For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ല് തേച്ചില്ലെങ്കില്‍ വരുന്ന അപകടം ഇതാണ്‌

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് വ്യക്തി ശുചിത്വം. വ്യക്തിശുചിത്വമില്ലാതെ നടക്കുന്നവര്‍ക്ക് രോഗങ്ങള്‍ പിടിപെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഏത് അവസ്ഥയില്‍ എപ്പോള്‍ ഇത്തരം പ്രതിസന്ധികള്‍ നമ്മളെ പിടികൂടും എന്ന് പറയാന്‍ സാധിക്കില്ല. വ്യക്തിശുചിത്വത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പല്ല് തേക്കേണ്ടത് നമ്മുടെ ജീവിത രീതിക്ക് അത്യാവശ്യമായി ചെയ്യേണ്ട ഒന്നാണ്. ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വൃത്തിക്കുള്ള പങ്ക് ചില്ലറയല്ല. അതുകൊണ്ട് തന്നെ പല്ല് തേക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പല്ല് തേച്ചില്ലെങ്കില്‍ അത് കൂടെക്കൂട്ടുന്നത് ചില രോഗങ്ങളേയും കൂടിയാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കുന്നവര്‍ പല്ല് തേക്കുന്ന കാര്യത്തിലും ശ്രദ്ധിക്കണം. ദിവസവും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ഒരു നേരമെങ്കിലും പല്ല് തേക്കുന്നതിന് ശ്രദ്ധിക്കണം. പല്ലുകളുടെ ആരോഗ്യവും സൗന്ദര്യവും തന്നെയാണ് പലരേയും ആധിയിലേക്ക് തള്ളിവിടുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്നത് കൊണ്ടാണ് പലപ്പോഴും ഇത് ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നത്. പല്ലുകളില്‍ ദ്വാരം ഉണ്ടാവുക ,പല്ലുകള്‍ പൊഴിയുക ,കഠിനമായ പല്ലു വേദന ,മോണവേദന ,മോണവീക്കം എന്നീ രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരമായി ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക എന്നത് മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ

<strong>കഫക്കെട്ട് കുറക്കാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍</strong>കഫക്കെട്ട് കുറക്കാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

പല്ലിന്റെ ആരോഗ്യം എന്ന് പറഞ്ഞാല്‍ അതില്‍ മോണസംരക്ഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പെടുന്നു. നമ്മള്‍ അലക്ഷ്യമായി വിടുന്ന ചെറിയ ചില കാര്യങ്ങള്‍ മതി പലപ്പോഴും പല തരത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാന്‍. എന്തൊക്കെയാണ് ഇത്തരത്തില്‍ ദന്തസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാംകൃത്യമായി പറഞ്ഞാല്‍ രാത്രി അത്താഴത്തിന് ശേഷവും പല്ല് തേക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പല വിധത്തില്‍ ആരോഗ്യത്തിന് ഇത് സഹായിക്കുന്നുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ പല വിധത്തില്‍ പല്ല് തേച്ചില്ലെങ്കില്‍ ഉണ്ടാവുന്നുണ്ട്. ഇത് ആരോഗ്യത്തിന് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

 പല്ലുകളിലെ കറ

പല്ലുകളിലെ കറ

പല്ലിലെ കറയാണ് പ്രധാന പ്രശ്‌നം, ദിവസവും രണ്ട് നേരം പല്ല് തേച്ചില്ലെങ്കില്‍ അത് ദന്തസംരക്ഷണത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ആദ്യഘട്ടം എന്ന നിലയ്ക്ക് പല്ലിനു പുറത്ത് കട്ടിയോട് കൂടിയുള്ള കറ അടിഞ്ഞ് കൂടുന്നു. ഓരോ ദിവസവും പല്ലിനടിയില്‍ ഇത്തരത്തില്‍ അഴുക്ക് അടിഞ്ഞ് കൂടി അത് കട്ടിയുള്ള ആവരണമായി മാറുന്നു. ഇതൊരിക്കലും ടൂത്ത് ബ്രഷ് കൊണ്ട് പിന്നീട് നീക്കം ചെയ്യാന്‍ കഴിയില്ല. ഇത് പിന്നീട് പല്ലിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ആരോഗ്യ പ്രതിസന്ധികളും ഉണ്ടാക്കുന്നു.

അണുബാധ ഉണ്ടാവുന്നു

അണുബാധ ഉണ്ടാവുന്നു

പല്ലിലും അണുബാധ ഉണ്ടാവുന്നു. പല്ലിലെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നത് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. പല്ല് തേച്ചില്ലെങ്കില്‍ ഈ അപകടം തലപൊക്കുന്നു. എന്നാല്‍ പല്ലില്‍ പ്ലേഖ് അടിഞ്ഞ് കൂടി അത് അണുബാധയിലേക്ക് നയിക്കാന്‍ അധികം സമയം വേണ്ട. ഇത് പല്ലില്‍ കൂടുതല്‍ പടരുന്നു. എന്നാല്‍ നിങ്ങളുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി ഇത് മൂലം കുറയുന്ന അവസ്ഥ ഉണ്ടാവുന്നു.

 കറ കൂടുതലാവുമ്പോള്‍

കറ കൂടുതലാവുമ്പോള്‍

പല്ലിലെ കറ എപ്പോഴും പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്ന് തന്നെയാണ്. ആരോഗ്യ പരമായ പല പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാവുന്നു. പല്ലിലെ പോടും മറ്റ് ഗുരുതര പ്രത്യാഘാതങ്ങളും ഇതിലൂടെ ഉണ്ടാവുന്നു. പല്ലില്‍ കറ വര്‍ദ്ധിയ്ക്കുമ്പോള്‍ അത് ഇന്‍ഫെക്ഷനും പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. മാത്രമല്ല ഇത് ശരീരത്തിലെ ഹെല്‍ത്തി ടിഷ്യൂസ് നശിപ്പിക്കാന്‍ കാരണമാകുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത് പല്ല് തേക്കുക എന്നത് മാത്രമാണ്.

ആരോഗ്യമുള്ള ടിഷ്യൂ

ആരോഗ്യമുള്ള ടിഷ്യൂ

എന്നാല്‍ ശരീരത്തിലെ ആരോഗ്യമുള്ള ടിഷ്യൂ എല്ലാം പല്ലിനെ യഥാസ്ഥാനത്ത് തന്നെ നിലനിര്‍ത്താന്‍ വേണ്ടി ശ്രമിക്കുന്നു. പക്ഷേ ഇതിന്റെ ഫലമായി പലപ്പോഴും മോണ താഴേയ്ക്ക് പോകുന്നു. പല്ല് വെളിയിലേക്ക് വരുകയും ചെയ്യുകയാണ് ചെയ്യുന്നത്. ഇത് അല്‍പം ശ്രദ്ധിക്കേണ്ട വിഷയമാണ്. ഇത്തരത്തില്‍ മോണ താഴ്ന്നു പോവുന്ന അവസ്ഥയുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ദന്ത ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാവുന്നു.

 കാവിറ്റീസ് കാരണമാകുന്നു

കാവിറ്റീസ് കാരണമാകുന്നു

രാത്രിയില്‍ സ്ഥിരമായി പല്ല് തേയ്ക്കാതെ കിടക്കുന്നത് പല്ലിന്റെ തേയ്മാനത്തിനും കാവിറ്റീസ് അടിഞ്ഞ് കൂടുന്നതിനും കാരണമാകുന്നു. ഇത് പല വിധത്തില്‍ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പ്രത്യേകിച്ച് കുട്ടികളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണശേഷം വൃത്തിയായി വായ് കഴുകുന്നതിനും മറ്റും ശ്രദ്ധിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ അണുബാധ ഉണ്ടാക്കുന്നു.

നീക്കം ചെയ്യാന്‍ പറ്റാത്ത രീതിയില്‍

നീക്കം ചെയ്യാന്‍ പറ്റാത്ത രീതിയില്‍

എന്നാല്‍ പിന്നീട് പല്ലിലെ കറ നീക്കം ചെയ്യാന്‍ പറ്റാത്ത രീതിയിലേക്ക് എത്തുന്നു. ടൂത്ത് ബ്രഷ് ഉപയോഗിച്ചും മറ്റ് പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളിലൂടെയൊന്നും പിന്നീട് ഇത് നീക്കം ചെയ്യാന്‍ കഴിയാതെ വരുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ മുന്‍കൂട്ടി അറിഞ്ഞ് അതിനെ കൈകാര്യം ചെയ്യാ്ന്‍ പഠിക്കണം.

 ഒരു രാത്രി കൊണ്ട് അല്ല

ഒരു രാത്രി കൊണ്ട് അല്ല

എന്നാല്‍ ഇതൊന്നും ഒരു രാത്രി കൊണ്ട് സംഭവിയ്ക്കുന്നതല്ല. പല്ലില്‍ കറ അടിഞ്ഞ് കൂടാന്‍ തുടങ്ങിയാല്‍ പലപ്പോഴും തുടക്കത്തില്‍ നമ്മള്‍ അതറിയില്ല. പിന്നീട് പല്ലില്‍ മറ്റ് ഭാഗങ്ങളിലേക്ക് മഞ്ഞ നിറം വ്യാപിക്കുകയും പല്ല് പൊട്ടുകയും മറ്റും ചെയ്യുമ്പോഴാണ് ഈ പ്രശ്നത്തെക്കുറിച്ച് നാം ചിന്തിയ്ക്കുന്നത് തന്നെ. അതുകൊണ്ട് ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുക.

English summary

side effects of not brushing teeth at night

here are some side effects of not brushing teeth at night, read on.
X
Desktop Bottom Promotion