For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദ്ധാരണ പ്രശ്‌നത്തിന് സിംപിള്‍ വൈദ്യം

ഉദ്ധാരണ പ്രശ്‌നത്തിന് സിംപിള്‍ വൈദ്യം

|

പുരുഷനെയും സ്ത്രീയേയും ബാധിയ്ക്കുന്ന സെക്‌സ് പ്രശ്‌നങ്ങള്‍ പലതാണ്. സെക്‌സ് പ്രശ്‌നങ്ങള്‍ സ്ത്രീയേക്കാള്‍ പുരുഷനേയാണ് ബാധിയ്ക്കുകയെന്നു പറഞ്ഞാലും തെറ്റില്ല.

പുരുഷനെ ബാധിയ്ക്കുന്ന സെക്‌സ് പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ചിലതാണ് ഉദ്ധാരണ പ്രശ്‌നങ്ങള്‍, ശീഘ്രസ്ഖലനം, സ്റ്റാമിനക്കുറവ് തുടങ്ങിയവയെല്ലാം.

ഇതില്‍ തന്നെ കൂടുതല്‍ പ്രശ്‌നമായി പലര്‍ക്കും അനുഭവപ്പെടുന്നത് ഉദ്ധാരണ പ്രശ്‌നങ്ങളാണ്. പല പുരുഷന്മാര്‍ക്കും സെക്‌സ് ഭീതിപ്പെടുത്തുന്ന ഒന്നാകുന്ന, സ്വന്തം ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുത്തുന്ന ഒരു പ്രശ്‌നമാണിത്.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ തന്നെ പലതരമുണ്ട്. ചിലര്‍ക്ക് നല്ല ഉദ്ധാരണം ലഭിയ്ക്കാത്തതാകും, പ്രശ്‌നം. ചിലര്‍ക്ക് ഉദ്ധാരണം പെ്‌ട്ടെന്നു നഷ്ടപ്പെടുന്നതാകും, അവസ്ഥ. ഉദ്ധാരണമേ ലഭിയ്ക്കാത്തതു കൊണ്ട് പെ്‌ട്ടെന്നു തന്നെ സെക്‌സില്‍ അമ്പേ പരാജയമാകുന്നവരുമുണ്ട്.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുമെന്നു പറഞ്ഞ് വിപണിയില്‍ ലഭ്യമാകുന്ന പല മരുന്നുകളുമുണ്ട്. എന്നാല്‍ തികച്ചും കൃത്രിമ വഴികളായ ഇവ പരീക്ഷിയ്ക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാകും, ഉണ്ടാക്കുക. വിചാരിച്ച ഫലം ലഭിയ്ക്കില്ലെന്നു മാത്രമല്ല, പാര്‍ശ്വ ഫലങ്ങള്‍ ധാരാളം ഉണ്ടാകുകയും ചെയ്യും.

ഇതിനുള്ള നല്ലൊരു പ്രതിവിധി തികച്ചും പ്രകൃതിദത്തമായ പരിഹാര വഴികളിലേയ്ക്കു തിരിയുക എന്നതാണ്. നമുക്കു വീട്ടില്‍ തന്നെ പിന്‍തുടരാകുന്ന വിദ്യകളും നാട്ടുമരുന്നുകളുമെല്ലാം ധാരാളമുണ്ട്. ഇതെക്കുറിച്ചറിയൂ, യാതൊരു ദോഷവും നല്‍കാത്ത, ഗുണം നല്‍കുന്ന അധികം ചെലവില്ലാത്ത വഴികള്‍.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള സ്വാഭാവിക പ്രതിവിധിയാണ്. ഇതിലെ അലിസിന്‍ എന്ന ഘടകം നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്താന്‍ ഇതിനു സാധിയ്ക്കും. ടെസ്റ്റിക്യുലാര്‍ ഓക്‌സിഡേറ്റീവ് നാശം തടയാനും ഇത് സഹായിക്കും. ഇതു വഴി വൃഷണാരോഗ്യത്തിനും ഉത്തമമാണ്. ബീജങ്ങളെ ബാധിയ്ക്കുന്ന സ്‌പേര്‍മിയോടോക്‌സിറ്റി എന്ന അവസ്ഥയ്ക്കും ഇതു പരിഹാരമാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

ദിവസവും രണ്ടു മൂന്നല്ലി വെളുത്തുള്ളി ചവച്ചരച്ചു കഴിയ്ക്കാം. ഇത് മൂന്നു നാലു മാസം അടുപ്പിച്ചു ചെയ്യുക. വെളുത്തുള്ളി നെയ്യില്‍ ചൂടാക്കി കഴിയ്ക്കാം. വെളുത്തുള്ളി ബ്രൗണ്‍ നിറമാകുന്നതു വരെ ചൂടാക്കുക. ഇത് അടുപ്പിച്ചു ചെയ്യാം. വെളുത്തുള്ളി പൗഡറും മുളകുപൊടിയും ഒരു ടീസ്പൂണ്‍ വീതം എടുത്തു കലര്‍ത്തി രാത്രി കിടക്കാന്‍ പോകുന്നതിന് 1, 2 മണിക്കൂര്‍ മുന്‍പായി വെള്ളത്തില്‍ കലക്കി കുടിയ്ക്കാം. ഇതും അല്‍പനാള്‍ അടുപ്പിച്ചു വേണം, ചെയ്യാന്‍.

സവാള

സവാള

സവാളയും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു മരുന്നാണ്. സ്വപ്‌നസ്ഖലനത്തിനും അറിയാതെ ബീജം പോകുന്ന അവസ്ഥയ്ക്കും ചേര്‍ന്ന ഒന്നു കൂടിയാണിത്. വൃഷണങ്ങള്‍ക്കുണ്ടാകുന്ന കോശനാശവും ബീജ നാശവും തടയുവാനും ഏറെ നല്ലതാണ് സവാള.

സവാള ബട്ടറില്‍

സവാള ബട്ടറില്‍

ഒന്നോ രണ്ടോ സവാള അരിയുക. ഇത് ബട്ടറില്‍ ചൂടാക്കി ബ്രൗണ്‍ നിറമാക്കുക. കിടക്കുന്നതിന് മുന്‍പ് തേന്‍ ചേര്‍ത്തു കഴിയ്ക്കാം. 1 മാസം ഇത് അടുപ്പിച്ചു കഴിയ്ക്കാം. 2 വലിയ സവാള നുറുക്കി 2 കപ്പു വെള്ളത്തില്‍ തിളപ്പിയ്ക്കുക. ഈ വെള്ളം ദിവസവും 3 തവണ വീതം കുടിയ്ക്കുക. ഇതും ഗുണം നല്‍കുന്ന ഒന്നാണ്. ഇത് ഒരു മാസം അടുപ്പിച്ചു ചെയ്യുക.

ക്യാരറ്റ്

ക്യാരറ്റ്

ക്യാരറ്റ് കണ്ണിന്റെ ആരോഗ്യത്തിനു മാത്രമല്ല, ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കും ഏരെ നല്ലതാണ്. ഇതിലെ വൈറ്റമിനുകള്‍, കരാറ്റനോയ്ഡുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍, എന്നിവയെല്ലാം ഏറെ ഗുണം നല്‍കുന്നവവയുമാണ്. 3 ക്യാരറ്റ്, മൂന്ന് സെലറി തണ്ട്, പകുതി ബീറ്റ്‌റൂട്ട്, 2 വെളുത്തുള്ളി അല്ലി എന്നിവ ചേര്‍ത്ത് ജ്യൂസാക്കി അടിയ്ക്കുക. ഇത് ദിവസവും കുടിയ്ക്കുക.

പാലില്‍ ക്യാരറ്റ്

പാലില്‍ ക്യാരറ്റ്

പാലില്‍ ക്യാരറ്റ് അരിഞ്ഞു ചേര്‍ത്ത് കുടിയ്ക്കുന്നതും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. 2 ടേബിള്‍ സ്പൂണ്‍ ക്യാരറ്റ് 1 ഗ്ലാസ് പാലില്‍ കലക്കിയാല്‍ മതിയാകും. പച്ച ക്യാരറ്റ് ദിവസവും കഴിയ്ക്കുന്നതും ഗുണം നല്‍കും..

 പോംഗ്രനേറ്റ്

പോംഗ്രനേറ്റ്

ദിവസവും ഒരു ഗ്ലാസ് പോംഗ്രനേറ്റ് അഥവാ മാതളനാരങ്ങ ജ്യൂസ് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതിലെ പോളിഫിനോളുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. സ്‌ട്രെസ് കുറയ്ക്കാനും പ്രമേഹ രോഗികളില്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഇവയെല്ലാം ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുമുണ്ട്. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇത് ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധ്ിപ്പിയ്ക്കുന്നു.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ നാച്വറല്‍ വയാഗ്ര എന്നറിയപ്പെടുന്ന ഒന്നാണ്. ഇതിന്റെ എല്ലാ ഭാഗവും ഗുണം ചെയ്യും. ഇതിന്റെ കുരുവും തോടും തിളപ്പിച്ചു വെള്ളം കുടിയ്ക്കാം. തണ്ണിമത്തന്‍ ജ്യൂസില്‍ നാരങ്ങയും കുരുമുളകും ചേര്‍ത്തു കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള മറ്റൊരു മരുന്നാണ്. പുരുഷ വന്ധ്യതയ്ക്കും ശീഘ്രസ്ഖലനത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും സഹായിയ്ക്കുന്നു. അര ടീസ്പൂണ്‍ ഇഞ്ചി ജ്യൂസ്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ പകുതി പുഴുങ്ങിയ മുട്ടയുമായി ചേര്‍ത്തു കഴിയ്ക്കുക. ഇത് ദിവസവും കിടക്കുന്നതിനു മുന്‍പ് 1 മാസം അടുപ്പിച്ചു കഴിയ്ക്കാം. 2 ടീ സ്പൂണ്‍ ഇഞ്ചി പേസ്റ്റ് തേനുമായി കലര്‍ത്തി ദിവസവും 3 തവണയായി കഴിയ്ക്കുക. ഇത് ഒന്നു രണ്ടു മാസത്തേയ്ക്കു ചെയ്യുക. ദിവസവും രണ്ടോ മൂന്നോ കപ്പ് ജിഞ്ചര്‍ ടീ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

വൈറ്റമിനുകള്‍

വൈറ്റമിനുകള്‍

ചില പ്രത്യേക വൈറ്റമിനുകള്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. വൈറ്റമിന്‍ ബി3 അഥവാ നിയാസിന്‍, വൈറ്റമിന്‍ സി അഥവാ അസ്‌കോര്‍ബിക് ആസിഡ്, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ഇ എ്ന്നിവയെല്ലാം ഇതിനു സഹായിക്കും.

അക്യുപംങ്ചറും

അക്യുപംങ്ചറും

ചൈനീസ് തെറാപ്പിയായ അക്യുപംങ്ചറും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ശരീരത്തിന്റ ചില പ്രത്യേക പോയന്റുകളില്‍ നീഡില്‍ വച്ചുള്ള ഈ ചികിത്സാരീതി ഇത് നല്ലപോലെ അറിയാവുന്നവരില്‍ നിന്നും പരീക്ഷിയ്ക്കുന്നതു നല്ലതാണ്.

English summary

Simple Effective Home Remedies To Control Erection Problems

Simple Effective Home Remedies To Control Erection Problems, Read more to know about,
Story first published: Thursday, June 7, 2018, 14:00 [IST]
X
Desktop Bottom Promotion