For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രത്തില്‍ ഈ മാറ്റമുണ്ടോ, കിഡ്‌നി രോഗം അടുത്ത്‌

എന്തൊക്കെ ലക്ഷണങ്ങളാണ് ശരീരത്തില്‍ കാണിക്കുന്നത് എന്ന് നോക്കാം

|

ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് ഉണ്ടാവാറുണ്ട്. പലപ്പോഴും പല രോഗങ്ങളും രോഗലക്ഷണങ്ങളും എല്ലാം വളരെ പുതിയതായിരിക്കും. പലതും നമുക്ക് നിര്‍വ്വചിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ളതായിരിക്കും. എന്നാല്‍ ശരീരത്തിലെ ഏതെങ്കിലും അവയവും പ്രവര്‍ത്തന രഹിതമാവാന്‍ പോവുകയാണോ എങ്കില്‍ ശരീരം ചില മുന്നറിയിപ്പുകള്‍ നമുക്ക് നല്‍കുന്നു. പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ നമ്മള്‍ അവഗണിക്കുമ്പോഴാണ് ശരീരം കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് എത്തുന്നത്. ശരീരം അനാരോഗ്യപരമായ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിച്ചാല്‍ അത് നമ്മള്‍ ഒരിക്കലും അവഗണിക്കരുത്.

ഒരു ഗ്ലാസ്സ് പാല്‍ കഴിച്ച് 3 ഈന്തപ്പഴവും കഴിക്കാംഒരു ഗ്ലാസ്സ് പാല്‍ കഴിച്ച് 3 ഈന്തപ്പഴവും കഴിക്കാം

ആരോഗ്യത്തിന് പ്രതിസന്ധി തീര്‍ക്കുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ എല്ലാം അത്യധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഏതൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്ന ലക്ഷണങ്ങള്‍ എന്ന് നോക്കാം. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ആരോഗ്യത്തിന് വില്ലനാവുന്ന ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുമ്പോള്‍ അത് ഒരു കാരണവശാലും അവഗണിക്കരുത്. കിഡ്‌നി പ്രവര്‍ത്തന രഹിതമാവാറായോ എന്ന് നമുക്ക് ശരീരം കാണിക്കുന്ന ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്.

പുറം വേദന

പുറം വേദന

പുറം വേദന സാധാരണ ഉണ്ടാവുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ പുറം വേദന അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കാരണം പുറത്ത് ഏകദേശം താഴ് ഭാഗത്തായി വേദനയെങ്കില്‍ കിഡ്‌നിയുടെ ആരോഗ്യത്തെ നമുക്ക് ശ്രദ്ധിക്കേണ്ടതാണ്. വേദന കൂടിക്കൂടി വരുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് പലപ്പോഴും കിഡ്‌ന് ഇന്‍ഫെക്ഷന്റേയോ കിഡ്‌നി സ്‌റ്റോണിന്റേയോ ലക്ഷണമായിരിക്കാം.

ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍

ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍

പല വിധത്തില്‍ ചര്‍മ്മത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാം. എന്നാല്‍ കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലാണെങ്കില്‍ അത് ചര്‍മ്മത്തില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുത്തുന്നു. ചര്‍മ്മത്തില്‍ വരള്‍ച്ചയും ഇറിറ്റേഷനും ഉണ്ടാവുന്നു. രക്തത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള കിഡ്‌നിയുടെ ക്ഷമത നഷ്ടപ്പെടുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

ശരീരം നീര് വെക്കുന്നത്

ശരീരം നീര് വെക്കുന്നത്

എവിടെയെങ്കിലും തട്ടിയാലോ മുട്ടിയാലോ ശരീരം നീര് വെക്കുന്നു. എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ കൈയ്യിലും കാലിലും നീരോ മറ്റോ കാണപ്പെടുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം കിഡ്‌നി പതുക്കെ പതുക്കെ പ്രവര്‍ത്തന രഹിതമായിക്കൊണ്ടിരിക്കുകയാണ് എന്നതാണ് ഇതിന്റെ അര്‍ത്ഥം.

അമിത ക്ഷീണം

അമിത ക്ഷീണം

അമിത ക്ഷീണം അനുഭവപ്പെടുന്നതിന് പുറകില്‍ നിരവധി കാരണങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഇനി വിട്ടു മാറാത്ത ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. കാരണം ഇത് പലപ്പോഴും പല രോഗങ്ങളുടേയും ലക്ഷണമായിരിക്കും. എന്നാല്‍ ഇനി ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 ശ്വാസതടസ്സം

ശ്വാസതടസ്സം

ശ്വാസതടസ്സം ഉണ്ടാവുന്നത് നിസ്സാരമായി ഒരിക്കലും തള്ളിക്കളയരുത്. കാരണം ശ്വാസ തടസ്സം ഉണ്ടെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള കാരണങ്ങളെയാണ് സൂചിപ്പിക്കുന്നത്. ശരീരത്തില്‍ കിഡ്‌നി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നില്ലെങ്കില്‍ അതിന്റെ ഫലമായും ശ്വാസതടസ്സം ഉണ്ടാവാം.

മൂത്രത്തിലെ മാറ്റങ്ങള്‍

മൂത്രത്തിലെ മാറ്റങ്ങള്‍

മൂത്രത്തിലെ മാറ്റങ്ങള്‍ പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. എന്നാല്‍ പലരും അത് ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ മൂത്രത്തില്‍ രക്തത്തിന്റെ അംശമോ മൂത്രത്തിന്റെ നിറത്തിന് പ്രശ്‌നം വന്നാലോ അത് അല്‍പം ശ്രദ്ധിക്കാം.

വായില്‍ ലോഹരസം

വായില്‍ ലോഹരസം

ഒന്നും കഴിക്കാതെ തന്നെ വായില്‍ ലോഹ രസം അനുഭവപ്പെടുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. ഇത്തരമൊരു ലക്ഷണം കണ്ടാല്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കണം. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളും കിഡ്‌നി ശരിയായ രീതിയില്‍ അല്ല പ്രവര്‍ത്തിക്കുന്നത് എന്ന് പറയം.

ഇടക്കിടെയുള്ള ഛര്‍ദ്ദി

ഇടക്കിടെയുള്ള ഛര്‍ദ്ദി

ഭക്ഷണത്തിലെ അസ്വാരസ്യങ്ങള്‍ കാരണം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ അതല്ലാതെ ഛര്‍ദ്ദി ഉണ്ടാവുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം ഇതും കിഡ്‌ന് തകരാറിലാണ് എന്ന് സൂചിപ്പിക്കുന്ന ഒന്നാണ്.

വയറു വേദന

വയറു വേദന

വയറു വേദനയാണ് മറ്റൊരു പ്രശ്‌നം. ഇത് പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവും. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് മുന്‍പ് ഡോക്ടറെ ഒന്നു സമീപിക്കുക. കാരണം കിഡ്‌നി സംബന്ധമായ പ്രശ്‌നം ഉണ്ടെങ്കില്‍ അതിന്റെ ഫലമായി വയറു വേദന ഉണ്ടാവുന്നു.

 ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അതും പലപ്പോഴും കിഡ്‌നി ശരിയായ രീതിയില്‍ അല്ല പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ലക്ഷണമാണ്.

 ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതിരിക്കുക

ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതിരിക്കുക

പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതിരിക്കുന്ന അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. കാരണം ഇത് പലപ്പോഴും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കിഡ്‌നി പ്രതിസന്ധിയില്‍ ആണ് എന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍ ആണ് ഇത്.

English summary

Signs You May Have Kidney Disease

The following symptoms are early warning signs that you might be developing kidney disease, read on to know more about it.
X
Desktop Bottom Promotion