For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി സ്‌റ്റോണിന് തുടക്കമോ, ഇതാ ലക്ഷണം

|

കിഡ്‌നി സ്‌റ്റോണ്‍ പല വിധത്തില്‍ ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രതിസന്ധിയിലാവുന്നത് പലപ്പോഴും കിഡ്‌നി സ്‌റ്റോണ്‍ മൂലമാണ്. വേനല്‍ക്കാലത്താണ് പലപ്പോഴും കിഡ്‌നി സ്‌റ്റോണ്‍ ശക്തി പ്രാപിക്കുന്നത്. എന്നാല്‍ വേനല്‍ക്കാലം മാത്രമല്ല വെള്ളം കുടിച്ചില്ലെങ്കില്‍ ഏത് കാലാവസ്ഥയിലും കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കിഡ്‌നിയെ മാത്രമല്ല ശരീരത്തിലെ മറ്റ് ചില അവയവങ്ങളേയും ഇത് ബാധിക്കുന്നു. ശരീരത്തിലെ ജലീംശം നഷ്ടമാവുന്നതോടെ കിഡ്‌നിയുടെ പ്രവര്‍ത്തനം താറുമാറാകുന്നു. വെള്ളത്തിന്റെ അളവ് കുറയുമ്പോള്‍ കിഡ്‌നിയിലെ റെസ്യൂഡല്‍ സാള്‍ട്ട് കിഡ്‌നിയില്‍ കെട്ടിക്കിടക്കും. ഇതാണ് പിന്നീട് സ്റ്റോണ്‍ ആയി മാറുന്നത്. കിഡ്‌നി സ്‌റ്റോണ്‍ പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

<strong>കിഡ്‌നി ക്ലിയറാക്കാന്‍ ബേക്കിംഗ് സോഡ മതി</strong>കിഡ്‌നി ക്ലിയറാക്കാന്‍ ബേക്കിംഗ് സോഡ മതി

വെള്ളം ധാരാളം കുടിക്കുകയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പിന്നീട് ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇത് ഇത്തരം അവസ്ഥയെ വളരെയധികം പ്രതിസന്ധിയിലേക്കാണ് എത്തിക്കുക. ഒരിക്കല്‍ നിങ്ങളില്‍ കിഡ്‌നി സ്റ്റോണ്‍ ഉണ്ടായാല്‍ വീണ്ടും ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മരുന്നുകള്‍ സ്ഥിരമായി കഴിച്ചാല്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ വേറെയാണ്. എന്നാല്‍ ഉപ്പിന്റെ അളവ് കുറച്ച് വേണം മരുന്നുകള്‍ കഴിക്കാന്‍. മസാലയുള്ള ഭക്ഷണം, കോള, കാപ്പി എന്നിവയെല്ലാം കിഡ്‌നി സ്റ്റോണ്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യമാണെന്ന് കരുതി ഒരിക്കലും പോഷകാഹാരങ്ങള്‍ കൂടുതല്‍ കഴിക്കരുത്. എന്തൊക്കെയാണ് കിഡ്‌നി സ്‌റ്റോണിന്റെ ആദ്യ ലക്ഷണങ്ങള്‍ എന്ന് നോക്കാം.

മൂത്രത്തിന് നിറവ്യത്യാസവും വേദനയും

മൂത്രത്തിന് നിറവ്യത്യാസവും വേദനയും

മൂത്രമൊഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് വേദനയുണ്ടോ? എങ്കില്‍ അതിനെ അവഗണിക്കരുത്. മൂത്രം ഒഴിക്കുമ്പോള്‍ വേദന ഉണ്ടാകുന്നത കിഡ്‌നി സ്‌റ്റോണിന്റെ ആദ്യ കാല ലക്ഷണങ്ങളില്‍ ഒന്നാണ്. മൂത്രത്തിന് നിറ വ്യത്യാസവും ഉണ്ടാകാം. ഇത് രണ്ടും കണ്ടാല്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. മൂത്രത്തില്‍ കല്ലിന് കൃത്യമായ ചികിത്സ തേടാന്‍ തന്നെ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കാര്യങ്ങള്‍ വഷളാക്കുന്നു.

തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും

പല കാരണങ്ങള്‍ കൊണ്ടും തളര്‍ച്ചയും ക്ഷീണവും ഉണ്ടാവാം. എന്നാല്‍ രീരത്തിന് തളര്‍ച്ചയും ക്ഷീണവും ഉണ്ടാകാം. ഇത് അനീമിയ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. കോശങ്ങളില്‍ ഓക്സിജന്റെ അളവ് കുറയുന്നതോടെ തളര്‍ച്ച അനുഭവപ്പെടാം. അതുകൊണ്ട് തന്നെ ഉടന്‍ ചികിത്സ തേടാന്‍ ശ്രദ്ധിക്കുക.അല്ലെങ്കില്‍ ഇത് കാര്യങ്ങള്‍ വഷളാക്കുന്നു. ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യം മൂലവും ഇത്തരംപ്രതിസന്ധികള്‍ ഉണ്ടാവാം. പാരമ്പര്യം ഇതില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ്. പാരമ്പര്യമായി കുടുംബത്തിലെ ആര്‍ക്കെങ്കിലും മുന്‍പ് ഇത്തരം രോഗം ഉണ്ടായിട്ടുണ്ടോ എന്ന് അറിഞ്ഞിരിക്കുക. ഉണ്ടെങ്കില്‍ രക്ത പരിശോധന നടത്തി നോക്കുക. ഏതെങ്കിലും തരത്തില്‍ പെട്ടെന്ന് വേദന അനുഭവപ്പെടുകയാണെങ്കിലും നിങ്ങള്‍ ഡോക്ടറുടെ സഹായം തേടുക. അല്ലെങ്കില്‍ അത് കാര്യങ്ങള്‍ വഷളാക്കുകയാണ് ചെയ്യുന്നത്.

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക

വെള്ളത്തിന്റെ കാര്യത്തില്‍ പിശുക്ക് കാണിക്കരുത്. കാരണം ഇത് പലപ്പോഴും അനാരോഗ്യത്തിന് കാരണമാകുന്നു. ധാരാളം വെള്ളം കുടിക്കുകയാണ് ചെയ്യേണ്ടത്. ഇതിലൂടെ ഇത് പലപ്പോഴും പല വിധത്തിലുള്ള ഗുണങ്ങളാണ് ശരീരത്തിന് ചെയ്യുന്നത്. ചിലരില്‍ മൂത്രത്തില്‍ കല്ലിന് ചെറിയ രീതിയിലുള്ള സര്‍ജറി ചെയ്യുന്നു. എന്നാല്‍ വെള്ളം കുടിക്കുന്നതിലൂടെ മൂത്രത്തില്‍ കല്ല് അലിഞ്ഞില്ലാതാവുന്നതിനും സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പല കാര്യങ്ങളും മൂത്രത്തില്‍ കല്ലിന് ചികിത്സക്കു മുന്‍പ് ശ്രദ്ധിക്കേണ്ടതായുണ്ട്. ദിവസവും ധാരാളം വെള്ളം കുടിക്കുക. രണ്ടര ലിറ്റര്‍ വെള്ളം വരെ കുടിക്കാവുന്നതാണ്. എത്ര ഗ്ലാസ്സ് വെള്ളം വേണമെങ്കിലും കുടിക്കാം. ഇത് കല്ല് ഉണ്ടാകാനുള്ള സാധ്യതയേയും കുറക്കുന്നതാണ്.

 വയറു വേദന

വയറു വേദന

വയറു വേദനയും ഇതു പോലെ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. എന്നാല്‍ എല്ലാ വയറു വേദനയും ആരോഗ്യത്തിന്റെ പ്രതിസന്ധികള്‍ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ് കൊണ്ടായിരിക്കണം. നിങ്ങളുടെ വയറിന്റെ വശങ്ങളില്‍ നിന്നും വേദന അനുഭവപ്പെടുകയാണെങ്കില്‍ നിങ്ങള്‍ പരിശോധന നടത്തുക. കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടെങ്കില്‍ അതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് വയറു വേദന.

മൂത്രത്തില്‍ രക്തം

മൂത്രത്തില്‍ രക്തം

മൂത്രത്തില്‍ രക്തം കണ്ടാലും അല്‍പം ശ്രദ്ധിക്കാം. കാരണം ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ശരീരത്തില്‍ ഉണ്ടെന്നതാണ് കാണിക്കുന്നത്. മൂത്രത്തില്‍ രക്തം കണ്ടാല്‍ പെട്ടെന്ന് ഡോക്ടറെ കാണേണ്ടതാണ്. ഇത് കിഡ്നി സ്റ്റോണ്‍ ആകാം. എന്നാല്‍ മൂത്രത്തില്‍ രക്തം കാണുന്നതെല്ലാം കിഡ്നി സ്റ്റോണ്‍ ആകാനുള്ള സാധ്യതയില്ല. അതുകൊണ്ട് ഡോക്ടറെ കണ്ടതിനു ശേഷം മാത്രം കാര്യങ്ങള്‍ തീരുമാനിക്കുക. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്.

 വീട്ടു ചികിത്സ

വീട്ടു ചികിത്സ

വീട്ടു ചികിത്സയും ഇത്തരത്തില്‍ കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വീട്ടുവൈദ്യങ്ങളിലൂടെയും നിങ്ങള്‍ കിഡ്നി സ്റ്റോണ്‍ ഇല്ലാതാക്കാം. മുന്തിരി, ആപ്പിള്‍, തണ്ണിമത്തങ്ങ, ബീന്‍സ്, ശതാവരി തുടങ്ങിയവ കഴിക്കുന്നതിലൂടെ കിഡ്നി സ്റ്റോണ്‍ ഇല്ലാതാക്കാം. തുളസിയില ഇട്ട വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് കിഡ്നി സ്റ്റോണ്‍ അലിയിച്ചു കളയുന്നു. പെട്ടെന്നുള്ള പരിഹാരമാണ് വേണ്ടതെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

വേദനസംഹാരികള്‍ കഴിക്കുമ്പോള്‍

വേദനസംഹാരികള്‍ കഴിക്കുമ്പോള്‍

മൂത്രത്തില്‍ കല്ലിന് സ്വയം ചികിത്സ നടത്തുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അതോടൊപ്പം നല്ലതു പോലെ വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. വേദന സംഹാരികള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് വൃക്കയുടെ പ്രവര്‍ത്തനം കൃത്യമാണോ എന്നും അറിഞ്ഞിരിക്കണം.

English summary

Signs and Symptoms of Kidney Stones

we have listed some natural remedies for kidney stone, and signs and symptoms of kidney stone.
X
Desktop Bottom Promotion