For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കുറയും ഈ പ്രത്യേക ബീറ്റ്‌റൂട്ട് ജ്യൂസില്‍

വയര്‍ ഒതുങ്ങും പ്രത്യേക ബീറ്റ്‌റൂട്ട് ജ്യൂസ്

|

തടി ഇഷ്ടപ്പെടുന്നവര്‍ ചിലരെങ്കിലും കാണും, എന്നാല്‍ വയര്‍ ഇഷ്ടപ്പെടുന്നവര്‍ ആരും കാണില്ല. പുരുഷനെങ്കിലും സ്ത്രീയെങ്കിലും. തടിയും വയറുമെല്ലാം ചാടാന്‍ കാരണങ്ങള്‍ പലതുമുണ്ട്. ഇതില്‍ ഭക്ഷണ ശീലം മുതല്‍ സ്‌ട്രെസും ചില മരുന്നുകളും വരെ ഉള്‍പ്പെടുന്നുമുണ്ട്.

തടിയും വയറും കൂടുന്നത് വെറും സൗന്ദര്യ പ്രശ്‌നം മാത്രമായി കണക്കാക്കരുത്. ആരോഗ്യപരമായ പല പ്രശ്‌നങ്ങളും ഇതില്‍ ഒളിച്ചിരിയ്ക്കുന്നുമുണ്ട്. കൊളസ്‌ട്രോള്‍ തുടങ്ങി ഹൃദയ പ്രശ്‌നങ്ങള്‍ക്കു വരെ വഴിയൊരുക്കുന്ന ഒന്നാണ് അമിത വണ്ണം. പ്രത്യേകിച്ചും വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു വരുത്തി വയ്ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് പെട്ടെന്ന് അടിഞ്ഞു കൂടും. പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്.

<strong>ഭക്ഷണശേഷം അര വെല്ലം ശര്‍ക്കര നുണയൂ,ആവശ്യം</strong>ഭക്ഷണശേഷം അര വെല്ലം ശര്‍ക്കര നുണയൂ,ആവശ്യം

തടിയും വയറുമെല്ലാം കളയാന്‍ കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നതിനു പകരം തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നത് ആരോഗ്യപരമായ രീതിയാണ്. ഇതിനായി സഹായിക്കുന്ന പല ഫലങ്ങളും പച്ചക്കറികളുമെല്ലാമുണ്ട്.

ഇത്തരം ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. പൊതുവേ മധുരമുള്ള ഈ പച്ചക്കറി പലര്‍ക്കും ഇഷ്ടപ്പെടില്ലെങ്കിലും ആരോഗ്യപരമായ ഗുണങ്ങളാല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണിത്. ഇത് ജ്യൂസാക്കി കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.

വയറും തടിയും കുറയ്ക്കാന്‍ ചില പ്രത്യേക രീതികളില്‍ ബീറ്റൂറൂട്ട് ജ്യൂസ് തയ്യാറാക്കി കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിനൊപ്പം മറ്റു ചേരുവകള്‍ കലര്‍ത്തിയാണ് കുടിയ്‌ക്കേണ്ടത്.

ബീറ്റ്‌റൂട്ട് ജ്യൂസില്‍ ആരോഗ്യകരമായ പോഷകങ്ങള്‍ ഏറെയുണ്ട്. മാത്രമല്ല, ഇതില്‍ കലോറി തീരെ കുറവുമാണ്. ഒരു ബീറ്റ്‌റൂട്ടില്‍ 35 കലോറി മാത്രമാണ് ഉള്ളത്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ബീറ്റ്‌റൂട്ട്.

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ് തനിയെ കുടിയ്ക്കാം. ഒരു ബീറ്റ്‌റൂട്ട് എടുത്തു ജ്യൂസാക്കി ഇതില്‍ നാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കാം. നാരങ്ങാനീര് തടി കുറയ്ക്കാന്‍ സഹായിക്കുന്നത് വൈറ്റമിന്‍ സി എന്ന ഗുണം കൊണ്ടാണ്. തേനും നല്ലൊരു ആന്റഓക്‌സിഡന്റാണ്. തടിയും വയറുമെല്ലാം കുറയ്ക്കാന്‍ പൊതുവേ ഉപയോഗിയ്ക്കുന്ന ഒന്ന്. ബീറ്റ്‌റൂട്ട് ജ്യൂസില്‍ ഇവ രണ്ടും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

ബീറ്റ്‌റൂട്ട്, ഹിമാലയന്‍ സാള്‍ട്ട്, നാരങ്ങ

ബീറ്റ്‌റൂട്ട്, ഹിമാലയന്‍ സാള്‍ട്ട്, നാരങ്ങ

ബീറ്റ്‌റൂട്ട്, ഹിമാലയന്‍ സാള്‍ട്ട്, നാരങ്ങ എന്നിവ ചേര്‍ത്തുള്ള പ്രത്യേക ജ്യൂസും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഒരു കപ്പ് ബീറ്റ് റൂട്ട് നുറുക്കിയത്, 4 ടേബിള്‍ സ്പൂണ്‍ ലെമണ്‍ ജ്യൂസ്, കാല്‍ കപ്പു വെള്ളം, ഒരു നുള്ള് ഹിമാലയന്‍ സാള്‍ട്ട് എന്നിവയാണ് ഇതിനായി വേണ്ടത്. ബീററ്റൂട്ട് വെള്ളം ചേര്‍ത്ത് അടിയ്ക്കുക. ഇതിലേയ്ക്ക നാരങ്ങനീരും ഹിമാലയന്‍ സാള്‍ട്ടും ചേര്‍ത്തിളക്കുക. ഇത് കുടിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

ക്യാരറ്റ്

ക്യാരറ്റ്

ബീറ്റ്‌റൂട്ടിനൊപ്പം ക്യാരറ്റു ചേര്‍ന്നാലും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്. ഒന്നര കപ്പ് ബീറ്റ്‌റൂട്ട്, ഒന്നര കപ്പ് ക്യാരറ്റ്, കാല്‍ കപ്പ് വെള്ളം, 4 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു നുള്ള് ഹിമാലയന്‍ സാള്‍ട്ട്, ഒരു കൈപ്പിടി പുതിനയില എന്നിവയാണ് ഇതിനായി വേണ്ടത്. ബീറ്റ്‌റൂട്ട്, ക്യാരറ്റ്, പുതിനയില എന്നിവ ചേര്‍ത്തടിയ്ക്കുക. ഇതിലേയ്ക്ക് നാരങ്ങാനീരും വെള്ളവും ഉപ്പും ചേര്‍ത്തിളക്കി കുടിയ്ക്കുക. ഗുണം ലഭിയ്ക്കും. ക്യാരറ്റിലെ വൈററമിന്‍ സിയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ആപ്പിള്‍, ബീറ്റ്‌റൂട്ട്

ആപ്പിള്‍, ബീറ്റ്‌റൂട്ട്

ആപ്പിള്‍, ബീറ്റ്‌റൂട്ട് എന്നിവ ചേര്‍ത്തടിച്ച ജ്യൂസും വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ആപ്പിളിലെ ഫൈബറുകളും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ കറുവാപ്പട്ട പൊടിയും ഹിമാലയന്‍ സാള്‍ട്ടും ചേര്‍ക്കും. ഒന്നര കപ്പ് അരിഞ്ഞ ബീറ്റ്‌റൂട്ട്, 1 കപ്പ് ആപ്പിള്‍, ഒരു നുള്ള് കറുവാപ്പട്ട പൊടി, ഒരു നുളള് ഹിമാലയന്‍ സാള്‍ട്ട് എന്നിവയാണ് ഇതിനു വേണ്ടത്. ബീറ്റ്‌റൂട്ടും ആപ്പിളും ചേര്‍ത്തടിച്ചു ജ്യൂസാക്കി ഇതില്‍ കറുവാപ്പട് പൊടിയും ഹിമാലയന്‍ ഉപ്പും ചേര്‍ത്തിളക്കി കുടിയ്ക്കാം. ഗുണമുണ്ടാകും.

സെലറി

സെലറി

ബീറ്റ്‌റൂട്ട്, സെലറി, ചെറുനാരങ്ങാനീര്, ഹിമാലയന്‍ സാള്‍ട്ട് എന്നിവ ചേര്‍ത്തും തടിയും വയറും കുറയ്ക്കാനുള്ള ജ്യൂസുണ്ടാക്കാം. അര ബീറ്റൂട്ട്, അര കപ്പ് അരിഞ്ഞ സെലറി, 2 ടേബിള്‍ സ്പൂണ്‍ ലെമണ്‍ ജ്യൂസ്, ഒരു നുള്ള് ഹിമാലയന്‍ സാള്‍ട്ട് എന്നിവയാണ് ഇതിനായി വേണ്ടത്. ബീറ്റ്‌റൂട്ടും സെലറിയും ചേര്‍ത്തടിച്ച് ഇതില്‍ ലെമണ്‍ ജ്യൂസും ഒരു നുളള് ഹിമായലന്‍ സാള്‍്ട്ടും ചേര്‍ത്തടിച്ച് ജ്യൂസാക്കി കുടിയ്ക്കാം. ഇതും ഗുണം നല്‍കുന്ന ഒന്നാണ്.

ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ആപ്പിള്‍

ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ആപ്പിള്‍

ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ആപ്പിള്‍ എന്നിവ ചേര്‍ത്തടിച്ചും ജ്യൂസാക്കി കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇവയെല്ലാം ഒരു കപ്പു വീതം നുറുക്കി അടിച്ച് ഇതില്‍ അല്‍പം ചെറുനാരങ്ങനീരു ചേര്‍ത്തിളക്കി കുടിയ്ക്കാം. വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം.

ബീററ്റൂട്ട് ജ്യൂസില്‍ ഇഞ്ചിനീരു കലര്‍ത്തി

ബീററ്റൂട്ട് ജ്യൂസില്‍ ഇഞ്ചിനീരു കലര്‍ത്തി

ബീററ്റൂട്ട് ജ്യൂസില്‍ ഇഞ്ചിനീരു കലര്‍ത്തി കുടിയ്ക്കുന്നതും തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതു ദഹനം മെച്ചപ്പെടുത്തും. കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും. ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസില്‍ ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും അല്‍പം തേനും കലര്‍ത്തി കുടിയ്ക്കാം.

ഗ്രേപ്ഫ്രൂട്ട്, ബീറ്റ്‌റൂട്ട്

ഗ്രേപ്ഫ്രൂട്ട്, ബീറ്റ്‌റൂട്ട്

ഗ്രേപ്ഫ്രൂട്ട്, ബീറ്റ്‌റൂട്ട് എന്നിവ ചേര്‍ത്തടിച്ചു ജ്യൂസാക്കി കുടിയ്ക്കുന്നതും വയറും തടിയും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അര വീതം ഗ്രേപ് ഫ്രൂട്ട്, ബീറ്റ്‌റൂട്ട് എന്നിവ ചേര്‍ത്തടിച്ച് ഇതില്‍ അര ടീസ്പൂണ്‍ തേനും ഒരു നുളളു ഹിമാലയന്‍ ഉപ്പും കലര്‍ത്തി കുടിയ്ക്കാം. ഗുണമുണ്ടാകും.

മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങ അഥവാ പോംഗ്രനേറ്റ്, ബീറ്റ്‌റൂട്ട് എന്നിവ കലര്‍ത്തിയുള്ള പാനീയവും വയറു കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഒന്നര കപ്പ് ബീറ്റ്‌റൂട്ട്, അര കപ്പ് പോംഗ്രനേറ്റ്, 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്, അര ടീസ്പൂണ്‍ വറുത്ത ജീരകപ്പൊടി, ഒരു നുള്ള് ഹിമായലന്‍ സാള്‍ട്ട് എന്നിവ കലര്‍ത്തി ജ്യൂസാക്കി കുടിയ്ക്കാം.

തക്കാളി, ബീറ്റ്‌റൂട്ട് ജ്യൂസ്

തക്കാളി, ബീറ്റ്‌റൂട്ട് ജ്യൂസ്

തക്കാളി, ബീറ്റ്‌റൂട്ട് ജ്യൂസ് എന്നിവ കലര്‍ത്തിയും തടി കുറയ്ക്കാന്‍ പറ്റിയ ജ്യൂസുണ്ടാക്കാം. തക്കാളിയിലെ വൈറ്റമിന്‍ സിയും ഫൈബറുമെല്ലാം കൊഴുപ്പു കളയാന്‍ ഏറെ നല്ലതാണ്. 1 കപ്പു വീതം ബീറ്റ്‌റൂട്ട്, തക്കാളി, 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്, ഒരു കൈപ്പിടി പുതിനയില, ഒരു നുള്ള് ഹിമാലയന്‍ ഉപ്പ് എന്നിവ ചേര്‍ത്തു ജ്യൂസാക്കി കുടിയ്ക്കാം.

Read more about: belly fat health body
English summary

Special Beetroot Juice Recipes To Reduce Belly Fat And Weight Loss

Special Beetroot Juice Recipes To Reduce Belly Fat And Weight Loss,
X
Desktop Bottom Promotion