For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കും, ഉറപ്പാണ്, പരീക്ഷിയ്ക്കൂ

|

തടി കുറയ്ക്കാന്‍ പെടാപ്പാടു പെടുന്ന പലരേയും കാണാം. തടി കുറയ്ക്കാന്‍ പലതരം വഴികളുണ്ട്. ഇതില്‍ പല വീട്ടുവൈദ്യങ്ങളും പെടുന്നു.

തടി കുറയ്ക്കാന്‍ വീട്ടുപായങ്ങള്‍ പരീക്ഷയ്ക്കുന്നതാണ് ഏറ്റവും ഗുണകരവും ആരോഗ്യകരവും. ഒന്നാമതായി നമുക്ക് പാര്‍ശ്വഫലങ്ങളുണ്ടാകില്ലെന്നതു തന്നെ. കൃത്രിമ വഴികള്‍ പലതും പല തരത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും അതിന് പല പാര്‍ശ്വഫലങ്ങളും ഉണ്ടാകും.

വീട്ടുവൈദ്യങ്ങള്‍ ഇതിനായി ഉപയോഗിയ്ക്കുന്നതു കൊണ്ടുള്ള പ്രയോജനങ്ങള്‍ പലതാണ്. ഗുണമുണ്ടാകുമെന്നതു തന്നെയല്ല, ചെലവു തീരെ കുറവാണ്. പാര്‍ശ്വഫലങ്ങളുണ്ടാക്കുകയും ചെയ്യില്ല.

തടി കുറയ്ക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന ചില പ്രത്യേക വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

തേന്‍

തേന്‍

തേന്‍ തടി കുറയ്ക്കാന്‍ സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ്. ഇതു പല വിധത്തിലും തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം. തേന്‍ ചെറുചൂടുള്ള വെള്ളത്തില്‍ കലക്കി രാവിലെ വെറുംവറ്റില്‍ കുടിയ്ക്കാം. തേനും നാരങ്ങാനീരും ചെറുചൂടുവെള്ളത്തില്‍ കലക്കിയും കുടിയ്ക്കും. കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ക്കുന്നതാണ് മറ്റൊരു വഴി.

ക്യാബേജ്

ക്യാബേജ്

ക്യാബേജ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. ക്യാബേജ് പച്ചയ്‌ക്കോ വേവിച്ചോ ഉച്ചയൂണിനു മുന്‍പായി കഴിയ്ക്കാം. ്ഇതിലെ വൈറ്റമിനുകളും മാംഗനീസും പൊട്ടാസ്യവുമെല്ലാം അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാര, അതായത പ്രമേഹം കുറയ്ക്കാനും ഇതു നല്ലൊരു വഴിയാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ തടി കുറയ്ക്കാന്‍ പറ്റിയ മറ്റൊരു വഴിയാണ്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിച്ചു നിര്‍്ത്തും. ഇതിലെ വൈറ്റമിന്‍ ഇ, കരാട്ടനോയ്ഡുകള്‍, പോളിഫിനോളിക് ഘടകങ്ങള്‍ എന്നിവ ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കും.

കുക്കുമ്പര്‍

കുക്കുമ്പര്‍

ദിവസവും കുക്കുമ്പര്‍ കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്.കുക്കുമ്പര്‍ ദിവസവും അരിഞ്ഞ് നാരങ്ങാനീരും കുരുമുളകുപൊടിയുമിട്ട് സാലഡായി കഴിയ്ക്കാം. ഇതില്‍ അല്‍പം ഒലീവ് ഓയില്‍, ഉപ്പ് എന്നിവ ചേര്‍ത്തും കഴിയ്ക്കാം. ഇതെല്ലാം തടി കുറയ്ക്കാന്‍ നല്ലതാണ്.

കറുത്ത കുരുമുളക്, ചെറുനാരങ്ങാനീര്

കറുത്ത കുരുമുളക്, ചെറുനാരങ്ങാനീര്

കറുത്ത കുരുമുളക്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. 4 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ഫ്രഷായി പൊടിച്ച കുരുമുളകുപൊടി എന്നിവ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി പലതരത്തിലും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന വഴിയാണ്. ഇഞ്ചിയിട്ടു തിളപ്പിച്ച ചെറുചൂടുവെള്ളം തേന്‍ കലര്‍ത്തി കുടിയ്ക്കാം. ഇഞ്ചിയും നാരങ്ങാനീരും തേനും കലര്‍ത്തിയ വെള്ളം കുടിയ്ക്കാം. ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ക്കാം.

പെരുഞ്ചീരകമിട്ടു തിളപ്പിച്ച വെള്ളം

പെരുഞ്ചീരകമിട്ടു തിളപ്പിച്ച വെള്ളം

പെരുഞ്ചീരകമിട്ടു തിളപ്പിച്ച വെള്ളം തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ദിവസവും വെറുവയറ്റിലോ പലതവണയായോ കുടിയ്ക്കാം.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയാണ് ശരീരത്തിലെ കൊഴുപ്പും തടിയും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്.

ഇഞ്ചി പലതരത്തിലും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന വഴിയാണ്. ഇഞ്ചിയിട്ടു തിളപ്പിച്ച ചെറുചൂടുവെള്ളം തേന്‍ കലര്‍ത്തി കുടിയ്ക്കാം. ഇഞ്ചിയും നാരങ്ങാനീരും തേനും കലര്‍ത്തിയ വെള്ളം കുടിയ്ക്കാം. ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ക്കാം.

ക്യാരറ്റു ജ്യൂസും തേനും

ക്യാരറ്റു ജ്യൂസും തേനും

ദിവസവും രാവിലെ പ്രാതലിനു മുന്‍പായി ക്യാരറ്റു ജ്യൂസും ലേശം തേനും ചേര്‍ത്തു കുടിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. ഇതിലെ വൈറ്റമിനുകള്‍ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

English summary

Simple Home Remedies To Reduce Weight Of The Body

Simple Home Remedies To Reduce Weight Of The Body, read more to know about
Story first published: Saturday, March 31, 2018, 12:02 [IST]
X
Desktop Bottom Promotion