For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറൊതുക്കാന്‍ സ്‌പെഷല്‍ നാരങ്ങാഡ്രിങ്ക്

വയറൊതുക്കാന്‍ സ്‌പെഷല്‍ നാരങ്ങാ ഡ്രിങ്ക്,

|

തടിയും വയറുമെല്ലാം ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന ആാേഗ്യ പ്രശ്‌നങ്ങളാണ്. പലതും ഇതു സൗന്ദര്യ പ്രശ്‌നമെന്ന രീതിയിലാണ് എടുക്കാറെങ്കിലും ഇത് പ്രധാനമായും ആരോഗ്യ പ്രശ്‌നമാണ്. കാരണം വയറ്റില്‍ അടിയുന്ന കൊഴുപ്പു മറ്റേതു ഭാഗത്തെ കൊഴുപ്പിനേക്കാളും ഉപദ്രവകാരിയാണ് എന്നു പറയാം. ഒരിക്കല്‍ വന്നു പോയാല്‍ പോകാന്‍ ഏറെ പ്രയാസപ്പെടേണ്ടിയും വരും.

വയര്‍ കുറയ്ക്കാന്‍ കൃത്രിമ വഴികള്‍ കാര്യമായിട്ടില്ലെന്നതാണ് വാസ്തവം. നല്ല വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണ് ഇതിനുള്ള ഏറ്റവും നല്ല വഴി.

വയര്‍ കുറയ്ക്കാന്‍ സഹായമായ പല വീട്ടു വൈദ്യങ്ങളുമുണ്ട്. യാതൊരു ദോഷവും വരുത്താത്ത, അടുക്കളയില്‍ നിന്നും തന്നെ നേടാവുന്ന ചില ചേരുവകളും.

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണ വസ്തുക്കളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെറുനാരങ്ങ. വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ആരോഗ്യ, സൗന്ദര്യ, മുടി സംരക്ഷണത്തില്‍ ഒരുപോലെ സഹായകമാണ് ചെറുനാരങ്ങ. ഇതിലെ സിട്രിക് ആസിഡ്, വൈറ്റമിന്‍ സി എന്നിവയാണ് പ്രധാനപ്പെട്ട ഗുണം നല്‍കുന്നത്.

നാരങ്ങയുപയോഗിച്ച് ഒരു പ്രത്യേക രീതിയില്‍ വെള്ളം തയ്യാറാക്കി ഉപയോഗിയ്ക്കുന്നതു വയര്‍ കുറയ്ക്കാന്‍ സഹായിക്കും. എങ്ങനെയാണ് ഈ പാനീയം തയ്യാറാക്കുകയെന്നു നോക്കൂ,

നാരങ്ങയ്‌ക്കൊപ്പം പുതിനയില, തേന്‍ എന്നിവയും ചെറുചൂടുളള വെള്ളവുമാണ് വേണ്ടത്. ഈ പ്രത്യേക വെള്ളം എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

നാരങ്ങ

നാരങ്ങ

നാരങ്ങ നല്ലൊരു ആന്റിഓക്‌സിഡന്റാണ്. ഇതു ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം ഒരുപോലെ നീക്കുന്നു. ദഹന പ്രക്രിയ ശക്തിപ്പെടുത്താന്‍ നാരങ്ങയ്ക്കു കഴിയും. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ദഹനത്തിനും മലബന്ധത്തിനുമെല്ലാം തടസമായി നില്‍ക്കുന്ന ഘടകങ്ങളുമാണ്. ഇവയെല്ലാം ശരീരത്തിലെ കൊഴുപ്പു കളയാന്‍ തടസം നില്‍ക്കുന്ന സംഗതികളുമാണ്. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ നാരങ്ങ ഏറെ നല്ലതാണ്. ഇത് കൊഴുപ്പു പെട്ടെന്നു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ്.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്ന ഒന്നു കൂടിയാണ് നാരങ്ങ. ഇതുവഴി ലിവറിന്റെ ആരോഗ്യവും മെച്ചപ്പെടും. കൊഴുപ്പു നീക്കുന്നതില്‍ ലിവറിനും പ്രധാന പങ്കുണ്ട്. ഇതു വഴിയും നാരങ്ങ തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഏറെ നല്ലതാണ്. ലിവര്‍ തകരാറിലെങ്കില്‍ വയര്‍ ചാടുന്നതു സാധാരണയുമാണ്.

തേനും

തേനും

തേനും ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാനും ഇതോടൊപ്പം ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ നേടാനും ശരീരത്തെ സഹായിക്കുന്ന ഒന്നാണ്.തേനിന് ഔഷധഗുണങ്ങള്‍ ഏറെയുണ്ട്. കോള്‍ഡ്. ചുമ തുടങ്ങിയ പല അസുഖങ്ങള്‍ക്കുമുള്ള മരുന്നാണിത്. കൃത്രിമമധുരത്തിനു പകരം ഉപയോഗിയ്ക്കാവുന്ന ഒന്ന്.

തടി കുറയ്ക്കാന്‍ മാത്രമല്ല,

തടി കുറയ്ക്കാന്‍ മാത്രമല്ല,

തടി കുറയ്ക്കാന്‍ മാത്രമല്ല, ഊര്‍ജം നല്‍കുക, ദഹനം മെച്ചപ്പെടുത്തുക, കുടലിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക്, ലിംഫാറ്റിക് വ്യവസ്ഥയിലെ ടോക്‌സിനുകള്‍ പുറന്തള്ളുക, നല്ല മൂഡ് നല്‍കുക തുടങ്ങിയ പല കാര്യങ്ങളും തേന്‍ കഴിയ്ക്കുന്നതു കൊണ്ടുണ്ട്. തേനിനും ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ധാരാളമുണ്ട്. ഇതാണ് കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നത്. വയറും തടിയും കുറയ്ക്കാനുള്ള വീട്ടു വൈദ്യങ്ങളില്‍ തേനിന് സുപ്രധാന സ്ഥാനമാണുള്ളത്.

പുതിന

പുതിന

ധാരാളം നാരുകള്‍ അടങ്ങിയ പുതിനയും ദഹന വ്യവസ്ഥയ്ക്കും തടി കുറയ്ക്കാനുമെല്ലാം ശരീരത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. ദഹനപ്രശ്‌നങ്ങള്‍ക്കും ഗ്യാസിനുമുള്ള നല്ലൊരു പരിഹാരമാണ് പുതിന. ഇത് വെള്ളത്തിലിട്ടോ പുതിനച്ചായ കുടിയ്ക്കുന്നതോ ഗുണം നല്‍കും. ഇതുല്‍പാദിപ്പിയ്ക്കുന്ന എന്‍സൈമുകള്‍ ദഹനം ശരിയാക്കുന്നു

പുതിനയില്‍

പുതിനയില്‍

പുതിനയില്‍ പ്രോട്ടീന്‍. കൊഴുപ്പ്, നാരുകള്‍ , ധാതു ലവണങ്ങള്‍ , കാത്സ്യം , ഫോസ്ഫറസ് , മില്ലി ഗ്രാം ഇരുമ്പ്, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ' എന്നിവ അടങ്ങിയിട്ടുണ്ട്. പല ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം തടിയും വയറും കുറയ്ക്കുക എന്നൊരു ഗുണം കൂടി ഇതു നല്‍കുന്നുണ്ട്.

ഈ പ്രത്യേക നാരങ്ങാവെള്ളം

ഈ പ്രത്യേക നാരങ്ങാവെള്ളം

വയര്‍ കുറയ്ക്കാനുള്ള ഈ പ്രത്യേക നാരങ്ങാവെള്ളം എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ. എട്ടു കപ്പു വെള്ളം, 6 നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, 10 പുതിനയില എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്.

വെള്ളം

വെള്ളം

വെള്ളം തിളപ്പിയ്ക്കുക. ഇതു വാങ്ങി ഇതില്‍ പുതിനയില ഇട്ടു വലയ്ക്കുക. ഒരുവിധം ചൂടാറുമ്പോള്‍ നാരങ്ങാനീരും പിന്നീട് ചെറുചൂടില്‍ തേനും ചേര്‍ത്തിളക്കണം. ഇത് ഫ്രിജ്ഡില്‍ വച്ചുപയോഗിയ്ക്കാം.

രാവിലെ വെറുവയറ്റില്‍ ഈ പാനീയം

രാവിലെ വെറുവയറ്റില്‍ ഈ പാനീയം

രാവിലെ വെറുവയറ്റില്‍ ഈ പാനീയം കുടിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ദിവസവും പല തവണയായി ഇതു കുടിയ്ക്കാം. ഒരു ദിവസം തന്നെ കുടിച്ചു തീര്‍ക്കുക. കുറച്ചു നാള്‍ അടുപ്പിച്ചു ചെയ്തു നോക്കൂ, ഗുണം ലഭിയ്ക്കും.

ഈ വെള്ളം

ഈ വെള്ളം

ഈ വെള്ളം കുടിയ്ക്കുന്നതു കൊണ്ട് തടിയും വയറും കുറയുക മാത്രമല്ല, മറ്റ് ഒരു പിടി ആരോഗ്യ ഗുണങ്ങളുമുണ്ട്.ലിംഫ് സിസ്റ്റം ശുദ്ധീകരിയ്ക്കുന്നതിനും ഇത് നല്ലതാണ്. ഇതുവഴി സ്‌ട്രെസ്, ആരോഗ്യക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാംമലബന്ധം അകറ്റുന്നതിനും രാവിലെ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

രാവിലെ ഇത് കുടിയ്ക്കുന്നത്

രാവിലെ ഇത് കുടിയ്ക്കുന്നത്

രാവിലെ ഇത് കുടിയ്ക്കുന്നത് നല്ലൊരു മൗത് ഫ്രഷ്‌നറിന്റെ ഗുണം നല്‍കും. പല്ലുവേദനയും ദന്തരോഗങ്ങളും ചെറുക്കാന്‍ ഇത് ഒരു പരിധി വരെ സഹായിക്കുകയും ചെയ്യുംസിട്രിക് ആസിഡ് അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് ചര്‍മത്തിന്റെ പ്രായം തടഞ്ഞു നിര്‍ത്താനും ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും രാവിലെ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

English summary

Special Lemon Drink To Fight Belly Fat And Weight

Special Lemon Drink To Fight Belly Fat And Weight, Read more to know about,
Story first published: Saturday, October 6, 2018, 12:42 [IST]
X
Desktop Bottom Promotion