടാക്കിയതോ ഫില്‍ട്ടര്‍ ചെയ്തതോ ആയ വെളളം കുടിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുക.

തേങ്ങവെളളം

തേങ്ങവെളളം

തേങ്ങാവെള്ളത്തിന്റെ കാര്യത്തില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ഇത് വയറിളക്കത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. തേങ്ങവെളളം നിര്‍ജ്ജലികരണം തടയും.

ഗ്രീന്‍ടീ

ഗ്രീന്‍ടീ

ഗ്രീന്‍ ടീ വയറിളക്കത്തിന് സഹായിക്കുന്ന ഒന്നാണ്. വയറിളക്കം പെട്ടെന്ന് മാറുന്നതിന് സഹായിക്കുന്നു ഗ്രീന്‍ടീ. വയറിളക്കമുളളപ്പോള്‍ രണ്ടോ മൂനോ കപ്പ് ഗ്രീന്‍ ടീ കഴിക്കുക.

English summary

top ten Home Remedies for Loose Motion

സാധാരണയായി വയറിളക്കം ഒന്നോ രണ്ടോ ദിവസം മാത്രമേ നീണ്ടുനില്‍ക്കാറുളളു. എന്നാല്‍ ഒരാഴ്ച്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന വയറിളക്കത്തിന് ഡോക്ടറെ കണ്ട് ഉപദേശം തേടേണ്ടതാണ്. വയറിളക്കം പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. ഇതാകട്ടെ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ല. അവ എന്തൊക്കെയെന്ന് നോക്കാം.
X
Desktop Bottom Promotion