For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൃഷണാര്‍ബുദം ; ചെറുപ്രായക്കാരിൽ സാധ്യത കൂടുതൽ

|

അധികമാരിലും ഇതുവരെ കണ്ടു വരാത്ത ഒരു ക്യാൻസറാണ് ഇതെങ്കിൽ കൂടി ടെസ്റ്റിക്യുലാർ ക്യാൻസർ പലപ്പോഴും എല്ലാവരിലും വളരെയധികം ഭീതിയുണർത്തുന്ന ഒന്നാണ് - പ്രത്യേകിച്ചും, മറ്റ് അർബുദങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ നിങ്ങളുടെ ചെറുപ്രായത്തിൽ തന്നെ ശരീരത്തിനെ പിടികൂടാവുന്ന ഒരു അർബുദമാണിതെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്.

er

"15 നും 35 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു അർബുദമാണ് ടെസ്റ്റിക്യുലാർ ക്യാൻസർ," എന്ന് വൃഷണാര്‍ബുദം വൈദ്യ ചികിത്സകനും ക്ലീവ്ലാന്റ് ക്ലിനിക്കിലെ ഓങ്കോളജിസ്റ്റുമായ തിമോത്തി ഗില്ലിഗൻ പറയുന്നു. നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഈ രോഗം വരുന്ന 79 ശതമാനം ആളുകളും 44 വയസ്സോ അതിൽ താഴെയുള്ളവരോ ആണെന്ന് കണ്ടെത്തിയിട്ടുള്ളതാണ് . "

ചികിത്സിച്ചു ഭേധമാക്കാൻ സാധിക്കും

ചികിത്സിച്ചു ഭേധമാക്കാൻ സാധിക്കും

വൃഷണിക അർബുദങ്ങൾ ഒക്കെ തന്നെ പൂർണമായും ചികിത്സിച്ചു ഭേധമാക്കാൻ കഴിയുന്ന ഒന്നാണ് " വൃക്കസംബന്ധമായ ഈ രോഗം ബാധിച്ചിട്ടുള്ള 100 പുരുഷന്മാരിൽ 96 പേരും സൗഖ്യം നേടിയെടുക്കുന്നവരാണ്." എന്ന് ഡോക്ടർ ഗില്ലിഗൻ പറയുന്നു. ആദ്യകാലങ്ങളിൽത്തന്നെ രോഗത്തെ ശരിയായ രീതിയിൽ ചികിത്സിച്ചു വന്നാൽ (അതായത് മറ്റു കോശങ്ങളിലേക്കും ഗ്രന്ഥികളിലേക്കുമൊക്കെ ഇത് പടർന്ന് പിടിക്കുന്നതിനു മുൻപേ തന്നെ ), വളരെ എളുപ്പത്തിൽ തന്നെ ഈ രോഗത്തെ എതിരിട്ട് തോൽപ്പിക്കാനാകും.. ആദ്യകാലങ്ങളിൽത്തന്നെ രോഗ ശുശ്രൂഷ നടത്തുന്ന 99 ശതമാനം ആളുകളൾക്ക് അഞ്ച് വർഷത്തിനുള്ളിൽ തന്നെ രോഗശാന്തി നേടാനാകുമെന്ന കാര്യം തീർച്ചയാണ്.

പല സാഹചര്യങ്ങളിലും വൃഷണിക അർബുദത്തിന്റെ അസാധാരണമായ ആദ്യലക്ഷണങ്ങളിൽ നിന്നു തന്നെ കണ്ടെത്താൻ കഴിയും. ഇത് ഓരോർത്തർക്കും ഏറെ വൈകുന്നതിനു മുൻപേയുള്ള ചികിത്സയ്ക്കും പ്രതിവിധികൾക്കുമൊക്കെ വഴിതെളിക്കുന്നു. അതായത് നിങ്ങളുടെ വൃഷണത്തിൽ ഒരു മുഴയുടെ സാന്നിദ്ധ്യം ഉണ്ടെന്നു നിങ്ങൾക്ക് അനുഭവപ്പെട്ടു തുടങ്ങുമ്പോൾ തന്നെ നിങ്ങൾ ആവശ്യമായ ചികിത്സ തേടേണ്ടതാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തിൻറെ സൂചനകൾ നൽകുന്ന ചില ലക്ഷണങ്ങളേയും വ്യക്തമായ അടയാളങ്ങളേയുമൊക്കെ നിങ്ങളോരാരുത്തരും അറിഞ്ഞിരിക്കേണ്ടത് ആത്യാവശ്യമാണ് -. അവ എന്തൊക്കെയാണെന്ന് നോക്കാം

അടിവയറ്റിലോ വൃഷ്ണത്തിലോ അനുഭവപ്പെടുന്ന തീവ്രമായ വേദന

അടിവയറ്റിലോ വൃഷ്ണത്തിലോ അനുഭവപ്പെടുന്ന തീവ്രമായ വേദന

അടിവയറ്റിലോ വൃഷ്ണത്തിലോ ഉണ്ടാവുന്ന തീക്ഷ്ണമായ വയറുവേദന ശരീരത്തിൽ എന്തോ ഒന്ന് ശരിയല്ല എന്നുള്ള ഒരു മുന്നറിപ്പ് നിങ്ങൾക്ക് നൽകുന്നു. സാധാരണഗതിയിലുള്ള ഇത്തരം അവസ്ഥകൾ വൃഷണിക അർബുദം ബാധിച്ചവരിൽ ഏറ്റവുമധികം കണ്ടുവരുന്ന ലക്ഷണങ്ങളിൽ ഒന്നാണ് എന്ന് ഡോ. ഗില്ലിഗൻ പറയുന്നു. ഈ അവസ്ഥയെ വിശദീകരിക്കാൻ തുടങ്ങിയാൽ പറയാനുള്ള മറ്റൊരു കാര്യം എന്തെന്നാൽ ഇത് നിങ്ങളുടെ അടിവയറിനെയും വൃഷ്ണത്തേയും കൂടുതൽ സമ്മർദ്ദത്തിലാക്കാനിടയാക്കും എന്നതാണ്. അതായത് ദ്രാവകത്തിന്റെ അംശം നിങ്ങളുടെ മുഴകളിൽ ഉണ്ടെന്ന് എപ്പോഴും തോന്നിപ്പിക്കും

വളരെ വലിപ്പം കൂടിയ അല്ലെങ്കിൽ ചുരുങ്ങിയ ഒരു വൃഷ്ണ

നിങ്ങളുടെ വൃഷണത്തിലുണ്ടാകുന്ന വലിപ്പക്കുറവുകളും വലിപ്പ കൂടുതലുമൊക്കെ വൃഷ്ണാർഭുതത്തെ കുറിച്ചുള്ള സൂചനകൾ നിങ്ങൾക്ക് നൽകുന്നു എന്ന് ഡോ. ഗില്ലിഗൻ പറയുന്നു. വൃഷ്ണത്തിന്റെ വലുപ്പത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ അസന്തുലിതാവസ്ഥ മൂലവും അല്ലെങ്കിൽ എസ്ട്രജൻ എന്ന ഹോർമോണിന്റെ വർദ്ധനവും മൂലം ഉണ്ടാകാം. ഇത് ചില ടെസ്സ്റ്റാകുലർ ട്യൂമറുകൾക്ക് കാരണമായി ഭവിച്ചേക്കാം..

കാലുകളിലെ തടിപ്പ്.

" വൃഷ്ണ അർഭുദത്തിന് നിങ്ങളുടെ രക്തത്തെ കട്ട പിടിപ്പിക്കാനുള്ള കഴിവുണ്ട്," എന്ന് ഡോ. ഗില്ലിഗൻ പറയുന്നു. സിരകളിലൂടെയുള്ള രക്തപ്രവാഹത്തെ പരിമിതപ്പെടുത്താനും അവയെ സങ്കണ്ണമാക്കാനും ശേഷിയുള്ള ഇവ കോശങ്ങളിലും ഗ്രന്ഥികളിലുമെക്കെ ചെറിയ മുഴകൾ രൂപപ്പെടുത്തുന്നു. രക്തം കട്ടപിടിക്കുന്ന ഇത്തരം അവസ്ഥ പലപ്പോഴും നിങ്ങളുടെ കാലുകളിലാണ് കൂടുതലായും ഉണ്ടാവുന്നത്. കാലുകളിൽ വളരെയധികം തടിപ്പും വേദനയും ഒക്കെ അനുഭവപ്പെടുന്ന ഈ അവസരത്തിൽ നിങ്ങൾക്ക് ശ്വസിക്കാനും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടും

സ്തനങ്ങളുടെ അമിത വലിപ്പവും തീവ്ര വേദനയും

സ്തനങ്ങളുടെ അമിത വലിപ്പവും തീവ്ര വേദനയും

ചില ടെസ്റ്റുക്കുലാർ ട്യൂമറുകൾ ശരിര സ്തനങ്ങളിൽ ആർദ്രത ഉണ്ടാക്കാനുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നു. ഈ അവസ്ഥയ്ക്ക് ഗൈനക്കോമാസ്റ്റിഷ്യ എന്ന് പറയുന്നു. അതുപോലെ തന്നെ ചില ട്യൂമറുകൾക്ക് ഹോർമോണീനിക് ഗോൺഡോട്രോപിൻ (HCG) എന്ന രാസ ഹോർമോണുകളെ ഉയർന്ന രീതിയിൽ ഉത്പാതിപ്പിക്കാൻ കഴിയുന്നു. ഇത് സ്തനങ്ങളെ കൂടുതൽ ദൃഡമാക്കുന്നു. ട്യൂമറുകൾക്ക് ശരീരത്തിൽ ഈസ്ട്രോജൻ എന്ന രാസപദ്ധാർത്ഥം വികസിപ്പിച്ചെടുക്കാൻ കഴിയുന്നതിനാൽ സ്തനങ്ങൾക്ക് വലുപ്പം വയ്ക്കുന്നതോടൊപ്പം നിങ്ങളുടെ ലൈംഗിക ജീവിതത്തിന്റെ ഒഴുക്കിനെ താരതമ്യേന കുറച്ചുകൊണ്ടുവരുകയും ചെയ്യുന്നു.

ചെറിയ നടുവേദനയും ശ്വാസം എടുക്കുമ്പോൾ ഉള്ള അസ്വസ്ഥതകളും

ഈ രണ്ട് ലക്ഷണങ്ങളും വൃഷ്ണ അർബുദത്തിന്റെ കൂടുതൽ വിപുലമായ സൂചകളാണ്. ഇത് സൂചിപ്പിക്കുന്നത് അർബുദത്തിന്റെ കോശങ്ങൾ തങ്ങളുടെ അടിവയറ്റിലേക്ക് വ്യാപിച്ചു കഴിഞ്ഞു എന്നാണ്. ഡോ. ഗില്ലിഗൻ പറയുന്നത് ശ്രദ്ധിക്കാം." ശ്വാസമെടുക്കുമ്പോൾ ഉണ്ടാവുന്ന അസ്വസ്ഥതകൾ സൂചിപ്പിക്കുന്നത് ഇത് നിങ്ങളുടെ ശ്വാസകോശത്തെയും ബാധിച്ചിരിക്കുന്നുവെന്നാണ്. ഈയവസ്ഥയിൽ ശ്വാസകോശം വായുവിനെ എങ്ങോട്ടും കടത്തിവിടാതെ അനക്കാതെ പിടിച്ചു നിർത്തുന്ന അവസ്ഥയിൽ എത്തിക്കുന്നു "

ഇത്തരം ലക്ഷണങ്ങൾ നിങ്ങളിൽ കണ്ടു തുടങ്ങിയിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ് അത്യാവശ്യമാണ് . " വൃഷ്ണ അർബുദങ്ങൾ സാധാരണഗതിയിൽ വളരെയെളുപ്പത്തിൽ മറ്റു ഭാഗങ്ങളിലേക്ക് പടർന്നുപിടിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ എത്രയും പെട്ടെന്ന് തന്നെ രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ് എന്ന് ഡോക്ടർ, ഗില്ലിഗൻ പറയുന്നു

തങ്ങളുടെ വൃഷ്ണങ്ങളിൽ ഉണ്ടാവുന്ന അസാധാരണത്വങ്ങളെ നിരന്തരം ശ്രദ്ധിച്ചുകൊണ്ട് നിങ്ങൾക്ക് എപ്പോഴും സ്വയം ജാഗ്രതയുള്ളവരായിരിക്കാൻ കഴിയും. നിങ്ങൾ കുളിക്കാൻ എടുക്കുന്ന സമയ വേളകളാണ് ഇത്തരം നിരീക്ഷണങ്ങൾ നടത്താൻ തികച്ചും ഉത്തമമായത്. അതുപോലെതന്നെ ചൂടുവെള്ളത്തിന്റെ ഉപയോഗം നിങ്ങളുടെ വൃഷ്ണത്തെ മൃതുലമാക്കാനും സംശയാസ്പദമായി എന്തെങ്കിലും കാണുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ തിരിച്ചറിയാനും സഹായിക്കുന്നു. വലുപ്പത്തിലും ആകൃതിയിലുമൊക്കെ എന്തെങ്കിലും അസാധാരണതകൾ കണ്ടുതുടങ്ങിയാൽ ഉടൻതന്നെ നിങ്ങളുടെ ഡോക്ടറെ സമീപിക്കാൻ മറക്കണ്ട

 അർബുദത്തെ കുറിച്ചുള്ള ചില വസ്തുതകൾ

അർബുദത്തെ കുറിച്ചുള്ള ചില വസ്തുതകൾ

ഹൃദ്രോഗത്തെ മാറ്റി നിർത്തിയാൽ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നതിന്റെ പ്രധാന കാരണം ക്യാൻസർ രോഗമാണ്. നേരത്തെ തന്നെ രോഗനിർണ്ണയം ചെയ്യപ്പെടുന്ന അർബുദങ്ങളെ ഗണ്യമായ രീതിയിൽ സുഖപ്പെടുത്താൻ കഴിയുന്നതാണ്.

നേരത്തേ തന്നെ കണ്ടെത്താൻ കഴിയുകയാണെങ്കിൽ ക്യാൻസറിനെ കൂടുതൽ എളുപ്പത്തിൽ ചികിത്സിച്ചു മാറ്റാനാകും. ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ ശരീരത്തിൽ വേരുറപ്പിക്കുന്ന ചില പ്രത്യേകതരം ക്യാൻസറുകൾ ഉണ്ടെങ്കിലും, ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്ന അർബുദങ്ങളെ നേരത്തെ മനസ്സിലാക്കി ചികിത്സ തേടേണ്ടത് അനിവാര്യമാണ്.

 ക്യാൻസർ ലക്ഷണങ്ങളിലേക്കുറിച്ചും സൂചനകളെക്കുറിച്ചും തിരിച്ചറിയാം

ക്യാൻസർ ലക്ഷണങ്ങളിലേക്കുറിച്ചും സൂചനകളെക്കുറിച്ചും തിരിച്ചറിയാം

ക്യാൻസറിന് പ്രത്യേകമായ ലക്ഷണങ്ങൾ ഒന്നുതന്നെയില്ല. അതിനാൽ ഓരോരുത്തരും എപ്പോഴും അപകട സാധ്യതകളെ പരിമധപ്പെടുത്താൽ ശ്രമിക്കുക. സാധ്യതകളെ കണക്കിലെടുത്തുകൊണ്ട് ഉചിതമായ ക്യാൻസർ സ്ക്രീനിംഗ് നടത്തുകയും ചെയ്യുക. മിക്ക ക്യാൻസർ സ്ക്രീനിംഗുകളും ഓരോ വിഭാഗത്തിൽപ്പെട്ട പ്രായക്കാർക്ക് വേണ്ടി പ്രത്യേകം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഡോക്ടർമാർ നിങ്ങളുടെ പ്രായത്തിനനുസരിച്ചു് പ്രാഥമിക സംരക്ഷണത്തെ കണക്കിലെടുത്തു കൊണ്ടും ഏത് തരം സ്ക്രീനിംഗ് നടത്തണമെന്ന് പറഞ്ഞു തരും.. ക്യാൻസർ രോഗം വരാനായി അപകടസാധ്യത കൂടുതലുള്ള ആളുകൾ (ഉദാഹരണത്തിന്: പുകവലിക്കുന്നവർ, അമിതമായി മദ്യപാനത്തിൽ ഏർപ്പെടുന്നവർ, സൂര്യപ്രകാശം അധികമായി ഏൽക്കുന്നവർ, ജനിതക വ്യതിയാനമുള്ളവർ) എല്ലാവരും തന്നെ കാൻസറിൻറെ ലക്ഷണങ്ങളെ സംബന്ധിച്ച് അറിഞ്ഞിരിക്കുകയും ഡോക്ടർമാരെ കൂടിയാലോചിച്ച് എപ്പോഴും സൂക്ഷ്മമായി നിരീക്ഷിക്കുകയും വേണം. ക്യാൻസറിനോട് പോരിടാനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്നത അപകടസാധ്യതയേറിയ ഘടകങ്ങളെയും ശീലങ്ങളേയും ഒക്കെ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക എന്നതാണ് അതുപോലെതന്നെ ആദ്യകാലങ്ങളിൽ തന്നെയുള്ള ലക്ഷണങ്ങൾ തിരിച്ചറിയാം നേരത്തേതന്നെ ചികിത്സ തേടാൻ സഹായകമാകും.

അതുകൊണ്ടുതന്നെ ഓരോരുത്തരും കാൻസറിൻറെ രോഗലക്ഷണങ്ങളെ വ്യക്തമായി തിരിച്ചറിയേണ്ടതുണ്ട്. ആദ്യകാലങ്ങളിൽ തന്നെയുള്ള രോഗനിർണ്ണയത്തിനും നേരത്തെയുള്ള ചികിത്സയ്ക്കും വേണ്ടിയുള്ള ഒരു മുന്നറിയിപ്പായി കണക്കാക്കിക്കൊണ്ട് ഇതിനെ അവഗണിക്കാതിരിക്കുക.

 ക്യാൻസറിന്റെ ലക്ഷണങ്ങളും സൂചനകളും എന്തൊക്കെയാണ്..?

ക്യാൻസറിന്റെ ലക്ഷണങ്ങളും സൂചനകളും എന്തൊക്കെയാണ്..?

ക്യാൻസർ രോഗം മിക്കപ്പോഴും ആളുകളിൽ രോഗത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളും സൂചനകളും ഒന്നും തന്നെ കാണിച്ചെന്നു വരില്ല. നിർഭാഗ്യവശാൽ, ക്യാൻസറിന്റെ ഓരോ ലക്ഷണവും ദോഷരഹിതമായ ശാരീരികാവസ്ഥയിലൂടെ കടന്നുപോകുന്നവയാണ്. അതുകൊണ്ടുതന്നെ ചില ലക്ഷണങ്ങൾ ഉടലെടുക്കുകയോ നിലനിൽക്കുകയോ ചെയ്താൽ, കൂടുതൽ വിവരങ്ങൾക്കും രോഗനിർണയത്തിനു മായി ഒരു ഡോക്ടറുമായി കൂടിക്കാഴ്ച നടത്തണം. ക്യാൻസറുമായി ബന്ധപ്പെട്ട സാധാരണവും പ്രധാനവുമായ ചില ലക്ഷണങ്ങൾ താഴെ പറയുന്നവയാണ് :

തുടർച്ചയായ ചുമ അല്ലെങ്കിൽ രക്തം കലർന്ന ഉമിനീര് എന്നിവയെല്ലാം തന്നെ സാധാരണ ഗതിയിൽ

ബ്രോങ്കൈറ്റിസ് അഥവാ സിനോസിറ്റിസ് പോലുള്ള ലളിതമായ അണുബാധകളുടെ ലക്ഷണങ്ങളായി കണക്കാക്കുന്നു.

ഇവയെ ചിലപ്പോഴൊക്കെ ശ്വാസകോശത്തിലേയും, തലയിലേയും കഴുത്തിലേയും ഒക്കെ ക്യാൻസറിന്റെ ലക്ഷണങ്ങളായി കൂടി കണക്കാക്കേണ്ടിയിരിക്കുന്നു. ഒരാൾക്ക് ചുമയുടെ പ്രശ്നങ്ങൾ ഒരു മാസത്തിൽ കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കിലോ ചുമയ്ക്കുമ്പോൾ രക്തത്തിന്റെ അംശം കാണുന്നുണ്ടെങ്കിലോ തീർച്ചയായും ഒരാൾ ഒരു ഡോക്ടറെ കാണേണ്ടതായുണ്ട്..

മലവിസർജ്ജന സമയത്ത് അനുഭവപ്പെടുന്ന ചില വ്യതിയാനങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിനുംം ദ്രാവക ഉപഭോഗവുമായും ബന്ധപ്പെട്ടിരിക്കുന്നു.

പെൻസിൽ രൂപത്തിലുള്ള നേർത്ത മലവിസർജ്ജനം ചിലപ്പോഴൊക്കെ കോളൻ ക്യാൻസറിന്റെ ലക്ഷണമായി ഡോക്ടർമാർ കണക്കാക്കുന്നു.

ഇടയ്ക്കിടെ കാൻസർ രോഗം തുടർച്ചയായി വയറിളക്ക ലക്ഷണങ്ങളെ കാണിക്കുന്നു.

രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്ന ആളുകൾക്ക് മലവിസർജ്ജന സമയത്ത് ചില വ്യതിയാനങ്ങൾ അനുഭവപ്പെടും.. മലവിസർജ്ജന വേളയിലെ ഇത്തരം അസാധാരണതകൾ ദിവസങ്ങൾ കഴിയുന്തോറും തീർച്ചയായും വിലയിരുത്തേണ്ടതാണ്.

മലത്തിലെ രക്തത്തിന്റെ അളവ്

നിങ്ങളുടെ മലം ഇടയ്ക്കിടെ പരിശോധനയ്ക്ക് വിധേയമാക്കണം

മൂലക്കുരു തുടർച്ചയായൂള്ള രക്തസ്രാവത്തിനു കാരണമാകുന്നു. മൂലക്കുരു മിക്കയാളുകളിലും വളരെ സാധാരണമായ രീതിയിൽ ഒരസുഖം ആണെങ്കിൽ കൂടി അവ കാൻസറിന്റെ പ്രതീകങ്ങളാണ്. അതിനാൽ, തന്നെ നിങ്ങൾക്ക് മൂലക്കുരുവുണ്ടായിരിക്കുമ്പോൾ ഡോക്ടറെ സമീപിച്ച് നിങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കണം.

ചില വ്യക്തികൾക്ക് എക്സ്-റേ പഠനങ്ങൾ രോഗനിർണയം വ്യക്തമാക്കുന്നതിന് സഹായകമാകും.

അതിനാൽ തന്നെ സാധാരണഗതിയിൽ കൊളോനോസ്കോപ്പി ശുപാർശ ചെയ്യുന്നു. നിങ്ങൾ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവരാണെങ്കിൽ ലക്ഷണങ്ങളൊന്നും തന്നെ ഇല്ല എങ്കിൽ കൂടി ഇടയ്ക്കൊക്കെ രോഗനിർണയ പ്രക്രിയ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.

ചിലപ്പോഴൊക്കെ ഉണ്ടാകുന്ന രക്തസ്രാവത്തിന്റെ ഉറവിടത്തെ വ്യക്തമായി തിരിച്ചറിയാമെങ്കിൽ (ഉദാഹരണത്തിന് ആവർത്തിച്ചുള്ള അൾസർ) ഈ പഠനങ്ങൾ ഒന്നും തന്നെ ആവശ്യമില്ല.

English summary

Testicular-cancer-symptoms-no-one-tells-you-about

This is a type of cancer that has not yet been seen every where , testicular cancer is one of the most feared disease.
X
Desktop Bottom Promotion