Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കാണാതിരിക്കരുത്
സ്തനാര്‍ബുദം ഇന്നത്തെ കാലത്ത് ഏറ്റവും അധികം സ്ത്രീകള്‍ ഭയപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. സ്ത്രീകളില്‍ മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന ഭീകരനാണ് സ്തനാര്‍ബുദം. സ്തനങ്ങളിലെ കോശങ്ങളുടെ അമിത വളര്‍ച്ച മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് സ്തനാര്‍ബുദം എന്ന അവസ്ഥ. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ആരോഗ്യ രീതിയും ഭക്ഷണ ശൈലിയും തന്നെയാണ് ഇന്നത്തെ കാലത്ത് രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നത്. ഇതില്‍ തന്നെ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് സ്തനാര്‍ബുദം. ഒരിക്കലും അവഗണിക്കാനാവാത്ത ഇത്തരം ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ അത് പലപ്പോഴും രോഗത്തെ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു.
ജോലി സമ്മര്‍ദ്ദവും പലപ്പോഴും സ്തനാര്‍ബുദം എന്ന അവസ്ഥയിലേക്ക് നമ്മളെ നയിക്കുന്നുണ്ട്. സ്തനാര്‍ബുദം സ്ത്രീകളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. രോഗ നിര്‍ണയം കൃത്യമായി നടക്കാത്തതാണ് പലപ്പോഴും രോഗാവസ്ഥ ഗുരുതരമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് രോഗനിര്‍ണയം കൃത്യമാക്കുകയാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ രോഗം തുടങ്ങുന്നതിനു മുന്‍പ് ചില ലക്ഷണങ്ങള്‍ മനസ്സിലാക്കണം. ശരീരം രോഗാവസ്ഥക്ക് മുന്‍പ് ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. ഇത്തരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അതിനെ അവഗണിക്കാതെ കൃത്യമായ ചികിത്സ നല്കാന് കഴിയണം.എങ്കില്‍ സ്തനാര്‍ബുദത്തെ തുടക്കത്തില്‍ തന്നെ പൂര്‍ണമായും ഭേദമാക്കാവുന്നതാണ്
നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാവുന്ന രോഗാവസ്ഥ തന്നെയാണ് സ്തനാര്‍ബുദം എന്നതാണ് സത്യം. എന്നാല്‍ കൃത്യമായ അവസ്ഥയില്‍ കണ്ടെത്തിയാല്‍ അത് രോഗത്തില്‍ നിന്നും അപകടത്തില്‍ നിന്നും നമ്മളെ രക്ഷിക്കാവുന്നതാണ്. എന്നാല്‍ എന്തൊക്കെ ആരംഭ ലക്ഷണങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

സ്തനങ്ങളുടെ വലിപ്പം
സ്തനങ്ങളുടെ വലിപ്പത്തിന്റെ കാര്യത്തില്‍ ചെറിയ വ്യത്യാസം സാധാരണയുണ്ടാവും. ചെറിയ വലിപ്പ വ്യത്യാസം സ്തനങ്ങളുടെ കാര്യത്തില്‍ സാധാരണ ഉണ്ടാവാറുള്ള ഒന്നാണ്. എന്നാല്‍ സ്തനാര്‍ബുദ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണിച്ച് തുടങ്ങിയാല്‍ സ്തനത്തിന്റെ ആകൃതിയില്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ ഉണ്ടാവുന്നു. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് എല്ലാ വിധത്തിലും ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. പലപ്പോഴും ഇത്തരം ആരംഭ ലക്ഷണങ്ങള്‍ അവഗണിക്കുന്നതാണ് സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍ വില്ലനാവുന്നത്. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങള്‍ പോലും വളരെയധികം ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

സ്തനങ്ങളിലെ വീക്കം
സ്തനങ്ങള്‍ക്ക് വീക്കം ഉണ്ടാവുന്നതും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ചിലരില്‍ ആര്‍ത്തവത്തോടനുബന്ധിച്ച് ഇത്തരം അവസ്ഥ ഉണ്ടാവാറുണ്ട്. എന്നാല്‍ പനിയോട് കൂടിയായിരിക്കും ഈ പ്രശ്നത്തിന്റെ തുടക്കമെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് പലപ്പോഴും സ്തനാര്‍ബുദ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാവാം. ചിലപ്പോള്‍ സ്തനങ്ങളില്‍ ചുവന്ന നിറത്തോട് കൂടിയ പാട് കാണപ്പെടുന്നു. ഇതും അല്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന അവസ്ഥ വളരെ ഗുരുതരമായി മാറുന്ന അവസ്ഥ ശ്രദ്ധിക്കണം.

നിപ്പിളിലെ മാറ്റങ്ങള്‍
നിപ്പിളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ഗര്‍ഭാവസ്ഥയിലും ആര്‍ത്തവത്തോടനുബന്ധിച്ചും. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് സ്തനാര്‍ബുദമായി മാറുന്നതിനും അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം സ്തനങ്ങളില്‍ നിപ്പിളില്‍ ഈ മാറ്റം കാണപ്പെടാം. നിപ്പിളില്‍ നിന്ന് ഡിസ്ചാര്‍ജ് അല്ലെങ്കില്‍ പാലു പോലുള്ള എന്തെങ്കിലും ദ്രാവകം കാണപ്പെട്ടാല്‍ ചികിത്സ തേടാന്‍ മടിക്കേണ്ടതില്ല. കാരണം അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഭാവിയില്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കൃത്യമായ ചികിത്സ തന്നെയാണ് ആദ്യം ചെയ്യേണ്ടത്.

ചൊറിച്ചിലും ചുവന്ന നിറവും
സ്തനങ്ങളില്‍ ചൊറിച്ചിലും ചുവന്ന നിറവും കാണപ്പെടുന്നുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് സ്തനാര്‍ബുദ ലക്ഷണങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ചൊറിച്ചിലും കാണപ്പെടുന്നുണ്ടെങ്കില്‍ ഒരിക്കലും ത്വക്ക് രോഗവിദഗ്ധനെ കാണാതെ ഡോക്ടറെ കാണാന്‍ ശ്രമിക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ്. ഇത് സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥ ഒരിക്കലും അവഗണിക്കരുത്.

സ്തനങ്ങളില്‍ മുഴകള്‍
സ്തനങ്ങളില്‍ പല സ്ഥലങ്ങളിലായി ചെറിയ മുഴകള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കുക. ഇതിന് വേദനയുണ്ടെങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് അവഗണിച്ചാല്‍ അത് പല വിധത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നു. സ്തനങ്ങളില്‍ വളരെ ചെറിയ മാറ്റങ്ങള്‍ പോലും കണ്ടെത്തിയാല്‍ അതിന് പരിഹാരം കാണാന്‍ ഉടന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് ഗുരുതരമായ അവസ്ഥ ഉണ്ടാക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

സ്തനങ്ങളില്‍ വേദന
സ്തനങ്ങളില്‍ വേദന ആര്‍ത്തവ ദിനത്തോടനുബന്ധിച്ചും മറ്റും ഉണ്ടാവാറുണ്ട്. പക്ഷേ ഇത്തരം വേദന ആര്‍ത്തവം തുടങ്ങിക്കഴിഞ്ഞാല്‍ ഇല്ലാതാവുന്നു. എന്നാല്‍ സ്തനങ്ങളില്‍ സ്ഥിരമായി വേദന അനുഭവപ്പെടുകയും വിട്ടുമാറാത്ത വേദനയായി അത് മാറുകയും ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കുക. കാരണം സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ ഇത് മുന്നിലാണ്.. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഒരിക്കലും അവഗണിക്കരുത്. അവഗണിച്ചാല്‍ അതിന് പലപ്പോഴും വളരെ വലിയ വില കൊടുക്കേണ്ടതായി വരുന്നു.

നെഞ്ച് വേദന
നെഞ്ച് വേദനയെല്ലാം സ്തനാര്‍ബുദ ലക്ഷണങ്ങള്‍ അല്ല. എന്നാല്‍ ചില സ്ത്രീകളില്‍ സ്തനങ്ങളിലുണ്ടാവുന്ന വേദനക്ക് പകരം നെഞ്ച് വേദന അനുഭവപ്പെടാറുണ്ട്. ഇതും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളൊന്നും അവഗണിക്കരുത്. ഇത് അവഗണിച്ചാല്‍ അത് പല വിധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ കൃത്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഒന്നും അവഗണിക്കരുത്.



Click it and Unblock the Notifications
