For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മറവിരോഗത്തിനുള്ള കാരണങ്ങൾ!

|

നിങ്ങൾക്ക് കാര്യങ്ങൾ ഓർത്തെടുക്കുന്നതിൽ എപ്പോഴും ബുദ്ധിമുട്ട് നേരിടാറുണ്ടെങ്കിൽ, നിങ്ങളുടെ മനസ്സ് അൽഷിമേഴ്‌സ് രോഗത്തിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. എന്നാൽ, മറവിയുടെ കാരണം അത് മാത്രമായിരിക്കണം എന്നില്ല.

g

നമ്മുടെ ആരോഗ്യവും ഓർമ്മശക്തിയും തമ്മിൽ പല രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു.

ഉറക്കമില്ലായ്മ, ഉത്കണ്ഠ, ചിലതരം മരുന്നുകൾ എന്നിവ ഓർമ്മശക്തിക്ക് പ്രശ്നം സൃഷ്ടിക്കുന്നു.

ഇവ ചികിത്സിച്ച് ബേധമാക്കിയാൽ ഓർമ്മക്കുറവിനും പരിഹാരമുണ്ടാകുന്നതാണ്.

പോഷകക്കുറവും ഓർമ്മക്കുറവിലേക്ക് നയിക്കുന്നതാണ്.

ഓർമ്മക്കുറവ്

ഓർമ്മക്കുറവ്

നിങ്ങൾക്ക് വീടിന്റെ താക്കോൽ എവിടെയാണ് വച്ചതെന്ന് ഓർക്കാൻ സാധിക്കാതിരിക്കുകയോ, മീറ്റിങ്ങിനുള്ള അപ്പോയിന്മെന്റ് മറക്കുകയോ ചെയ്യുന്ന അവസ്ഥ വന്നേക്കാം. മധ്യവയസ്സിലോ പ്രായമായവരിലോ ഇത്തരം നിസ്സാര മറവികൾ പോലും പേടിപ്പെടുത്തുന്നതാണ്. കാരണം, അവ അൽഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കാം.

എന്നാൽ അൽഷിമേഴ്‌സ് മാത്രമാവണം മറവിയിലേക്ക് നയിക്കുന്നത് എന്ന് പറയാൻ സാധിക്കില്ല. കാരണം അറിയുകയാണെങ്കിൽ ചികിത്സിച്ച് മാറ്റാൻ കഴിയുന്നതാണ് മറവിരോഗം എന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏജിങ് പറയുന്നു. ഓർമ്മ നഷ്ടപ്പെടുന്നത് പല കാരണങ്ങളാൽ, ഏത് വയസ്സിലും സംഭവിക്കാവുന്നതാണ്.

ബോസ്റ്റനിലെ ബ്രിഘാം ആൻഡ് വുമൺസ് ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ സേഥ് ഗേൽ, എം.ഡി, പറയുന്നത്, "രോഗികളിൽ പലർക്കും ഓർമ്മക്കുറവ് അനുഭവപ്പെടുകയും, അതിന്റെ ലക്ഷണങ്ങൾ അവർക്ക് പലർക്കും ഒരേപോലെയായിരിക്കും അനുഭവപ്പെടുക. എന്നാൽ ഒരു ഡോക്ടർക്ക് മാത്രമേ മനസ്സിലാകൂ, അവരുടെ തലച്ചോറിന്റെ ഏത് ഭാഗത്താണ് പ്രശ്‌നം ബാധിച്ചിരിക്കുന്നത് എന്ന്‌.

കാരണങ്ങൾ

കാരണങ്ങൾ

പോളീഫാർമസി (പല തരം മരുന്നുകൾ കഴിക്കുന്നത്), വിഷാദരോഗം, ശരിയായ ഉറക്കം ലഭിക്കാത്തത്, എന്നിവയൊക്കെ ഓർമ്മ പ്രശ്നങ്ങൾക്ക് കാരണമാകുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. "തലച്ചോറിലേക്ക് ചുഴിഞ്ഞുനോക്കി പരിശോധിച്ച് എന്താണ് അതിന്റെ പ്രവർത്തനത്തിൽ സംഭവിക്കുന്നത് എന്നറിഞ്ഞാൽ നിങ്ങൾക്ക് അവരെ സമാശ്വസിപ്പിക്കാൻ സാധിക്കും. അവർക്ക് കാര്യങ്ങൾ പഠിക്കുവാനും വിവരങ്ങൾ സൂക്ഷിക്കുവാനുമുള്ള കഴിവുണ്ട്. എന്നാൽ, നിറഞ്ഞുതുളുമ്പിയ മാനസികോപാധികൾ കാരണം അവർക്ക് പ്രശ്നം സംഭവിക്കുന്നു." എന്നാണ് ഡോ. ഗേൽ പറയുന്നത്.

നിങ്ങളുടെ ഓർമ്മശക്തിയുമായി ബന്ധപ്പെട്ട വ്യാകുലതകൾ ഡോക്ടറോട് തുറന്ന് സംസാരിക്കുക. അങ്ങിനെയെങ്കിൽ, ഓർമ്മക്കുറവുമായി ബന്ധപ്പെട്ട കാരണങ്ങൾ കണ്ടുപിടിക്കുവാൻ എളുപ്പമാകും. ലക്ഷണങ്ങൾ എന്തൊക്കെയെന്ന് ചർച്ച ചെയ്യുന്നതോടൊപ്പം, എം.ആർ.ഐ പോലുള്ള ടെസ്റ്റുകൾ നടത്തിയാൽ നിങ്ങളുടെ പ്രശ്നം എന്തെന്ന് കണ്ടുപിടിക്കുവാൻ ഡോക്ടർക്ക് എളുപ്പത്തിൽ സാധിക്കുന്നു എന്ന് ഗേൽ അഭിപ്രായപ്പെടുന്നു.

ചില കേസുകളിൽ താഴെ കൊടുത്തിരിക്കുന്ന കാരണങ്ങളിൽ ഒന്നോ അതിൽ കൂടുതലോ കാരണങ്ങൾ ഓർമ്മക്കുറവിന് പങ്കുവഹിക്കുന്നു.

 കൂർക്കം വലി

കൂർക്കം വലി

ഉറങ്ങുന്നതിനിടയിൽ ശ്വാസം വലിക്കുന്നതിൽ ഉണ്ടാകുന്ന തടസ്സം മൂലമാണ് കൂർക്കം വലിക്കുന്നത്. ഇത് ഓർമ്മക്കുറവും മറവിരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ ജോൺസ് ഹോപ്കിൻസിലെ മെമ്മറി ആൻഡ് അല്ഷിമേഴ്സ് ട്രീറ്റ്‌മെന്റ് സെന്ററിലെ ഡയറക്ടറും, ജോൺസ് ഹോപ്കിൻസ് ബേവ്യൂവിലെ പ്രൊഫസറും സൈക്യാട്രീ മേധാവിയുമായ കൊൺസ്റ്റന്റൈൻ ലൈക്കെട്സോസ് പറയുന്നു.

തലവേദനയോടെ എഴുന്നേൽക്കുമ്പോഴും, പകൽസമയത്തെ തളർച്ചയുമെല്ലാം ഇതിന് കാരണമായേക്കാം.

ഇത് ചികിത്സ നൽകിയില്ലെങ്കിൽ നമ്മുടെ നാവിഗേഷണൽ ഓർമ്മശക്തി കുറയ്ക്കുന്നു എന്ന് ദി ജേർണൽ ഓഫ് ന്യൂറോസയൻസ് പറയുന്നു. ദിശകൾ ഓർക്കുക, താക്കോൽ പോലെയുള്ള വസ്തുക്കൾ എവിടെ വച്ചു എന്ന് ഓർക്കുക, ഇവയെല്ലാം ഇത്തരത്തിൽ ഉള്ള ഓർമ്മശക്തിയിൽ പെടുന്നതാണ്. ഗാഢ നിദ്ര ലഭിക്കുന്നതാണ് ഓർമ്മശക്തിക്ക് ആധാരമെന്ന് പഠനം വ്യക്തമാക്കുന്നു.

ഈ പ്രശ്നം ഉള്ളവർക്ക് രാത്രിയിൽ തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹത്തിന് പലപ്പോഴും തടസ്സമുണ്ടാക്കുന്നു എന്ന് ഡോ. ലൈക്കെറ്റ്സോസ്.

"തലച്ചോർ സമ്മർദ്ദത്തിൽ ആകുമ്പോൾ ആളുകൾ എഴുന്നേൽക്കുന്നു" എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കൂർക്കം ഓർമ്മ ശക്തി നഷ്ടപ്പെടുന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാ

നിശബ്ദ പ്രഹരം

നിശബ്ദ പ്രഹരം

സാധാരണപോലെ നടക്കണം, ആലോചിക്കണം എന്നിങ്ങനെയുള്ളതിൽ മാറ്റങ്ങൾ സ്ട്രോക്കിലൂടെ നിങ്ങളിൽ വന്നുചേർന്നേക്കാം. ഇത് തലച്ചോറിലെ പ്രധാന ധമണികളിൽ തടസ്സം സൃഷ്ടിക്കും. നിശബ്ദ സ്ട്രോക്കുകൾ മൂലം ചെറിയ ഓർമ്മക്കുറവ് തുടങ്ങിയേക്കാം. അതും ചെറിയ രക്തധമനികൾ കാരണം. തലച്ചോറിൽ വരുന്ന ഇത്തരം ചെറുതും വലുതുമായ മാറ്റങ്ങളെ വാസ്കുലാർ കോഗ്നിട്ടീവ് ഇമ്പയർമെന്റ് എന്ന് വിളിക്കുന്നു.

ഓക്സിജന്റെയും പോഷകങ്ങളുടെയും എന്നിവയ്ക്ക് തടസ്സം നിൽക്കുന്ന വേഗം കുറഞ്ഞതോ തടസ്സമായതോ ആയ രക്തയോട്ടം തലച്ചോറിനെ സാരമായി ബാധിക്കും. ഓർമ്മക്കുറവുള്ളവർക്ക് സ്ട്രോക്ക് അഥവാ തളർവാദം വരാനുള്ള സാധ്യത കൂടുതലാണ്. മറവിരോഗം സ്‌ട്രോക്കിനുള്ള സൂചനയായും കണക്കാക്കാം എന്ന് ജേർണൽ സ്ട്രോക്കിൽ പ്രസിദ്ധീകരിച്ച പഠനം അല്ല.

മരുന്നുകൾ

മരുന്നുകൾ

നിങ്ങളുടെ മരുന്നുകൾ മാറ്റേണ്ട സമയമായി എന്ന് ശരീരം തരുന്ന സൂചനയുമാകാം ഈ ഓർമ്മക്കുറവ്. യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി. എ) പറയുന്നത്, ചില തരം മരുന്നുകൾ നിങ്ങളുടെ ഓർമ്മശക്തിയെ ബാധിക്കും എന്നാണ്. ഉദാഹരണത്തിന് ;

ഉറക്ക ഗുളികകൾ

അലർജിയുടെ മരുന്നുകൾ

ഉത്കണ്ഠാ രോഗത്തിനുള്ള മരുന്നുകൾ

വേദനസംഹാരി ഗുളികകൾ

കൊളസ്ട്രോളിനുള്ള ഗുളികകൾ

പ്രമേഹ മരുന്നുകൾ

സ്റ്റാറ്റിൻസ് എന്ന കൊളസ്‌ട്രോൾ കുറയ്ക്കുവാൻ ഉപയോഗിക്കുന്ന മരുന്ന് ഓർമ്മ നഷ്ടപ്പെടുന്നതിനും വിഭ്രാന്തിക്കുമെല്ലാം കാരണമായേക്കാം എന്നും എഫ്.ഡി.എ മുന്നറിയിപ്പ് നൽകുന്നു.

ഏറ്റവും കൂടുതൽ കൊടുക്കുന്ന ടൈപ്പ് 2 പ്രമേഹ മരുന്നായ മെറ്റ്ഫോർമിൻ ഗുളികയും ഓർമ്മ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്നതാണ്. ഡയബറ്റിസ് കെയറിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത്, ഈ മരുന്ന് ഉപയോഗിക്കുന്ന പ്രമേഹ രോഗികൾക്ക് ഇത് ഉപയോഗിക്കാത്തവരെക്കാൾ മറവി പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നാണ്.

 പോഷക കുറവ്

പോഷക കുറവ്

നാഡികളുടെ പ്രവർത്ഥനത്തിനാവശ്യമായ ബി വിറ്റാമിനുകളിൽ ഒന്നായ ബി12 മതിയായ അളവ് ഇല്ലെങ്കിൽ, അത് വിഭ്രാന്തിക്കും മതിഭ്രമത്തിനും കാരണമായേക്കാം. ദിനംപ്രതി 2.4 മൈക്രോഗ്രാം ബി12 നിങ്ങളുടെ ശരീരത്തിൽ എത്തണം. ഇതിനായി പാൽ ഉൽപ്പന്നങ്ങൾ, മത്സ്യമാംസാദികൾ, കരുത്തുറ്റ ധാന്യങ്ങൾ എന്നിവ കഴിക്കുക.

ഞങ്ങളുടെ സൗജന്യ ഓൺലൈൻ ടൂൾ ഉപയോഗിച്ച് വിറ്റാമിൻ ലഭിക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന്‌ നോക്കാവുന്നതാണ്.

മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദരോഗം

മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദരോഗം

കടുത്ത മാനസിക സമ്മർദ്ദവും ഉത്കണ്ഠയും ഓർമ്മക്കുറവിലേക്ക് നയിക്കുമെന്ന് ലൈകെറ്റ്സോസ് മുന്നറിയിപ്പ് നൽകുന്നു. ഇത് കൂടുതലായും കണ്ടുവരുന്നത് ജോലിയും വീടും ആയി ഓടി നടന്ന്, ഉറക്കം അധികം ലഭിക്കാതെ വരുന്ന ആളുകളിലാണ്. സമ്മർദ്ദം കുറച്ചാൽ ഓർമ്മയ്ക്ക് നല്ലതാണെന്ന് ലൈകെസ്റ്റോസ് അഭിപ്രായപ്പെടുന്നു.

Read more about: health tips ആരോഗ്യം
English summary

surprising-causes-of-memory-loss

Our health and memory are linked in many ways. Insomnia, anxiety, and some other medications create a problem for memory.
Story first published: Monday, August 27, 2018, 11:15 [IST]
X
Desktop Bottom Promotion