For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഭക്ഷണങ്ങള്‍ പുരുഷന്‍ സ്ഥിരമാക്കാം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ പുരുഷനായാലും സ്ത്രീ ആയാലും അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും ചിട്ടകള്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അത് പല വിധത്തില്‍ ആയിരിക്കും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. കൃത്യമായ ഭക്ഷണ രീതി, കൃത്യമായ ജീവിത രീതി എന്നിവയെല്ലാം ആരോഗ്യകരമായ ജീവിതത്തിന് വളരെയധികം കാരണമാകുന്ന ഒന്നാണ്. സ്ത്രീകളും പുരുഷന്‍മാരും കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഇത്തരം ഭക്ഷണങ്ങളില്‍ സ്ഥിരമായി പുരുഷന്‍മാര്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് സ്ഥിരമായി കഴിക്കേണ്ടത് എന്ന് നോക്കാം. ഇത് പുരുഷന്‍മാരില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്.

Most read:മൂത്രത്തില്‍ കല്ലിനെ അലിയിക്കാന്‍ നാരങ്ങ നീര്Most read:മൂത്രത്തില്‍ കല്ലിനെ അലിയിക്കാന്‍ നാരങ്ങ നീര്

ഏതൊക്കെ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ശരീരത്തിന് അത്യാവശ്യമായി വേണ്ട പല പോഷകങ്ങളും പ്രോട്ടീനും ഉണ്ട്. ആരോഗ്യത്തിനും ഉന്‍മേഷം നിലനിര്‍ത്തുന്നതിനും ഊര്‍ജ്ജത്തിനും എല്ലാം പുരുഷനെ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ചില്ലറയല്ല. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് പുരുഷന്‍മാര്‍ കഴിക്കേണ്ടത് എന്ന് നോക്കാം. ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ പുരുഷന്‍മാര്‍ നിര്‍ബന്ധമായും കഴിക്കേണ്ടത് എന്ന് നോക്കാം.

പപ്പായ

പപ്പായ

ധാരാളം ബയോഫ്ളവനോയ്ഡുകള്‍ ഉള്ള പഴങ്ങളാണ് പപ്പായ. ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് പപ്പായ. അതുകൊണ്ട് തന്നെ പുരുഷന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു പപ്പായ. ഇത് സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ പപ്പായ മികച്ചതാണ്.

 മാതള നാരങ്ങ ജ്യൂസ്

മാതള നാരങ്ങ ജ്യൂസ്

പുരുഷന്റെ ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു മാതള നാരങ്ങ ജ്യൂസ്. മാതള നാരങ്ങ ജ്യൂസ് എന്നും പുരുഷന്‍മാര്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. ഇത് പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ ഇല്ലാതാക്കുന്നു. എന്നും ഒരു ഗ്ലാസ്സ് കഴിക്കുന്നത് ശീലമാക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ഭക്ഷണത്തില്‍ സ്ഥിരമാക്കുക. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് വെളുത്തുള്ളി കഴിക്കണം എന്ന് പറയുന്നത്. മാത്രമല്ല ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ മടിക്കാതെ ഇനി വെളുത്തുള്ളി കഴിക്കാവുന്നതാണ്.

തക്കാളി

തക്കാളി

തക്കാളിയില്‍ അടങ്ങിയിട്ടുള്ള ലിക്കോപ്പൈന്‍ ശ്വാസകോശാര്‍ബുദത്തെ ഇല്ലാതാക്കുന്നു. ശരീരത്തിലെ വിഷാംശത്തെയും പുറന്തള്ളുന്നു. പുകവലിക്കുന്നവര്‍ തക്കാളി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ആവക്കാഡോ

ആവക്കാഡോ

സ്ഥിരമായി ആവക്കാഡോ കഴിക്കുന്നതും നല്ലതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. സ്ഥിരമായി ആവക്കാഡോ കഴിക്കുന്നത് നല്ലതാണ്. ആവക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ കളയുന്നു. അമിതവണ്ണവും തടിയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ആവക്കാഡോ.

ബീഫ്

ബീഫ്

ബീഫ് കൊഴുപ്പിന്റെ കലവറയാണ് എന്നാണ് പറയുന്നത്. എന്നാല്‍ ബീഫ് കഴിയ്ക്കുന്നത് എന്തുകൊണ്ടും പുരുഷന്‍മാരുടെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഏത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീഫ്. ബീഫ് കഴിക്കുന്നതിന്റെ കാര്യത്തില്‍ യാതൊന്നും സങ്കോചിക്കേണ്ട അവസ്ഥയില്ല.

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രൊക്കോളി കഴിയ്ക്കുന്നത് നല്ലതാണ്. ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്നത് തന്നെയാണ് സത്യം. ഇത് കരള്‍ സംബന്ധമായ അസുഖങ്ങളില്‍ നിന്നും നമ്മളെ രക്ഷിക്കും. ബ്രോക്കോളി വിദേശിയാണെങ്കിലും ഇത് സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിനും കരുത്തിനും വളരെയധികം സഹായിക്കുന്നു.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങളും ഇത്തരത്തില്‍ പുരുഷന്‍മാരുടെ ആരോഗ്യകാര്യത്തില്‍ വളരെവലിയ പങ്കാണ് വഹിക്കുന്നത്. ഇത് വന്ധ്യതാ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. പുരുഷന്‍മാരിലാണ് വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നുണ്ട്. ധാന്യങ്ങള്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ ഗ്രീന്‍ ടീ കഴിക്കുന്നത്. എന്നാല്‍ പുരുഷന്‍മാര്‍ ഗ്രീന്‍ ടീ കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. ഗ്രീന്‍ ടീ കഴിയ്ക്കുന്നതും ഇത്തരത്തില്‍ പുരുഷ കേസരികളുടെ ആരോഗ്യഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് പുരുഷന്‍മാരെ ബാധിയ്ക്കുന്ന വിവിധ തരത്തിലുള്ള ക്യാന്‍സറിനെ തടയുകയും ചെയ്യുന്നു.

 മത്സ്യം

മത്സ്യം

മത്സ്യം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ മത്സ്യം സ്ഥിരമായി കഴിക്കുന്നവരില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതാണ്. ഇത് മസിലിന്റെ ആരോഗ്യത്തേയും സഹായിക്കുന്നു. ഉറച്ച മസില്‍ വരാന്‍ മത്സ്യം ദിവസവും കഴിയ്ക്കുന്നത് നല്ലതാണ്. കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു മത്സ്യം.

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും

പുരുഷന്റെ കരുത്തിനും ആരോഗ്യത്തിനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും പാല്‍ കഴിക്കുന്നത് നല്ലതാണ്. പാലിന്റെ ആരോഗ്യഗുണങ്ങള്‍ പ്രത്യേകം പറയേണ്ടതല്ല. മസിലിന്റെ ബലക്കുറവും മറ്റ് ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഉറങ്ങും മുന്‍പ് ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് നല്ലതാണ്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു.

റാഗി

റാഗി

റാഗി കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. കാല്‍സ്യത്തിന്റെ കലവറയാണ് റാഗി. തടി വര്‍ദ്ധിപ്പിക്കാനും പ്രമേഹത്തിതെിരേയും റാഗി ഫലപ്രദമാണ്. അതുകൊണ്ട് തന്നെ സ്ഥിരമായി റാഗി കഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്.

 സോയ

സോയ

സോയയില്‍ നിറയെ ഐസോഫല്‍വോനസ് ആണ്. ഇത് പുരുഷന്‍മാരെ മാത്രം ബാധിയ്ക്കുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ അന്തകനാണ്. ദിവസവും സോയ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പെട്ടെന്ന് പുരുഷന്‍മാരില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സോയാബീന്‍ കഴിക്കുന്നത് നല്ലതാണ്.

 കാപ്സിക്കം

കാപ്സിക്കം

പഴങ്ങള്‍ മാത്രമല്ല പച്ചക്കറികളും പുരുഷന്‍മാരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് കാപ്സിക്കം ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് കാപ്‌സിക്കം ശീലമാക്കുന്നത് നല്ലതാണ്.

English summary

special Healthy foods for men

We have listed some special foods for men, read on to know more about it.
Story first published: Thursday, October 11, 2018, 18:45 [IST]
X
Desktop Bottom Promotion