For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെവിയുടെ താഴ്ഭാഗത്ത് മടക്ക്,ഹൃദയം അപകടത്തില്‍

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശരീരത്തിലെ ഓരോ അവയവത്തിനും നമ്മള്‍ വളരെയധികം പ്രാധാന്യം കൊടുക്കണം. നഖം പോലും ആരോഗ്യത്തിനെക്കുറിച്ച് പല സൂചനകള്‍ നമുക്ക് നല്‍കുന്നുണ്ട്. അതുപോലെ തന്നെയാണ് പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് ചെവികള്‍. എന്നാല്‍ ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ചെവിയില്‍ ഉണ്ടാവുന്ന ചെറിയ ചില മാറ്റങ്ങള്‍ പോലും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പല രോഗങ്ങള്‍ക്കും തുടക്കം പലപ്പോഴും ചെവിയിലൂടെയായിരിക്കും. അത് ശ്രദ്ധിക്കാതെ വിടുന്നതാണ് ഇത്തരം അവസ്ഥകളെ വര്‍ദ്ധിപ്പിക്കുന്നത്. ചെവി കാണിക്കുന്ന ചില ലക്ഷണങ്ങള്‍ നോക്കി നമുക്ക് ആരോഗ്യത്തെക്കുറിച്ച് പറയാവുന്നതാണ്.

ചെവിയുടെ ആകൃതി, വലിപ്പം എന്നിവയെല്ലാം നമ്മുടെ ആരോഗ്യത്തെക്കുറിച്ച് പറയുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും മുന്‍കൂട്ടി അറിയുന്നതിന് ചെവി സഹായിക്കുന്നു. പലപ്പോഴും അത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ആരോഗ്യത്തിന് എന്തൊക്കെ തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നോക്കാം. ചെവി നോക്കി നമുക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാം. കുട്ടികളുടെ കാര്യത്തില്‍ വരെ ചെവി നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു.

<strong>Most read: കുടംപുളിയിട്ട് മീന്‍ വെക്കുന്നതിന് പുറകിലൊരുരഹസ്യം</strong>Most read: കുടംപുളിയിട്ട് മീന്‍ വെക്കുന്നതിന് പുറകിലൊരുരഹസ്യം

രോഗങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒന്നാണ് ചെവിയിലെ മാറ്റങ്ങള്‍. ആരോഗ്യത്തിന് സഹായിക്കുന്ന പല ലക്ഷണങ്ങളും ശരീരം നിങ്ങള്‍ക്ക് കാണിച്ച് തരുന്നു. ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ചില ലക്ഷണങ്ങള്‍ നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. ചെവി കേള്‍ക്കാന്‍ മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ചെവിയിലെ ആരോഗ്യ പ്രശ്‌നങ്ങളേയും വളരെയധികം ശ്രദ്ധിക്കണം. ചെവി നോക്കി ആരോഗ്യം മനസ്സിലാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

ചെവിയിലെ മൂളല്‍

ചെവിയിലെ മൂളല്‍

ചെവിയിലെ മൂളല്‍ പലപ്പോഴും നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടാവും. ഉള്ളം ചെവിയിലാണ് ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നത്. പ്രായമായവരിലും ചെറുപ്പക്കാരിലും ഏറ്റവും കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ് ചെവിയിലെ മൂളല്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. ഇതോടനുബന്ധിച്ച് പലര്‍ക്കും ഛര്‍ദ്ദിയും, തലവേദനയും കൂടി ഉണ്ടാവുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

 ചെവിയുടെ താഴ്ഭാഗത്തെ മടക്ക്

ചെവിയുടെ താഴ്ഭാഗത്തെ മടക്ക്

ചെവിയുടെ താഴ്ഭാഗത്ത് മടക്കുണ്ടോ, എങ്കില്‍ അതിനര്‍ത്ഥം നിങ്ങളില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലാണ് എന്നതിന്റെ അര്‍ത്ഥമാണ്. ചിലരുടെയെങ്കിലും ചെവിയുടെ താഴ്ഭാഗം പലപ്പോഴും വളരെയധികം മടക്കുകള്‍ ഉള്ളതായിരിക്കും. ഇത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ് എന്നതിന്റെ സൂചനയാണ്. ഇത് ശ്രദ്ധയില്‍ പെട്ട് കഴിഞ്ഞാല്‍ ഡോക്ടറെ കണ്ട് സംസാരിക്കുന്നതിന് ശ്രദ്ധിക്കുക.

കുഴികളും മടക്കും

കുഴികളും മടക്കും

ചെവിയില്‍ കുഴികളും മടക്കും വളരെയധികം കാണപ്പെടുന്നുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കണം. നിങ്ങളില്‍ പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് ചെറുപ്പത്തില്‍ തന്നെ കണ്ടെത്താവുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. മധുരം കഴിക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. പലരിലും ട്യൂമര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ചെവിയിലെ ഉള്‍ഭാഗം നഷ്ടപ്പെടുന്നത്

ചെവിയിലെ ഉള്‍ഭാഗം നഷ്ടപ്പെടുന്നത്

ചിലരില്‍ ചെവിയിലെ ഉള്‍ഭാഗം വളരെയധികം ഉള്ളിലേക്ക് വലിഞ്ഞതു പോലെ ഉണ്ടാവും. ഇത് വളരെയധികം ശ്രദ്ധിക്കണം. ഇത് പലരിലും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. പലരിലും ജനിതകപരമായ അവസ്ഥകളാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

അസാധാരണമായ ആകൃതി

അസാധാരണമായ ആകൃതി

പലരിലും ചെവിക്ക് അസാധാരണമായ ആകൃതിയാണ് എങ്കില്‍ നിങ്ങള്‍ക്ക് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജന്മ സമയത്ത് നവജാത ശിശുക്കളില്‍ ചെവിക്ക് അസാധാരണമായ ആകൃതി ഉണ്ടാവുന്നുണ്ടെങ്കില്‍ കുട്ടികളുടെ കിഡ്‌നി ഡോക്ടര്‍മാര്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് ഇത്തരക്കാരില്‍ കിഡ്‌നി രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

<strong>Most read: അമിതവണ്ണ പരിഹാരം; പച്ചക്കുരുമുളകും മഞ്ഞളും ഇങ്ങനെ</strong>Most read: അമിതവണ്ണ പരിഹാരം; പച്ചക്കുരുമുളകും മഞ്ഞളും ഇങ്ങനെ

 ചെവിയില്‍ ചൊറിച്ചില്‍

ചെവിയില്‍ ചൊറിച്ചില്‍

പല കാരണങ്ങള്‍ കൊണ്ട് ചെവിയില്‍ ചൊറിച്ചില്‍ ഉണ്ടാവാം. എന്നാല്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറവാണ് എന്നതിന്റെ ലക്ഷണമാണ് അസാധാരണമായ ചെവിയിലെ ചൊറിച്ചില്‍. പലപ്പോഴും സോറിയാസിസ് പോലുള്ള രോഗങ്ങളുടെ തുടക്കം ചെവിയിലെ ചൊറിച്ചിലില്‍ നിന്നായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ചെവി വേദന

ചെവി വേദന

ചെവി വേദന പലപ്പോഴും പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. ഇതോടൊപ്പം അതിഭീകരമായ പനിയും ഛര്‍ദ്ദിയും ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ഇതോടൊപ്പം ചെവിയില്‍ നിന്ന് ഡിസ്ചാര്‍ജ് വരുന്നതും ശ്രദ്ധിക്കണം. പ്രത്യേകിച്ച് കുട്ടികളില്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ കുട്ടികളില്‍ രോഗം വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പറയുന്നത്.

 സൈനസ് അണുബാധ

സൈനസ് അണുബാധ

സൈനസ് ഇന്‍ഫെക്ഷന്‍ പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. ഇത് തിരിച്ചറിയാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചെവി. കാരണം ചെവിയില്‍ ഉണ്ടാവുന്ന അസാധാരണമായ ചൊറിച്ചില്‍ സൈനസ് ഇന്‍ഫെക്ഷന്‍ വരുന്നു എന്നതിന്റെ സൂചനയാണ്. തലവേദനയോട് കൂടി ആരംഭിക്കുന്ന ലക്ഷണങ്ങളില്‍ മൂക്കടപ്പ്, ചെവി ചൊറിച്ചില്‍, ചുമ എന്നിവയില്‍ കൂടിയാണ് സൈനസ് ലക്ഷണങ്ങള്‍. ചെവി ചൊറിച്ചിലാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങളില്‍ ഏറ്റവും കൂടുതല്‍.

തൊണ്ട വേദന

തൊണ്ട വേദന

ചെവിയില്‍ അണുബാധയാണ് പലപ്പോഴും തൊണ്ട വേദനയുടെ പ്രധാന ലക്ഷണം. പിന്നീട് പല വിധത്തിലുള്ള അലര്‍ജി, അണുബാധ എന്നിവയില്‍ കൂടി പ്രതിസന്ധികള്‍ വഷളാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ തിരിച്ചറിയാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ചെവിയിലെ അണുബാധ തന്നെയാണ്. അതുകൊണ്ട് ചെവിയില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള ഇന്‍ഫെക്ഷന്‍ വളരെയധികം ശ്രദ്ധിക്കണം.

English summary

things your ear tell about your health

Your ears can tell you about your status of your general health, read on.
X
Desktop Bottom Promotion