For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണത്തിന് മുന്‍പ് ഉപ്പും ഇഞ്ചിയും കഴിക്കുക

|

ഭക്ഷണം കഴിക്കുമ്പോള്‍ എപ്പോഴും വയറു നിറച്ച് കഴിക്കുന്നതിനാണ് എല്ലാവരും ശ്രദ്ധിക്കുക. എന്നാല്‍ ഓരോ കാലാവസ്ഥയിലും ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം നിയന്ത്രണം അത്യാവശ്യമാണ്. കാരണം ഇത് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത് എന്നതു കൊണ്ട് തന്നെ. എന്നാല്‍ വയറു നിറക്കാന്‍ എന്തെങ്കിലും ഭക്ഷണം അല്ല കഴിക്കേണ്ടത്. ആരോഗ്യത്തിന് ഗുണകരമാകുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍.

എന്നാല്‍ എന്ത് കഴിക്കുമ്പോഴും വയറു പൊട്ടുന്ന തരത്തില്‍ കഴിക്കരുത്. ഇത് ആരോഗ്യത്തിന് പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. കാണുന്ന ഭക്ഷണം മുഴുവന്‍ വലിച്ച് വാരി കഴിക്കാതിരിക്കുക. ഇത് ആരോഗ്യമല്ല അനാരോഗ്യമാണ് ഉണ്ടാക്കുന്നത് എന്നതാണ് സത്യം.

<strong>മഴക്കാലത്ത് ഈ ഭക്ഷണങ്ങള്‍ അപകടം വരുത്തും</strong>മഴക്കാലത്ത് ഈ ഭക്ഷണങ്ങള്‍ അപകടം വരുത്തും

ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഒന്നും ഉണ്ടാക്കാതെ വേണം ഭക്ഷണം കഴിക്കേണ്ടത്. അതിന് നമ്മള്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നതും. ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരീരത്തിനും മനസ്സിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് ഈ മഴക്കാലത്ത് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

വിശക്കുമ്പോള്‍ മാത്രം

വിശക്കുമ്പോള്‍ മാത്രം

ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ എപ്പോഴും കൊടുക്കുന്നത് നല്ലതാണ്. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. അല്ലാതെ ഏത് സമയവും ഭക്ഷണം വായിലിട്ട് ചവച്ചു കൊണ്ടിരിക്കാതിരിക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. അതുകൊണ്ട് വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.

ഭക്ഷണക്രമം ശീലമാക്കുക

ഭക്ഷണക്രമം ശീലമാക്കുക

ഭക്ഷണ ക്രമത്തിന്റെ കാര്യത്തില്‍ അല്‍പം ചിന്തിക്കുക. കാരണം ഓരോ ദിവസവും ഭക്ഷണം കഴിക്കുന്ന സമയം മാറിക്കൊണ്ടിരിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് മഴക്കാലത്ത് ഇത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തി വെക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ കൃത്യമായ ശീലം ഉണ്ടാക്കിയെടുക്കുക. ഒരിക്കലും തെറ്റായ ഭക്ഷണക്രമം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാതിരിക്കുക. ഇത് പല വിധത്തിലും ആരോഗ്യ പ്രശ്‌നങ്ങള്‍ വഷളാക്കുന്നു.

ദഹനം ശ്രദ്ധിക്കുക

ദഹനം ശ്രദ്ധിക്കുക

ഭക്ഷണം കഴിച്ച് അത് ദഹിച്ചതിനു ശേഷം മാത്രമേ അടുത്ത ഭക്ഷണം കഴിക്കാന്‍ പാടുകയുള്ളൂ. ഭക്ഷണം കഴിച്ച ഉടനേ തന്നെ വീണ്ടും കഴിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ദഹന വ്യവസ്ഥയെ തകരാറിലാക്കുന്നു. ഇത് ദഹന പ്രശ്‌നങ്ങള്‍ക്കും നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരേ ഒരു മാര്‍ഗ്ഗം എന്ന് പറയുന്നത് ഭക്ഷണം കൃത്യമായി ദഹിച്ച ശേഷം മാത്രം കഴിക്കുക എന്നതാണ്.

ഒരു നുള്ള് ഉപ്പും ഇഞ്ചിയും

ഒരു നുള്ള് ഉപ്പും ഇഞ്ചിയും

ഒരു നുള്ള് ഉപ്പും ഇഞ്ചിയും കഴിക്കാന്‍ ശ്രദ്ധിക്കുക എപ്പോഴും ഭക്ഷണത്തിന് മുന്‍പ്. ഇത് ദഹനം കൃത്യമായി നടക്കുന്നതിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാതെ ഭക്ഷണം ദഹിക്കുന്നതിനും സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്നത് ദഹന പ്രശ്‌നങ്ങള്‍ തന്നെയാണ്. നിങ്ങളില്‍ ഇടക്കിടക്ക് ഈ പ്രശ്‌നം കാണുന്നുണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ഭക്ഷണത്തിന് മുന്‍പ് അല്‍പം ഉപ്പും ഇഞ്ചിയും കഴിക്കാന്‍ ശ്രദ്ധിക്കണം.

 വയര്‍ പൊട്ടുമെന്ന അവസ്ഥ

വയര്‍ പൊട്ടുമെന്ന അവസ്ഥ

ചിലര്‍ വയര്‍ ഇപ്പോള്‍ പൊട്ടിപ്പോവുമെന്ന അവസ്ഥയില്‍ വരെ ഭക്ഷണം കഴിക്കുന്നു. ഇത് ആരോഗ്യത്തിന് എന്നും വില്ലനാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കണം. കാരണം ഭക്ഷണത്തിന്റെ അളവ് അല്‍പം കുറഞ്ഞാലും ഒരിക്കലും കൂടാന്‍ പാടുള്ളതല്ല. ഇത് ആരോഗ്യത്തിന് ദോഷകരമാണ്. കാരണം ശ്വാസം വിടാന്‍ പോലും പറ്റാത്ത തരത്തില്‍ ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്.

 ഭക്ഷണ ശേഷം അനങ്ങാതിരിക്കുന്നത്

ഭക്ഷണ ശേഷം അനങ്ങാതിരിക്കുന്നത്

ഭക്ഷണം ശേഷം പലരും ഒന്ന് നടക്കുക പോലും ചെയ്യാതെ ഒരേ ഇരിപ്പ് ഇരിക്കുന്നു. ചിലരാകട്ടെ നേരെ ഉറക്കത്തിലേക്കാണ് എത്തുന്നത്. അതുകൊണ്ട് തന്നെ ഇതെല്ലാം പലപ്പോഴും പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇത്തരം അവസ്ഥകള്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിന് ശ്രമിക്കുന്ന അവസ്ഥ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

മധുരം, പുളി, ഉപ്പ്, എരിവ്

മധുരം, പുളി, ഉപ്പ്, എരിവ്

പലരും ഇതെല്ലാം കഴിച്ച് കഴിഞ്ഞിട്ടാണ് മധുരത്തിലേക്ക് കടക്കുന്നത്. എന്നാല്‍ അതൊരു തെറ്റായ കീഴ് വഴക്കമാണ് എന്നാണ് ആയുര്‍വ്വേദം പറയുന്നത്. പ്രത്യേകിച്ച് മഴക്കാലത്ത് ഭക്ഷണം കഴിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. അല്ലെങ്കില്‍ അതും ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ് ഉണ്ടാക്കുന്നത്.

കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

മഴക്കാലത്ത് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവ കഴിച്ചാല്‍ അത് ആരോഗ്യത്തിന് വളരെയധികം പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. മഴക്കാലത്താണ് രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധിക്കുന്നതും. അതുകൊണ്ട് തന്നെ ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

 പഴകിയ ചോറ്

പഴകിയ ചോറ്

ചിലര്‍ പഴകിയ ചോറാണെങ്കിലും അത് പഴങ്കഞ്ഞി എന്ന് പറഞ്ഞ് കഴിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത് മഴക്കാലത്ത് കഴിക്കുന്നത് അപകടം വിളിച്ച് വരുത്തുന്നതിന് തുല്യമാണ്. രോഗപ്രതിരോധ ശേഷി കുറയുന്നതിനും, നീര്‍ക്കെട്ട് പോലുള്ള രോഗങ്ങള്‍ക്കും ഇത് വഴിവെക്കുന്നു.

മത്സ്യം ഞണ്ട് തുടങ്ങിയവ

മത്സ്യം ഞണ്ട് തുടങ്ങിയവ

മത്സ്യം, ഞണ്ട് തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും അല്‍പം ശ്രദ്ധ കൊടുക്കാവുന്നതാണ്. കാരണം ഇത് വയറ്റില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും ഫുഡ് പോയ്‌സണ്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് ഇത് വഴിവെക്കുന്നു. അതുകൊണ്ട് മഴക്കാലത്ത് ഇത്തരം ഭക്ഷണങ്ങള്‍ ശ്രദ്ധിച്ച് ഉപയോഗിക്കുക.

 ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ഏത് കാലാവസ്ഥയിലും ആരോഗ്യം തരുന്നവയാണ് എന്നൊരു ധാരണയുണ്ടോ? എന്നാല്‍ അത് തെറ്റാണ്. കാരണം മഴക്കാലത്ത് പല ചെടികളിലും അതിന്റെ ഇലകളിലും തണ്ടിലും വിഷം ശേഖരിച്ച് വെക്കുന്നതിനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് മുരിങ്ങ പോലുള്ളവയില്‍. അതുകൊണ്ട് തന്നെയാണ് ഇത്തരം ഇലക്കറികള്‍ മഴക്കാലത്ത് ഒഴിവാക്കണം എന്ന് പറയുന്നത്.

English summary

Tips to remain healthy during rainy season

In this article we have listed some tips to remain healthy suring rainy season, take a look.
Story first published: Friday, August 17, 2018, 16:19 [IST]
X
Desktop Bottom Promotion