For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യാതൊരു മരുന്നുമില്ലാതെ മലബന്ധം മാറ്റാം

യാതൊരു മരുന്നുമില്ലാതെ മലബന്ധം മാറ്റാം

|

നമ്മെ ഓരോരുത്തരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പലതാണ്. ചിലത് ചിലപ്പോള്‍ മാത്രം ഉണ്ടാകുന്നത്, ചിലപ്പോള്‍ സ്ഥിരമായുള്ള പ്രശ്‌നം. അസുഖം എന്ന പ്രത്യേക ഗണത്തില്‍ ഇതിനെ പെടുത്താനുമാകില്ല. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയും ചെയ്യും.

ഇത്തരത്തിലുള്ള ഒരു ശാരീരിക പ്രശ്‌നമാണ് മലബന്ധം എന്നു പറയാം. രാവിലെയുളള ശോധന ശരിയായില്ലെങ്കില്‍ ഒരു ദിവസം മുഴുവന്‍ പോക്കാണെന്നു വേണമെങ്കില്‍ പറയാം. വയറിന് അസ്വസ്ഥതകളും വിശപ്പു കുറവും ഗ്യാസും തുടങ്ങിയ പല അവസ്ഥകളുമുണ്ടാകും.

മലബന്ധം അഥവാ ശോധനക്കുറവിനു കാരണമായി പലതുമുണ്ട്. ഇതില്‍ നാരുള്ള ആഹാരങ്ങളുടെ കുറവുകള്‍, വെള്ളം കുടി കുറയുന്നത്, വ്യായാമക്കുറവ്, ഉറക്കം ശരിയാകാത്തതു കാരണമുള്ള ദഹന പ്രശ്‌നങ്ങള്‍, സ്‌ട്രെസ്, ചില മരുന്നുകള്‍ കഴിയ്ക്കുന്നത് എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

മലബന്ധം മാറാന്‍ സ്ഥിരമായി മരുന്നുകള്‍ കഴിയ്ക്കുന്ന പ്രവണതയുള്ളവരുണ്ട്. ആരോഗ്യത്തിന് ഏറെ ദോഷം വരുത്തുന്ന ഒന്നാണിത്. ഇതൊരു ശീലമായാല്‍ പിന്നെ മരുന്നുകളില്ലാതെ ശോധയുണ്ടാകില്ലെന്നു തന്നെ പറയാം. മരുന്നുകള്‍ വരുത്തുന്ന സൈഡ് ഇഫക്ടുകള്‍ മറ്റു പലതുമാണ്.

ഇത്തരം കൃത്രിമ വഴികളിലൂടെയല്ലാതെ മലബന്ധം മാറ്റാന്‍, നല്ല ശോധന നല്‍കാന്‍ കഴിയുന്ന പല വഴികളുമുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ

 വെള്ളം

വെള്ളം

നല്ല ശോധനയ്ക്കുള്ള പ്രധാനപ്പെട്ട ഒരു കാര്യം ധാരാളം വെള്ളം കുടിയ്ക്കുക എന്നതാണ്. ഭക്ഷണം മാത്രമല്ല, കുടലിന്റെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമായ ഒന്നാണ്. ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഇത് അത്യാവശ്യമായ ഒന്നു തന്നെയാണ.് കുടലിലൂടെ ഭക്ഷണം നീങ്ങുന്നതിനും വെള്ളം അത്യാവശ്യം തന്നെയാണ്.

ആരോഗ്യകരമായ ഓയിലുകള്‍

ആരോഗ്യകരമായ ഓയിലുകള്‍

ആരോഗ്യകരമായ ഓയിലുകള്‍ കഴിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൊതുവേ ഓയിലുകള്‍ കുടലിന്റെ ആരോഗ്യത്തിനു നല്ലതല്ലെങ്കിലും ഒലീവ് ഓയില്‍ പോലുള്ളവ ഉപയോഗിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. ദഹനത്തിനും ഇതിലെ നല്ല കൊഴുപ്പുകള്‍ സഹായിക്കും.

പ്രോബയോട്ടിക്‌സ്

പ്രോബയോട്ടിക്‌സ്

പ്രോബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇതില്‍ പഴം, തക്കാളി, വെളുത്തുള്ളി, സവാള, ആസ്പരാഗസ്, തൈര് എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇവയെല്ലാം കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലൂടെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റുകയും ചെയ്യും.

വ്യായാമം, യോഗ

വ്യായാമം, യോഗ

വ്യായാമം, യോഗ തുടങ്ങിയവയെല്ലാം വയറിന്റെ ആരോഗ്യത്തിനും ശോധനയ്ക്കും നല്ലതാണ്. ഇത് കുടല്‍ ചലനത്തിനു സഹായിക്കുന്നു. ഇതു വഴി നല്ല ശോധനയും ഉണ്ടാകും. ഇതിനു പുറമെ വ്യായാമം കൂടുതല്‍ വെള്ളം കുടിയ്ക്കാന്‍ ആളുകളെ പ്രേരിപ്പിയ്ക്കുകയും ചെയ്യുന്നു.

ശോധനയ്ക്കു കൃത്യമായ സമയം

ശോധനയ്ക്കു കൃത്യമായ സമയം

ശോധനയ്ക്കു കൃത്യമായ സമയം പാലിയ്ക്കുക. കൃത്യസമയത്ത് ഉണര്‍ന്നെഴുന്നേല്‍ക്കുന്നതും കൃത്യ സമയത്ത് ഉറങ്ങുന്നതുമെല്ലാം നല്ല ശോധനയ്ക്കു സഹായകമാണ്. ഇതുപോലെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നുമ്പോള്‍ തന്നെ പോകുകയും വേണം. അല്ലാതെ അത് പിന്നീടേയ്ക്കു മാറ്റി വയ്ക്കരുത്.

നേരത്തെ ഉറങ്ങുന്നതും

നേരത്തെ ഉറങ്ങുന്നതും

നേരത്തെ ഉറങ്ങുന്നതും 7-8 മണിക്കൂര്‍ ഉറക്കവുമെല്ലാം തന്നെ നല്ല ശോധനയ്ക്കും സഹായിക്കും. ഇത് ദഹനത്തെ സഹായിക്കുന്നു. ഭക്ഷണം നല്ലപോലെ ദഹിച്ചാലേ നല്ല ശോധനയും ലഭിയ്ക്കൂ.

നല്ല ഇരിപ്പും നടപ്പുമെല്ലാം

നല്ല ഇരിപ്പും നടപ്പുമെല്ലാം

നല്ല ഇരിപ്പും നടപ്പുമെല്ലാം നല്ല ശോധനയ്ക്കു സഹായിക്കും. ഇത് കുടലിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും. വളഞ്ഞു കുനിഞ്ഞിരിയ്ക്കുമ്പോള്‍ ഇത് കുടലിന്റെ ശരിയായുള്ള പൊസിഷനെ ബാധിയ്ക്കുന്നു. ഇതെല്ലാം നല്ല ശോധനയ്ക്കു തടസം നില്‍ക്കുന്ന ഘടകങ്ങളാണ് നിവര്‍ന്നിരിയ്ക്കുക, നടക്കുക.

ഭക്ഷണ ശീലങ്ങള്‍

ഭക്ഷണ ശീലങ്ങള്‍

ഭക്ഷണ ശീലങ്ങള്‍ നല്ല ശോധനയ്ക്ക് ഏറെ അത്യാവശ്യമാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇതുപോലെ ഇലക്കറികളും ധാരാളം കഴിയ്ക്കുക. പഴവര്‍ഗങ്ങള്‍, സാലഡുകള്‍, വേവിയ്ക്കാത്ത പച്ചക്കറികള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം നല്ല ശോധനയ്ക്കു സഹായിക്കും.

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം

രാവിലെ ഉണര്‍ന്നെഴുന്നേറ്റാന്‍ ചായ, കാപ്പി ശീലങ്ങളില്‍ നിന്നും ദിവസം തുടങ്ങുന്നവരാണ് പലരും. എന്നാല്‍ വെറുംവയറ്റില്‍ ചായ, കാപ്പി, പാല്‍ എന്നിവ മലബന്ധത്തിന് കാരണമാകും. വെള്ളം, അതും ചൂടുവെള്ളം കുടിച്ചു ദിവസം തുടങ്ങുക. രാവിലെ ചെറുചൂടുള്ള നാരങ്ങാവെള്ളം പോലുള്ള കുടിയ്ക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, നല്ല ശോധനയ്ക്കും ഏറെ നല്ലതാണ്.

നട്‌സ്, സീഡ്‌സ്

നട്‌സ്, സീഡ്‌സ്

നട്‌സ്, സീഡ്‌സ് എന്നിവയെല്ലാം ധാരാളം ഫൈബറുകള്‍ അടങ്ങിയ ഒന്നാണ്. ഇതെല്ലാം നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്നുമാണ്. ഇവയെല്ലാം ഡയറ്റില്‍ ദിവസവും ഉള്‍പ്പെടുത്തുന്നത് നല്ല ശോധനയ്ക്കു സഹായിക്കുന്നു.

Read more about: constipation health body
English summary

Simple Remedies To Treat Constipation Without Laxatives

Simple Remedies To Treat Constipation Without Laxatives, Read more to know about the details,
Story first published: Tuesday, July 31, 2018, 12:19 [IST]
X
Desktop Bottom Promotion