For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ച വെളുത്തുള്ളി സ്ഥിരമായി കഴിച്ചാല്‍

|

ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. പല വിധത്തില്‍ നമ്മളിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള അലിസിന്‍ ആണ് വെളുത്തുള്ളിക്ക് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. വെളുത്തുള്ളി എത്രയൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാലും അത് പലപ്പോഴും അനാരോഗ്യം ഉണ്ടാക്കുന്നു എന്ന കാര്യവും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വെളുത്തുള്ളിയുടെ അമിതോപയോഗമാണ് പലപ്പോഴും ആരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. വെളുത്തുള്ളി പ്രശ്‌നത്തിലാക്കുന്നത് എങ്ങനെയെന്ന് അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. എങ്ങനെയെല്ലാം വെളുത്തുള്ളി പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് നോക്കാം.

മുട്ടുവേദന സീരിയസ് ആണോ, പരിഹാരം ഇതാമുട്ടുവേദന സീരിയസ് ആണോ, പരിഹാരം ഇതാ

വെളുത്തുള്ളിക്ക് ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെങ്കിലും അതുണ്ടാക്കുന്ന അനാരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അല്‍പം ആലോചിച്ച് മാത്രമേ നമുക്ക് വെളുത്തുള്ളി ഉപയോഗിക്കാന്‍ പാടുകയുള്ളൂ. ഏത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ അത് അനാരോഗ്യവും ഉണ്ടാക്കും എന്നതാണ് സത്യം. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും എല്ലാം പലപ്പോഴും വെളുത്തുള്ളി പരിഹാരം തന്നെയാണ്. ഇതിലടങ്ങിയിട്ടുള്ള സള്‍ഫര്‍ ഇന്‍ഫ്‌ളമേഷനെ കുറക്കുന്നു. എന്നാല്‍ അമിത ഉപയോഗം പല വിധത്തിലാണ് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നത്. എന്തൊക്കെ പ്രശ്‌നങ്ങളാണ് എന്ന കാര്യം കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഏതൊക്കെ പ്രശ്‌നങ്ങള്‍ക്കാണ് വെളുത്തുള്ളി കാരണമാകുന്നത് എന്നത് പലപ്പോഴും ആര്‍ക്കും അറിയില്ല. ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും വെളുത്തുള്ളി കാരണമാകുന്നു. എന്നാല്‍ അനാരോഗ്യം എന്ന് കരുതി ഒരിക്കലും വെളുത്തുള്ളിയുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കേണ്ട ആവശ്യമില്ല. എന്നാല്‍ പലപ്പോഴും വെളുത്തുള്ളി വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉപയോഗിക്കുന്ന കാര്യത്തില്‍ വളരെ ശ്രദ്ധിച്ചാല്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ല. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് വെളുത്തുള്ളിയുടെ ഉപയോഗം മൂലം ഉണ്ടാവുന്നത് എന്ന് നോക്കാം.

 കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ പലപ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്. വെളുത്തുള്ളിയുടെ ഉപയോഗം പല വിധത്തിലാണ് കരളിന്റെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നത്. വെളുത്തുള്ളിയുടെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിലുള്ള ആന്റി ഓക്സിഡന്റ് ആണ് പലപ്പോഴും ആരോഗ്യത്തിന് കൂടുതല്‍ പ്രശ്നമാക്കുന്നത്. കരളില്‍ ടോക്‌സിന്‍ അടിഞ്ഞ് കൂടുന്നതിനും പലപ്പോഴും വെളുത്തുള്ളി കാരണമാകുന്നു. അതുകൊണ്ട് തന്നെ ഉപയോഗം വളരെ ശ്രദ്ധിച്ച് വേണം.

ശരീര ദുര്‍ഗന്ധം

ശരീര ദുര്‍ഗന്ധം

ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒന്നാണ് ശരീര ദുര്‍ഗന്ധം. എന്നാല്‍ അതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന് മുന്‍പ് വെളുത്തുള്ളിയുടെ ഉപയോഗം കുറക്കുകയാണ് ചെയ്യുന്നത്. ശരീര ദുര്‍ഗന്ധമുണ്ടാക്കുന്ന അവസ്ഥയിലേക്ക് പലപ്പോഴും വെളുത്തുള്ളിയുടെ ഉപയോഗം കാര്യങ്ങള്‍ എത്തിക്കുന്നു. വെളുത്തുള്ളി കൂടുതല്‍ കഴിക്കുന്നത് പലപ്പോഴും ശരീര ദുര്‍ഗന്ധവും വായ് നാറ്റവും ഉണ്ടാക്കുന്നു. ചീഞ്ഞ വെളുത്തുള്ളിയാണെങ്കില്‍ ഇത് കാര്യങ്ങള്‍ അല്‍പം കൂടി പ്രശ്നമുണ്ടാക്കുന്നു. അതുകൊണ്ട് വെളുത്തുള്ളിയുടെ ഉപയോഗത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കാം.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

പലപ്പോഴും നെഞ്ചെരിച്ചില്‍ മാറ്റുന്നതിന് സഹായിക്കുന്നു വെളുത്തുള്ളി. എന്നാല്‍ കൂടുതല്‍ കഴിച്ചാല്‍ അത് തന്നെ നെഞ്ചെരിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല മനം പിരട്ടല്‍ ഛര്‍ദ്ദി എന്ന അവസ്ഥയിലേക്ക് ഇത് കാര്യങ്ങള്‍ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.

 ഡയറിയ

ഡയറിയ

ഡയറിയ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ മൂലം ഉണ്ടാക്കുന്നതാണ്. ഫ്രഷ് വെളുത്തുള്ളി മാത്രമേ എപ്പോഴും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ഡയറിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് വെളുത്തുള്ളി രാവിലെ തന്നെ ഉപയോഗിക്കുമ്പോള്‍ അത് പല ഡയറിയ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

 രക്തസമ്മര്‍ദ്ദം കുറയുന്നു

രക്തസമ്മര്‍ദ്ദം കുറയുന്നു

രക്തസമ്മര്‍ദ്ദം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദം അളവില്‍ കൂടിയാലും കുറഞ്ഞാലും പല വിധത്തിലാണ് അത് ആരോഗ്യത്തെ ബാധിക്കുന്നത്. വെളുത്തുള്ളിയുടെ അമിതോപയോഗം പലപ്പോഴും രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് കാരണമാകുന്നു. രക്തസമ്മര്‍ദ്ദം കുറയുന്നതിന് പലപ്പോഴും പല വിധത്തിലാണ് വെളുത്തുള്ളി കാരണമാകുന്നത്. വെളുത്തുള്ളിയുടെ അമിതോപയോഗം പലപ്പോഴും രക്തസമ്മര്‍ദ്ദം വളരെയധികം കുറക്കുന്നതിന് കാരണമാകുന്നു.

 വിയര്‍പ്പ് വര്‍ദ്ധിപ്പിക്കുന്നു

വിയര്‍പ്പ് വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിന് പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ വിയര്‍പ്പ് സ്വാഭാവികമായും വര്‍ദ്ധിക്കുന്നു. എന്നാല്‍ വിയര്‍പ്പ് വര്‍ദ്ധിപ്പിക്കാന്‍ പലപ്പോഴും വെളുത്തുള്ളി കാരണമാകുന്നു. ഇത് ശരീര ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് വെളുത്തുള്ളിയുടെ ഉപയോഗം ശ്രദ്ധിച്ച് മാത്രം ചെയ്യുക.

ചിലര്‍ക്ക് അലര്‍ജി

ചിലര്‍ക്ക് അലര്‍ജി

ചിലര്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ അലര്‍ജി ഉണ്ടാവുന്നു. എന്നാല്‍ അലര്‍ജി ഉണ്ടാവുമ്പോള്‍ അത് വെളുത്തുള്ളിയുടെ ഉപയോഗം കൂടുതലാവുന്നത് മൂലം പലപ്പോഴും സംഭവിക്കാം. വെളുത്തുള്ളിയുടെ ഉപയോഗം വര്‍ദ്ധിക്കുമ്പോള്‍ പലരിലും അലര്‍ജി ഉണ്ടാവുന്നതിനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്.

കാഴ്ചസംബന്ധമായ പ്രശ്നങ്ങള്‍

കാഴ്ചസംബന്ധമായ പ്രശ്നങ്ങള്‍

പ്രായമായവരിലും ചെറുപ്പക്കാരിലും പല വിധത്തിലുള്ള കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.കാഴ്ചസംബന്ധമായ പ്രശ്നങ്ങള്‍ ആണ് മറ്റൊന്ന്. വെളുത്തുള്ളിയുടെ ഉപയോഗം വര്‍ദ്ധിക്കുമ്പോള്‍ അത് പലരിലും കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കോര്‍ണിയക്ക് പലപ്പോഴും പ്രശ്നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നു. കോര്‍ണിയക്ക് പ്രശ്‌നമുണ്ടായാല്‍ അത് കാഴ്ചക്ക് വളരെയധികം പ്രതിസന്ധിയുണ്ടാക്കുന്നു.

തലവേദന

തലവേദന

വെളുത്തുള്ളിയുടെ ഉപയോഗം പലപ്പോഴും തലവേദന വര്‍ദ്ധിപ്പിക്കുന്നു. പലരിലും തലവേദനക്ക് പലപ്പോഴും കാരണമാകുന്നു വെളുത്തുള്ളി. വെളുത്തുള്ളി അധികം കഴിക്കുന്നവരിലും ചീത്തയായ വെളുത്തുള്ളി കഴിക്കുന്നവരിലും പലപ്പോഴും തലവേദനക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതെല്ലാം വെളുത്തുള്ളിയുടെ ഉപയോഗം മൂലം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്.

English summary

side effects of eating raw garlic

We have listed some side effects of raw garlic, find out here in detail.
X
Desktop Bottom Promotion