For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാശം വിതക്കാന്‍ കരിമ്പനി, ലക്ഷണങ്ങള്‍ ഇവയാണ്

|

കരിമ്പനി വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ് പേരാമ്പ്ര സൂപ്പിക്കടയില്‍. നിപ വൈറസ് ബാധയില്‍ നിന്ന് പതുക്കെ മോചിതരാവുന്ന ജനങ്ങള്‍ക്കിടയിലേക്കാണ് കരിമ്പനിയുടെ രൂപത്തില്‍ വീണ്ടും പ്രതിസന്ധികള്‍ വരുന്നത്. മഴ കൂടി കനത്തതോടെ പനികളും രോഗങ്ങളും വിവിധ തരത്തിലാണ് നമ്മളിലോരോരുത്തരേയും വേട്ടയാടുന്നത്. കാലാ അസാര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും എല്ലാം കരിമ്പനി വരാം എന്നതാണ് ശ്രദ്ധിക്കപ്പെടുന്ന ലക്ഷണങ്ങള്‍. എങ്ങനെ കരിമ്പനി ഉണ്ടാവുന്നു, എന്താണ് കാരണം, എന്തൊക്കെയാണ് ലക്ഷണങ്ങള്‍, എങ്ങനെ പ്രതിരോധിക്കാം എന്നുള്ളതെല്ലാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൃശ്ശൂരിലും മലപ്പുറത്തും കരിമ്പനി പിടിപെട്ടിട്ടുണ്ടായിരുന്നു. ഒരു പ്രത്യേക തരത്തിലുള്ള ഈച്ചകളാണ് രോഗം പരത്തുന്നത്. കൊതുകിന്റെ വലിപ്പം പോലുമില്ലാത്ത ഈ ഈച്ചകളെ മണലീച്ചകള്‍ അഥവാ സാന്റ് ഫ്‌ളൈ എന്നാണ് പറയുന്നത്. ഇവയെ നശിപ്പിക്കുകയാണ് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന പ്രധാന പ്രതിരോധ മാര്‍ഗ്ഗം. കരിമ്പനി വന്നാല്‍ അത് തിരിച്ചറിയുന്നതിന് ലക്ഷണങ്ങള്‍ ധാരാളമുണ്ട്. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ നോക്കി അതിന് തക്കതായ പ്രതിരോധ മാര്‍ഗ്ഗം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

<strong>കടുക് വറുത്തിടുന്നത് വെറുതെയല്ല, ആയുസ്സിന് നല്ലത്</strong>കടുക് വറുത്തിടുന്നത് വെറുതെയല്ല, ആയുസ്സിന് നല്ലത്

അല്ലെങ്കില്‍ രോഗം ഗുരുതരമാവുന്നതിനും മറ്റ് പ്രതിസന്ധികളിലേക്കും നയിക്കുന്നു. മനുഷ്യരില്‍ നിന്ന് രോഗം പകരുകയില്ല, ഈ ഈച്ചകള്‍ രോഗബാധിതനായ മനുഷ്യനെ കടിക്കുകയും മറ്റുള്ളവരെ ഈ ഈച്ച കടിക്കുകയും ചെയ്യുമ്പോഴാണ് രോഗം പകരുന്നത്. എന്തൊക്കെ പ്രതിരോധ മാര്‍ഗ്ഗങ്ങളും ലക്ഷണങ്ങളും ആണ് കരിമ്പനിക്ക് എന്ന് നോക്കാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

പനി തന്നെയാണ് പ്രധാന ലക്ഷണം. എന്നാല്‍ പനിയോടൊപ്പം വിട്ടു മാറാത്ത ക്ഷീണവും വിളര്‍ച്ചയും കണ്ടാല്‍ ഒരിക്കലും ചികിത്സ വൈകിപ്പിക്കരുത്. ഇത് രോഗം കൂടുതല്‍ ഗുരുതരമാവുന്നതിനും മരണത്തിന് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് ഈ പറഞ്ഞ ലക്ഷണങ്ങള്‍ വിട്ടു മാറാതെ നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണുന്ന കാര്യത്തില്‍ താമസം വേണ്ട.

 വ്രണങ്ങള്‍ രൂപപ്പെടുക

വ്രണങ്ങള്‍ രൂപപ്പെടുക

വ്രണങ്ങള്‍ രൂപപ്പെടുക എന്നതാണ് മറ്റൊരു ലക്ഷണം. ഇത് പല വിധത്തില്‍ പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളെ നേരത്തെ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വൈദ്യ സഹായം തേടുന്നതിന് ഒരു കാരണവശാലും മടിക്കേണ്ടതില്ല.

ത്വക്കിന് കറുപ്പ് നിറം

ത്വക്കിന് കറുപ്പ് നിറം

കരിമ്പനിയുടെ രോഗാണുക്കള്‍ ശരീരത്തില്‍ ഉണ്ടെന്ന് ഉറപ്പായാല്‍ ത്വക്കിന് കറുപ്പ് നിറം കാണപ്പെടുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ വ്രണങ്ങളും ചെറിയ കുരുക്കളും രൂപപ്പെടുന്നു. ഇതെല്ലാം പലപ്പോഴും ഇത്തരം അവസ്ഥകളെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് കൃത്യമായ രോഗം എന്താണെന്ന് അറിയാന്‍ ശ്രമിക്കുക.

 ശരീര ഭാരം കുറയുന്നത്

ശരീര ഭാരം കുറയുന്നത്

വിട്ടുമാറാത്ത ചുമയും പനിയും കൂട്ടത്തില്‍ ശരീരഭാരം അമിതമായി കുറയുന്നതായി തോന്നുന്നുവോ? എന്നാല്‍ ഉടനേ തന്നെ വൈദ്യസഹായം തേടണം. കാരണം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇതിന് പിന്നില്‍ ഉണ്ടാവാം. ശരീരഭാരം കുറയുന്നതും കരിമ്പനിയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. ഇത് വളരെ ശ്രദ്ധിച്ച് മാത്രം കൈകാര്യം ചെയ്യേണ്ട ഒരു രോഗമാണ്.

രക്തം കാണുന്നത്

രക്തം കാണുന്നത്

വായില്‍ ചെറിയ വ്രണങ്ങള്‍ രൂപപ്പെടുകയും മോണയില്‍ കൂടി രക്തം വരുകയും ചെയ്യുന്നതും കരിമ്പനിയുടെ ലക്ഷണങ്ങളാണ്. ഇതിനെയൊന്നും ഒരിക്കലും അവഗണിക്കാന്‍ പാടില്ല. അവഗണിച്ചാല്‍ അത് പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. മരണത്തിലേക്ക് വരെ അത് നമ്മളെ എത്തിക്കുന്നു.

കണ്ണിലെ നിറം മാറ്റം

കണ്ണിലെ നിറം മാറ്റം

കണ്ണിലെ നിറം മാറ്റമാണ് മറ്റൊരു ലക്ഷണം. ഇത് പലപ്പോഴും പല വിധത്തില്‍ രോഗങ്ങളെ നമുക്ക് കാണിച്ച് തരുന്ന ലക്ഷണമാണ്. കരിമ്പനി നിങ്ങളില്‍ ഉണ്ടെങ്കില്‍ കണ്ണിലെ നിറം മാറ്റം വളരെ വലിയ ഒരു പ്രശ്‌നം തന്നെയാണ്. ഈ ലക്ഷണവും ഒരിക്കലും തള്ളിക്കളയാന്‍ പറ്റില്ല.

കരള്‍ വികസിക്കുന്നു

കരള്‍ വികസിക്കുന്നു

കരിമ്പനി നമ്മുടെ ആന്തരാവയവങ്ങളേയും പലപ്പോഴും പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ നമ്മളെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കുന്നതിന് പലപ്പോഴും കരളിന്റെ വികാസവും ലക്ഷണമാക്കി കണക്കാക്കാം. കരള്‍ വികസിക്കുന്നത് ഇത്തരം അവസ്ഥകള്‍ക്ക് മുന്‍പേ കാണിക്കുന്ന ലക്ഷണങ്ങളില്‍ ഒന്നാണ്.

പ്ലീഹയുടെ വലിപ്പം

പ്ലീഹയുടെ വലിപ്പം

പ്ലീഹയുടെ വലിപ്പം വര്‍ദ്ധിക്കുന്നതും ഇത്തരത്തില്‍ കരിമ്പനി സ്ഥിരീകരിക്കപ്പെടുന്ന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണും മുന്‍പ് ലക്ഷണങ്ങള്‍ സ്ഥിരീകരിച്ച് രോഗം അത് തന്നെയാണെന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ഭക്ഷണം കഴിക്കുന്നെങ്കില്‍ തന്നെ വളരെയധികം ശ്രദ്ധിച്ച് ചൂടുള്ള ഫ്രഷ് ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. കരിമ്പനിയെ വളരെ ജാഗ്രതയോട് കൂടി നേരിടേണ്ടത് അത്യാവശ്യമാണ് എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ടത്.

തിളപ്പിച്ചാറ്റിയ വെള്ളം

തിളപ്പിച്ചാറ്റിയ വെള്ളം

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ജ്യൂസും മറ്റും കുടിക്കുന്നതും തണുത്ത വെള്ളം എന്ന ശീലത്തേയും പാടേ ഉപേക്ഷിക്കുക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതെല്ലാം കരിമ്പനിയെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗം തന്നെയാണ്.

പഴകിയ ഭക്ഷണം

പഴകിയ ഭക്ഷണം

ഒരു കാരണവശാലും പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. പനിയാണെങ്കിലും അല്ലെങ്കിലും പഴകിയ ഭക്ഷണം കഴിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പഴകിയ ഭക്ഷണം ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത്.

വൈദ്യസഹായം ഉറപ്പിക്കുക

വൈദ്യസഹായം ഉറപ്പിക്കുക

വൈദ്യ സഹായം തേടുകയാണ് മറ്റൊന്ന്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥകള്‍ തരണം ചെയ്യുന്നതിനും ഗുരുതരാവസ്ഥയില്‍ നിന്ന് രക്ഷപ്പെടുന്നതിനും സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട മാര്‍ഗ്ഗം. കൃത്യസമയത്ത് വൈദ്യസഹായം തേടുകയാണ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. മരണം പോലും സംഭവിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

English summary

symptoms and causes of black fever

here we have listed some symptoms and causes of black fever , take a look.
Story first published: Wednesday, July 25, 2018, 15:39 [IST]
X
Desktop Bottom Promotion