For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുരക്ക സൂക്ഷിക്കൂ; ചെറിയരുചി വ്യത്യാസം പോലും അപകടം

|

ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന ഒന്നാണ് ചുരക്ക. കറി വെക്കുന്നതിനും ജ്യൂസ് അടിക്കുന്നതിനും എല്ലാം ചുരക്ക ഉപയോഗിക്കുന്നു. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഇതിനുണ്ട്. എന്നാല്‍ അല്‍പം സൂക്ഷിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പ്രമേഹത്തിന് പരിഹാരം കാണുന്നതിനും, രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും, തടി കുറക്കുന്നതിനും എല്ലാം പലപ്പോഴും ചുരക്ക ജ്യൂസ് ഉപയോഗിക്കുന്നു. എന്നാല്‍ ഈ അടുത്ത കാലത്താണ് ചുരക്ക ജ്യൂസ് കഴിച്ച് ഒരു യുവതി മരണപ്പെട്ടത്.

എന്നാല്‍ ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് നിങ്ങള്‍ക്കറിയേണ്ടേ? ചുരക്ക ജ്യൂസ് കഴിക്കുമ്പോള്‍ ചെറിയ രുചി വ്യത്യാസം ഉണ്ടെങ്കില്‍ പോലും അത് ഒരിക്കലും കഴിക്കരുത്. ചുരക്ക കേടാകുന്നതിലൂടെയും അതില്‍ എന്തെങ്കിലും തരത്തിലുള്ള രുചി വ്യത്യാസം ഉണ്ടെങ്കിലും ഒരു കാരണവശാലും കഴിക്കരുത്.

ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ചുരക്കയുടെ പാര്‍ശ്വഫലങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇതോടൊപ്പവും തന്നെ ആരോഗ്യഗുണങ്ങള്‍ ധാരാളം ഉള്ള ഒന്നാണ് ചുരക്ക, അഥവാ ചുരങ്ങ. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുവെങ്കിലും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതിലുണ്ട്. ചുരക്കയില്‍ എന്തെങ്കിലും തരത്തിലുള്ള കയ്പ്പ രുചി ഉണ്ടെങ്കില്‍ അത് ഒരു കാരണവശാലും കഴിക്കരുത്.

കൂടുതല്‍ വായനക്ക്‌: നാരങ്ങാ നീരിലുള്ള അപകടം അറിയാതെ പോകരുത്കൂടുതല്‍ വായനക്ക്‌: നാരങ്ങാ നീരിലുള്ള അപകടം അറിയാതെ പോകരുത്

ഇത് കഴിച്ചാല്‍ ചിലരില്‍ ഛര്‍ദ്ദി, ചിലരില്‍ രക്തം ഛര്‍ദ്ദിക്കല്‍, തലചുറ്റല്‍, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയുണ്ടാവാം. ചിലരില്‍ മരണം വരെ സംഭവിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ചുരക്ക കഴിക്കുമ്പോള്‍ എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്ന് നോക്കാം.

കൂടുതല്‍ ഫൈബര്‍

കൂടുതല്‍ ഫൈബര്‍

ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചിരങ്ങ. എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യത്തിന് തന്നെ വില്ലനായി മാറുന്ന അവസ്ഥയുണ്ട്. ഇതിലടങ്ങിയിട്ടുള്ള ഫൈബറിന്റെ അളവ് വളരെ കൂടുതലാണ്. ഇതിലുള്ള ഫൈബറിന്റെ അളവ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. ഇത് നമ്മുടെ ദഹന വ്യവസ്ഥയെ പ്രതിരോധത്തിലാക്കുന്നു. അതുകൊണ്ട് ചുരക്ക അമിതമായി കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കൂടുതല്‍ ഫൈബര്‍

കൂടുതല്‍ ഫൈബര്‍

ശരീരത്തിലെ വെള്ളത്തെ പലപ്പോഴും ഈ ഫൈബര്‍ വലിച്ചെടുക്കുന്നു. ഇത് വെള്ളം കുടിക്കുന്നതിനുള്ള നമ്മുടെ ആഗ്രഹത്തെ വര്‍ദ്ധിപ്പികുകയും ചെയ്യുന്നു. എന്നാല്‍ ശരീരത്തിന് കൃത്യമായ അളവില്‍ വെള്ളം ലഭിക്കാതിരിക്കുമ്പോള്‍ അത് വളരെ ദോഷകരമായി മാറുന്നു. ഇത് പലപ്പോഴും മലബന്ധം, മറ്റ് ദഹന പ്രശ്‌നങ്ങള്‍ എന്നീ അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലേക്ക് പലപ്പോഴും ചുരക്കയുടെ അമിതോപയോഗം നമ്മളെ എത്തിക്കുന്നു.

 അലര്‍ജിയുണ്ടാക്കുന്നു

അലര്‍ജിയുണ്ടാക്കുന്നു

ചില ഭക്ഷണങ്ങള്‍ ചിലരില്‍ അലര്‍ജി ഉണ്ടാക്കുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് നമ്മളെ നയിക്കുന്നു. ചുരക്കയില്‍ ഉള്ള ചില ഘടകങ്ങള്‍ അലര്‍ജി പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്നു. ഇത് ചര്‍മ്മത്തിലും അല്ലാതെ തന്നെ വയറ്റിലും അസ്വസ്ഥത ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയിലേക്ക് നയിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പരമാവധി എന്തെങ്കിലും രുചി വ്യത്യാസം തോന്നുന്ന ചുരക്ക കഴിക്കാതിരിക്കുക. കൂടാതെ അധികമായി ഒരു കാരണവശാലും ചുരക്ക കഴിക്കാതിരിക്കുക. ഇതെല്ലാമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

 ആന്റി ഓക്‌സിഡന്റിന്റെ അളവ്

ആന്റി ഓക്‌സിഡന്റിന്റെ അളവ്

ആന്റി ഓക്‌സിഡന്റിന്റെ അളവ് കൂടുതലായാലും അത് ശരീരത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ആന്റി ഓക്‌സിഡന്റ് കൂടുതലായാല്‍ അത് പലപ്പോഴും ആരോഗ്യത്തിന് പ്രതിരോധം സൃഷ്ടിക്കുന്നു. പലപ്പോഴും ആന്റി ഓക്‌സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ അളവ് കൂടുതലാവുമ്പോള്‍ അത് നല്ല കോശങ്ങള്‍ക്കും വില്ലനായി മാറുന്ന അവസ്ഥ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം ശ്രദ്ധിക്കണം. ക്യാന്‍സര്‍ കോശങ്ങള്‍ മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ആന്റി ഓക്‌സിഡന്റ് നല്ലതാണെങ്കിലും അത് അധികമായാല്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

കൂടുതല്‍ വായനക്ക്‌: ഇവര്‍ ഇഞ്ചി ഉപയോഗിച്ചാല്‍ കാര്യം ഗുരുതരംകൂടുതല്‍ വായനക്ക്‌: ഇവര്‍ ഇഞ്ചി ഉപയോഗിച്ചാല്‍ കാര്യം ഗുരുതരം

ഹൈപ്പോഗ്ലൈസീമിയ

ഹൈപ്പോഗ്ലൈസീമിയ

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ എന്ന് പറയുന്നത്. പ്രമേഹത്തെ നിയന്ത്രിക്കാന്‍ പലരും ചുരക്ക ജ്യൂസ് കഴിക്കാറുണ്ട്. എന്നാല്‍ കഴിക്കും മുന്‍പ് വളരെയധികം ശ്രദ്ധിക്കണം. കാരണം അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല എന്ന ബോധം ഉണ്ടായിരിക്കണം. ചുരക്ക ജ്യൂസിന്റെ അമിതോപയോഗം പലപ്പോഴും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കുറക്കുന്നു. ഇത് പലപ്പോഴും അപകടാവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെയധികം ശ്രദ്ധിക്കണം. അത് മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നു എന്നതാണ് കാര്യം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പലരേയും സമ്മര്‍ദ്ദത്തിലാക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നതില്‍ മരുന്നുകളും വ്യായാമങ്ങളും എല്ലാം ഉള്‍പ്പെടുന്നു. എന്നാല്‍ഉയര്‍ന്ന അളവില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ അത് സ്‌ട്രോക്ക്, ഹൃദയാഘാതം, അനിയന്ത്രിതമായ ഹൃദയസ്പന്ദനം എന്നിവയിലേക്ക് നമ്മളെ നയിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ചുരക്ക അമിതമായി ഉപയോഗിക്കുന്നുവെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും ചുരക്ക കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നു. എന്നാല്‍ ഇതോടൊപ്പം മരുന്ന് കഴിക്കുന്നതും അതിനോടൊപ്പം തന്നെ ചുരക്കയും കഴിക്കുന്നതും ഇത്തരം പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടുന്നതിനാണ് പലപ്പോഴും കാരണമാകുന്നത്.

 ടോക്‌സിന്‍ നിറക്കുന്നു

ടോക്‌സിന്‍ നിറക്കുന്നു

ശരീരത്തില്‍ ടോക്‌സിന്‍ നിറക്കാന്‍ ഇത് പലപ്പോഴും കാരണമാകുന്നു. അനിയന്ത്രിതമായ ചുരക്കയുടെ ഉപയോഗം പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വെല്ലുവിളിയാവുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ടത് ചുരക്കയുടെ ഉപയോഗം തന്നെയാണ്. ഒരിക്കലും ഒരു കാരണവശാലും കയ്പ്പ് നിറഞ്ഞ ചുരക്കയോ എന്തെങ്കിലും തരത്തിലുള്ള രുചിവ്യത്യാസമുള്ളതോ ആയ ചുരക്ക ഉപയോഗിക്കരുത്. ഇത് ആരോഗ്യത്തിനെ അനാരോഗ്യത്തിലേക്ക് എത്തിച്ച് മരണത്തിലേക്ക് വരെ നമ്മളെ കൊണ്ടെത്തിക്കുന്നു. ഇത്തരത്തില്‍ ഉള്ള ചുരക്ക കഴിച്ചാല്‍ അത് ദഹന പ്രശ്‌നങ്ങള്‍ക്കും ഡയറിയ പോലുള്ള അനാരോഗ്യകരമായ അവസ്ഥയിലേക്കും നമ്മളെ എത്തിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരു പക്ഷേ ഇതെല്ലാം മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നു എന്നതാണ് കാര്യം.

English summary

side effects of eating bottle gourds

We have listed some side effects of eating too many bottle gourds, read on to know more.
Story first published: Wednesday, September 19, 2018, 18:08 [IST]
X
Desktop Bottom Promotion