For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിശബ്ദമായി കരള്‍ തിന്നും രോഗവും ലക്ഷണങ്ങളും

കരളിലെ ക്യാന്‍സര്‍ ഗുരുതരമായ ഒരു രോഗാവസ്ഥയാണ്

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് പ്രശ്‌നങ്ങളും രോഗങ്ങളും ഉണ്ടാവുന്നത്. ഇവയില്‍ തന്നെ ചികിത്സിച്ച് മാറ്റാനാവാത്തതും ഗുരുതുരാവസ്ഥയിലായതും തുടങ്ങി നിരവധി രോഗങ്ങള്‍ ഉണ്ട്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം തന്നെ രോഗത്തെ ദിവസവും നമ്മളിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് രോഗങ്ങളേക്കാള്‍ കൂടുതല്‍ പഠിക്കേണ്ടത് രോഗലക്ഷണങ്ങളെയാണ്. കരളിനെ ബാധിക്കുന്ന മാരകമായ ആരോഗ്യ പ്രശ്‌നങ്ങളാണ് മഞ്ഞപ്പിത്തം, ലിവര്‍ ക്യാന്‍സര്‍, കരള്‍ വീക്കം, ലിവര്‍ സിറോസിസ് എന്നിവ.

പല കാരണങ്ങള്‍ കൊണ്ടും ഇതെല്ലാം സംഭവിക്കാവുന്നതാണ്. കരളിലെ ക്യാന്‍സര്‍ ആണ് ഇവയില്‍ തിരിച്ചറിയാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്ന്. സ്ത്രീകളേക്കാള്‍ പുരുഷന്‍മാരെയാണ് ലിവര്‍ ക്യാന്‍സര്‍ ബാധിക്കുന്നത്. നാല് ഘട്ടങ്ങളായാണ് കരളില്‍ ക്യാന്‍സര്‍ വ്യാപിക്കുന്നത്. എന്നാല്‍ ഇത് പലരും തിരിച്ചറിയുന്നത് അവസാന ഘട്ടത്തിലാണ്. കരളിലെ അര്‍ബുദം സാധാരണത്തേതിനേക്കാള്‍ പെട്ടെന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നവയാണ്. മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളിലൂടെയാണ് ശരീരത്തില്‍ ക്യാന്‍സര്‍ ഉണ്ടെന്ന് മനസ്സിലാവുക. എന്നാല്‍ ഇവ മറ്റു രോഗങ്ങള്‍ ആയതിനാല്‍ പ്രാധാന്യവും ശ്രദ്ധയും നല്‍കുകയും ഇല്ല എന്നതാണ് സത്യം.

പ്രമേഹത്തെ വരുതിക്ക് നിര്‍ത്താന്‍ പനനൊങ്ക് ഇങ്ങനെപ്രമേഹത്തെ വരുതിക്ക് നിര്‍ത്താന്‍ പനനൊങ്ക് ഇങ്ങനെ

ഒരിക്കലും ഈ രോഗലക്ഷണങ്ങള്‍ക്ക് പലരും വേണ്ടത്ര പ്രാധാന്യം നല്‍കാറില്ല. ശരീരത്തിന്റെ പ്രതിരോധ ശേഷി പതിയെ നഷ്ടപ്പെടുമ്പോഴാണ് ഇത്തരത്തിലുള്ള പല കാര്യങ്ങളും ശ്രദ്ധയില്‍ വരുന്നത്. ലിവര്‍ ക്യാന്‍സര്‍ ഗുരുതരമാണ് എന്ന് അറിയുമ്പോഴേക്ക് രോഗം അതിന്റെ അവസാനത്തില്‍ എത്തിയിരിക്കും. അതുകൊണ്ട് തന്നെ ഇനി പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് മരണത്തില്‍ നിന്നും നമ്മളെ രക്ഷിക്കുന്നു.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം പലപ്പോഴും പലര്‍ക്കും ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ലിവര്‍ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് മഞ്ഞപ്പിത്തം. ചര്‍മ്മം, കണ്ണ്, മൂത്രം എന്നിവയെല്ലാം മഞ്ഞ നിറമായി മാറുന്നു. കരള്‍ പ്രവര്‍ത്തന രഹിതമാകുമ്പോള്‍ ശരീരത്തിലെ വിഷാംശത്തേയും അധികമുള്ള ബിലിറുബിനേയും പുറന്തള്ളാനാവാതെ ശരീരം പ്രതിസന്ധിയില്‍ ആവുന്നു.

അസാധാരണമായ വയറു വേദന

അസാധാരണമായ വയറു വേദന

എല്ലാവര്‍ക്കും വയറു വേദന ഉണ്ടാവുന്നു. എന്നാല്‍ അതികഠിനമായ വിട്ടുമാറാത്ത വയറു വേദന ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. എന്നാല്‍ എല്ലാ തരത്തിലുള്ള വയറു വേദനയും ഒരിക്കലും ലിവര്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ ആയിരിക്കണം എന്നില്ല. കിഡ്‌നി സ്റ്റോണ്‍, പാന്‍ക്രിയാസ് പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും വയറു വേദനക്ക് കാരണങ്ങള്‍ ആവാം.

 തടി കുറയുന്നത്

തടി കുറയുന്നത്

ഭക്ഷണ നിയന്ത്രണമോ വ്യായാമമോ ചെയ്യാതെ തന്നെ തടി കുറയുന്ന അവസ്ഥ നിങ്ങളിലുണ്ടോ? എന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ആണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ അവസാന തീരുമാനം ഡോക്ടറിന്റേതാണ്.

 വയറു നിറഞ്ഞ അവസ്ഥ

വയറു നിറഞ്ഞ അവസ്ഥ

ഭക്ഷണം കഴിക്കാതെ തന്നെ വയറു നിറഞ്ഞ അവസ്ഥയാണ് നിങ്ങള്‍ക്കെങ്കില്‍ അല്‍പമൊന്ന് ശ്രദ്ധിക്കാം. ലിവര്‍ ക്യാന്‍സര്‍ ഉണ്ടെങ്കില്‍ വയറ്റില്‍ എപ്പോഴും ഫ്‌ളൂയിഡ് നിറഞ്ഞിരിക്കുന്നു. ഇത് വിശപ്പില്ലായ്മക്ക് കാരണമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വന്നാല്‍ അത് ഉടനേ ഡോക്ടറെ കാണിച്ചിരിക്കണം. പെരിട്ടോനിയല്‍ ക്യാവിറ്റിയില്‍ വെള്ളം നിറയുന്നതാണ് ഇതിന് കാരണം.

 ഛര്‍ദ്ദി മനം പിരട്ടല്‍

ഛര്‍ദ്ദി മനം പിരട്ടല്‍

ഛര്‍ദ്ദിയും മനം പിരട്ടലും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ് എന്നാണ് സൂചിപ്പിക്കുന്നത്. ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇത്.

മലമൂത്രത്തിന്റെ നിറ വ്യത്യാസം

മലമൂത്രത്തിന്റെ നിറ വ്യത്യാസം

വിസ്സര്‍ജ്യങ്ങളില്‍ നിറ വ്യത്യാസം കാണപ്പെടുന്നതാണ് മറ്റൊന്ന്. മൂത്രത്തിന് മഞ്ഞ ബ്രൗണ്‍ നിറം മലത്തിന്റെ നിറം മാറുക എന്നിവയാണ് പ്രധാന ലക്ഷണം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

പ്ലീഹ, കരള്‍

പ്ലീഹ, കരള്‍

പ്ലീഹ, കരള്‍ എന്നിവ വീര്‍ക്കുകയാണ് ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഈ മാറ്റം ശരീരത്തിന്റെ പുറത്തേക്ക് അറിയാന്‍ സാധിക്കുന്നു. നമ്മള്‍ ശരീരത്തിന്റെ വയറിനു താഴെ തൊടുന്നതിലൂടെ തന്നെ ഇത്തരം മാറ്റം തിരിച്ചറിയാന്‍ സാധിക്കുന്നു.

ചര്‍മത്തിലെ മാറ്റങ്ങള്‍

ചര്‍മത്തിലെ മാറ്റങ്ങള്‍

പല വിധത്തിലും ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാം. ചര്‍മത്തിലെ എല്ലാ തടിപ്പുകളും ചൊറിച്ചിലും ക്യാന്‍സര്‍ ലക്ഷണമല്ല. എന്നാല്‍ കരളിന്റെ പ്രവര്‍ത്തന ക്ഷമത കുറഞ്ഞു വരുന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള അലര്‍ജികള്‍.

എപ്പോഴും ക്ഷീണം

എപ്പോഴും ക്ഷീണം

എത്രയൊക്കെ ഭക്ഷണം കഴിച്ചാലും തടിയും ആരോഗ്യവും ഉണ്ടെങ്കിലും എപ്പോഴും ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ അതിന്റെ അര്‍ത്ഥം പ്രധാനമായും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നത് തന്നെയാണ്. പലപ്പോഴും ഇത്തരത്തിലുള്ള പല കാര്യങ്ങളും നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് മരണത്തിലേക്ക് വരെ നമ്മളെ കൊണ്ട് ചെന്നെത്തിക്കും.

English summary

silent signs and symptoms of liver cancer

primary liver cancer is an uncommon but serious type of liver cancer that begins in the liver. Here are some serious symptoms of liver cancer.
X
Desktop Bottom Promotion