Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കാല്‍വിരലില്‍ തരിപ്പുണ്ടോ, പ്രമേഹത്തിന് തുടക്കമായി
പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. എന്നാല്‍ ഇതിനെ അവഗണിച്ച് വിടുന്നതാണ് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് തുടക്കമിടുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും ഇന്ന് നിരവധിയാണ്. പല ആരോഗ്യ പ്രശ്നങ്ങളുടേയും തുടക്കം കുറിക്കുന്നത് പലപ്പോഴും കാലുകളില്‍ നിന്നാണ്. അതിനെ ശ്രദ്ധിക്കേണ്ട സമയത്ത് ശ്രദ്ധിക്കാതെ വിട്ടാല്‍ അത് പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു. നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനും ഉണ്ടാവുന്ന മാറ്റങ്ങള്‍ മനസ്സിലാക്കി വേണം പല കാര്യങ്ങളും തീരുമാനിക്കുന്നത്. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ വിട്ടാല്‍ അത് പല വിധത്തിലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു.
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാം. എന്നാല്‍ പലപ്പോഴും പലരും വിട്ടു പോവുന്ന ഒന്നാണ് കാലുകള്‍. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം എന്നതാണ് സത്യം. ഓരോ സമയത്തും കാലുകളില്‍ കാണുന്ന അനാരോഗ്യകരമായ ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിനെ ഒരിക്കലും നിസ്സാരമായി തള്ളിക്കളയേണ്ടതില്ല. പാദങ്ങള്‍ക്ക് ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് പലപ്പോഴും മരണത്തിലേക്ക് പോലും നമ്മളെ തള്ളിയിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. എന്തൊക്കെ ആരോഗ്യ പ്രതിസന്ധികള്‍ക്കാണ് കാലില്‍ നിന്ന് തുടക്കം കുറിക്കാന്‍ സാധിക്കുന്നത് എന്ന് നോക്കാം.

വിരലുകളിലെ തരിപ്പ്
വിരലുകളിലെ തരിപ്പ് പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ്. ഇതിനെ അത്ര നിസ്സാരമായി കണക്കാക്കേണ്ട ഒന്നല്ല. കാലിന്റെ വിരലുകളില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള തരിപ്പ് പ്രമേഹത്തിന്റെ തുടക്കമാണ്. എല്ലാവര്ക്കും പക്ഷേ ഡയബറ്റിസ് പാദത്തിന്റെ വ്യത്യാസത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും എന്ന് പറയാന്‍ കഴിയില്ല. ടെപ്പ് ടു ഡയബറ്റിസ് തുടക്കലക്ഷണങ്ങള്‍ ഇത്തരത്തിലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ശ്രദ്ധിക്കണം. ഒരിക്കലും ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കരുതി. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നു.

കാല് വിണ്ടു കീറുന്നത്
കാല് വിണ്ടു കീറുന്നതും ആരോഗ്യവും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളത് എന്ന് ആലോചിച്ചിട്ടുണ്ടോ? കാല് വിണ്ട് കീറുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഈ ലക്ഷണം സാധാരണമാണ് എന്ന് കരുതി വെറുതേ അവഗണക്കരുത്. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളില്‍ തലപൊക്കുന്നു എന്നതാണ് ഇതിന്റെ അര്‍ത്ഥം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും കാല് വിണ്ടു കീറുന്നത് സാധാരണമാണ് എന്ന് കരുതി തള്ളിക്കളയരുത്.

നഖങ്ങളിലുണ്ടാവുന്ന വരകള്‍
ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും നഖങ്ങളില്‍ വരെ പ്രശ്നങ്ങള്‍ കാണിക്കുന്നു. അതിനെ അവഗണിക്കുമ്പോഴാണ് പലപ്പോഴും അത് വില്ലനായി മാറുന്നത്. പലരും നഖങ്ങളില്‍ വരുന്ന മാറ്റങ്ങളേയും ശ്രദ്ധിക്കാതെ വിടുന്നു. നഖങ്ങളില്‍ കറുത്ത കുത്തോ വരകളോ കാണുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്. മെലനോമ രോഗത്തിന്റെ ലക്ഷണങ്ങള്‍ക്ക് മുന്നോടിയാണ് ഇത്. വിറ്റാമിന്‍ ആവശ്യത്തിന് ശരീരത്തില്‍ എത്തുന്നില്ല എന്നതാണ് ഇതിന്റെ അര്‍ത്ഥം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

സന്ധിവേദന
സന്ധിവേദന പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ വലക്കുന്നത്. എന്നാല്‍ കാല് വേദന അഥവാ സന്ധികളില്‍ ഉണ്ടാവുന്ന വേദന വളരെയധികം ശ്രദ്ധിക്കണം. കാലിലെ സന്ധികളിലും പേശികളിലും ഇത്തരം വേദന ഗുരുതരമാകുന്നുണ്ടെങ്കില് അത് റുമാറ്റാഡോയ് ആര്‍ത്രൈറ്റിസ് ആവാം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ചെറിയ കാര്യങ്ങള്‍ പോലും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ആരോഗ്യം നശിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാലിലെ രോമവളര്‍ച്ച
കാലിലെ രോമവളര്‍ച്ച അല്പം ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകളിലായാലും പുരുഷന്മാരിലായാലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. കാരണം കാല്‍പാദത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിന്റെ ഫലമായാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ അളവില്‍ രക്തം ലഭിക്കുന്നില്ലെന്നും രക്തത്തിന്റെ അളവ് ശരീരത്തില്‍ കുറവാണ് എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് രോമവളര്‍ച്ച കുറഞ്ഞാലും കൂടിയാലും ശ്രദ്ധിക്കണം.

വിരലിനറ്റം അണുബാധ
പലപ്പോഴും വിരലിനറ്റത്ത് അണുബാധയും മുറിവും ഉണ്ടാവുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കും മുന്‍പ് ആരോഗ്യത്തിന് ഇത് മൂലം ഉണ്ടാവുന്ന വെല്ലുവിളികള്‍ ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന്റെ രക്തചംക്രമണ വ്യവസ്ഥയിലും നാഡീവ്യവസ്ഥയിലും വ്യതിയാനം സംഭവിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോവുന്നു.

എഴുന്നേല്ക്കുമ്പോള് ഉള്ള കാല്‍വേദന
എഴുന്നേല്ക്കുമ്പോള് ഉള്ള കാല്‍വേദന നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? സ്ഥിരമായി ഇത്തരം അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത്തരം അവസ്ഥ നിങ്ങളില്‍ സ്ഥിരമായി ഉണ്ടാകുമ്പോള്‍ നിങ്ങളില്‍ പക്ഷാഘാത സാധ്യത കൂടുതലാണ് എന്നതാണ്. അതുകൊണ്ട് തന്നെ ഈ വേദന സ്ഥിരമായി നില്ക്കുന്നുണ്ടെങ്കില് അല്പം ശ്രദ്ധിക്കേണ്ടതും ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതുമാണ്.



Click it and Unblock the Notifications
