For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അച്ചാര്‍ സ്ഥിരമാക്കുന്നവര്‍ ആയുസ്സില്‍ ശ്രദ്ധ

|

ചോറിനോടൊപ്പം തൊട്ടു കൂട്ടാന്‍ ഒരു അച്ചാര്‍ ഉണ്ടെങ്കില്‍ മറ്റൊന്നും വേണ്ട എന്നതാണ് പലരുടേയും ശീലം. അത്രക്ക് പ്രധാനപ്പെട്ടതാണ് മലയാളിക്ക് അച്ചാര്‍. സദ്യക്ക് അച്ചാറില്ലെങ്കില്‍ എത്ര തരം പ്രഥമനുണ്ടായിട്ടും കാര്യമില്ല എന്നതാണ് നമ്മുടെ ശീലം. അത്രക്ക് പ്രധാനപ്പെട്ടതാണ് അച്ചാര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അച്ചാര്‍ സ്ഥിരമായി കഴിക്കുന്നത് അത്ര നല്ല ശീലമല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് പുറത്ത് നിന്ന് വാങ്ങിക്കുന്ന അച്ചാറുകള്‍. അതുകൊണ്ട് തന്നെ അച്ചാര്‍ എന്നും കഴിക്കുന്നത് ഒന്ന് ശ്രദ്ധിച്ച് വേണം എന്നതാണ് സത്യം. അച്ചാര്‍ കഴിക്കുമ്പോള്‍ പലരും പ്രായമൊന്നും നോക്കുകയില്ല. ചെറിയവരായാലും മുതിര്‍ന്നവരായാലും എല്ലാം അച്ചാര്‍ കഴിക്കുന്ന കാര്യത്തില്‍ ഒട്ടും പുറകിലല്ല.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അച്ചാറിന്റെ സ്ഥിര ഉപയോഗത്തിന് പലപ്പോഴും അടിമപ്പെടുന്നു. എന്നാല്‍ തീന്‍മേശയില്‍ ഇനി അച്ചാര്‍ എത്തിക്കുന്നതിന് മുന്‍പ് അല്‍പമൊന്ന് ശ്രദ്ധിക്കാം. കാരണം ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. അച്ചാറിന്റെ പ്രത്യേകത എന്ന് പറയുന്നത് എത്ര കാലം വേണമെങ്കിലും കേടുകൂടാതെ ഇരുന്നോളും എന്നുള്ളതാണ്. എന്നാല്‍ ഇത്തരത്തില്‍ കേടുകൂടാതെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ തന്നെയാണ് അത് നമ്മുടെ ആരോഗ്യത്തിന് വില്ലനായി മാറുന്നത്.

ആരോഗ്യ കാര്യത്തില്‍ പ്രാധാന്യം നല്‍കുന്നവര്‍ അച്ചാറിന്റെ ഉപയോഗം പരമാവധി കുറക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചികിത്സിച്ച് മാറ്റുന്നതിന് വളരെയധികം ബുദ്ധിമുട്ടായിരിക്കും. അച്ചാര്‍ കഴിക്കുന്നത് കൊണ്ട് ഒരിക്കലും ദോഷമില്ല എന്നാല്‍ കഴിക്കുന്നതിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് പലപ്പോഴും വര്‍ദ്ധിക്കുന്നതാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. അച്ചാര്‍ കാലങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതിന് വിനാഗിരി, ഉപ്പ്, മുളക് പൊടി, കടുക് എന്നിവയെല്ലാം വളരെ കൂടിയ തോതില്‍ തന്നെ ചേര്‍ക്കുന്നു. ഇതാണ് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇത്തരത്തില്‍ ആരോഗ്യത്തിന് എന്തൊക്കെ പ്രശ്‌നങ്ങളാണ് അച്ചാര്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

രാത്രിയില്‍ ഭക്ഷണത്തോടൊപ്പം അച്ചാര്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം അച്ചാര്‍ എപ്പോഴും പുളിയും എരിവും ഉള്ള ഒന്നാണ്. ഇത് കഴിക്കുമ്പോള്‍ അത് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല അസിഡിറ്റി കൂടുതലാവുന്നു. ഇത് വയറിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും.

 അള്‍സര്‍

അള്‍സര്‍

അച്ചാറിന്റെ ഉപയോഗം കൂടുതലായാല്‍ അത് പലപ്പോഴും അള്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്നു. അച്ചാര്‍ ഉപയോഗിക്കുന്നത് ദഹന വ്യവസ്ഥയെ തകരാറിലാക്കുന്നതോടെ അള്‍സറിനും കാരണമാകുന്നു.

 രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

അച്ചാര്‍ ഉപയോഗിക്കുന്നത് പലവിധത്തില്‍ രക്തസമ്മര്‍ദ്ദം പോലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. കാരണം അച്ചാറില്‍ എപ്പോഴും ഉപ്പിന്റെ അളവ് കൂടുതലായിരിക്കും. ഇത് തന്നെയാണ് ഇത്തരം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദമെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് വഴികള്‍ തേടുന്നവര്‍ ഒരു കാരണവശാലും അച്ചാര്‍ ഉപയോഗിക്കാന്‍ പാടില്ല.

 ഹൃദയ പ്രതിസന്ധികള്‍

ഹൃദയ പ്രതിസന്ധികള്‍

അച്ചാറിന്റെ ഉപയോഗം മിതമല്ലെങ്കില്‍ അത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന് മുന്‍പ് അച്ചാറിന്റെ ഉപയോഗം നിയന്ത്രണ വിധേയമാക്കുന്നതിന് ശ്രദ്ധിക്കുക. എന്നാല്‍ മാത്രമേ ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുകയുള്ളൂ.

 വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍

വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍

വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നത്തിലാക്കുന്നതിനും പലപ്പോഴും അച്ചാറിന്റെ അമിത ഉപയോഗം കാരണമാകുന്നു. ശരീരത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യുക എന്നതാണ് വൃക്കയുടെ ധര്‍മ്മം. എന്നാല്‍ ഉപ്പിന്റെ അമിതോപയോഗം പലപ്പോഴും വൃക്കയെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുന്നു. അതുകൊണ്ട് തന്നെ ഉപ്പിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധിക്കണം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പലപ്പോഴും അച്ചാര്‍ കാരണമാകുന്നു. കാരണം എണ്ണയുടെ അമിതോപയോഗം തന്നെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ അച്ചാറില്‍ ഉണ്ടാക്കുന്നത്. കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തെ നശിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും വില്ലനാവുന്ന ഒന്നാണ് പലപ്പോഴും അച്ചാര്‍. അമിതമായ എണ്ണയുടെ ഉപയോഗം കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിച്ച് ഹൃദയത്തെ പ്രതിസന്ധിയിലാക്കുന്നു.

പ്രമേഹം

പ്രമേഹം

പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പലപ്പോഴും അച്ചാര്‍ മുന്നിലാണ്. കാരണം ചില അച്ചാറുകള്‍ മധുരമുള്ളവയും ഉണ്ട്. ഇതെല്ലാം പലപ്പോഴും പ്രമേഹത്തെ വളരെയധികം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പല വിധത്തിലുള്ള ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ആദ്യം ചെയ്യേണ്ടത് അച്ചാറിന്റെ ഉപയോഗം വളരെയധികം കുറക്കുക എന്നതാണ്.

 വയറു വീര്‍ത്ത അവസ്ഥ

വയറു വീര്‍ത്ത അവസ്ഥ

പലരിലും വില്ലനാവുന്ന ഒന്നാണ് വയറു വീര്‍ത്ത അവസ്ഥ. ഇത് മാത്രമല്ല വയറിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നുന്നുണ്ടെങ്കിലും അതെല്ലാം പലപ്പോഴും അച്ചാറിന്റെ ഉപയോഗത്തിലൂടെ തന്നെയാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അച്ചാറിന്റെ ഉപയോഗം പരമാവധി കുറക്കാന്‍ ശ്രദ്ധിക്കാം.

ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നു

ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നു

ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനും പലപ്പോഴും അച്ചാറിന്റെ ഉപയോഗം കാരണമാകുന്നു. ഇതിന്റെ ഫലമായാണ് പലപ്പോഴും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നത്. ഇത്തരം അവസ്ഥകള്‍ക്കെല്ലാം പലപ്പോഴും ഇത് കാരണമാകുന്നു. ഏത് ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മുന്‍പ് അതുണ്ടാകുന്നത് എന്തുകൊണ്ടാണ് എന്ന് അറിയേണ്ടത് അത്യാവശ്യമാണ്.

 ക്യാന്‍സര്‍ സാധ്യത

ക്യാന്‍സര്‍ സാധ്യത

അച്ചാര്‍ കഴിച്ചത് കൊണ്ട് ആര്‍ക്കും ക്യാന്‍സര്‍ വരില്ല. പക്ഷേ ഒരുപാട് കാലം മുന്‍പ് പാക്ക് ചെയ്ത അച്ചാര്‍ കഴിക്കുന്നത് പലപ്പോഴും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് രോഗങ്ങളുടെ കൂടാരമാക്കി മാറ്റും നമ്മുടെ ശരീരത്തെ.

English summary

Side effects of eating too many pickle

Here we have listed what happens when you eat too many pickles, read on.
X
Desktop Bottom Promotion