For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒൗഷധ സസ്യങ്ങളും സു​ഗന്ധദ്രവ്യങ്ങളും നൽകുന്ന ആരോ​ഗ്യം

|

ഒൗഷധ സസ്യങ്ങളും സു​ഗന്ധദ്രവ്യങ്ങളും ചേർക്കുന്നത് വഴി നമ്മൾ ക്രിത്രിമമായ രുചിക്കും മണത്തിനും വേണ്ടി രാസ വസ്തുക്കൾ ചേർക്കുന്നത് പാടേ കുറയ്ക്കാം . ഇങ്ങനെ നോക്കിയാൽ ഇവയുടെ ​ഗുണങ്ങൾ അനവധിയാണ് . തുളസി പോലുള്ളവ ഒൗഷധ നിർമ്മാണ ചേരുവയിലെ പ്രധാനിയാണ് . ഹെർബ്സും സ്പൈസും ചേർക്കുക വഴി ശരീരത്തിന് ഹാനികരമായ വസ്തുക്കളെ അകറ്റി നിർത്താമെന്ന് ഡേവിഡ് ജെഫ്രോൺ സ്കൂൾ പ്രഫസറായ അഡ്രീൻ യൂഡീം പറയുന്നു .വെളുത്തുള്ളി , കറുവപ്പട്ട തുടങ്ങിയവ ഒക്കെ യാതൊരു ഭയാശങ്കകളും ഇല്ലാതെ തന്നെ കഴിക്കാവുന്നതാണ് . ദഹന പ്രക്രിയക്കുമെല്ലാം ഇവ അത്യുത്തമമാണ് .

f

ആദ്യമായി ഹെർബ്സും സ്പൈസും ഉപയോ​ഗിക്കുന്നവർക്കും ഇവിടെ വഴികാട്ടിയാകുന്നുണ്ട് . അനുപാതമായ അളവിൽ ചേർക്കുന്ന രീതി എങ്ങനെയെന്ന് വിശദീകരിക്കുന്നു . ഏറ്റവും കുറഞ്ഞ അളവിൽ ആദ്യമായി ഇവ ഉപയോ​​ഗിക്കുന്നവർ ഉപയോ​​ഗിക്കണമെന്ന് ഇവിടെ വ്യക്തമാക്കുന്നു . ചെറിയ അളവിൽ ചേർത്താൽ പോലും ഇവക്ക് വലിയ തോതിലുള്ള ​ഗുണങ്ങൾ നൽകാനാകുമെന്നും വ്യക്തമാക്കുന്നു . മലയാളിയുടെ തീൻ മേശയിലെന്നും ഉന്നത സ്ഥാനം ഉണ്ടായിരുന്നവയാണ് ഇവയെല്ലാം തന്നെ . തൊടികളും , കൃഷിയിടങ്ങളും എല്ലാം വിസ്മൃതിയിലേക്ക് ആണ്ടപ്പോൾ ഇന്ന് ഇവയെല്ലാം വൻ വില കൊടുത്ത് വേണം വാങ്ങുവാൻ .

 ഏലക്കയുടെ ​ഗുണങ്ങൾ

ഏലക്കയുടെ ​ഗുണങ്ങൾ

ഏലക്കയെ പലപ്പോഴും ബിരിയാണി പോലുള്ളവയിൽ മാത്രം ഉൾപ്പെടുത്തിയാകും നമുക്ക് ശീലം എന്നാൽ ആരോ​ഗ്യം പകരാനും , സൗന്ദര്യം പകരാനും ഏലക്ക സഹായിക്കും . ഏലക്കയെ മറ്റ് സ്പൈസസുകളിൽ നിന്നും വ്യത്യസ്തമക്കുന്നത് അതിന്റെ മനം മയക്കുന്ന സു​ഗന്ധമാണ് . ആരെയും ആകർഷിക്കുന്ന നറുമണമാണ് ഏലക്കയ്ക്ക് ഉള്ളത് . കുട്ടികൾ മുതൽ പ്രായമായവർ വരെ അതിനാൽ ഏലക്കയുടെ സു​ഗന്ധം ഇഷ്ടപ്പെടും എന്ന് ഉറപ്പായ കാര്യമാണ് .

ക്യാൻസറിന് കാരണമാകുന്ന സെല്ലുകളുടെ പ്രവർത്തനം മന്ദീഭവിക്കാനും ഏലക്കയുടെ ഉപയോ​ഗം മൂലം കഴിയുന്നു . നമ്മൾ കണ്ടിരുന്നതിലും കേട്ടിരുന്നതിലും അധികമാണ് ഏലക്കയുടെ ​ഗുണങ്ങൾ . മിനറൽസും സിങ്കുമെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു . ദുർ​ഗന്ധ പൂരിതമായ വായ് നാറ്റത്തെ പടിക്ക് പുറത്താക്കുവാനും ഏലക്കക്ക് കഴിവുണ്ട് . ദഹനം സു​ഗമമാക്കുവാനും , ശ്വാസ കോശ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുവാനും ഇതുമൂലം കഴിയുന്നു .

കറുവപ്പട്ട ഉപയോ​ഗിച്ച് നേടാം ആരോ​ഗ്യം

കറുവപ്പട്ട ഉപയോ​ഗിച്ച് നേടാം ആരോ​ഗ്യം

പറഞ്ഞറിയിക്കാനാവാത്ത അത്ര ആരോ​ഗ്യ ​ഗുണങ്ങളുള്ള ഒന്നാണ് കറുവപ്പട്ട . കറികളിലും മധുര പലഹാരങ്ങളില് പോലും ഇവ മുന്നിട്ട് നിൽക്കുന്നു . കറുവപ്പട്ട ഇല്ലാത്ത അടുക്കള കുറവാണ് .

ചായയിലും കാപ്പിയിലും വരെ ധൈര്യമായി് ചേർക്കാം . കറികൾക്ക് പുതു രുചി നൽകാനും , പലഹാരങ്ങൾക്ക് നറുമണം പകരാനും കറുവപ്പട്ട വിശിഷ്ടമായി ഉപയോ​ഗിക്കാം . കറുവപ്പട്ട എസൻസ് അൽപ്പം വെള്ളത്തിൽ ചേർത്ത് തളിച്ചാൽ ചിലവ് കുറഞ്ഞതും , ​ഗുണമുള്ളതുമായ എയർ ഫ്രെഷ്നറും തയ്യാറാക്കി എടുക്കാവുന്നതാണ് .

അൽഷിമേഴ്സിനെതിരയും പാർക്കിൻസൺ രോ​ഗത്തിനെതിരെയും വരെ പോരാടാൻ കറുവപ്പട്ട ക്ക്കഴിയും എന്ന് തിരിച്ചറിയുന്നിടത്താണ് ഇതിന്റെ മാഹാത്മ്യം മനസിലാകുക . ഇത്തരത്തിൽ പ്രകൃതിയിലുള്ള വസ്തുക്കൾ കൊണ്ട് ആരോ​ഗ്യത്തെ പിടിച്ച് നിർത്താൻ കഴിയും . കടകളിൽ ആകർഷകമായി വച്ചിരിക്കുന്ന രാസ വസ്തുക്കൾ അടങ്ങിയവയേക്കാളും ​ഗുണമുള്ളതും ആരോ​ഗ്യത്തെ തകർക്കാത്തതുമായ ഇതുപോലുള്ളവ ഉപയോ​ഗിക്കുന്നതാണ് ഉചിതം .

കൊക്കോ

കൊക്കോ

കേൾക്കുമ്പോൾ തന്നെ മനസിലേക്കോടി വരിക കൊക്കോ പൗഡറാണ് . അത് ചേർത്ത് നിർമ്മിക്കുന്ന ചോക്കളേറ്റുകളും . ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും ഏറെ പ്രധാനമാണ് കൊക്കോ . പല ഭക്ഷണ പദാർഥങ്ങളിലെയും പ്രധാന ചേരുവയാണ് ഇത് .

സംസ്കരിച്ചെടുത്ത് കൊക്കോ പൗഡറായെല്ലാം എത്തുന്ന കൊക്കോയ്ക്ക് ആവശ്യക്കാർ ഏറെയാണ് . കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയങ്കരമാണ് ഇത് . നാൾക്കു നാൾ ചോക്കളേറ്റ് ഉപയോ​ഗം ഏറി വരുന്നതല്ലാതെ കുറയുന്നില്ല , അതിനാൽ ഇത് മികച്ചൊരു വരുമാന മാർ​ഗവുമാണ് .

 ജീരകത്തിന്റെ ​ഗുണങ്ങൾ

ജീരകത്തിന്റെ ​ഗുണങ്ങൾ

കാഴ്ച്ചയിൽ ഇത്തിരിയെ ഉള്ളു എങ്കിലും മലയാളിയുടെ ഒട്ടുമിക്ക ആഹാരത്തിലും ജീരകം അടങ്ങിയിട്ടുണ്ട് . പല തരത്തിലുള്ള ജീരകം വിപണിയിൽ ലഭ്യമാണ് . ഒരേ സമയം കറികളിലും , മരുന്നായും എല്ലാം ഇത് ഉപയോ​ഗിക്കാം . ജീരകത്തിലടങ്ങിയിരിക്കുന്ന ഘടകങ്ങൾക്ക് പ്രമേഹത്തതെ പോലും നിയന്ത്രിക്കാനുള്ള കഴിവുണ്ട് . ശരീരത്തിൽ ​ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നില നിർത്തുന്നു . അങ്ങനെ പ്രമേഹത്തെ കൈപ്പിടിയിലൊതുക്കാൻ കഴിയുന്നു .

അയണിനാൽ സമ്പുഷ്ടമാണ് ജീരകം . ഏത് പ്രായക്കാർക്കും ഉപയോ​ഗിക്കാനും കഴിയും .മലയാളികളുടെ വീടുകളിലെ നിത്യ സാന്നിധ്യമായിരുന്നു ജീരക വെള്ളം . ജീരക വെള്ളം വയറിനുള്ളിലെ അസ്വസ്ഥത കുറച്ച് ദഹന പ്രക്രിയയെയും എളുപ്പത്തിലാക്കുന്നു . ഉറങ്ങുന്നതിന് മുൻപ് ജീരക വെള്ളം കുടിക്കുന്നത് ഉറക്കത്തെ ശരിയായ വിധത്തിലാക്കുന്നു . എല്ലാവരുടെയും ഭക്ഷണത്തിലെ ഒഴിച്ച് കൂടാനാവാത്ത ഒന്നായി ജീരകം പെരുമയോടെ നിൽക്കുന്നു . രുചി പകരുന്നതോടൊപ്പം ആരോ​ഗ്യത്തയും മാടി വിളിക്കുന്ന ഇവ നമ്മുടെ അടുക്കളകളിൽ പ്രധാനമായും ഉണ്ടാകേണ്ടവയാണ് .

വെളുത്തുള്ളിയുടെ ​ഗുണങ്ങൾ

വെളുത്തുള്ളിയുടെ ​ഗുണങ്ങൾ

ആന്റി ബയോട്ടിക് ​ഗുണങ്ങളടക്കം അടങ്ങിയ വെളുത്തുള്ളി ശരീരത്തിന് അത്യത്തമമാണ് . വെളുതത്തുള്ളിയിലടങ്ങിയ അലിസിനാണ് വെളുത്തുള്ളിക്ക് അതിന്റെ ​ഗുണങ്ങൾ നൽകുന്നത് . കൊളസ്ട്രോളിനെയടക്കം തടയാനുള്ള കഴിവ് വെളുത്തുള്ളിയിലുണ്ട് .

യാതൊരു പാർശ്വ ഫലങ്ങളെയും ഭയക്കാതെ കഴിക്കാവുന്നവയാണ് വെളുത്തുള്ളി പോലുള്ളവ . പരസ്യങ്ങളിൽ മയങ്ങി വൻ വില കൊടുത്ത് വാങ്ങുന്നവയേക്കാലും ഒരു പടി മുകളിലാണ് ഇവയുടെ ഒക്കെ സ്ഥാനം

.

English summary

spices and herbs that help you to stay healthy

Read out how herbs and spices help our health to stay strong
X
Desktop Bottom Promotion