For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരളിനെ ക്ലീനാക്കും ഈ പ്രത്യേക പാനീയം

ശരീരത്തിന്റെ എല്ലാ ധര്‍മങ്ങളും നിര്‍വഹിയ്ക്കുന്ന കരളിനെയും കൃത്യമായി സംരക്ഷിയ്‌ക്കേണ്ടതുത്.

|

ശരീരത്തിന്റെ അരിപ്പയാണ് കരളെന്നു പറയാം. കരള്‍ രോഗങ്ങള്‍ ഇതുകൊണ്ടുതന്നെ മരണത്തിലേയ്ക്കു വരെ നയിക്കുകയും ചെയയും.
കരളിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

ഇതില്‍ മദ്യപാനം മുതല്‍ അമിതമായ കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങള്‍ വരെ ഉള്‍പ്പെടും. ചില മരുന്നുകളും ചില രോഗങ്ങളുമെല്ലം കരളിന്റെ ആരോഗ്യത്തെ തകരാറിലാക്കുന്നവയാണ്. ഇവയെല്ലാം ലിവറിനെ ബാധിയ്ക്കുന്നതു വഴി മറ്റൊരു വിധത്തില്‍ ആകെയുള്ള ശാരീരിക വ്യവസ്ഥയേയും ബാധിയ്ക്കും.

drink

കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ വഴികള്‍ പലതുണ്ട്. ശരീരം തന്നെ കാണിച്ചു തരുന്ന ലക്ഷണങ്ങളാണ് പലതും. ലിവര്‍ തകരാറിലെങ്കില്‍ ദഹനപ്രശ്‌നവും ആസിഡ് ഉല്‍പാദനവുമെടക്കം പലതുമുണ്ടാകും. കണ്ണിനും ചര്‍മത്തിനുമെല്ലാം മഞ്ഞ നിറം, മൂത്രം മഞ്ഞനിറത്തില്‍ പോകുക, കാലില്‍ വീക്കം തുടങ്ങിയ പല ലക്ഷണങ്ങളും പതിവാണ്. കരളിന്റെ ആരോഗ്യത്തിനു ചേര്‍ന്ന പല പാനീയങ്ങളുമുണ്ട്. ചില വീട്ടൂവൈദ്യങ്ങള്‍. ഇവ ചെയ്യുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുകയും ചെയ്യും.

ശരീരത്തിന്റെ എല്ലാ ധര്‍മങ്ങളും നിര്‍വഹിയ്ക്കുന്ന കരളിനെയും കൃത്യമായി സംരക്ഷിയ്‌ക്കേണ്ടതുത്. ഇതിലെ അഴുക്കുകളും ടോക്‌സിനുകളുമെല്ലാം പുറന്തള്ളാന്‍ ചില പ്രത്യേക വഴികളുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം

രാവിലെ വെറുംവയറ്റില്‍ ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിയ്ക്കുന്നത് ലിവറിനെ പുതുപുത്തനാക്കും. ചെറുചൂടുള്ള ഒരു ഗ്ലാസ് വെള്ളത്തില്‍ അര നാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുക. ഇതിലെ സിട്രിക് ആസിഡ് ലിവറിനെ എന്‍സൈം ഉല്‍പാദനത്തിന് സഹായിക്കുന്നു. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്നു.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

കരള്‍ ശുചിയാക്കാനുള്ള മറ്റൊരു വഴിയാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ഇതില്‍ കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, വൈറ്റമിന്‍ സ, ഫോസ്ഫറസ് തുടങ്ങിയവയെല്ലാം ഉണ്ട്. ഇതിലെ ബീറ്റെയ്ന്‍ പിത്തരസോല്‍പാദനത്തെ നിയന്ത്രിയ്ക്കുന്ന ഒന്നാണ്. ഇത് ലിവറിന്റെ പ്രവര്‍ത്തനങ്ങളെ കൃ്ത്യമായി നടക്കാന്‍ സഹായിക്കുന്നു. ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്ക്കാം. ഇതിന്റെ തനിയെയുള്ള രുചി ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ക്യാരറ്റും നാരങ്ങയും പുതിനയിലയുമെല്ലാം ചേര്‍ത്തു ജ്യൂസാക്കി കുടിയ്ക്കാം.

പുതിന

പുതിന

പുതിനയില ഉപയോഗിച്ചുള്ള ഒരു പ്രത്യേക പാനീയമുണ്ട്. കരളിനെ പുതുപുത്തനാക്കാന്‍. ഒരു പിടി പുതിനയില, 3ല്‍ 1 ചെറുനാരങ്ങാനീര്, അര ഓറഞ്ചിന്റെ ജ്യൂസ്, ഒരു ലിറ്റര്‍ വെള്ളം, അല്‍പം തേന്‍ എന്നിവയാണ് കരളിന്റെ ആരോഗ്യത്തിനു വേണ്ട ഈ മിശ്രിതത്തിനായി വേണ്ടത്. ഒരു ലിറ്റര്‍ വെള്ളം തിളപ്പിയ്ക്കുക. തിളച്ചു വരുമ്പോള്‍ ഇതിലേയ്ക്ക പുതിനയില നല്ലപോലെ കഴുകി ശേഷം ഇടുക. ഇത് കുറഞ്ഞ ചൂടില്‍ 5 മിനിറ്റു നേരം തിളപ്പിയ്ക്കണം.തിളച്ച ശേഷം ഇത് തീയില്‍ നിന്നും വാങ്ങി വയ്ക്കുക.ചൂടാറിയ ഈ പാനീയത്തില്‍ ചെറുനാരങ്ങാനീര്, ഓറഞ്ച് ജ്യൂസ് എന്നിവ കലര്‍ത്തുക. ചൂടു പൂര്‍ണമായും ആറിയ ശേഷം തേനും ചേര്‍ത്തിളക്കാം. ഇത് കുടിയ്ക്കാം.

ഈ പാനീയം

ഈ പാനീയം

ഈ പാനീയം അല്‍പദിവസം കുടിയ്ക്കുന്നത് ലിവറിന്റെ പല പ്രശ്‌നങ്ങളും അകറ്റാന്‍ സഹായിക്കും. ഫാറ്റി ലിവര്‍ സിന്‍ഡ്രോം, മഞ്ഞപ്പിത്തം തുടങ്ങിയ പല രോഗങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് ഈ പാനീയം.

ആപ്പിള്‍ സൈഡര്‍

ആപ്പിള്‍ സൈഡര്‍

ആപ്പിള്‍ സൈഡര്‍ വിനാഗിരി കരളിനെ വിഷമുക്തമാക്കാന്‍ ഇത്‌ സഹായിക്കും. കൊഴുപ്പിനെ എളുപ്പത്തില്‍ ദഹിപ്പിക്കാനും ഇതിന്‌ കഴിയും. അതിനാല്‍ ആഹാരത്തിന്‌ മുമ്പ്‌ കഴിക്കുക. * ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒരു ടേബിള്‍ സ്‌പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനാഗിരി ചേര്‍ക്കുക. * ഇതിലേക്ക്‌ ഒരു ടീസ്‌പൂണ്‍ തേന്‍ കൂടി ഒഴിക്കുക. * ഇത്‌ ദിവസവും മൂന്ന്‌ നേരം സേവിച്ചാല്‍ കരള്‍ ശുദ്ധമാകും.

ഇരട്ടിമധുരം

ഇരട്ടിമധുരം

ഇരട്ടിമധുരം മദ്യപാനം മൂലമുല്ലാതെ ഉണ്ടാകുന്ന ഫാറ്റി ലിവറിന്‌ ഇത്‌ മികച്ച ഔഷധമാണ്‌. കരള്‍ രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ മരുന്നുകളില്‍ ഇരട്ടിമധുരം ഉപയോഗിക്കുന്നുണ്ട്‌. ഇരട്ടിമധുരത്തിന്റെ വേര്‌ പൊടിക്കുക * ഇതിലേക്ക്‌ തിളച്ചവെള്ളം ഒഴിച്ച്‌ ചായ ഉണ്ടാക്കുക ഏതാനും മിനിറ്റുകള്‍ക്ക്‌ ശേഷം ദ്രാവകം തെളിച്ചെടുക്കുക . ഈ ചായ ദിവസവും ഒന്നോ രണ്ടോ തവണ കുടിക്കുക.

ഗ്രീന്‍ടീ

ഗ്രീന്‍ടീ

ഗ്രീന്‍ടീ കരള്‍രോഗങ്ങള്‍ക്കുള്ള ഏറ്റവും മികച്ച പ്രിതിവിധികളില്‍ ഒന്നാണിത്‌. കരളിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്ന കാറ്റെച്ചിന്‍സ്‌ ഗ്രീന്‍ടീയില്‍ ധാരാളമടങ്ങിയിട്ടുണ്ട്‌. * കരളിന്റെ സംരക്ഷണത്തിനായി ദിവസവും 3-4 ഗ്ലാസ്‌ ട്രീന്‍ടീ കുടിക്കുക.

പപ്പായ

പപ്പായ

പപ്പായ ഫലപ്രദമായ ഔഷധമാണ്‌. കരള്‍ രേഗങ്ങള്‍ക്കുന്ന പ്രകൃതിദത്തവും സുരക്ഷിതവുമായ പ്രതിവിധി കൂടിയാണിത്‌. * രണ്ട്‌ ടീസ്‌പൂണ്‍ പപ്പായ ജ്യൂസില്‍ അര ടീസ്‌പൂണ്‍ നാരങ്ങാനീര്‌ കൂടി ചേര്‍ത്ത്‌ ദിവസവും കുടിക്കുക * 3-4 ആഴ്‌ച ഇത്‌ കുടിച്ചാല്‍ രോഗം നിശ്ശേഷം മാറും.

കറിവേപ്പില

കറിവേപ്പില

7 കറിവേപ്പില ഇലകള്‍, പച്ചമഞ്ഞള്‍, ഇഞ്ചി എന്നിവ ഒരു കഴിഞ്ചു വീതം, ജീരകം 1 സ്പൂണ്‍, നെല്ലിക്ക-4, വെളുത്തുള്ളിയുടെ 7 അല്ലി, ചെറിയ ഉള്ളി അഥവാ ചുവന്നുള്ളി 5 അല്ലി. മല്ലി, പുതിന എന്നിവയുടെ 7 ഇലകള്‍ എന്നിവയാണ് ഇതിനായി വേണ്ടത്.ഇവയെല്ലാം ചേര്‍ത്തരച്ചു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുക. ഇതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം ഭക്ഷണം കഴിയ്ക്കുക.

പെരുഞ്ചീരകം

പെരുഞ്ചീരകം

ലിവര്‍ സിറോസിസ് അഥവാ കരള്‍ പ്രശ്‌നങ്ങളുള്ളവര്‍ 100 ഗ്രാം വീതം പെരുഞ്ചീരകം, 100 ഗ്രാം വീതം കരിഞ്ചീരകം എന്നിവ വേറെ വേറെ വറുത്തു പൊടിച്ച് മിക്‌സ് ചെയ്ത് അര ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ പൊടി എന്ന അളവില്‍ കലക്കിക്കുടിയ്ക്കുക. രാവിലെയും വൈകീട്ടും കലക്കിക്കുടിയ്ക്കാം.

ത്രിഫല ചൂര്‍ണം

ത്രിഫല ചൂര്‍ണം

ത്രിഫല ചൂര്‍ണം അര ഗ്ലാസ് ചൂടുവെള്ളത്തില്‍ 1 ടീസ്പൂണ്‍ കലക്കി രാത്രി കിടക്കാന്‍ കാലത്തു കുടിയ്ക്കുന്നതും ഗുണം ചെയ്യും.

ഡാന്‍ഡലൈന്‍ റൂട്ട്‌

ഡാന്‍ഡലൈന്‍ റൂട്ട്‌

ഡാന്‍ഡലൈന്‍ റൂട്ട്‌ പൊടി കടകളില്‍ ലഭിക്കും. ഇതുപയോഗിച്ച്‌ ചായ ഉണ്ടാക്കുക. ഇത്‌ ദിവസവും കുറഞ്ഞത്‌ രണ്ടുനേരം കുടിച്ചാല്‍ കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടും. ഡാന്‍ഡലൈന്‍ വേരിട്ട്‌ വെള്ളം തിളപ്പിച്ചും കുടിക്കാവുന്നതാണ്‌.

കരളിനെ ക്ലീനാക്കും ഈ പ്രത്യേക പാനീയം

വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്ക കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. കരളിനെ സംരക്ഷിക്കാന്‍ നെല്ലിക്കയ്‌ക്ക്‌ കഴിയുമെന്ന്‌ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌. * ദിവസം 4-5 നെല്ലിക്ക കഴിക്കുക. * ഇത്‌ സാലഡുകളില്‍ ചേര്‍ത്ത്‌ കഴിക്കുകയോ അരിഞ്ഞ്‌ തൈരിനോടൊപ്പം ചേര്‍ത്ത്‌ കഴിക്കുകയോ ചെയ്യാവുന്നതാണ്‌.

Read more about: liver health body
English summary

Special Drinks To To Clean Your Liver

Special Drinks To To Clean Your Liver, read more to know about
Story first published: Friday, May 4, 2018, 12:38 [IST]
X
Desktop Bottom Promotion