For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടുത്ത മലബന്ധത്തിനും പ്രത്യേക ഓട്‌സ് മരുന്ന്‌

മലബന്ധം മാറ്റും പ്രത്യേക ഓട്‌സ് മരുന്ന്

|

നമുക്ക് ശാരീരിക അസ്വസ്ഥതകള്‍ വരുത്തുന്ന പല പ്രശ്‌നങ്ങളുമുണ്ട്. ഇത് ചിലപ്പോള്‍ അസുഖമാകണമെന്നില്ല. ഇത്തരം അസ്വസ്ഥതകളില്‍ ഒന്നാണ് മലബന്ധം. രാവിലെയുള്ള സുഖകരമായ ശോധന ഒരു ദിവസത്തെ മുഴുവന്‍ ശാരീരിക സുഖത്തിനും പ്രധാനമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ശോധന ശരിയായില്ലെങ്കില്‍ വയറുവേദന, വയറിനു കനം, ഗ്യാസ്, മലബന്ധം തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകും.

മലബന്ധത്തിന് പല കാരണങ്ങളുമുണ്ട്. ഇതില്‍ വെള്ളം കുടി കുറയുന്നതു മുതല്‍ നാം കഴിയ്ക്കുന്ന ചില മരുന്നുകള്‍ വരെ കാരണമായി വരാം. അനാരോഗ്യകരമായ, അതായത് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, നാരുകളില്ലാത്ത ഭക്ഷണങ്ങള്‍ എന്നിവയെല്ലാം മലബന്ധത്തിനുളള പ്രധാന കാരണങ്ങളാണ്. നേരം വൈകി കിടക്കുന്നതും ഭക്ഷണം കഴിയ്ക്കുന്നതുമെല്ലാം ദഹന പ്രക്രിയയെ ദോഷകരമായി ബാധിയ്ക്കും. ഇതും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇതിനു പുറമേ തൈറോയ്ഡ് പോലുള്ള ചില രോഗങ്ങളും സ്‌ട്രെസുമെല്ലാം മലബന്ധത്തിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്.

മലബന്ധം സ്ഥിരം പ്രശ്‌നമാകുന്നത് കുടലിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും. ഇത് കുടലുമായി ബന്ധപ്പെട്ട പൈല്‍സ് പോലുള്ള പല രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. ഇതു കൊണ്ടുതന്നെ ഇതു നിസാര പ്രശ്‌നമായി കാണേണ്ടതില്ലെന്നര്‍ത്ഥം.

ഈ പ്രശ്‌നത്തിന് പരിഹാരമായി ലാക്‌സേറ്റീവുകള്‍ ഉപയോഗിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇത് സ്ഥിരമായാല്‍ ഇതില്ലാതെ കാര്യം നടക്കില്ലെന്ന അവസ്ഥ വരും. ഇതു കൊണ്ടുതന്നെ തികച്ചും സ്വാഭാവിക പരിഹാരങ്ങള്‍ കണ്ടുപിടിയ്ക്കുന്നതാണ് ഈ പ്രശ്‌നത്തിന് ഏറ്റവും നല്ലത്.

പല ഭക്ഷണങ്ങളും മലബന്ധത്തിനുള്ള സ്വാഭാവിക പരിഹാരമാണ്. ഇതില്‍ ഒന്നാണ് ഓട്‌സ്. ധാരാളം നാരുകള്‍ അടങ്ങിയ ഈ ഭക്ഷണം മലബന്ധം നീക്കാനുള്ള നല്ലൊരു പരിഹാരമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഇന്‍സോലുബിള്‍ ഫൈബറുണ്ട്

ഇന്‍സോലുബിള്‍ ഫൈബറുണ്ട്

ഓട്‌സില്‍ ഇന്‍സോലുബിള്‍ ഫൈബറുണ്ട്. ഇതു നല്ല ദഹനത്തെ സഹായിക്കുന്നു. ഈ നാരുകള്‍ വെള്ളം വലിച്ചെടുക്കാനും കുടലിനെ ആരോഗ്യകരമായി പ്രവര്‍ത്തിയ്ക്കാനും സഹായിക്കുന്നു. ഇതുവഴി മലബന്ധം നീക്കാന്‍ ഇതു സഹായിക്കും. മലം കുടലിലൂടെ പെട്ടെന്നു നീങ്ങാനുള്ള പ്രക്രിയയെ ഇത് ശക്തിപ്പെടുത്തുന്നു.

പ്രത്യേക ഓട്‌സ്

പ്രത്യേക ഓട്‌സ്

എന്നാല്‍ എല്ലാ ഓട്‌സും മലബന്ധം നീക്കാന്‍ സഹായിക്കുമെന്നു കരുതുവാന്‍ വയ്യ. ചില പ്രത്യേക ഓട്‌സ് ഇതിനായി തെരഞ്ഞെടുക്കണം. ഇതിനു സഹായിക്കുന്ന ഓട്‌സില്‍ സ്റ്റീല്‍ കട്ട് ഓ്ട്‌സ് അഥവാ ഐറിഷ് ഓട്‌സ് പ്രധാനപ്പെട്ട ഒന്നാണ്. ഇത് മുഴുവന്‍ ധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയിട്ടുള്ളതാണ്. മൂര്‍ച്ചയുള്ള സ്റ്റീല്‍ ബ്ലേഡുകള്‍ കൊണ്ടാണ് ഇത് നുറുക്കിയിരിയ്ക്കുന്നത്. ഇത് പല വിധ ആരോഗ്യ ഗുണങ്ങളുമുള്ള ഒന്നാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഇത് ദഹനത്തനും മലബന്ധം നീക്കാനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. പെട്ടെന്നു വയര്‍ നിറഞ്ഞുവെന്ന തോന്നലുണ്ടാക്കുന്നതു കൊണ്ട് തടി കുറയ്ക്കാനും ഏറെ നല്ലതാണ്. ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറഞ്ഞതു കൊണ്ട് രക്തത്തിലെ ഗ്ലൂക്കോസ് തോതു കൃത്യമായി നില നിര്‍ത്താനും സഹായിക്കും.

ഓള്‍ഡ് ഫാന്‍ ഓട്‌സ്

ഓള്‍ഡ് ഫാന്‍ ഓട്‌സ്

ഓള്‍ഡ് ഫാന്‍ ഓട്‌സ് അതായത് പരമ്പരാഗത രീതിയില്‍ തയ്യാറാക്കുന്ന ഓട്‌സാണ് മലബന്ധത്തിന് ഏറ്റവും നല്ലത്. ഇത് പ്രോസസിംഗ് എന്ന പ്രക്രിയയിലൂടെ കടന്നു പോകുന്നില്ല. ഇതുകൊണ്ടു തന്നെ പോഷക ഗുണങ്ങള്‍ നഷ്ടപ്പെടുന്നതുമില്ല. പഴയ രീതിയില്‍ പുഴുങ്ങി തല്ലിയെടുക്കുന്ന രീതിയില്‍ തയ്യാറാക്കുന്ന ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതലാണ്. മലബന്ധത്തിനുള്ള ഉത്തമമായ പരിഹാരമാണ് ഇത്.

മലബന്ധം

മലബന്ധം

മലബന്ധം നീക്കാന്‍ ഒരു പ്രത്യേക രീതിയില്‍ ഓട്‌സ് തയ്യാറാക്കി കഴിയ്ക്കാം. ഇതിനായി വേണ്ടത് സാധാരണ ഓട്‌സ് ആണ്. അര കപ്പ് ഓട്‌സ്, 1 കപ്പു പാല്‍, കാല്‍ ടീസ്പൂണ്‍ ഉപ്പ്, 1 ടേബിള്‍ സ്പൂണ്‍ ബട്ടര്‍ എന്നിവയാണ് ഇതിനായി വേണ്ടത്.

 ഓട്‌സ് വേവിച്ച ശേഷം

ഓട്‌സ് വേവിച്ച ശേഷം

ഇവയെല്ലാം ചേര്‍ത്ത് നല്ലപോലെ ഓട്‌സ് വേവിച്ച ശേഷം ഇളംചൂടോടെ കഴിയ്ക്കാം. ഇതില്‍ വേണമെങ്കില്‍ ഫ്രൂട്‌സോ മറ്റോ ചേര്‍ക്കാം. ഇത് ദിവസവും കഴിയ്ക്കുന്നത് മലബന്ധത്തില്‍ നിന്നും മോചനം നല്‍കും.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു ഘടകം കൂടിയാണ് ഓട്‌സ്. ഇതിലെ ഫൈബറുകളാണ് ഇതിന് ഏറെ സഹായിക്കുന്നത്. ദഹനം മെച്ചപ്പെടുതി കൊഴുപ്പു കൂടുന്നതു തടയും. മലബന്ധം പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാനും ഓട്‌സ് ഏറെ ഗുണകരമാണ.് മലബന്ധം ഒഴിവാക്കുന്നതും വയര്‍ ചാടാതിരിയ്ക്കാന്‍ സഹായിക്കും. ഇത് വിശപ്പു കുറയ്ക്കുന്നതു വഴിയാണ് തടി കുറയ്ക്കാന്‍ ഏറെ സഹായകമാകുന്നത്. ഇതിലെ പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

ആസ്തമ

ആസ്തമ

കുട്ടികളില്‍ കണ്ടു വരുന്ന ആസ്തമ കുറയ്ക്കാനുള്ള നല്ലൊരു പരിഹാരമാണ് ഓട്‌സ്. അലര്‍ജിയുള്ള കുട്ടികള്‍ക്കും ഇത് ഏറെ ഗുണകരം തന്നെയാണ്. 6 മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഓട്‌സ് നല്‍കുന്നത് കുട്ടികളിലെ അലര്‍ജിയും ആസ്തമയും കുറയ്ക്കാനുള്ള മികച്ചൊരു വഴിയാണ്.

 ടൈപ്പ് 2 ഡയബെറ്റിസിനുള്ള നല്ലൊരു പരിഹാരമാണ്

ടൈപ്പ് 2 ഡയബെറ്റിസിനുള്ള നല്ലൊരു പരിഹാരമാണ്

മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, സിങ്ക്, ഫോളേറ്റ് , വൈറ്റമിന്‍ ബി1, ബി5 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി3 എന്നീ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 ഡയബെറ്റിസിനുള്ള നല്ലൊരു പരിഹാരമാണ് ഓട്‌സ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനു ഉത്തമമായ ഒന്നാണിത്. ഇതിലെ ഒമേഗ 6 ഓയില്‍, ലിനോലെയിക് ആസിഡ് എന്നിവയാണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്. ഇവ പൊതുവെ നല്ല കൊഴുപ്പ് എന്നാണ് അറിയപ്പെടുന്നത്. ഇതു വഴി ഹൃദയാരോഗ്യത്തിനും ഗുണകരമാണ.്

ലിവറിനെ

ലിവറിനെ

ഇതിലെ അമിനോ ആസിഡുകള്‍ ലിവറിനെ ലെസിത്തിന്‍ എന്ന ഘടകം ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെയും രക്തത്തിലേയും ടോക്‌സനുകള്‍ പുറന്തള്ളാന്‍ ഏറെ നല്ലതാണ്. കൊഴുപ്പു നീക്കം ചെയ്ത് രക്തധമനികളുടെ ആരോഗ്യത്തിനും ര്ക്തപ്രവാഹം നല്ല രീതിയില്‍ നടക്കാനും ഇത് ഏറെ നല്ലതാണ്.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് ആന്റി കാര്‍സിനോജെനിക് ആണ്. അതായത് ക്യാന്‍സറിനെതിരെ പോരാടാനുള്ള ഗുണങ്ങളുള്ള ഒന്നാണിത്. ഇതിലെ ഫൈറ്റോ കെമിക്കലുകളാണ് ഈ ഗുണം നല്‍കുന്നത്.

English summary

Special Oats Remedy To Avoid Constipation

Special Oats Remedy To Avoid Constipation, Read more to know about,
Story first published: Wednesday, August 8, 2018, 11:48 [IST]
X
Desktop Bottom Promotion