For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒറ്റമൂലികള്‍ ചില്ലറക്കാരല്ല, ഇവയെല്ലാം ഗുണം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നം എപ്പോഴെങ്കിലും ഉണ്ടായിക്കൊണ്ടിരിക്കും. എന്നാല്‍ ഇതിനെല്ലാം ഡോക്ടറെ കാണാന്‍ ഓടുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് പണ്ട് കാലത്ത് ആശ്രയിച്ചിരുന്നത് പലപ്പോഴും ഒറ്റമൂലികളെ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ പല പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതുതന്നെയാണ് പണ്ടുള്ളവരുടെ ആരോഗ്യത്തിന്റെ രഹസ്യവും. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പലരും മറക്കുന്നതാണ് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിന് കാരണം.

പണ്ട് കാലത്ത് ഏത് രോഗത്തിനും ഒറ്റമൂലികള്‍ ആയിരുന്നു ഫലം നല്‍കിയിരുന്നത്. എന്നാല്‍ ഇത് പിന്നീട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ അല്ലെങ്കില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതോടൊണ് പലപ്പോഴും ഒറ്റമൂലികളെ നമ്മള്‍ മറന്ന് തുടങ്ങിയത്. എന്നാല്‍ ഏത് രോഗങ്ങള്‍ക്കും പെട്ടെന്ന് പാര്‍ശ്വഫലങ്ങളില്ലാതെ പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മുന്നിലാണ് ഇത്. എന്നാല്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ഒറ്റമൂലികള്‍ എന്ന് നോക്കാം.

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന

പല സ്ത്രീകളേയും പ്രതിസന്ധിയിലാക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും ആര്‍ത്തവ സംബന്ധമായ വേദന. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ നല്ലൊരു നാടന്‍ ഒറ്റമൂലിയുണ്ട്. ഇതിലൂടെ ആര്‍ത്തവ വേദനയെ നമുക്ക് പരിഹരിക്കാവുന്നതാണ്. രണ്ടോ മൂന്നോ നാരങ്ങയുടെ നീര് തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് ദിവസവും കുടിക്കുക. ഇത് ആര്‍ത്തവ നാളുകളില്‍ ഉണ്ടാവുന്ന വയറുവേദനയേയും മറ്റ് അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

 തലവേദന

തലവേദന

തലവേദന എപ്പോള്‍ വരുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല. പല കാരണങ്ങള്‍ കൊണ്ടും തലവേദന ഉണ്ടാവുന്നതാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ മരുന്ന് കഴിക്കുന്നതിന് പകരം ഇനി ഈ കാര്യങ്ങള്‍ ഒന്ന് ചെയ്ത് നോക്കൂ. ഇത് ആരോഗ്യത്തിനും യാതൊരു വിധത്തിലുള്ള ക്ഷീണവും ഉണ്ടാക്കില്ല എന്നതാണ് സത്യം. ആപ്പിള്‍ തോല്‍ കളഞ്ഞ് അരിയുക. അല്‍പം ഉപ്പ് വിതറി രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കുക. ഇത് എത്ര പഴകിയ തലവേദനയാണെങ്കില്‍ പോലും ഇല്ലാതാക്കുന്നു. പാര്ശ്വഫലങ്ങള്‍ ഏതുമില്ലാത്ത ഒറ്റമൂലിയാണ് ഇത്.

 നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

ഭക്ഷണശേഷം ഉണ്ടാകുന്ന പ്രധാന ദഹന പ്രശ്‌നങ്ങളില്‍ ഒന്നാണ് നെഞ്ചെരിച്ചില്‍. അതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നോക്കണം എന്ന് നോക്കാം. 1/4 സ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ കലക്കി കുടിക്കുക. ഇത് നെഞ്ചെരിച്ചിലിനേയും ദഹനസംബന്ധമായ പ്രശ്നത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു നെല്ലിക്ക. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു ഇത്. നെല്ലിക്ക പാലുമായി ചേര്‍ത്ത് ദിവസവും കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് രാവിലെ കഴിക്കുന്നതാണ് ഉചിതം. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതിനില്ല. അതുകൊണ്ട് തന്നെ ധൈര്യമായി കുടിക്കാവുന്നതാണ്.

വായ്പ്പുണ്ണ്

വായ്പ്പുണ്ണ്

വാഴപ്പഴം തേന്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് പെട്ടന്ന് ആശ്വാസം നല്‍കും. ഇവ പേസ്റ്റ് രൂപത്തിലാക്കി വായ്പ്പുണ്ണുള്ള ഭാഗങ്ങളില്‍ തേക്കുക. രണ്ട് ദിവസം കൊണ്ട് തന്നെ വായ്പ്പുണ്ണെന്ന പ്രശ്നത്തെ ഇല്ലാതാക്കാന്‍ കഴിയുന്നു.

തൊണ്ടവേദന

തൊണ്ടവേദന

തൊണ്ട വേദന പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. പലപ്പോഴും ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് അവസ്ഥ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത്. കുറച്ച് തുളസിയില വെള്ളത്തിലിട്ട് ചെറിയ തീയില്‍ തിളപ്പിച്ച് ഈ വെള്ളം കവിള്‍ക്കൊള്ളുക. ഇത് തൊണ്ട വേദനക്കുള്ള നല്ലൊരു ഒറ്റമൂലിയാണ്. തുളസിയാകട്ടെ ശരീരത്തിനുള്‍വശം ക്ലീന്‍ ചെയ്യുന്നതിനും സഹായിക്കുന്നു. മാത്രമല്ല പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഉണ്ടാക്കുന്നുമില്ല.

ആസ്ത്മ

ആസ്ത്മ

ആസ്തമ മഴക്കാലത്തും മഞ്ഞ് കാലത്തും ഉണ്ടാക്കുന്ന വെല്ലുവിളി ചില്ലറയല്ല. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ അര ടേബിള്‍ സ്പൂണ്‍ കറുവപ്പട്ടയുമായി ചേര്‍ത്ത് രാത്രി കിടക്കുന്നതിന് മുമ്പായി കഴിക്കുക. ഇത് ആസ്ത്മയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. തേന്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ജലദോഷം

ജലദോഷം

ജലദോഷത്തിന് പരിഹാരം കാണാന്‍ മരുന്ന് കഴിക്കുന്നതിന് പകരം ഇതൊന്നും പരീക്ഷിച്ചിച്ച് നോക്കൂ. ആപ്പിള്‍ സിഡാര്‍ വിനീഗറും അല്‍പം ചുവന്ന മുളക്‌പൊടിയും അരകപ്പ് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് ചൂടോടെ ദിവസം കുറഞ്ഞത് രണ്ട് തവണ കുടിക്കുക. മുളക് പൊടി വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

താരന്‍

താരന്‍

താരനെ ഇല്ലാതാക്കാന്‍ പെടാപാടു പെടുന്നവര്‍ക്കുള്ള നല്ലൊരു ഒറ്റമൂലിയാണ് ഇത്. പച്ചക്കര്‍പ്പൂരം വെളിച്ചെണ്ണയുമായി കലര്‍ത്തി എല്ലാ ദിവസവും രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പായി തലയില്‍ തേക്കുക. താരനെ എന്നന്നേക്കുമായി അകറ്റാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണിത്. മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ പേടിക്കുകയേ വേണ്ട.

 കറുത്തപാടുകള്‍

കറുത്തപാടുകള്‍

ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ സൗന്ദര്യത്തിന് എന്നും വെല്ലുവിളിയാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഓറഞ്ച് ജ്യൂസ്. ഓറഞ്ച് ജ്യൂസ് ഗ്ലിസറിനുമായി ചേര്‍ത്ത് തേക്കുന്നത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും. മാത്രമല്ല മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

English summary

simple home remedies you should know

here are some simple home remedies to cure all disease, read on.
X
Desktop Bottom Promotion