For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈരും ജീരകവും, തടി പമ്പ കടക്കും

|

തടി കുറയ്ക്കാന്‍ സഹായിക്കുന്നവയില്‍ അടുക്കളയിലെ കൂട്ടുകള്‍ക്ക് പ്രധാന സ്ഥാനമുണ്ടെന്നു വേണം, പറയാന്‍. അടുക്കളിയില്‍ രുചിയ്ക്കും പാചകത്തിനുമായി നാമുപയോഗിയ്ക്കുന്ന പലതും ഇതിനായി സഹായിക്കുന്നവയുമാണ്.

അടുക്കളയിലെ രുചിക്കൂട്ടുകളില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയില്‍ ജീരകത്തിന് വലിയൊരു സ്ഥാനമുണ്ടെന്നു വേണം, പറയാന്‍. ജീരകം പല തരത്തിലും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന വസ്തുവാണ്. തിലെ ക്യുമിന്‍ എന്ന ഘടകം കൊഴുപ്പും കൊളസ്‌ട്രോളുമെല്ലാം കത്തിച്ചു കളയും.

തടി കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യത്തിനും ജീരകം ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍, അനീമിയ, ദഹനം, ഗ്യാസ്, അസിഡിറ്റി, പ്രതിരോധശേഷി തുടങ്ങിയ ധാരാളം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണിത്.

തൈരില്‍

തൈരില്‍

ജീരകപ്പൊടി തൈരില്‍ കലക്കി അല്‍നാള്‍ കഴിച്ചു നോക്കൂ, ഇത് തടിയും വയറും കുറയാന്‍ ഏറെ നല്ലതാണ്.

ജീരകം

ജീരകം

രണ്ടു ടേബിള്‍ സ്പൂണ്‍ ജീരകം രാത്രി മുഴുവന്‍ ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വയ്ക്കുക. രാവിലെ ഇത് തിളപ്പിച്ച് ഊറ്റിയെടുക്കുക. പകുതി ചെറുനാരങ്ങ ഇതിലേയ്ക്കു പിഴിഞ്ഞൊഴിച്ച് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക. ഇത് രണ്ടാഴ്ച അടുപ്പിച്ചു ചെയ്യുക.

തേന്‍

തേന്‍

3 ഗ്രാം ജീരകപ്പൊടി വെള്ളത്തില്‍ കലക്കി അല്‍പം തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ജീരകപ്പൊടി

ജീരകപ്പൊടി

വെജിറ്റബിള്‍ സൂപ്പ്‌, ബ്രൗണ്‍ അരി കൊണ്ടുണ്ടാക്കിയ കഞ്ഞി എന്നിവയില്‍ ജീരകപ്പൊടി ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.

ജീരകം

ജീരകം

1 ടേബിള്‍ സ്പൂണ്‍ ജീരകം അര ലിറ്റര്‍ വെള്ളത്തിലിട്ടു രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ ഈ ജീരകവും ബാക്കിയുള്ളതും ഇഞ്ചിയുമെല്ലാം ചേര്‍ത്ത് കുറഞ്ഞ ചൂടില്‍ വെള്ളം തിളപ്പിയക്കുക. പിന്നീട് ഇത് ഊറ്റിയെടുത്ത് വെറുംവയറ്റില്‍ കുടിയ്ക്കാം. അടുപ്പിച്ചു 10 ദിവസം കുടിച്ചാല്‍ തന്നെ ഗുണം കണ്ടു തുടങ്ങും.

പച്ചക്കറികളില്‍

പച്ചക്കറികളില്‍

പച്ചക്കറികളില്‍ ഇഞ്ചി അരിഞ്ഞിട്ടു വേവിയ്ക്കുക. ഇതില്‍ ജീരകപ്പൊടി, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കുക. ഇത് ഡിന്നറായി കഴിയ്ക്കാം. തടി കുറയും.

ജീരകം

ജീരകം

ഒരു ടീസ്പൂണ്‍ ജീരകം 10 സെക്കന്റ് ചൂടില്‍ വറുക്കുക. ഇതിലേയ്ക്കു വെള്ളമൊഴിയ്ക്കുക. വെള്ളം തിളച്ചു കഴിയുമ്പോള്‍ വാങ്ങി വച്ച് 5 മിനിറ്റിനു ശേഷം ഊറ്റിയെടുത്തു കുടിയ്ക്കാം. ഇതിലേയ്ക്ക അല്‍പം തേന്‍ ചേര്‍ക്കുന്നത് ഏറെ നല്ലതാണ്.

തൈരും ജീരകവും, തടി പമ്പ കടക്കും

ഒരു ടീസ്പൂണ്‍ ജീരകം വറുത്തോ അല്ലാതെയോ പൊടിച്ച് തുല്യഅളവ് തേനില്‍ ചാലിച്ചു രാവിലെ വെറുംവയറ്റിലും പിന്നെ 2 നേരം കൂടിയും കഴിയ്ക്കുന്നതു തടി കുറയാനുള്ള നല്ലൊരു വഴിയാണ്.

കറുവാപ്പട്ട വെള്ളത്തില്‍ ജീരകം

കറുവാപ്പട്ട വെള്ളത്തില്‍ ജീരകം

കറുവാപ്പട്ട വെള്ളത്തില്‍ ജീരകം ചേര്‍ത്തു തിളപ്പിച്ചു തേനും നാരങ്ങാനീരും പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നതും ഏറെ ഗുണം ചെയ്യും.

Read more about: weight loss health body
English summary

Simple Ways To Use Cumin For Weightloss

Simple Ways To Use Cumin For Weightloss, read more to know about
Story first published: Thursday, March 8, 2018, 20:11 [IST]
X
Desktop Bottom Promotion