For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തധമനിയിലെ തടസ്സം മാറ്റും ഭക്ഷണങ്ങള്‍

തൊക്കെ ഭക്ഷണത്തിലൂടെ ഇത്തരത്തില്‍ ആരോഗ്യത്തിന് ഗുണകരമാക്കാം എന്ന് നോക്കാം

|

രക്തധമനിയിലെ തടസ്സം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഹൃദയത്തിലേക്ക് കൃത്യമായ അളവില്‍ രക്തം എത്താന്‍ കാരണമാകുന്ന രക്തക്കുഴലുകള്‍ക്ക് കൃത്യമായ രീതിയില്‍ ശരീരത്തില്‍ രക്തം എത്തിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ വളരെ ഭീകരമാണ്. എന്നാല്‍ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഹൃദ്രോഗത്തിന് ഇത് പലപ്പോഴും കാരണമാകുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഭക്ഷണത്തിന് പലപ്പോഴും കഴിയുന്നു.

കൊടിത്തൂവ കൊണ്ടൊരു ചായ, ആയുസ്സിന്റെ മരുന്ന്കൊടിത്തൂവ കൊണ്ടൊരു ചായ, ആയുസ്സിന്റെ മരുന്ന്

ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന രക്തവാഹിനിയായ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തകുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ധമനികള്‍ ചുരുങ്ങി പോവാനും ഇടയാക്കുന്നു. ഈ അവസ്ഥ ഹൃദയ രോഗങ്ങളിലേക്ക് വഴിവെക്കുന്നു. പ്രകൃതിദത്തമായ രീതിയില്‍തന്നെ ധമനികളിലെ കൊഴുപ്പ്് ഇല്ലാതാക്കാനായി ചില ഭക്ഷണങ്ങള്‍ക്ക് കഴിയുന്നു. എന്തൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ രക്തധമനികളിലേയും രക്തക്കുഴലുകളിലേയും തടസ്സം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

വെളുത്തുളളി

വെളുത്തുളളി

ഹൃദയ രോഗങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ധം മുതലായ നിരവധി ആരോഗ്യ പ്രശ്ങ്ങള്‍ക്കുളള ഒറ്റമൂലിയാണ് വെളുത്തുളളി. വെളുത്തുള്ളി പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കാം. ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളി കഴിക്കാന്‍ ശ്രമിക്കാവുന്നതാണ്.

മുന്തിരി

മുന്തിരി

കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും ധമനികളുടെ ഭിത്തിയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും മുന്തിരി സഹായിക്കുന്നു. കൂടാതെ രക്തകുഴലുകളില്‍ രക്തം കട്ടപിടിക്കാതിരിക്കാനും ഹൃദയ രോഗങ്ങളില്‍ നിന്ന്് സംരക്ഷിക്കാനും മുന്തിരിക്ക് കഴിയുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊളസ്‌ട്രോള്‍ ഉണ്ടാവുന്നത് തടയുമെന്ന് ധാരാളം പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒലീവ് ഓയില്‍ പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ രക്തക്കുഴലുകളിലെ തടസ്സം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മത്സ്യം

മത്സ്യം

മത്സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രക്തക്കുഴലിലെ തടസ്സങ്ങള്‍ ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നതിന് മത്സ്യം ധാരാളം കഴിക്കാം.

 ക്രാന്‍ബെറി ജ്യൂസ്

ക്രാന്‍ബെറി ജ്യൂസ്

ആഴ്ച്ചയില്‍ 3 കപ്പ് ക്രാന്‍ബെറി ജ്യൂസ് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് വലിച്ചെടുത്ത് അത് ഊര്‍ജ്ജമായി മാറ്റാനുളള കഴിവുണ്ട്. അതുകൊണ്ടുതന്നെ ക്രാന്‍ബെറി ജ്യൂസ് രക്തകുഴലുകളില്‍ കൊഴുപ്പ് ഉണ്ടാവുന്നത് തടയുന്നു.

 തക്കാളി

തക്കാളി

തക്കാളി ആരോഗ്യത്തിന് പല വിധത്തില്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ തക്കാളി ഉപയോഗിച്ച് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന കാര്യത്തില്‍ സംശയം വേണ്ട. തക്കാളി രക്തക്കുഴലുകളിലെ പ്രശ്‌നത്തിന് പരിഹാരം നല്‍കുന്നു തക്കാളി.

 മത്തങ്ങ

മത്തങ്ങ

ഇവയില്‍ ധാരാളം ആന്റിഓക്‌സിഡന്‍സ് അടങ്ങിടുണ്ട് അതുകൊണ്ടുതന്നെ ഇവയ്ക്ക് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സാധിക്കും. മത്തങ്ങ സ്ഥിരമായി കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള രക്തക്കുഴലുതളിലെ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് ധാരാളം ഫൈബര്‍ അടങ്ങിയ ഒരു ഭക്ഷണമാണ്. ദിവസവും ഓട്‌സ് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയും. ദിവസവും രണ്ടര കപ്പ് ഓട്‌സ കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് 20% വരെ കുറയ്ക്കാന്‍ സാധിക്കും.

 മാതളം

മാതളം

മാതളത്തില്‍ ധാരാളം ആന്റിഓക്‌സിഡന്‍സ് അടങ്ങിടുണ്ട. ഇത് രക്തധമനികളെ ബലമുളളതാക്കാന്‍ ഇത് ഉത്തമമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തകുഴലുകളില്‍ ഉണ്ടാവുന്ന ചെറിയ പരിക്കുകള്‍ ക്ുറയ്ക്കാനും രക്തധമനികളില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു മാതള നാരങ്ങ.

ചീര

ചീര

ചീരയില്‍ ധാരാളം പൊട്ടാസ്യം, ഫോളിക്ക് ആസിഡ് അടങ്ങിയിട്ടുണ്ട് ചീര കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കൂടുതല്‍ ചീര അടക്കമുള്ള ഇലക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

English summary

Super foods That Will Unclog Your Arteries

Removing plaque from your arteries is difficult, and not something you can do at home. Here are some foods that will Unclog Your Arteries.
X
Desktop Bottom Promotion