For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ മാറാന്‍ കാന്താരി, ഉള്ളി ഒറ്റമൂലി

കൊളസ്‌ട്രോള്‍ മാറാന്‍ കാന്താരി, ഉള്ളി ഒറ്റമൂലി

|

ആരോഗ്യത്തെ പൊതുവായി ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങളുമുണ്ട്. ഇതില്‍ ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ പെടുന്നു. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളില്‍ കൊളസ്‌ട്രോള്‍ ശരീരത്തെ ദോഷകരമായി ബാധിയ്ക്കുന്ന ഒന്നു തന്നെയാണ്.

കൊളസ്‌ട്രോള്‍ ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് കൊളസ്‌ട്രോള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

കൊളസ്‌ട്രോളിന് പല നാടന്‍ ഒറ്റമൂലികളുമുണ്ട്. യാതൊരു ദോഷവും വരുത്താത്ത ഇത്തരം ഒറ്റമൂലികള്‍ അടുപ്പിച്ച് അല്‍പനാള്‍ പരീക്ഷിച്ചാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിയ്ക്കും.

കാന്താരി മുളക്

കാന്താരി മുളക്

നമ്മുടെ തൊടിയിലും മറ്റും കണ്ടു വരുന്ന കാന്താരി മുളക് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. കാന്താരി മുളക്, ഇഞ്ചി, കറിവേപ്പില, പുതിനയില, വെളുത്തുള്ളി എന്നിവ ചേര്‍ത്താണ് ഈ പ്രത്യേക ഒററമൂലി തയ്യാറാക്കുന്നത്. 6 കാന്താരി മുളക്, 1 കഷ്ണം ഇഞ്ചി, 2 തണ്ടു കറിവേപ്പില, 3 പുതിനയില, 7 വെളുത്തുള്ളി എന്നിവയാണ് ഈ പ്രത്യേക ഒറ്റമൂലി തയ്യാറാക്കാന്‍ വേണ്ടത്.

കാന്താരി മുളക്

കാന്താരി മുളക്

പല ആരോഗ്യ ഗുണങ്ങളും ഒത്തിണങ്ങിയ ഒന്നാണ് കാന്താരി മുളക്. കാന്താരി മുളകിലെ ക്യാപ്‌സയാസിന്‍ എന്ന ആല്‍ക്കലോയ്ഡ് പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നാണ്. കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ ഇത് ഏറെ നല്ലതുമാണ്. ജീവകം എ, സി, ഇ എന്നിവ അടങ്ങിയ ഒന്നാണിത്. കാന്താരി മുളക് പൊതുവേ കൊളസ്‌ട്രോളിനുള്ള മരുന്നാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്, ഇതിലെ ജിഞ്ചറോണ്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. ശരീരത്തിലെ കൊഴുപ്പു നിയന്ത്രിച്ചും ടോക്‌സിനുകളും കൊഴുപ്പും കത്തിച്ചു കളഞ്ഞുമാണ് ഇഞ്ചി സഹായിക്കുന്നത്. പൊതുവേ കൊളസ്‌ട്രോളിന് പരിഹാരമായി ഇഞ്ചി ഉപയോഗിയ്ക്കാറുണ്ട്.

കറിവേപ്പില

കറിവേപ്പില

കറിവേപ്പിലയും കൊളസ്‌ട്രോളിനുളള നല്ലൊരു മരുന്നാണ്. കറിവേപ്പില പച്ചയ്ക്കു വെറുംവയറ്റില്‍ ചവച്ചരച്ചു കഴിയ്ക്കുന്നത കൊളസ്‌ട്രോളിനുള്ള നല്ലൊരു പരിഹാരമായി ഏറെക്കാലം മുന്‍പു തന്നെ കണ്ടെത്തിയിട്ടുള്ള ഒന്നാണ്. കാല്‍സ്യം, വൈറ്റമിന്‍, ഫോസ്ഫറസ്, അയേണ്‍ എന്നിവയെല്ലാം ധാരാളം കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്.

പുതിനയില

പുതിനയില

പുതിനയിലയും ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മരുന്നാണെന്നു വേണം, പറയാന്‍. ഇലക്കറികള്‍ എല്ലാം തന്നെ ഇതിനുള്ള നല്ല മരുന്നാണ്. പുതിനയിലയിലും കൊഴുപ്പിനെ പുറന്തള്ളാനും ധമനികളിലെ രക്തപ്രവാഹം ശക്തിപ്പെടുത്താനുമുള്ള പല ഗുണങ്ങളുമുണ്ട്.

വെളുത്തുള്ളി

വെളുത്തുള്ളി

കൊളസ്‌ട്രോളിനെ നിയന്ത്രിയ്ക്കാന്‍ നല്ലൊന്നാന്തരം വസ്തുവാണ് വെളുത്തുളളി. വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ആന്റിഓക്‌സിഡന്റാണ് ഈ ഗുണം നല്‍കുന്നത്. ധമനികളിലെ കൊളസ്‌ട്രോള്‍ നീക്കി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്തി ഹൃദയാരോഗ്യം ശക്തിപ്പെടുത്താന്‍ ഇത് ഏറെ നല്ലതാണ്.

 ഒരു ഗ്ലാസ്

ഒരു ഗ്ലാസ്

ഈ എല്ലാ ചേരുവകളും നാലു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. നാലു ഗ്ലാസ് വെള്ളം മൂന്നു ഗ്ലാസായി ചുരുങ്ങുന്നതു വരെ തിളപ്പിയ്ക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് കുടിയ്ക്കുക. പിന്നീട് ബാക്കിയുള്ള രണ്ടു ഗ്ലാസ് ദിവസവും പല തവണയായി കുടിയ്ക്കുക. ഈ മാര്‍ഗം ദിവസവും പല തവണയായി പരീക്ഷിയ്ക്കുക.

കാന്താരി മുളകും വിനെഗറും

കാന്താരി മുളകും വിനെഗറും

കാന്താരി മുളകും വിനെഗറും കലര്‍ത്തിയ മിശ്രിതം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. കാന്താരി മുളക് വിനെഗറില്‍ ഇട്ടു വയ്ക്കുക. ഇത് വച്ച് രണ്ടു മൂന്നാഴ്ച കഴിയുമ്പോള്‍ കഴിയ്ക്കുന്നതും നല്ലതാണ്.

 നെല്ലിക്ക, കാന്താരി മുളക്, കറിവേപ്പില, ഇഞ്ചി

നെല്ലിക്ക, കാന്താരി മുളക്, കറിവേപ്പില, ഇഞ്ചി

ഇതുപോലെ നെല്ലിക്ക, കാന്താരി മുളക്, കറിവേപ്പില, ഇഞ്ചി എന്നിവ ചേര്‍ത്തരച്ചു ചമ്മന്തിയാക്കി കഴിയ്ക്കുകയും ചെയ്യും.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

കൊളസ്‌ട്രോളിന് ഒറ്റമൂലിയായി മറ്റൊരു വഴിയും കാന്താരി മുളകു ചേര്‍ത്തുണ്ട്. ഇതിനായി ബീറ്റ്‌റൂട്ട്, ക്യാരറ്റ്, കാന്താരി മുളക്, കറിവേപ്പില, കുടംപുളി, തക്കാളി എന്നിവയാണ് വേണ്ടത്. ബീറ്റ്‌റൂട്ട് 100 ഗ്രാം, തക്കാളി 50 ഗ്രാം, ക്യാരറ്റ് 50 ഗ്രാം, കുടംപുളി ലേശം, 10 കറിവേപ്പില, ഒരു കാന്താരി മുളക് എന്നിവയാണ് ഇതിനു വേണ്ടത്.

 കൊളസ്‌ട്രോളിനെ ചെറുത്തു നില്‍ക്കാന്‍

കൊളസ്‌ട്രോളിനെ ചെറുത്തു നില്‍ക്കാന്‍

ബീറ്റ്റൂട്ടും ക്യാരറ്റുമെല്ലാം കൊളസ്‌ട്രോളിനെ ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്ന പ്ച്ചക്കറികളാണ്. ഇതിലെ നാരുകളും വൈറ്റമിനുകളുമെല്ലാമാണ് ഇതിനു സഹായിക്കുന്നത. തക്കാളിയിലെ ലൈകോഫീന്‍ എന്ന ഘടകവും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. കുടം പുളിയും കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള പ്രകൃതിദത്ത മരുന്നു തന്നെയാണ്.

ജ്യൂസാക്കി

ജ്യൂസാക്കി

ഇവയെല്ലാം ചേര്‍ത്തടിച്ച് ജ്യൂസാക്കി രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം. ഇതിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞു മാത്രം ഭക്ഷണം കഴിയ്ക്കുക. ഇത് അടുപ്പിച്ച് രണ്ടാഴ്ചയെങ്കിലും ചെയ്യുന്നത് ഫലം നല്‍കുന്ന ഒന്നാണ്.

നട്‌സ്

നട്‌സ്

ചില ഭക്ഷണ ചിട്ടകളും കൊളസ്‌ട്രോള്‍ മാറാന്‍ സഹായിക്കുന്നുണ്ട്. നട്‌സ് കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ നല്ലതാണ്.മീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്.ഇറച്ചി കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇതുകൊണ്ടുതന്നെ ഇതു വേണമെങ്കില്‍ അല്‍പം മാത്രം കഴിയ്ക്കുക. മാട്ടിറച്ചി കഴിവതും കുറയ്ക്കുക. ഇറച്ചിയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ ഒഴിവാക്കണം. പ്രത്യേകിച്ച് ചിക്കന്‍ തൊലിയോടു കൂടിയതും മറ്റും. ഇറച്ചിയില്‍ തന്നെ ലിവര്‍, ബ്രെയിന്‍, കിഡ്‌നി തുടങ്ങിയവ ഒഴിവാക്കണം.

കൊഴുപ്പു കുറഞ്ഞ പാലുല്‍പന്നങ്ങള്‍

കൊഴുപ്പു കുറഞ്ഞ പാലുല്‍പന്നങ്ങള്‍

കൊഴുപ്പു കുറഞ്ഞ പാലുല്‍പന്നങ്ങള്‍ ശീലമാക്കുക. ആരോഗ്യത്തിനു നല്ലതാണെങ്കിലും കൊഴുപ്പുള്ള പാലുല്‍പന്നങ്ങള്‍ കൊളസ്‌ട്രോളിനുള്ള ഒരു പ്രധാന കാരണമാകും.സ്‌നാക്‌സാണ് പലപ്പോഴും കൊളസ്‌ട്രോളിനുള്ള ഒരു പ്രധാന കാരണമാകാറ്. സ്‌നാക്‌സ് വേണമെന്നുള്ളവര്‍ വീട്ടിലുണ്ടാക്കിയവ ഉപയോഗിയ്ക്കുക. വറുത്തതും പൊരിച്ചതുമെല്ലാം കഴിവതും ഒഴിവാക്കുന്നതായിരിയ്ക്കും നല്ലത്.

English summary

Simple Home Remedies For Cholesterol

Simple Home Remedies For Cholesterol, Read more to know about
X
Desktop Bottom Promotion