For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുരിങ്ങയും മോരും: മൂലക്കുരുവിന് നാടന്‍ വൈദ്യം

മൂലക്കുരുവിന് നാടന്‍ പരിഹാരങ്ങള്‍ ഏറെയുണ്ട്.

|

മൂലക്കുരു അഥവാ പൈല്‍സ് പൊതുവെ ആളുകള്‍ പുറത്തു പറയാന്‍ മടിയ്ക്കുന്ന ഒരു രോഗമാണ്. നേരത്തെ ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ പഴകുംതോറും കൂടുതല്‍ ഗുരുതരമാകുന്ന രോഗം.

മൂലക്കുരുവിന് കാരണങ്ങള്‍ പലതുണ്ട്. വെള്ളം കുടിയ്ക്കാത്തതു മുതല്‍ ഭക്ഷണശീലങ്ങളും വ്യായാമക്കുറവുമെല്ലാം ഇതിനു കാരണമാകും. വേണ്ട രീതിയില്‍ ശോധനയില്ലാത്തതാണ് വേറൊരു കാരണം.

ഗുദഭാഗത്തെ രക്തധമനികള്‍ വീര്‍ത്ത് രക്തം പുറത്തുവരുന്നതാണ് മൂലക്കുരുവിന്റെ ഒരു അവസ്ഥയായി പറയാവുന്നത്. സാധാരണ ഗതിയില്‍ നാലു ഘട്ടങ്ങളായാണ് മൂലക്കുരു തിരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ചെറിയൊരു തടിപ്പായി മലദ്വാരത്തിന് സമീപം ഇതു വരും. രണ്ടാംഘട്ടത്തില്‍ ഇത് മലവിസര്‍ജന സമയത്ത് പുറത്തേയ്ക്കു വരുന്നു. മൂന്നാംഘട്ടത്തില്‍ പുറത്തേയ്ക്കു വരുന്ന ഭാഗത്തെ തള്ളിക്കൊടുത്താലേ ഉള്ളിലേയ്ക്കു വലിയൂ. നാലാംഘട്ടത്തില്‍ പുറത്തേയ്ക്കു സ്ഥിരമായി ഇത് തൂങ്ങിക്കിടക്കുകയും ചെയ്യുന്നു.

മൂലക്കുരുവിന് നാടന്‍ പരിഹാരങ്ങള്‍ ഏറെയുണ്ട്. ഇംഗ്ലീഷ് മരുന്നുകള്‍ പൊതുവെ ഇതിന് കൂടുതല്‍ ദോഷമാകുന്നതായാണ് കണ്ടുവരുന്നത്. ഇതുകൊണ്ടുതന്നെ തികച്ചും ഫലപ്രദമായ നാടന്‍ വൈദ്യങ്ങള്‍ ഉപയോഗിയ്ക്കുന്നതാകും ഏറെ നല്ലത്. ഇതില്‍ പലതും നമ്മുടെ അടുക്കളയില്‍ നിന്നും തൊടിയില്‍ നിന്നും നേടാവുന്നതേയുള്ളൂ.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി നല്ലൊരു ഔഷധമാണെന്നു വേണം, പറയാന്‍. വെളുത്തുള്ളി നെയ്യില്‍ മൂപ്പിച്ചു കഴിയ്ക്കുന്നത് മൂലക്കുരുവില്‍ നിന്നും ആശ്വാസം നല്‍കും.

മുരിങ്ങയില

മുരിങ്ങയില

മുരിങ്ങയില നല്ലതാണ്. ഇതിലെ ഫൈബറുകള്‍ ന്ല്ല ദഹനത്തിന് സഹായിക്കും. നല്ല ശോധനയ്ക്കും ഇത് ഏറെ നല്ലതാണ്. മുരിങ്ങയില വേവിച്ച് മോരുമായി ചേര്‍്ത്തു കഴിയ്ക്കാം. അല്ലെങ്കില്‍ സാധാരണ രീതിയില്‍ മുരിങ്ങയില തോരാനാക്കി മോരും ചേര്‍ത്ത് ചോറിനൊപ്പം കഴിച്ചാലും മതിയാകും.

പേരാലിന്റെ തൊലി

പേരാലിന്റെ തൊലി

പേരാലിന്റെ തൊലി മൂലക്കുവിനുള്ള സ്വാഭാവിക വൈദ്യമാണെന്നു വേണം, പറയാന്‍. ഈ തൊലിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. അല്ലെങ്കില്‍ ആയുര്‍വേദ പ്രകാരം കഷായം വച്ചു കുടിയ്ക്കാം. പൈല്‍സിന് ആശ്വസം ലഭിയ്ക്കും.

ചുവന്നുള്ളി

ചുവന്നുള്ളി

ചുവന്നുള്ളി അഥവാ ചെറിയുള്ള പൈല്‍സിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് നെയ്യില്‍ മൂപ്പിച്ചു കഴിയ്ക്കുന്നത് ഗുണം ചെയ്യും. അല്ലങ്കില്‍ ഇതും ഉപ്പും ചേര്‍ത്തു കഴിയ്ക്കാം. ചുവന്നുള്ളി പാലില്‍ അരച്ചു കഴിയ്ക്കുന്നതും പൈല്‍സിനുള്ള സ്വാഭാവിക പരിഹാരങ്ങളില്‍ പെടുന്ന ഒന്നാണ്.

എള്ളും പാലും

എള്ളും പാലും

എള്ളും പാലും കലര്‍ന്ന മിശ്രിതവും പൈല്‍സിനുള്ള നാട്ടുവൈദ്യങ്ങിള്‍ പെടുന്നു. എള്ള് അരച്ച് പാലില്‍ കലക്കി കുടിയ്ക്കാം. ഇത് നല്ലതാണ്.

വാളന്‍ പുളി

വാളന്‍ പുളി

വാളന്‍ പുളിയുടെ പൂക്കള്‍ ശേഖരിയ്ക്കുക. പുളി പൂക്കൂമ്പോള്‍ ഇത് ശേഖരിയ്ക്കാം. ഇത് അരച്ച് പിഴിഞ്ഞ് ഈ നീരു കുടിയ്ക്കുന്നതും പൈല്‍സിനുള്ള സ്വാഭാവിക പരിഹാരവഴികളില്‍ പെടുന്നു.

വെളുത്തുള്ളി നെയ്യില്‍

വെളുത്തുള്ളി നെയ്യില്‍

വെളുത്തുള്ളി, പനയില്‍ നിന്നെടുക്കുന്ന കല്‍ക്കണ്ടം അഥവാ പനങ്കല്‍ക്കണ്ടം എന്നിവ നല്ലതാണ്. വെളുത്തുള്ളി നെയ്യില്‍ മൂപ്പിച്ച് പനങ്കല്‍ക്കണ്ടം ചേര്‍ത്തു വേണം, കഴിയ്ക്കാന്‍. പൈല്‍സിനുള്ള സ്വാഭാവിക പരിഹാരവഴിയാണിത്.

പഴം

പഴം

നല്ലപോലെ പഴുത്ത പഴം, അല്‍പം പഴകിയ വാളന്‍ പുളി, കല്‍ക്കണ്ടം എന്നിവ മിശ്രിതമാക്കുക. ഇത് ദിവസവും മൂന്നുനാലു തവണ വച്ചു കഴിയ്ക്കാം.

കുമ്പളങ്ങ

കുമ്പളങ്ങ

കുമ്പളങ്ങ ഉണക്കി ഉപ്പലിട്ടു കഴിയ്ക്കുന്നത് മൂലക്കുവില്‍ നിന്നും ആശ്വാസം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്.

പൈല്‍സുള്ളവര്‍

പൈല്‍സുള്ളവര്‍

പൈല്‍സുള്ളവര്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധിയ്ക്കണം. മസാലകളും എരിവും പുളിയുമുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക. നാരുകളുള്ളവയും പഴവര്‍ഗങ്ങളും ധാരാളം കഴിയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കണം. കിഴങ്ങുവര്‍ഗങ്ങള്‍ പൊതുവെ മൂലക്കുരുവിന് നല്ലതല്ല.

അധികസമയം

അധികസമയം

അധികസമയം ഒരിടത്ത് ഇരിയ്ക്കുന്നത് ഒഴിവാക്കുക. മലം പിടിച്ചു നിര്‍ത്തുന്നതും ഒഴിവാക്കണം. മര്‍ദമേല്‍പ്പിച്ചു മലവിസര്‍ജനം ചെയ്യരുത്. ഇളംചൂടുവെള്ളം കൊണ്ട് മലവിസര്‍ജനശേഷം കഴുകുക. ഇളംചൂടുള്ള വെള്ളത്തില്‍ ഉപ്പിട്ട് ഇരിയ്ക്കുന്നതും മൂലക്കുരുവിന്റെ വേദനയില്‍ നിന്നും ആശ്വാസം നല്‍കും. മൂലക്കുരു വലിയാനും ഇ്ത് സഹായിക്കും.

ഇത്തരക്കാര്‍

ഇത്തരക്കാര്‍

ഇത്തരക്കാര്‍ പകല്‍ ഉറങ്ങുന്നതും രാത്രി വൈകി ഉറങ്ങാതിരിയ്ക്കുന്നതും ഒഴിവാക്കുക. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളും പൈല്‍സിന് ദോഷം ചെയ്യുമെന്നോര്‍ക്കുക.

English summary

Simple Home Remedies To Treat Piles

Simple Home Remedies To Treat Piles, read more to know about,
X
Desktop Bottom Promotion