For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പ്രത്യേക പാനീയം

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പ്രത്യേക പാനീയം

|

കൊളസ്‌ട്രോള്‍ പൊതുവായി പറയാവുന്ന അസുഖങ്ങളില്‍ പെട്ട ഒന്നാണ്. കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം എന്നിവ ഏറെ സാധാരണമായ അസുഖങ്ങളാണ്. ഹൃദയാരോഗ്യത്തിനു ഭീഷണിയാകുന്ന വില്ലനാണ് ഈ രോഗമെന്നു പറയാം. കൊളസ്‌ട്രോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞൂ കൂടി ഹൃദയാരോഗ്യത്തിനു വരെ ഭീഷണിയാകുകയും ചെയ്യും. അറ്റാക്ക് പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകും.

കൊളസ്‌ട്രോളിന് കാരണങ്ങള്‍ പലതുണ്ട്. പാരമ്പര്യം, ഭക്ഷണ ശീലങ്ങള്‍, വ്യായാമക്കുറവ്, സ്ട്രസ് തുടങ്ങിയവയെല്ലാം ഇതിനു കാരണമാകുന്നവയാണ്.

ഭക്ഷണ, ജീവിത ചിട്ടകളിലൂടെ കൊളസ്‌ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കും. വ്യായാമവും ഇതിനു സഹായിക്കുന്ന ഒന്നാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹാകമായ നാട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. ചില പ്രത്യേക പാനീയങ്ങള്‍ തയ്യാറാക്കി കുടിയ്ക്കുന്നത്‌
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇത്തരം ചില പാനീയങ്ങളെക്കുറിച്ചറിയൂ, വീട്ടില്‍ തന്നെ തയ്യാറാക്കി കുടിയ്ക്കാന്‍ കഴിയുന്ന ചില പ്രത്യേക പാനീയങ്ങള്‍.

വെളുത്തുള്ളി, നാരങ്ങ

വെളുത്തുള്ളി, നാരങ്ങ

വെളുത്തുള്ളി, നാരങ്ങ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഒരു പാനീയമാണ് ഒന്ന്. ഇത് ഉണ്ടാക്കി കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവ രണ്ടിലും ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകളിലെ തടസം നീക്കും. രക്തം ശുദ്ധീകരിയ്ക്കും. ഒരു പച്ചവെളുത്തുള്ളി ചതച്ചു വയ്ക്കുക. ഇത് 10 മിനിറ്റു കഴിഞ്ഞ് ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിലെ അലിസിന്‍ എന്ന ഘടകം കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടാനാണ് പത്തു മിനിറ്റു മുന്‍പു ചതച്ചു വയ്ക്കാന്‍ വറയുന്നത്. വെളുത്തുള്ളി അല്ലി ചതച്ചത് അര മുറി നാരങ്ങയുടെ നീരില്‍ കലര്‍ത്തുക. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇത് ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും കഴിയ്ക്കുക.

ചുവന്ന വൈന്‍, പാര്‍സ്ലി

ചുവന്ന വൈന്‍, പാര്‍സ്ലി

ചുവന്ന വൈന്‍, പാര്‍സ്ലി എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഇവയിലെ ആന്റിഓക്‌സിഡന്റുകള്‍ ലിപിഡ് കുറച്ച് രക്തധമനികളെ ശുദ്ധമാക്കും. ഹൈപ്പര്‍ ടെന്‍ഷനും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. 2 കപ്പ് അഥവാ 400 എംഎല്‍ റെഡ് വൈനില്‍ 3 ടേബിള്‍ സ്പൂണ്‍ പാര്‍സ്ലി അരിഞ്ഞിടുക. ഈ മിശ്രിതം ഗ്ലാസ് ജാറിലാക്കി 11 ദിവസം സൂക്ഷിച്ചു വയ്ക്കുക. ഓരോ തവണ ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പായി 100 എംഎല്‍ വീതം കുടിയ്ക്കുക. ഇത് 2 ആഴ്ച ചെയ്യുക.

കുക്കുമ്പര്‍, പേരയ്ക്ക

കുക്കുമ്പര്‍, പേരയ്ക്ക

കുക്കുമ്പര്‍, പേരയ്ക്ക എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നതും കൊളസ്‌ട്രോളിനുള്ള നല്ലൊരു പരിഹാരമാണ്. ഇവ ശരീരത്തിലെ ദോഷകരമായ വസ്തുക്കള്‍ പുറന്തള്ളാനുള്ള കിഡ്‌നി, ലിവര്‍ എന്നിവയുടെ കഴിവു വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ദോഷകരമായ കൊളസ്‌ട്രോള്‍ പുറന്തള്ളപ്പെടു.ം അര കുക്കുമ്പര്‍, 2 പേരയ്ക്ക, അര കപ്പു വെള്ളം എന്നിവ ചേര്‍ത്തു ജ്യൂസാക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക. 3 ആഴ്ച ഇത് അടുപ്പിച്ചു കുടിയ്ക്കാം.

പൈനാപ്പിള്‍, ഇഞ്ചി വെള്ളം

പൈനാപ്പിള്‍, ഇഞ്ചി വെള്ളം

പൈനാപ്പിള്‍, ഇഞ്ചി വെള്ളം എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പാനീയമാണ്. ഈ പാനീയം ശരീരത്തിന്റെ അപചയ പ്രക്രിയ അഥവാ മെറ്റബോളിസം വര്‍ദ്ധിപ്പിയ്ക്കുന്നു. ലിപിഡ് അഥവാ കൊഴുപ്പ് രക്തധമനികളിലേയ്ക്കു പോകുന്നതു തടയുന്നു. ഈ പാനീയത്തിന് ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാനുളള കഴിവുമുണ്ട്. ബിപി കുറയ്ക്കാനും മൂത്രവിസര്‍ജനത്തിനുമെല്ലാം ഈ പ്രത്യേക പാനീയം നല്ലതാണ്.

 പൈനാപ്പിള്‍

പൈനാപ്പിള്‍

3 കഷ്ണം പൈനാപ്പിള്‍ തൊലിയോടെ, 3 കപ്പ് വെള്ളം, 1 ടേബിള്‍ സ്പൂണ്‍ അരിഞ്ഞ ഇഞ്ചി എന്നിവയാണ് ഇതിനു വേണ്ടത്. പൈനാപ്പിള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. തൊലി കളയരുത്. ഇത് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇതു തിളച്ചാല്‍ വാങ്ങി വച്ച് ഇഞ്ചി അരിഞ്ഞതു ചേര്‍ക്കുക. ഇത് ചൂടാറുമ്പോള്‍ കുടിയ്ക്കാം. മൂന്നു നേരത്തെ ഭക്ഷണത്തിനു മുന്‍പ് ഓരോ ഗ്ലാസ് വീതം കുടിയ്ക്കാം. ഇത് മൂന്നാഴ്ച അടുപ്പിച്ചു ചെയ്യുക. ഗുണമുണ്ടാകും.

എള്ള്, ആപ്പിള്‍, ഓട്‌സ്

എള്ള്, ആപ്പിള്‍, ഓട്‌സ്

എള്ള്, ആപ്പിള്‍, ഓട്‌സ് എന്നിവ കലര്‍ന്ന ഒരു പ്രത്യേക മിശ്രിതവും കൊളസ്‌ട്രോള്‍ തോതു നീക്കാന്‍ ഏറെ നല്ലതാണ്. ഇവ കൊളസ്‌ട്രോളും ട്രൈ ഗ്ലിസറൈഡുകളും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഫൈബര്‍, വൈറ്റമിന്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഇത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. 1 ടേബിള്‍ സ്പൂണ്‍ എള്ള്, ഒരു കപ്പു വെള്ളം, 1 പച്ച ആപ്പിള്‍, 2 ടേബിള്‍ സ്പൂണ്‍ ഓട്‌സ് എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.

ആപ്പിള്‍

ആപ്പിള്‍

ആദ്യം എള്ള് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് രാത്രി മുഴുവന്‍ ഇങ്ങനെ വയ്ക്കുക. പിറ്റേന്ന് ഈ വെള്ളം ഊറ്റിയെടുത്ത് ആപ്പിള്‍, ഓട്‌സ് എന്നിവ ചേര്‍ത്ത് അടിച്ച് നല്ല ജ്യൂസാക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതു കുടിച്ച ശേഷം 30 മിനിറ്റു കഴിഞ്ഞ ശേഷം മാത്രം പ്രാതല്‍ കഴിയ്ക്കുക. ഇത് അടുപ്പിച്ച് 3 ആഴ്ചയെങ്കിലും ചെയ്യുക.

ഇറച്ചി

ഇറച്ചി

ഇറച്ചി കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇതുകൊണ്ടുതന്നെ ഇതു വേണമെങ്കില്‍ അല്‍പം മാത്രം കഴിയ്ക്കുക. മാട്ടിറച്ചി കഴിവതും കുറയ്ക്കുക. ഇറച്ചിയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ ഒഴിവാക്കണം. പ്രത്യേകിച്ച് ചിക്കന്‍ തൊലിയോടു കൂടിയതും മറ്റും. ഇറച്ചിയില്‍ തന്നെ ലിവര്‍, ബ്രെയിന്‍, കിഡ്‌നി തുടങ്ങിയവ ഒഴിവാക്കണം.

നട്‌സ്

നട്‌സ്

നട്‌സ് കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ നല്ലതാണ്.മീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്.

പായ്ക്കറ്റ ഫുഡ്, പ്രോസസ്ഡ് ഫുഡ്

പായ്ക്കറ്റ ഫുഡ്, പ്രോസസ്ഡ് ഫുഡ്

പായ്ക്കറ്റ ഫുഡ്, പ്രോസസ്ഡ് ഫുഡ് എന്നിവയില്‍ കൂടിയ തോതില്‍ കൊളസ്‌ട്രോള്‍ കാരണമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ കഴിവതും ഒഴിവാക്കുക. വാങ്ങുകയാണെങ്കില്‍ പായക്കറ്റിനു മുകളില്‍ ട്രാന്‍സ്ഫാറ്റുകള്‍ പോലുള്ളവ ഉണ്ടോയെന്നുറപ്പു വരുത്തുക.

English summary

Special Home Made Drinks To Reduce Cholesterol

Special Home Made Drinks To Reduce Cholesterol, Read more to know about,
Story first published: Thursday, July 12, 2018, 13:37 [IST]
X
Desktop Bottom Promotion