For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലിലെ ഈ ചുളിവ് പറയും ഹൃദയാഘാതം അടുത്തെന്ന്

കാലില്‍ വരുന്ന ചില മാറ്റങ്ങള്‍ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്നു

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയപ്പെടുന്നത് രോഗങ്ങളെയാണ്. രോഗങ്ങള്‍ പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ നല്ലൊരു പാതി എടുക്കുന്നു. ഹൃദയാഘാതവും ഹൃദയസംബന്ധമായ രോഗങ്ങളും പല വിധത്തില്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയിലേക്കാണ് ഇന്നത്തെ ജീവിത ശൈലി നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ട കാലത്താണ് നമ്മള്‍ ജീവിക്കുന്നത്.

ദിവസം ചെല്ലുന്തോറും ഹൃദ്രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. ഇത് തന്നെയാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്നതും. വ്യായാമത്തിന്റെ കുറവും ജങ്ക്ഫുഡിന്റെ ഉപയോഗവും എല്ലാമാണ് പലപ്പോഴും ഹൃദ്രോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ ഹൃദ്രോഗം നമ്മുടെ അടുത്തുണ്ടോ എന്ന് അറിയാന്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിച്ച് തരുന്നു. എന്തൊക്കെയെന്ന് നോക്കാം.

പാദത്തിലെ ചുളിവുകള്‍

പാദത്തിലെ ചുളിവുകള്‍

ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ആദ്യം പ്രത്യക്ഷപ്പെടുക കാല്‍പ്പാദത്തില്‍ ആണ്. കാല്‍പ്പാദത്തിലെ ചുളിവുകള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഹൃദയാഘാതം നിങ്ങളുടെ അടുത്തെത്തി എന്നതാണ്. ഹൃദയത്തിലേക്ക് രക്തം കൃത്യമായി പമ്പ് ചെയ്യുന്നില്ലെങ്കിലാണ് ഇത്തരത്തില്‍ പാദത്തില്‍ ചുളിവുകള്‍ കാണപ്പെടുന്നത്.

കാലിലെ ഈ ചുളിവ് പറയും ഹൃദയാഘാതം അടുത്തെന്ന്

കാല്‍പ്പാദം വീങ്ങുന്നതും രക്തത്തിന്റെ അഭാവം കൊണ്ട് തന്നെയാണ്. ഹൃദയത്തിന് രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിയ്ക്കാനുള്ള കഴിവ് നഷ്ടപ്പെടുമ്പോഴാണ് ഇത്തരം പ്രകടമായ ലക്ഷണങ്ങള്‍ കാണുന്നത്. മാത്രമല്ല ധമനികളില്‍ തടസ്സം ഉണ്ടാവുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ തലപൊക്കുന്നത്.

കഷണ്ടിയും ഹൃദയവും

കഷണ്ടിയും ഹൃദയവും

കഷണ്ടി എന്നത് വെറും മുടി കൊഴിച്ചില്‍ മാത്രമായി കണക്കാക്കേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതിന് പിന്നിലുണ്ട് എന്നതാണ് സത്യം. കഷണ്ടിയുള്ളവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

ഉപ്പൂറ്റിയിലെ വിള്ളല്‍

ഉപ്പൂറ്റിയിലെ വിള്ളല്‍

ഉപ്പൂറ്റിയില്‍ വിള്ളലുണ്ടാവുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ ഇത് വെറും സൗന്ദര്യ പ്രശ്‌നമാക്കി മാത്രം ഒതുക്കാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് പലപ്പോഴും പ്രശ്‌നമാവുന്നുണ്ട്. ഉപ്പൂറ്റി വിള്ളുന്നത് ഹൃദയത്തിന്റെ ആരോഗ്യം തകരാറിലാണ് എന്നതിന്റെ കൂടി സൂചനയാണ്. നാഢീഞരമ്പുകള്‍ക്ക് തകരാര്‍ സംഭവിച്ചാലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

തള്ളവിരലിലെ രോമം കൊഴിയുന്നത്

തള്ളവിരലിലെ രോമം കൊഴിയുന്നത്

എല്ലാവര്‍ക്കും തള്ള വിരലില്‍ രോമം ഉണ്ടാവും. ഇത് കൊഴിഞ്ഞ് പോവുന്നത് പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് നിങ്ങളിലെ അവയവങ്ങളിലേക്കുള്ള രക്തയോട്ടം കൃത്യമായി നടക്കുന്നില്ല എന്നതിന്റെ സൂചനയാണ്. ഇത് മൂലം പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നടക്കാറുണ്ട്.

 മോണവീക്കം

മോണവീക്കം

മോണവീക്കവും മോണയില്‍ നിന്ന് രക്തം വരുന്നതും ദന്തസംരക്ഷണത്തിലെ പാളിച്ച കൊണ്ട് തന്നെയാണ്. എന്നാലും ഹൃദയാരോഗ്യം നഷ്ടപ്പെടുന്നതിന്റെ ഫലമായും ഇത്തരത്തില്‍ ഉണ്ടാവും എന്നതാണ് കാര്യം. അതുകൊണ്ട് മോണവീക്കവും വളരെയധികം ശ്രദ്ധിക്കണം.

 ഭാരക്കൂടുതല്‍

ഭാരക്കൂടുതല്‍

ശരീരത്തിന് അനിയന്ത്രിതമായ ഭാരക്കൂടുതല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശരീരത്തിലെ ദ്രാവകങ്ങള്‍ ശരീരം സൂകഷിച്ചു വെയ്ക്കുന്നത കൊണ്ടാണ്. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ നീര് വന്ന് തടിയ്ക്കാനും ചിലപ്പോള്‍ അനിയന്ത്രിതമായ ഭാരക്കൂടുതലിലേക്കും നയിക്കും.

മൂത്രശങ്ക

മൂത്രശങ്ക

എപ്പോഴും മൂത്രശങ്ക അനുഭവപ്പെടുന്നതും ഹൃദയപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാത്തതു കൊണ്ടാണ്. കിഡ്‌നിയിലേക്കുള്ള രക്തത്തിന്റെ പ്രവാഹത്തില്‍ കുറവ് വരുകയും ഇത് ഹൃദയത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ മോശമായി ബാധിയ്ക്കുകയും ചെയ്യുന്നു.

കൃഷ്ണമണിക്ക് ചുറ്റുമുള്ള പാട്

കൃഷ്ണമണിക്ക് ചുറ്റുമുള്ള പാട്

കൃഷ്ണമണിയ്ക്ക് ചുറ്റും അസാധാരണമായി വട്ടത്തിലുള്ള പാട് കാണുന്നതും അനാരോഗ്യത്തിന്റെ പ്രധാന ലക്ഷണമാണ്. അനാരോഗ്യം എന്നല്ല ഹൃദയപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നില്ല എന്നതിന്റെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഹൃദയത്തെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ശരീരം കാണിക്കുന്ന യാതൊരു തരത്തിലുള്ള ലക്ഷണങ്ങളും നമ്മള്‍ ഒഴിവാക്കാന്‍ പാടില്ല.

 ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് പല വിധത്തില്‍ വില്ലനാവുന്ന ഒന്നാണ്. രക്തത്തിലെ കൊഴുപ്പാണ് പലപ്പോഴും ഇവിടെ വില്ലനാവുന്നത്. ഇത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് പലപ്പോഴും കാരണമാകുന്നു. കൊളസ്‌ട്രോള്‍ വര്‍ദ്ധിച്ച് അത് ഹൃദയത്തിനെ തകരാറിലാക്കുന്നു.

English summary

Things Your Feet Telling You About Your heart Health

Your feet are amazing diagnostic tools. Things your feet telling you about your health problems, read on.
X
Desktop Bottom Promotion