For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനാര്‍ബുദം പുരുഷനില്‍ കാണിക്കും ലക്ഷണം

പുരുഷന്‍മാരിലെ ഇത്തരം ലക്ഷണങ്ങള്‍ സ്തനാര്‍ബുദം നിങ്ങളിലുണ്ടോ എന്ന് കാണിച്ച് തരും

|

സ്തനാര്‍ബുദം പൊതുവേ സ്ത്രീകളിലാണ് കാണപ്പെടുന്നത്. എന്നാല്‍ ഒരിക്കലും തള്ളിക്കളയാനാവാത്ത സാധ്യതയുമായി സ്തനാര്‍ബുദം പുരുഷന്‍മാരിലും ഇന്ന് കാണപ്പെടുന്നുണ്ട്. സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന ഒരു രോഗമായി സ്തനാര്‍ബുദത്തെ കാണരുത്. കാരണം പുരുഷന്‍മാരിലും സ്തനാര്‍ബുദ സാധ്യത തള്ളിക്കളയാന്‍ കഴിയുന്ന ഒന്നല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ത്രീകളില്‍ സ്തനാര്‍ബുദം ഉണ്ടാവുന്ന പ്രായത്തേക്കാള്‍ കൂടുതലാണ് പുരുഷന്‍മാരില്‍ ഉണ്ടാവുമ്പോള്‍. ലക്ഷണങ്ങള്‍ നോക്കി പെട്ടെന്ന് രോഗനിര്‍ണയം നടത്താന്‍ കഴിയുന്നതും പുരുഷന്‍മാര്‍ക്കാണ്.

സ്തനാര്‍ബുദം പലപ്പോഴും മരണ കാരണം വരെയായി മാറാന്‍ സാധ്യതയുണ്ട് പുരുഷന്‍മാരില്‍. സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത ലക്ഷണങ്ങള്‍ ആയിരിക്കും ഉണ്ടാവുന്നത്. എങ്കിലും മരണ സാധ്യത സ്ത്രീകളിലും പുരുഷന്‍മാരിലും ഒരുപോലെയാണ് എന്നതാണ് മറ്റൊരു കാര്യം. ഇന്നത്തെ കാലത്ത് പുരുഷന്‍മാരിലെ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്. സ്തനാര്‍ബുദത്തിനുള്ള സാധ്യത പുരുഷന്‍മാരിലും കാണപ്പെടുന്നതിനാല്‍ ഒരിക്കലും സ്തനങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ തള്ളിക്കളയരുത്.

നിസ്സാര ലക്ഷണങ്ങള്‍, പക്ഷേ പിന്നില്‍ ക്യാന്‍സര്‍നിസ്സാര ലക്ഷണങ്ങള്‍, പക്ഷേ പിന്നില്‍ ക്യാന്‍സര്‍

പുരുഷന്‍മാരിലെ സ്തനങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഒരു കാരണവശാലും അവഗണിക്കരുത്. പെട്ടെന്ന് കണ്ടെത്താന്‍ കഴിയുന്ന മാറ്റങ്ങള്‍ ആയിരിക്കും ഇവയെല്ലാം തന്നെ. എന്തൊക്കെ ലക്ഷണങ്ങളാണ് പുരുഷന്‍മാരില്‍ സ്തനാര്‍ബുദമുണ്ടെന്ന് സൂചനകള്‍ നല്‍കുന്നത് എന്ന് നോക്കാം. ഇത്തരം ലക്ഷണങ്ങളെല്ലാം തന്നെ അവഗണിക്കാതെ അതിന്റേതായ പ്രാധാന്യത്തോടെ എടുക്കേണ്ടത് അത്യാവശ്യമാണ്. പുരുഷ സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 സ്തനങ്ങളിലെ മുഴകള്‍

സ്തനങ്ങളിലെ മുഴകള്‍

വേദനയില്ലാത്തതും ചെറിയ തടിപ്പ് പോലുള്ളതുമായ മുഴകള്‍ സ്തനങ്ങളിലോ നിപ്പിളിനു ചുറ്റുമായോ കാണപ്പെടുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കൂ. എന്നാല്‍ സ്ത്രീകളില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ പോലെ ഒരിക്കലും ഇത്തരം മുഴകള്‍ ചര്‍മ്മത്തിന്റെ അടിഭാഗത്തിലൂടെ തെന്നി മാറുകയില്ല. അതുകൊണ്ട് തൊട്ടു നോക്കിയാല്‍ തന്നെ സ്തനങ്ങളില്‍ ചെറിയ തടിപ്പുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്താവുന്നതാണ്.

സ്തനങ്ങളുടെ വലിപ്പവും ആകൃതിയും

സ്തനങ്ങളുടെ വലിപ്പവും ആകൃതിയും

പുരുഷ സ്തനങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ കൃത്യമായി തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. സ്തനങ്ങളുടെ വലിപ്പത്തില്‍ മാറ്റവും ആകൃതിയിലുണ്ടാവുന്ന മാറ്റവും എല്ലാം കൃത്യമായി നിരീക്ഷിക്കണം. അല്ലെങ്കില്‍ ഇത് രോഗനിര്‍ണയത്തിന്റെ കാര്യത്തില്‍ നിങ്ങളെ പരാജയപ്പെടുത്തും. ചെറിയ മാറ്റങ്ങള്‍ക്ക് പോലും വളരെയധികം പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്.

നെഞ്ച് വേദനയോ നിപ്പിളിലെ വേദനയോ

നെഞ്ച് വേദനയോ നിപ്പിളിലെ വേദനയോ

സ്തനാര്‍ബുദത്തിന്റെ തുടക്കത്തില്‍ തന്നെ പല വിധത്തിലുള്ള മാറ്റങ്ങളും സ്തനങ്ങളില്‍ വരുന്നു. ഇതിന്റെ മറ്റൊരു മാറ്റമാണ് നെഞ്ച് വേദനയും നിപ്പിളിലുണ്ടാവുന്ന വേദനയും. ഒരു ജോലിയിലും ഏര്‍പ്പെടാതിരിക്കുമ്പോള്‍ തന്നെ ഈ വേദനകള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. ഇത്തരം വേദനകള്‍ നെഞ്ചിലോ നിപ്പിളിലോ കണ്ടാല്‍ ഒരിക്കലും അവഗണിക്കരുത്.

നിപ്പിളിലുണ്ടാവുന്ന മാറ്റങ്ങള്‍

നിപ്പിളിലുണ്ടാവുന്ന മാറ്റങ്ങള്‍

അന്‍പത് ശതമാനം പുരുഷന്‍മാരും പെട്ടെന്ന് രോഗം തിരിച്ചറിയുന്നത് നിപ്പിളില്‍ ഉണ്ടാവുന്ന മാറ്റങ്ങളിലൂടെ തന്നെയാണ്. ആകൃതി, നിറം, ഘടന എന്നിവയിലുണ്ടാകുന്ന മാറ്റങ്ങളാണ് പലപ്പോഴും രോഗനിര്‍ണയത്തിനു സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ ശ്രദ്ധിക്കണം. രോഗനിര്‍ണയം നടത്തിയാല്‍ ഉടന്‍ തന്നെ ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണ് സ്തനാര്‍ബുദം.

നിപ്പിള്‍ ഡിസ്ചാര്‍ജ്

നിപ്പിള്‍ ഡിസ്ചാര്‍ജ്

നിപ്പിളില്‍ നിന്നും ഇടക്കിടക്ക് സ്രവങ്ങള്‍ പുറത്തേക്ക് വരുന്ന അവസ്ഥയുണ്ടോ? എന്നാല്‍ ഒരു കാരണവശാലും ഈ ലക്ഷണങ്ങളെ നിങ്ങള്‍ അവഗണിക്കരുത്. പുറത്തേക്ക് വരുന്ന സ്രവങ്ങളില്‍ രക്തത്തിന്റെ അംശം കൂടി കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാനും കൃത്യമായ ചികിത്സ തേടാനും ശ്രദ്ധിക്കുക.

 ചര്‍മ്മത്തിലെ മാറ്റങ്ങള്‍

ചര്‍മ്മത്തിലെ മാറ്റങ്ങള്‍

പുരുഷന്‍മാരിലെ സ്തനാര്‍ബുദം സ്തനങ്ങള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ചര്‍മ്മം ചുവന്ന് തടിക്കുന്നതിനും റാഷസും ചൊറിച്ചിലും ഉണ്ടാവുകയും ചെയ്യുന്നു. ദ്രവങ്ങളുടെ കൂട്ടം പേശികളിലെ ടിഷ്യു വലുതാവുന്നതിനനുസരിച്ച് ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

 ലസിക ഗ്രന്ഥികളുടെ വലിപ്പം

ലസിക ഗ്രന്ഥികളുടെ വലിപ്പം

കക്ഷത്തിനടുത്തായുള്ള ലസിക ഗ്രന്ഥികളുടെ വലിപ്പം വര്‍ദ്ധിച്ച് വരുന്നു. പുരുഷന്‍മാരില്‍ സ്തനാര്‍ബുദം ഉണ്ടാവില്ലെന്ന് വിചാരിക്കുന്നവര്‍ക്ക് പെട്ടെന്ന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ഇത്തരം ലക്ഷണങ്ങള്‍. മാത്രമല്ല സ്തനാര്‍ബുദം ലസിക ഗ്രന്ഥികളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് പിന്നീട് നയിക്കുന്നു.

എല്ലുകളില്‍ വേദന

എല്ലുകളില്‍ വേദന

സ്തനാര്‍ബുദം നിങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. എല്ലുകളില്‍ അതി കഠിനമായ രീതിയില്‍ വേദന അനുഭവപ്പെടുന്നു. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. പലപ്പോഴും ശ്രദ്ധിക്കാതെ വിടുമ്പോള്‍ അത് വെറും അസ്ഥികളിലെ വേദനയെന്ന് കരുതി വെറുതേ വിടുന്നു.

തിരിച്ചറിയാനുള്ള വഴികള്‍

തിരിച്ചറിയാനുള്ള വഴികള്‍

ബയോപ്‌സി വഴി പുരുഷന്‍മാരുടെ സ്തനാര്‍ബുദം വേഗത്തില്‍ കണ്ടെത്താം. ബ്രെസ്റ്റ് സെല്‍ഫ് എക്‌സാം, നിപ്പിള്‍ ഡിസ്ചാര്‍ജ്, അള്‍ട്രാ സൗണ്ട് എന്നിവ വഴിയെല്ലാം പുരുഷന്‍മാരിലെ സ്തനാര്‍ബുദത്തെ കണ്ടെത്താവുന്നതാണ്. ഇതാണ് ആദ്യ ഘട്ടത്തില്‍ രോഗം തിരിച്ചറിയാനുള്ള വഴികള്‍.

ചികിത്സ നേരത്തേ

ചികിത്സ നേരത്തേ

ഈ ലക്ഷണങ്ങളെല്ലാം നിങ്ങളില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. കൃത്യമായ രോഗനിര്‍ണയം രോഗം നേരത്തെ കണ്ടെത്തുന്നതിനും രോഗത്തില്‍ നിന്ന് പരിപൂര്‍ണ മോചനം നല്‍കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ചികിത്സ എത്രയും പെട്ടെന്ന് തുടങ്ങേണ്ടത് അത്യാവശ്യമാണ്.

English summary

symptoms of breast cancer in men

There are many symptoms which might suggest that a man has breast cancer. Here are some surprising symptoms of breast cancer in men.
X
Desktop Bottom Promotion