For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്നു വയര്‍ കുറയ്ക്കും പ്രത്യേക പാനീയം

പെട്ടെന്നു വയര്‍ കുറയ്ക്കും പ്രത്യേക പാനീയം

|

വയര്‍ ചാടുന്നത് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നവും സൗന്ദര്യ പ്രശ്‌നവുമാണ്. മെലിഞ്ഞ ശരീരമുള്ളവര്‍ക്കു പോലും പ്രശ്‌നം വരുത്തുന്ന ഒന്ന്.

വയര്‍ ചാടാന്‍ കാരണങ്ങള്‍ പലതുണ്ടാകും. ഇതില്‍ വ്യായാമക്കുറവ് മുതല്‍ ഭക്ഷണശീലങ്ങളും സ്‌ട്രെസ് പോലുള്ള കാര്യങ്ങളും വരെ ഉണ്ടാകും. വയര്‍ കുറയ്ക്കാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ക്കു പകരം നാട്ടുവഴികള്‍ ഉപയോഗിയ്ക്കാം. ഗുണം ലഭിയ്ക്കും. യാതൊരു പാര്‍ശ്വഫലങ്ങളുമുണ്ടാകുകയുമില്ല. വയര്‍ കുറയ്ക്കുക മാത്രമല്ല, ആരോഗ്യ പരമായ പല ഗുണങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും.

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക പാനീയങ്ങളുണ്ട്. കൃത്യമായി ചെയ്താല്‍ വയര്‍ കുറയ്ക്കുന്ന ചിലത്. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചിലത്.
ഇതെക്കുറിച്ചറിയൂ,

ചെറുനാരങ്ങ, കുക്കുമ്പര്, ഇഞ്ചി, പുതിനയില

ചെറുനാരങ്ങ, കുക്കുമ്പര്, ഇഞ്ചി, പുതിനയില

ചെറുനാരങ്ങ, കുക്കുമ്പര്, ഇഞ്ചി, പുതിനയില എന്നിവ ചേര്‍ത്തുണ്ടാക്കുന്ന

ഒരുതരം പാനീയം കുടവയര് കുറയ്ക്കാന് നിങ്ങളെ സഹായിക്കും.

കുക്കുമ്പര് കഷ്ണങ്ങളും, ചെറുനാരങ്ങ കഷ്ണങ്ങളും

കുക്കുമ്പര് കഷ്ണങ്ങളും, ചെറുനാരങ്ങ കഷ്ണങ്ങളും

എട്ട് ഗ്ലാസ് വെള്ളം എടുക്കുക. ഒരു ടീസ്പൂണ് ഇഞ്ചി ചെറുതാക്കി മുറിച്ചതും, കുക്കുമ്പര് കഷ്ണങ്ങളും, ചെറുനാരങ്ങ കഷ്ണങ്ങളും, ഒരു ടീസ്പൂണ് പുതിനയില ചെറുതാക്കി മുറിച്ചതും എടുക്കുക. ഇതെല്ലാം വെള്ളത്തില് ചേര്ത്ത് നന്നായി ഇളക്കി ഒരു രാത്രി വെക്കുക.അടുത്ത ദിവസം രാവിലെ പ്രഭാതഭക്ഷണത്തിനുമുന്പ് ഒരു ഗ്ലാസ് ഈ പാനീയം കുടിച്ച് ആരംഭിച്ചാല് ഏറെ ഗുണം ചെയ്യും.

ചെറുനാരങ്ങ

ചെറുനാരങ്ങ

700 എംഎല് തണുപ്പിച്ച വെള്ളത്തില് കുക്കുമ്പര് വട്ടത്തല് മുറിച്ചതും, അര കഷ്ണം ചെറുനാരങ്ങ വട്ടത്തില് അരിഞ്ഞതും, കാല് ഭാഗം ഓറഞ്ച് ചെറുതാക്കി മുറിച്ചതും കുറച്ച് പുതിനയിലയും ഇട്ട് ഇളക്കിയശേഷം കുടിക്കാ. ഈ പാനീയവും വയര് ഒതുക്കാന് സഹായിക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറംതള്ളി ശരീരത്തെ ശുദ്ധീകരിക്കാന് സഹായിക്കുന്നു. അതുമൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങുകയും ശരീരവണ്ണം കുറയുകയും ചെയ്യുന്നു.

കുക്കുമ്പര്

കുക്കുമ്പര്

കുക്കുമ്പര് ശരീരത്തെ തണുപ്പിക്കാന് സഹായിക്കുന്ന ഒന്നാണ്. ഇതില് ധാരാളം ഫൈബര് അടങ്ങിയിട്ടുണ്ട്. കലോറിയും കുക്കുമ്പറില് കുറവാണ്. തയ്യാറാക്കുന്നവിധം തയ്യാറാക്കുന്നവിധം

തൈര്, തുളസിപ്പൊടി, കട്ടന്‍ചായ കറുവാപ്പട്ട, ഇഞ്ചി, തേന്‍, വെള്ളം

തൈര്, തുളസിപ്പൊടി, കട്ടന്‍ചായ കറുവാപ്പട്ട, ഇഞ്ചി, തേന്‍, വെള്ളം

തൈര്, തുളസിപ്പൊടി, കട്ടന്‍ചായ കറുവാപ്പട്ട, ഇഞ്ചി, തേന്‍, വെള്ളം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പ്രത്യേക മിശ്രിതം വയര്‍ കുറയ്‌ക്കാന്‍ സഹായിക്കും.വെള്ളം അര ലിറ്റര്‍, തൈര് 50 എംഎല്‍, കട്ടന്‍ചായ 3 ടീസ്പൂണ്‍, കറുവാപ്പട്ട പൊടിച്ചത് ഒരു ടീസ്പൂണ്‍, ഇഞ്ചിപ്പൊടി 1 ടീസ്പൂണ്‍, തുളസിപ്പൊടി എന്നിവയാണ് ഇതിനു വേണ്ടത്.

തൈര്

തൈര്

ഇതിനായി ഉപയോഗിയ്ക്കുന്ന തൈര് കൊഴുപ്പു നീക്കിയതാകണം. തൈരിലെ പ്രോട്ടീനുകള്‍ ശരീരത്തിന് പോഷകം നല്‍കുന്നതൊടൊപ്പം തടി കുറയാനും നല്ലതാണ്.

തുളസിയില

തുളസിയില

കറുവാപ്പട്ട ശരീരത്തിന്റെ അപയചപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് കൊഴുപ്പും ടോക്‌സിനുകളുമെല്ലാം പുറന്തള്ളുന്ന ഒന്നാണിത്. ഇതുവഴിയും തടി കുറയ്ക്കാം.

തുളസിയിലയിലെ പല ഘടകങ്ങളും ആരോഗ്യഗുണങ്ങള്‍ക്കൊപ്പം തടി കുറയ്ക്കുയെന്ന കര്‍മവും ചെയ്യുന്നു.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയും ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ചു കൊഴുപ്പു കളയാനും ടോക്‌സിനുകള്‍ കളയാനും നല്ലതാണ്. ഇത് നല്ല ദഹനത്തിനും സഹായിക്കും.

തേന്‍

തേന്‍

തേന്‍ സ്വാഭാവികമായും തടി കുറയ്ക്കാന്‍ നല്ല ഒന്നാണ്. പല രീതിയിലും ഇതു തടി കുറയ്ക്കാന്‍ സഹായിക്കുന്നുമുണ്ട്.

പെട്ടെന്നു വയര്‍ കുറയ്ക്കും പ്രത്യേക പാനീയം

വെള്ളം തുളസിപ്പൊടിയിട്ടു തിളപ്പിയ്ക്കുക. അല്ലെങ്കില്‍ ഒരു പിടി തുളസിയിലയിട്ടു തിളപ്പിച്ചാലും മതി. ഇത് ഊറ്റിയെടുക്കണം. ഇതില്‍ തൈരൊഴികെയുള്ള എല്ലാ മിശ്രിതങ്ങളും ചേര്‍ക്കാം. ഇഞ്ചി മുഴുവന്‍ ഇഞ്ചിയാണെങ്കില്‍ ചതച്ചിട്ടു തിളപ്പിയ്ക്കാം. അല്ലെങ്കില്‍ വാങ്ങി വയ്ക്കുന്ന വെള്ളത്തില്‍ ചതച്ചിട്ടാലും മതിയാകും. അല്ലങ്കില്‍ ഇഞ്ചി പൗഡര്‍ ചേര്‍ക്കാം. കട്ടന്‍ ചായ തയ്യാറാക്കിയതും ചേര്‍ക്കുക. ഇതെല്ലാം ചേര്‍ത്തു വെള്ളം തണുത്തു കഴിയുമ്പോള്‍ തൈരു ചേര്‍ത്തിളക്കാം.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം രാത്രി കിടക്കും മുന്‍പ് കുടിയ്ക്കാം. ഇത് കുടിച്ച ശേഷം മറ്റൊന്നും കഴിയ്ക്കുകയുമരുത്. ഇതു കുടിയ്ക്കുമ്പോള്‍ ഡിന്നര്‍ ഒഴിവാക്കുകയോ വളരെ ലഘുമായി കഴിയ്ക്കുകയോ ചെയ്യുക.

പാല്‍

പാല്‍

മറ്റൊരു മിശ്രിതവും വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നതുണ്ട്. ഇതില്‍ തൈരിനു പകരം പാല്‍ ചേര്‍ക്കണമെന്നു മാത്രം. വെള്ളം 50 എംഎല്‍, പാല്‍ 120 എംല്‍ , കറുവാപ്പട്ട പൊടി, ഇഞ്ചിപ്പൊടി എന്നിവ അര ടീസ്പൂണ്‍ വീതമാണ് ഇതിനു വേണ്ടത്.

 പാലൊഴികെ എല്ലാ ചേരുവകളും

പാലൊഴികെ എല്ലാ ചേരുവകളും

മുകളില്‍ പറഞ്ഞ രീതിയില്‍ വെള്ളം തിളപ്പിച്ചു വാങ്ങി പാലൊഴികെ എല്ലാ ചേരുവകളും ചേര്‍ത്തിളക്കി ആറുമ്പോള്‍ ഇതില്‍ തിളപ്പിച്ചാറ്റിയ പാല്‍ ചേര്‍ത്തിളക്കി കുടിയ്ക്കാം. രാത്രി കുടിയ്ക്കുക. ഇതിനു ശേഷവും ഒന്നു കഴിയ്ക്കരുത്.

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

കറുവാപ്പട്ട, ഏലയ്‌ക്ക, ഗ്രാമ്പൂ തുടങ്ങിയവ ചേര്‍ത്ത്‌ ചായ തിളപ്പിച്ചു കുടിയ്‌ക്കുന്നത്‌ വയര്‍ കുറയ്‌ക്കാന്‍ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസ്‌ തോത്‌ വര്‍ദ്ധിപ്പിച്ചാണ്‌ ഹെര്‍ബല്‍ ടീ ഇതിനു സഹായിക്കുന്നത്‌.

തേന്‍, ചെറുനാരങ്ങാനീര്‌

തേന്‍, ചെറുനാരങ്ങാനീര്‌

ചെറുചൂടുവെള്ളത്തില്‍ തേന്‍, ചെറുനാരങ്ങാനീര്‌ എന്നിവ കലര്‍ത്തി കുടിയ്‌ക്കുന്നത്‌, പ്രത്യേകിച്ചു വെറുവയറ്റില്‍ കുടിയ്‌ക്കുന്നത്‌ വയര്‍ കുറയാന്‍ നല്ലതാണ്‌. ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പും നീക്കിയാണ്‌ ഇതു ചെയ്യുന്നത്‌.

നെല്ലിക്കയുടെ ജ്യൂസ്‌

നെല്ലിക്കയുടെ ജ്യൂസ്‌

നെല്ലിക്കയുടെ ജ്യൂസ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ രാവില വെറുംവയറ്റില്‍ കുടിയ്‌ക്കുന്നതും വയര്‍ കുറയ്‌ക്കാന്‍ സഹായിക്കും. കൊളസ്‌ട്രോള്‍ കുറച്ചാണ്‌ ഇത്‌ ചെയ്യുന്നത്‌.നെല്ലിക്കയുടെ നീര്, കറ്റാര്‍ വാഴയുടെ ജ്യൂസ്, ചെറുനാരങ്ങാനീര് എന്നിവ തുല്യ അളവില്‍ എടുത്ത് ഇത് ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചര്‍മസംരക്ഷണത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഒരുപോലെ ഗുണം നല്‍കുന്ന ഒന്ന്. ഇതുപയോഗിച്ചും വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയമുണ്ടാക്കാം.2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജ്യൂസ്, തേന്‍ എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തിളക്കി കുടിയ്ക്കണം. പ്രാതലിന് ഒരു മണിക്കൂര്‍ മുന്‍പ് വേണം കുടിയ്ക്കാന്‍.

 വെളുത്തുള്ളി അല്ലി

വെളുത്തുള്ളി അല്ലി

100 ഗ്രാം ഹോഴ്‌സ് റാഡിഷ് , വെളുത്തുള്ളി അല്ലി 3 ചെറുനാരങ്ങ 4 ടേബിള്‍ സ്പൂണ്‍ തേന്‍ 2 ടേബിള്‍ സ്പൂണ്‍ കറുവാപ്പട്ട ചേര്‍ത്തുണ്ടാക്കുന്ന ഒരു പാനീയമാണ് മറ്റൊന്ന്. ഇഞ്ചി, റാഡിഷ് എന്നിവ ചേര്‍ത്തരയ്ക്കണം. ബാക്കിയുള്ള ചേരുവകള്‍ ഇതില്‍ ചേര്‍ത്തിളക്കുക. പാകത്തിനു വെള്ളവും ചേര്‍ക്കാം. ഇത് പ്രാതലിനു മുന്‍പു വേണം കുടിയ്ക്കാന്‍.

Read more about: belly fat health body
English summary

Special Home Made Drink To Reduce Belly Fat

Special Home Made Drink To Reduce Belly Fat, Read more to know about,
Story first published: Saturday, June 9, 2018, 17:00 [IST]
X
Desktop Bottom Promotion