Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നഖത്തിലെ വെളുത്ത പാട് കൂടുന്നുവോ, മുന്നറിയിപ്പാണത്
നമ്മുടെ ആരോഗ്യത്തിന്റെ സ്ഥിതി നമുക്ക് നഖം നോക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കും. കാരണം നഖത്തിലും കൈകളിലും ഉണ്ടാവുന്ന ചെറിയ മാറ്റം പോലും പലപ്പോഴും ആരോഗ്യത്തിന്റെ വലിയ വെല്ലുവിളികളാണ് പലപ്പോഴും ഉണ്ടാക്കുന്നത്. നഖത്തിന്റെ നിറം പോലും ആരോഗ്യത്തെക്കുറിച്ച് പറയുന്നുണ്ട്. നഖം നോക്കി മാത്രമല്ല നഖത്തില്‍ കാണപ്പെടുന്ന വെളുത്ത നിറം നോക്കിയും നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇളം പിങ്ക് നിറത്തിലുള്ള നഖമാണ് ആരോഗ്യത്തിന്റെ ലക്ഷണം. നഖത്തിന്റെ അറ്റത്ത് തൊലിയോട് ചേര്‍ന്നുള്ള ഭാഗത്താണ് ചന്ദ്രക്കല പോലെയുള്ള വെളുത്ത നിറം കാണപ്പെടുന്നത്. ഇതിനെ ലൂണൂല എന്നാണ് പറയുന്നത്.
എന്നാല്‍ ചിലരില്‍ ഇതിന്റെ വലിപ്പം കൂടിയിരിക്കുന്നതും ചിലരില്‍ ഇതിന്റെ വലിപ്പം കുറഞ്ഞിരിക്കുന്നതും ആയിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പിന്നീടാണ് നമുക്ക് മനസ്സിലാക്കാന്‍ ആവുന്നത്. ഓരോ വിരലിന്റേയും ലുണൂലകള് വ്യത്യസ്തമായിരിക്കും. ചെറുവിരലിലെ ചന്ദ്രാകൃതി സൂചിപ്പിക്കുന്നത് കിഡ്നിയുടെ ആരോഗ്യമാണ്.
മോതിരവിരലാകട്ടെ ഹൃദയത്തിന്റെ ആരോഗ്യത്തിനെയാണ് സൂചിപ്പിക്കുന്നത്. നടുവിരലിലെ ചന്ദ്രക്കല സൂചിപ്പിക്കുന്നത് തലച്ചോറിനേയും ചൂണ്ടുവിരലാകട്ടെ കുടലിനേയും ആണ് സൂചിപ്പിക്കുന്നത്. തള്ളവിരലില്‍ നോക്കിയാല്‍ നമുക്ക് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കും. വിരലിലെ ഇത്തരത്തിലുള്ള വെളുത്ത പാടുകള്‍ നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.

ചെറിയ ചന്ദ്രക്കല
നിങ്ങളുടെ കൈയ്യിലെ ചന്ദ്രക്കല ചെറുതാണെങ്കില്‍ ഇത് നിങ്ങളില്‍ കുറഞ്ഞ രക്തസമ്മര്‍ദ്ദം ഉണ്ടെന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല നിങ്ങളിലെ രോഗപ്രതിരോധ ശേഷി വളരെ കുറവാണ് എന്നതാണ് സൂചിപ്പിക്കുന്നത്. കൂടാതെ വളരെ താഴ്ന്ന മെറ്റബോളിസം, അയേണിന്റെ അളവ് ശരീരത്തില്‍ കുറവ് എന്നിവയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ശ്രദ്ധിക്കേണ്ടത് നഖത്തിലെ ചന്ദ്രക്കല നഖത്തില്‍ നിന്നും വളരെയധികം വിട്ടു നില്ക്കുന്നുണ്ടോ എന്നതാണ്. ഇതിനര്‍ത്ഥം നിങ്ങളില്‍ പ്രമേഹത്തിനുള്ള സാധ്യതയും ഉണ്ട് എന്നതാണ്. അതുകൊണ്ട് ഇതെല്ലാം ഡോക്ടറെ കാണുമ്പോഴും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നാണ്.

ചന്ദ്രക്കല കാണുന്നില്ലെങ്കില്‍
നിങ്ങളുടെ നഖത്തില്‍ ചന്ദ്രക്കല കാണുന്നില്ലെങ്കില്‍ അതും ശ്രദ്ധിക്കാം. എന്നാല്‍ കുട്ടികളുടെ കൈയ്യില്‍ ഇത്തരത്തിലുള്ള ചന്ദ്രക്കല കാര്യമായി കാണുകയില്ല. എന്നാല്‍ മുതിര്‍ന്നവരിലും ഇത്തരം ചന്ദ്രക്കല കാണുന്നില്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങളില്‍ വിറ്റാമിന്‍ ബി12, അയേണ്‍ കുറവ് എന്നിവയുടെ ലക്ഷണമാണ്. ഇത്തരത്തില്‍ ചന്ദ്രക്കലയില്ലാത്ത അവസ്ഥ കാണുന്നുണ്ടെങ്കില്‍ വിറ്റാമിന്‍ ബി 12. അല്ലെങ്കില്‍ ഇരുമ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല അനീമിയ പോലുള്ള അവസ്ഥകള്‍ ഇതിന്റെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഇത് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വലിയ ചന്ദ്രക്കല
വലിയ ചന്ദ്രക്കല നിങ്ങളുടെ നഖത്തില്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ഹൃദയത്തിന്റെ അവസ്ഥ അല്പം പ്രതിസന്ധിയില്‍ ആണ് എന്നതാണ് സൂചിപ്പിക്കുന്നത്. കുറഞ്ഞ രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ഹൃദയമിടിപ്പിലെ തകരാറുകള്‍ എന്നിവ സൂചിപ്പിക്കുന്നതാണ് ഇത്. പലപ്പോഴും സ്പോര്‍ട്സുമായി ബന്ധപ്പെട്ട വ്യക്തികളുടെ നഖത്തിലെ ചന്ദ്രക്കല വലുതായിരിക്കും. ഇവരില്‍ സ്ട്രെസ്സും ഹൃദയമിടിപ്പും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം ചന്ദ്രക്കല കാണുന്നവര്‍ അല്പം ശ്രദ്ധിക്കണം.

ചന്ദ്രക്കലയുടെ നിറം
ചിലരില്‍ ചന്ദ്രക്കലയുടെ നിറം നോക്കിയാല്‍ ആരോഗ്യത്തിന്റെ അവസ്ഥ മനസ്സിലാക്കാന്‍ സാധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലുള്ളവരില്‍ ഇത്തരത്തില്‍ ചന്ദ്രക്കലയുടെ നിറം വളരെ വ്യത്യസ്തമായിരിക്കും. എന്തൊക്കെയാണ് ഇത്തരത്തില്‍ വ്യത്യസ്ത നിറമുള്ള ചന്ദ്രക്കല സൂചിപ്പിക്കുന്നത് എന്ന് നോക്കാം. ഓരോ നിറത്തിലുള്ള ചന്ദ്രക്കലയെക്കുറിച്ച് നോക്കാം.

ഗ്രേ നിറത്തിലുള്ള ചന്ദ്രക്കല
ഗ്രേ നിറത്തിലുള്ള ചന്ദ്രക്കലയാണ് നിങ്ങളുടെ നഖത്തിലുള്ളതെങ്കില് നിങ്ങളില്‍ അമിത ക്ഷീണവും ദഹന പ്രശ്നങ്ങളും ഉണ്ടെന്നതിന്റെ സൂചനയാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പിന്നീട് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

വെള്ള നിറത്തിലുള്ള ചന്ദ്രക്കല
നിങ്ങളില്‍ വെള്ള നിറത്തിലുള്ള ചന്ദ്രക്കല ആണെങ്കില്‍ അത് സാധാരണമായ ഒന്നാണ്. നിങ്ങള്‍ ആരോഗ്യകരമാണ് എന്നതാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ചര്‍മ്മത്തിന്റെ നിറത്തേക്കാള്‍ വെളുത്ത നിറം കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് ഇത്തരത്തിലുള്ള ആരോഗ്യകരമായ ചന്ദ്രക്കല കൊണ്ട് വ്യക്തമാക്കുന്നത്.

പര്‍പ്പിള്‍ നിറത്തിലുള്ള ചന്ദ്രക്കല
പര്‍പ്പിള്‍ നിറത്തിലുള്ള ചന്ദ്രക്കല നിങ്ങളുടെ നഖത്തിലുണ്ടെങ്കില് നിങ്ങളുടെ ശരീരത്തില്‍ രക്തത്തിന്റെ അളവ് കുറവാണ് എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുന്നു എന്നതാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങളില്‍ ക്ഷീണവും തലവേദനയും ഉണ്ടാവുന്നു. ഇത് എന്തുകൊണ്ടും ശ്രദ്ധിക്കപ്പെടേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ കണ്ടെത്തുന്നതിന് ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.

പിങ്ക് നിറത്തിലുള്ള ചന്ദ്രക്കല
പിങ്ക് നിറത്തിലുള്ള ചന്ദ്രക്കല നിങ്ങളില്‍ ഫിസിക്കല്‍ ആക്റ്റിവിറ്റികള്‍ കുറവാണ് എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇതിലൂടെ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്നും ഇതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഇടക്ക് ഇത്തരം കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ഗുരുതരമായി ചിന്തിക്കേണ്ട അവരസ്ഥയില് എത്തി എന്ന് അറിയണം.

കറുപ്പ് നിറത്തിലുള്ള ചന്ദ്രക്കല
കറുപ്പ് നിറത്തിലുള്ള ചന്ദ്രക്കല അധികം ആരിലും കാണപ്പെടുന്നതല്ല. ഇത് ഉണ്ടെങ്കില്‍ തന്നെ വളരെയധികം അപകടം നിറഞ്ഞതാണ് എന്നതാണ് അറിയേണ്ടത്. ഇത് നിങ്ങളുടെ ശരീരത്തില്‍ വളരെയധികം വിഷാംശം അടങ്ങിയിരിക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ കണ്ടാല്‍ അത് വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
