Latest Updates
-
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും? -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം -
ഇന്നത്തെ നക്ഷത്രഫലം: മെയ് 6-ന് ഭാഗ്യം ആർക്കൊപ്പം? കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഏത് അലര്‍ജിയേയും ഇല്ലാതാക്കാന്‍ ഈ മാര്‍ഗ്ഗം
ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് എന്നന്നേക്കുമായി എല്ലാ പ്രശ്നത്തിനും പരിഹാരം കാണാം
പല തരത്തിലുള്ള അലര്‍ജികള്‍ ഉണ്ടാവുന്നു. എന്നാല്‍ അതിനെല്ലാം പരിഹാലം കാണാന്‍ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കാര്യങ്ങള്‍ കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ തേടി വഷളാക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് കൂടി സഹായിക്കുന്ന വിധത്തിലുള്ളതായിരിക്കും. ചിലര്‍ക്ക് പൊടി അലര്‍ജിയായിരിക്കും, ചിലര്‍ക്കാകട്ടെ മറ്റ് ചിലതായിരിക്കും അലര്‍ജി. എന്നാല്‍ ആരോഗ്യത്തില്‍ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് പല തരത്തിലുള്ള അലര്‍ജികള്‍.
ഇതിന് പരിഹാരം കാണാന്‍ മരുന്ന് കഴിക്കുന്നതും മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും ചില്ലറയല്ല. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പല തരത്തിലുള്ള ദോഷങ്ങളാണ് അലര്‍ജിയിലൂടെ ഉണ്ടാവുന്നത്. ഇത്തരത്തിലുള്ള അലര്‍ജികള്‍ പരമാവധി ഒഴിവാക്കാന്‍ അലര്‍ജിയുള്ള വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ പലപ്പോഴും ഇതിന് കഴിയാത്തവരില്‍ അലര്‍ജി വളരെ ശക്തമായി തന്നെ പിടികൂടും.എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിനു സഹായിച്ച് അലര്‍ജിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന എണ്ണകള്‍ എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് എന്നന്നേക്കുമായി എല്ലാ പ്രശ്നത്തിനും പരിഹാരം കാണാം.
അലര്‍ജികള്‍ പലപ്പോഴും വേദനാജനകവും അസ്വസ്തത ഉളവാക്കുന്നതുമാണ്. ഇവയെ പ്രതിരോധിക്കാന്‍ മരുന്നുകളെക്കാള്‍ കൂടുതല്‍ ഫലപ്രദം തൈലങ്ങളാണ്. ഇത്തരം എണ്ണകള്‍ അലര്‍ജി, കഫം എന്നിവയ്ക്കെല്ലാം ശമനം നല്‍കുകയും,രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ശ്വാസതടസ്സം ഇല്ലാതാക്കുകയും ചെയ്യുന്നു. ചില എണ്ണകള്‍ അലര്‍ജിയെ പ്രചിരോധിക്കുന്നു. അതിനായി എന്തൊക്കെ എണ്ണകള്‍ ഉപയോഗിക്കാം എന്നും നോക്കാം.

കര്‍പ്പൂര തൈലം
പഴുപ്പ്, വ്രണങ്ങള്‍ തുടങ്ങിയവ ഭേദമാക്കുവാനും അലര്‍ജി അകറ്റുവാനുമുള്ള ശക്തിയുള്ള എണ്ണയാണ് കര്‍പ്പൂര തൈലം. അലര്‍ജിക്ക് ആശ്വാസവും പരിഹാരവുമാണിത്. എന്നാല്‍ ഉപയോഗിക്കുന്ന അളവ് വളരെയധികം ശ്രദ്ധിക്കണം. എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ഉപയോഗിക്കേണ്ടത്
അലര്‍ജിയുടെ ആദ്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ കുറച്ച് തുള്ളി ലാവണ്ടര്‍ എണ്ണ കൈയ്യില്‍ പുരട്ടിയിട്ട് മൂക്കിന് തുമ്പത്ത് വയ്ക്കുക. എന്നിട്ട് ശക്തിയായി ശ്വാസമെടുക്കുക. കൂടാതെ, ചുരുട്ടിയ പഞ്ഞി കഷണങ്ങളില്‍ ലാവണ്ടര്‍ എണ്ണ മുക്കി വയ്ക്കുക. ഇത് അലര്‍ജിയുള്ള സമയങ്ങളില്‍ കൈയ്യില്‍ കരുതാവുന്നതാണ്.

നാരങ്ങാ തൈലം
ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെ നേരിടുവാനുള്ള രോഗപ്രതിരോധശേഷി ശരീരത്തിന് നല്‍കുകയും ബാക്റ്റീരിയകള്‍ പെരുകുന്നത് തടയുകയും ചെയ്യുന്നു. വായുവില്‍ നിന്നുള്ള അണുക്കളെ തുരത്തുവാന്‍ ഈ തൈലം വീടിനകത്ത് തളിച്ചാല്‍ മതി. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ പരിഹരിക്കുന്നു. ശ്വാസം മുട്ടല്‍ ഉണ്ടാക്കുന്ന അലര്‍ജിക്ക് പരിഹാരമാണിത്.

ഉപയോഗിക്കേണ്ടത്
ഒരു ഗ്ലാസ് വെള്ളത്തില്‍ 1-2 തുള്ളി നാരങ്ങാ തൈലം ഒഴിച്ച് കുടിക്കുക. ശരീരത്തിന് പ്രതിരോധശേഷിയേകുന്നു. കര്‍ട്ടനുകള്‍, കിടക്കവിരികള്‍, ചവുട്ടികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയില്‍ നിന്ന് ബാക്റ്റീരിയകളെ തുരത്തുവാന്‍ ഈ തുണികള്‍ അലക്കുവാന്‍ ഉപയോഗിക്കുന്ന സോപ്പുപൊടിയില്‍ കുറച്ച് നാരങ്ങാ തൈലം ഒഴിക്കാം.

കര്‍പ്പൂരതുളസി എണ്ണ
യൂറോപ്പ്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത് കര്‍പ്പൂരതുളസി എണ്ണ അലര്‍ജിക്കുള്ള ഉത്തമ പ്രതിവിധിയാണെന്നാണ്. നിര്‍ത്താതെയുള്ള ചുമ, ആസ്തമ എന്നിവ ശമിപ്പിക്കുവാന്‍ ഇത് സഹായിക്കും. ശരീരത്തിനകത്തെ കഫം പുറത്തേക്ക് വരുവാനും, അതുവഴി അലര്‍ജി, സൈനസൈറ്റീസ്, ചുമ, ജലദോഷം എന്നിവയ്ക്കും ഈ എണ്ണ പരിഹാരം നല്കുന്നു.

ഉപയോഗിക്കേണ്ടത്
സൈനസൈറ്റീസ്, തൊണ്ടവേദന എന്നിവയ്ക്ക് പരിഹാരമായി 5 തുള്ളി കര്‍പ്പൂരതുളസി എണ്ണ മൂക്കില്‍ ഒഴിക്കുക. ഇത് മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു.

തുളസി എണ്ണ
വൃണങ്ങള്‍ ഭേദപ്പെടുത്തുവാന്‍ തുളസി നീരിനുള്ള കഴിവ് പ്രസിദ്ധമാണ്. അതുപോലെ തന്നെ തുളസി എണ്ണയ്ക്ക് അലര്‍ജിക്കും മറ്റും കാരണമാകുന്ന അപകടകാരികളായ ബാക്ടീരിയകളെയും വയറസുകളെയും നശിപ്പിക്കുവാനുള്ള കഴിവുമുണ്ട്. കൂടാതെ വേദന, തളര്‍ച്ച എന്നിവയ്ക്കും ഇത് ആശ്വാസമേകുന്നു. ശക്തമായ അണുനാശിനി സവിശേഷതകള്‍ അടങ്ങിയ തുളസി എണ്ണ ആസ്തമയ്ക്ക് കാരണമാകുന്ന ബാക്റ്റീരിയ, യീസ്റ്റ്, മോള്‍ഡ് എന്നിവയും നശിപ്പിക്കുന്നു.

ഉപയോഗിക്കേണ്ടത്
നെഞ്ചെരിച്ചില്‍ തടയുവാനായി ഒരു തുള്ളി തുളസി എണ്ണ സൂപ്പിലോ സാലഡിലോ ചേര്‍ത്ത് കഴിക്കുക. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനായി വെളിച്ചെണ്ണയും തുളസി എണ്ണയും സമാസമം ചേര്‍ത്ത് നെഞ്ചിലും കഴുത്തിനു പുറകിലും നെറ്റിക്ക് ഇരുവശവും പുരട്ടുക.

ടീ ട്രീ എണ്ണ
അലര്‍ജിക്ക് കാരണമാകുന്ന വായുവില്‍ തങ്ങി നില്ക്കുന്ന രോഗാണുക്കളെ നശിപ്പിക്കുവാനുള്ള കഴിവുണ്ട് ടീ ട്രീ എണ്ണയ്ക്ക്. മോള്‍ഡ്, ബാക്ടീരിയ, ഫംഗസ് എന്നിവയെ വീട്ടില്‍ നിന്ന് തുരത്തുവാന്‍ ടീ ട്രീ എണ്ണ വീടിന്റെ പല സ്ഥലങ്ങളിലായി തളിക്കുക. ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉള്ള ഇവ ത്വക്കിലെ അല്്രജിക്കും ഉത്തമ പ്രതിവിധിയാണ്.

ഉപയോഗിക്കേണ്ടത് :
ചര്‍മ്മത്തിലെ പാടുകളും ചുവന്ന തടിപ്പുകളും ഭേദമാകുവാന്‍ ടീ ട്രീ എണ്ണ പുരട്ടിയാല്‍ മതി. 2-3 തുള്ളി എണ്ണ ഒരു പഞ്ഞിയില്‍ ഒഴിച്ച്, അത് പ്രശ്നമുള്ള ഭാഗത്ത് തടവുക. മൃദുല ചര്‍മ്മം ആണെങ്കില്‍ കുറച്ച് വെളിച്ചെണ്ണ കൂടി ചേര്‍ത്ത് പുരട്ടുക.

ലാവെന്‍ഡര്‍ ഓയില്‍
ലാവെന്‍ഡര്‍ ഓയില്‍ കൊണ്ട് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള അലര്‍ജികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. അതിനായി എങ്ങനെ ലാവെന്‍ഡര്‍ ഓയില്‍ ഉപയോഗിക്കാം എന്ന് നോക്കാം.

ഉപയോഗിക്കേണ്ട വിധം
ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അലര്‍ജികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ലാവെന്‍ഡര്‍ ഓയില്‍. ഇത് ചര്‍മ്മത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് എല്ലാ വിധത്തിലുള്ള അലര്‍ജി പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.



Click it and Unblock the Notifications