Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
വയര്പോകാന് പ്രത്യേക മഞ്ഞള്‍ക്കൂട്ട്
വയര്പോകാന് പ്രത്യേക മഞ്ഞള്‍ക്കൂട്ട്
ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്നവും അതേ സമയം സൗന്ദര്യ പ്രശ്നവുമാണ് വയര്‍ ചാടുന്നത്. പല അസുഖങ്ങള്‍ക്കുമുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ് വയര്‍ ചാടുന്നത്.
മെലിഞ്ഞവര്‍ക്കു പോലും നേരിടേണ്ടി വരുന്ന പ്രശ്നം. വ്യായാമക്കുറവും ജങ്ക്ഫുഡും കൊളസ്ട്രോള്‍ പോലുള്ള ചില രോഗങ്ങളുമെല്ലാം ഈ രീതിയില്‍ വയര്‍ ചാടാന്‍ കാരണമാകും.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം മെനോപോസ്, പ്രസവം, ഗര്‍ഭം തുടങ്ങിയ ചില പ്രത്യേക കാരണങ്ങള്‍ സാധാരണ കാരണങ്ങളേക്കാള്‍ കൂടുതലായി ഉണ്ടാകും.
വയറ്റില്‍ ശരീരത്തിലെ മറ്റേതു ഭാഗത്തുള്ളതിനേക്കാളും വേഗത്തില്‍ കൊഴുപ്പടിഞ്ഞു കൂടും. ഏറെ ബുദ്ധിമുട്ടിയാലേ ഇതു പോവുകയുമുള്ളൂ. സൗന്ദര്യ പ്രശ്നം മാത്രമല്ല, ആരോഗ്യപ്രശ്നം കൂടിയാണ് വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ്. ശരീരത്തിലെ മറ്റേതു ഭാഗത്ത കൊഴുപ്പിനേക്കാളും അപകടം നിറഞ്ഞ ഒന്ന്.
മിക്കവാറും രോഗങ്ങള്‍ക്കുമെന്ന പോലെ ഈ വയര്‍ പ്രശ്നത്തിനും വീട്ടില്‍ തന്നെ ഒരു പിടി പരിഹാരങ്ങളുണ്ട്. നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില പ്രത്യേക പാനീയങ്ങളും.
ഇത്തരത്തില്‍ ഒരു പാനീയമാണ് ഇഞ്ചിയും മഞ്ഞളും ചേര്‍ന്ന ഒന്ന്.

ഇഞ്ചിയും മഞ്ഞളും
ഇത്തരത്തില്‍ ഒരു പാനീയമാണ് ഇഞ്ചിയും മഞ്ഞളും ചേര്‍ന്ന ഒന്ന്. 2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 കപ്പു വെള്ളം എന്നിവയാണ് ഈ പ്രത്യേക മിശ്രിതമുണ്ടാക്കാന്‍ വേണ്ടത്.

ഇഞ്ചി
ഇഞ്ചിയുടെ തൊലി കളയുക.വെള്ളം തിളപ്പിച്ച് അരിഞ്ഞ ഇഞ്ചി വെള്ളത്തിലേയ്ക്കിടുക. 10 മിനിറ്റു നേരം ചെറുചൂടില്‍ ഇതു തിളപ്പിയ്ക്കണം. ഇത് പിന്നീട് ഊറ്റിയെടുക്കുക.

മഞ്ഞള്‍പ്പൊടി
ഈ പാനീയത്തിലേയ്ക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കണം. ചെറുചൂടാകുമ്പോള്‍ തേന്‍ ചേര്‍ക്കുക. ചൂടുവെള്ളത്തില്‍ തേന്‍ കലര്‍ത്തരുത്. വേണമെങ്കില്‍ രുചിയ്ക്കായി ലേശം നാരങ്ങാനീരും ചേര്‍ക്കാം. നാരങ്ങാനീര് ഗുണം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

ഇത് ദിവസവും രാവിലെ
ഇത് ദിവസവും രാവിലെ വെറുംവയറ്റില്‍ 1 ഗ്ലാസ് കുടിയ്ക്കുക. ദിവസം മുഴുവന്‍ പല തവണയായി ഇതു കുടിയ്ക്കുകയും ചെയ്യാം. ഇത് തടി കുറയ്ക്കാനും വിശപ്പു കുറയ്ക്കാനും ഊര്‍ജം നല്‍കാനുമെല്ലാം സഹായിക്കും. അടുപ്പിച്ച് അല്പനാള് ചെയ്താല്‍ തടിയും വയറുമെല്ലാം കുറയും.

ഇഞ്ചി
പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നു കൂടിയാണ് ഇഞ്ചി. ഇത് സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് വിശപ്പു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒരു ന്യൂറേട്രാന്സ്മിറ്ററാണ്. ഇതുവഴി അമിതമായ ഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കുന്നു.

ഇഞ്ചി
ഇഞ്ചിയില്‍ ജിഞ്ചറോള്‍, ഷോഗോള്‍ എന്നിങ്ങനെ രണ്ടു പ്രധാന ഘടകങ്ങളുണ്ട്. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. ഇതു വഴി വയറ്റിലേയും ശരീരത്തിലേയും കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.

ശരീരത്തില്‍
ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇതുവഴി ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതു വഴിയും ഇത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

കുര്കുമിന്
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മഞ്ഞളിലെ കുര്കുമിന് സഹായകമാണ്. പ്രത്യേകിച്ചും ട്രൈഗ്ലിസറൈഡുകളുടെ രൂപീകരണം തടയാന്‍ ഇതു സഹായിക്കും. ഇത് വയര്‍ ചാടുന്നത് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ്. കൊളസ്ട്രോള്‍ തടിയും വയറും ചാടുന്നതിനുളള ഒരു പ്രധാനപ്പെട്ട കാരണം തന്നെയാണ്. മഞ്ഞള്‍ ഇതു നിയന്ത്രിയ്ക്കുന്നു.

ഇന്‍സുലിന്‍
ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിപ്രവര്‍ത്തനം തടയുന്ന ഒന്നാണ് മഞ്ഞള്‍. ഇതുവഴി പ്രമേഹം തടയും. രക്തത്തില്‍ ഗ്ലൂക്കോസ് തോത് വര്‍ദ്ധിയ്ക്കുന്നത് വയര്‍ ചാടാന്‍ ഇടയാക്കുന്ന ഒന്നാണ്. ഇതുവഴിയും മഞ്ഞള്‍ വയര്‍ ചാടുന്നതു തടയുന്നു.

ധാരാളം പോളിഫിനോളുകള്‍
ധാരാളം പോളിഫിനോളുകള്‍ അടങ്ങിയ ഒന്നാണ് മഞ്ഞള്‍. പോളിഫിനോകളുകള്‍ ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതുവഴി വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന ദോഷകരമായ കൊഴുപ്പും പുറന്തള്ളപ്പെടുന്നു.

കരളിനെ
കരളിനെ ശുദ്ധീകരിയ്ക്കുന്ന ഒന്നാണ് മഞ്ഞള്‍. ഇതുവഴി ബൈല്‍ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ബൈല്‍ അഥവാ പിത്തരസം കൊഴുപ്പു പുറന്തള്ളാന്‍ കരളിനെ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. ഇതുവഴി തടി കുറയ്ക്കാനും സഹായിക്കുന്നു.

നല്ല ദഹനത്തിന്
നല്ല ദഹനത്തിന് സഹായിക്കുന്ന ഒരു മിശ്രിതം കൂടിയാണിത്. ഇഞ്ചി സ്വാഭാവികമായും നല്ല ദഹനത്തിന് സഹായിക്കുന്നു
ഇതുവഴിയും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഇതു നല്ലതാണ്. ഇതെല്ലാം വയര്‍ ചാടുന്നതിന് ഇടയാക്കുന്ന കാരണങ്ങളാണ്. അത്തരം പ്രശ്നങ്ങള്‍ അകറ്റി വയര്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. വയര്‍ ചാടുന്നതിന് മാത്രമല്ല, ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്.

പ്രതിരോധശേഷി
ഈ പ്രത്യേക മഞ്ഞള്‍ പാനീയത്തില്‍ വൈറ്റമിന്‍ സി, നിയാസിന്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കോള്‍ഡ്, ഫ്ളൂ എന്നിവയകറ്റാനുള്ള സ്വാഭാവിക പ്രതിരോധ മിശ്രിതമാണിത്. ഇത് ചുമയും കഫക്കെട്ടുമെല്ലാം മാറ്റുകയും ചെയ്യുന്നു. അലര്‍ജി പ്രശ്നങ്ങള്‍ക്കും ഇതു ഗുണം ചെയ്യും.അലര്‍ജി പ്രശ്നങ്ങളുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന സ്വാഭാവിക മിശ്രിതമാണിത്.ശരീരത്തിന് ആകെയുളള പ്രതിരോധ ശേഷി നല്‍കാനും ഇത് സഹായിക്കും.

ഗോള്‍ സ്റ്റോണ്‍
ഗോള്‍ സ്റ്റോണ്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഈ പ്രത്യേക മിശ്രിതം ഏറെ സഹായിക്കും.
ഈ മിശ്രിതം കഴിച്ചാല്‍ ഗോള്‍ സ്റ്റോണ്‍ പ്രശ്നങ്ങള്‍ ഉള്ളവരുടേത് കുറയും, വരാതെയുമിരിയ്ക്കും.

ആന്റിഇന്‍ഫ്ളമേറ്ററി
ഈ പാനീയത്തിന് ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇതുകൊണ്ടു തന്നെ വയര്‍ വന്നു വീര്‍ക്കുന്നതു തടയാന്‍ സാധിയ്ക്കും. വയര്‍ വന്നു വീര്‍ക്കുന്നതും വയര്‍ ചാടുന്നതിന് ഇടയാക്കുന്ന ഒന്നാണ്.ശരീരത്തിന് അസ്വസ്ഥതയുമുണ്ടാക്കും.



Click it and Unblock the Notifications