For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പ് ഒരു നുള്ള് മതി മരണം വിളിച്ച് വരുത്താന്‍

ഉപ്പിന്റെ ഉപയോഗത്തിലൂടെ എന്തൊക്കെയാണ് നമ്മുടെ ആരോഗ്യത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുക

|

ഉപ്പ് ആരോഗ്യത്തിന് നല്ലതും അനാരോഗ്യം ഉണ്ടാക്കുന്നതും ആണ്. എന്നാല്‍ പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉപ്പില്‍ കാണിക്കുന്ന ചില അശ്രദ്ധകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഉപ്പില്ലാതെ ഒരു കറിയെപ്പറ്റിയോ ഒരു വിഭവത്തെപ്പറ്റിയോ നമുക്ക് ചിന്തിക്കാന്‍ സാധിക്കില്ല. അത്രക്കധികം പ്രധാനപ്പെട്ടതാണ് ഉപ്പ് ആരോഗ്യത്തിന്. എന്നാല്‍ പലപ്പോഴും ഉപ്പ് ഉപയോഗിക്കുന്നവര്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഉപ്പ് കഴിക്കുന്നതിലൂടെ ലഭിക്കുന്നത്. എന്നാല്‍ അനാരോഗ്യം ഉണ്ടാക്കുന്നതിനും ഉപ്പ് തന്നെയാണ് മികച്ചത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മൂത്രത്തില്‍കല്ല്,7ദിവസത്തെ ഒറ്റമൂലി പൂര്‍ണപരിഹാരംമൂത്രത്തില്‍കല്ല്,7ദിവസത്തെ ഒറ്റമൂലി പൂര്‍ണപരിഹാരം

ഉപ്പ് തിന്നവന്‍ വെള്ളം കുടിയ്ക്കും എന്ന ചൊല്ല് നമുക്കെല്ലാം പരിചിതമാണ്. എന്നു കരുതി ആരും ഇത്തരം പരീക്ഷണത്തിന് നില്‍ക്കാറില്ല. എന്നാല്‍ ഉപ്പ് നമ്മുടെ ഭക്ഷണ രീതിയില്‍ ഒഴിവാക്കപ്പെടാനാവാത്ത ഒന്നാണ്. എന്നാല്‍ ഇനി ഉപ്പ് കഴിയ്ക്കുന്നവര്‍ അല്‍പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. പക്ഷേ ഉപ്പ് കുറച്ചാല്‍ അതും പ്രശ്‌നമാണ്. ഉപ്പിന്റെ അമിത ഉപയോഗം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. ഉപ്പിന്റെ ഉപയോഗം പാകത്തിലാണെങ്കില്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. അല്ലെങ്കില്‍ അത് അനാരോഗ്യത്തിലേക്കാണ് നയിക്കുന്നത്. ഉപ്പ് എങ്ങനെയെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നറിയാന്‍....

വെള്ളം കുടിയ്ക്കും

വെള്ളം കുടിയ്ക്കും

പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ വെള്ളം ധാരാളം കുടിയ്ക്കുന്നത് ഉപ്പ് കഴിയ്ക്കുന്നതിന്റെ അനന്തര ഫലമാണ്. ഇത് നമ്മുടെ കോശങ്ങളെ വികസിപ്പിക്കുന്നു. എന്നാല്‍ ഉപ്പ് കഴിയ്ക്കുന്നത് കുറച്ച് കഴിഞ്ഞാല്‍ ഇത് കിഡ്‌നി പ്രശ്‌നത്തിലാക്കാനും മൂത്ര സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് തന്നെ ഉപ്പ് ഒരിക്കലും അധികവും കഴിക്കരുത് കുറവും കഴിക്കരുത്. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും മരണത്തിലേക്ക് വരെ നമ്മളെ നയിക്കുന്നു. പക്ഷേ ഉപ്പിന്റെ അളവ് കുറഞ്ഞാല്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ഇത് വെള്ളം കുടിയ്ക്കാന്‍ കാരണമാകും. എന്നാല്‍ കുറവാണ് ഉപ്പെങ്കില്‍ ഇത് പലപ്പോഴും നിര്‍ജ്ജലീകരണത്തിന് കാരണമാകും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു

രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു

രക്ത സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഉപ്പ്. രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ പലപ്പോഴും ഉപ്പിന്റെ ഉപയോഗം കുറക്കുന്നതിന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഉപ്പിന്റെ അളവ് ക്രമാതീതമായി കുറച്ചാലും അത് ശരീരത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഉപ്പിന്റെ ഉപയോഗം അധികരിച്ചാല്‍ അത് ഹൈപ്പര്‍ടെന്‍ഷന് വഴി വെയ്ക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും മരണത്തിലേക്ക് വരെ നയിക്കുന്നതിന് കാരണമാകുന്നു.

 ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഉപ്പും ഹൃദയവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഉപ്പിന്റെ ഉപയോഗം വര്‍ദ്ധിച്ചാല്‍ അത് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും അമിത ഉപ്പിന്റെ ഉപയോഗം കാരണമാകുന്നു. അമിതമായി ഉപ്പ് ഉപയോഗിക്കുന്നതും കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്നതും ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട് ഉപ്പിന്റെ അളവ് കൃത്യമായി ഉപയോഗിക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യമുള്ള ഹൃദയത്തിനും ഇത് സഹായിക്കുന്നു.

പക്ഷാഘാതം

പക്ഷാഘാതം

പക്ഷാഘാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഉപ്പിന് സാധിയ്ക്കും. അമിതമായാലും കുറഞ്ഞാലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ പക്ഷാഘാതം പോലുള്ള പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും ഉപ്പിന്റെ ഉപയോഗത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഉപ്പിന് ഗുണങ്ങള്‍ ഉണ്ടെങ്കിലും അതു പോലെ തന്നെ ദോഷങ്ങളും ഉണ്ടാവുന്നു. ഇക്കാര്യത്തില്‍ സംശയിക്കേണ്ട ആവശ്യമില്ല.

 രക്തയോട്ടം കുറയ്ക്കുന്നു

രക്തയോട്ടം കുറയ്ക്കുന്നു

ഉപ്പ് ഭക്ഷണത്തില്‍ അമിതമായി കഴിക്കുന്നവരാണോ നിങ്ങള്‍ എന്നാല്‍ അതിന് പരിഹാരം ഉടനേ കാണേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് രക്തയോട്ടം കുറക്കുന്നു. മാത്രമല്ല പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തയോട്ടം കുറയ്ക്കുന്നതിനും ഉപ്പിന് കഴിയും. പലപ്പോഴും ഉപ്പിന്റെ അമിത ഉപയോഗമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. കുറച്ച് ഉപയോഗിച്ചാലും ഇത് തന്നെയാണ് അവസ്ഥ. എപ്പോഴും കൃത്യമായ രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കണം. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ.

തലവേദന ഉണ്ടാക്കുന്നു

തലവേദന ഉണ്ടാക്കുന്നു

അമിതമായി ഉപ്പ് ഉപയോഗിച്ചാല്‍ അത് തലവേദന ഉണ്ടാക്കുന്നു. എന്നാല്‍ ഉപ്പിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞാലും ഇതേ പ്രശ്‌നം തന്നെയാണ് ഉണ്ടാവുന്നത്. പ്രത്യേകിച്ച് മൈഗ്രേയ്ന്‍ പോലുള്ള രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് ഇത്തരം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. എല്ലാ വിധത്തിലും ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ ധാരാളം ഉണ്ടാക്കുന്നു. അതുകൊണ്ട് ഉപ്പിന്റെ ഉപയോഗത്തിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്.

 തളര്‍ച്ച

തളര്‍ച്ച

ഉപ്പിന്റെ ഉപയോഗം ശരീരത്തില്‍ കൂടുതലെങ്കില്‍ അത് പലപ്പോഴും തളര്‍ച്ചക്ക് കാരണമാകുന്നു. ശാരീരികമായി തളര്‍ച്ചയും ക്ഷീണവും വര്‍ദ്ധിക്കുന്നു. പല തരത്തില്‍ ഇത് ആരോഗ്യത്തിന് വില്ലനായി മാറുന്നു. പലപ്പോഴും ശരീരം തളരുന്നതിന് പലവിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിനും ഉപ്പിന്റെ ഉപയോഗം വില്ലനായി മാറുന്നു.

English summary

Side effects of using salt

In this article we have listed some side effects of salt, read on
Story first published: Wednesday, May 9, 2018, 16:38 [IST]
X
Desktop Bottom Promotion