Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ
സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ പാവക്കമതി രോഗത്തിന്
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം നോക്കി കൈകാര്യം ചെയ്യേണ്ട ഒന്നാണ് ഭക്ഷണത്തിന്റെ കാര്യം. കാരണം പലപ്പോഴും ഭക്ഷണത്തില്‍ നാം ചെയ്യുന്ന ചില തെറ്റുകള്‍ ആരോഗ്യത്തിന് ദോഷകരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എന്ത് ആരോഗ്യത്തിന് വേണ്ടി കഴിക്കുമ്പോഴും അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
കാരണം അമിതമായി കഴിക്കുന്നത് പലപ്പോഴും ആരോഗ്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ആരോഗ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള ചില അവസ്ഥകളുണ്ട്. പാവക്ക ഇത്തരത്തില്‍ ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. കാരണം പാവക്ക കഴിക്കുന്നത് ഒരു പരിധി വരെ ആരോഗ്യത്തിന് നല്ലതാണ് എന്നാല്‍ കൂടുതല്‍ കഴിക്കുന്നത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.
പാവക്ക കഴിക്കുന്നത് വര്‍ദ്ധിക്കുമ്പോള്‍ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും ഇതെന്താണെന്ന് പലര്‍ക്കും അറിയില്ല. ഏതൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളിലേക്ക് പാവക്ക പ്രശ്നമുണ്ടാക്കുന്നു. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് പാവക്ക കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് നല്കുന്ന ദോഷങ്ങള്‍ നോക്കാം.

അബോര്ഷന്
സ്ത്രീകളില്‍ അബോര്ഷന് വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് പലപ്പോഴും പാവക്ക. ഗര്‍ഭകാലത്ത് കഴിയ്ക്കുന്ന ഭക്ഷണങ്ങളില്‍ അല്പം ശ്രദ്ധ കൂടുതല്‍ വേണം എന്നത് സത്യമാണ്. കാരണം ഇത് കുഞ്ഞിന്റെ ആരോഗ്യത്തേയും വളര്‍ച്ചയേയും സഹായിക്കുന്നതാണ് എന്നതു കൊണ്ട് തന്നെ. എന്നാല്‍ പാവയ്ക്ക് കൂടുതല്‍ കഴിക്കുമ്പോള്‍ അത് അബോര്‍ഷനിലേക്ക് നയിക്കുന്നു. അതുകൊണ്ട് പാവക്ക കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിച്ച് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന വെല്ലുവിളി ചില്ലറയല്ല.

ആര്‍ത്തവ കാലത്തെ രക്തപ്രവാഹം
സ്ത്രീകള്‍ പാവക്ക കൂടുതലായി കഴിക്കുന്നത് ആര്‍ത്തവ കാലങ്ങളില്‍ അമിതരക്തപ്രവാഹത്തിന് കാരണമാകുന്നു. പലപ്പോഴും ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഇതിന്റെ അളവ് വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഈ സമയങ്ങളില്‍ പാവയ്ക്ക കഴിയ്ക്കാതിരിക്കുന്നതാണ് ഉചിതം. അല്ലെങ്കില്‍ അത് രക്തപ്രവാഹം നിയന്ത്രണാതീതമാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക.

പ്രമേഹ രോഗികള്‍ കഴിക്കുമ്പോള്‍
പ്രമേഹ രോഗികള്‍ പാവക്ക വളരെ അധികമായി കഴിക്കുന്നുണ്ട്. പലരും പാവക്ക ജ്യൂസ് വെറും വയറ്റില്‍ കഴിക്കുന്നവരാണ്. എന്നാല്‍ ഇതെല്ലാം ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല എന്നതാണ് സത്യം. കാരണം പ്രമേഹത്തിന്റെ മരുന്നും പാവയ്ക്ക ജ്യൂസും തമ്മില്‍ ഉണ്ടാക്കുന്ന ബന്ധം പലപ്പോഴും പ്രതിപ്രവര്‍ത്തനത്തിന് കാരണമാകും. അതുകൊണ്ട് ഒരു കാരണവശാലും പാവക്കയും പ്രമേഹത്തിന്റെ മരുന്നും ഒരുമിച്ച് കഴിക്കരുത്. ഇത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

ഹൃദയസ്പന്ദനത്തിലെ മാറ്റം
പലപ്പോഴും ഹൃദയസ്പന്ദനത്തില്‍ നേരിയ മാറ്റം സൃഷ്ടിയ്ക്കാന്‍ പാവയ്ക്ക കഴിയ്ക്കുന്നത് കാരണമാകും. ഇത് ഹൃദയധമനികളില്‍ രക്തം കട്ട പിടിയ്ക്കാനും മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴിവെയ്ക്കുന്നു. ജന്മനാ ഹൃദയസംബന്ധമായ പ്രശ്നമുള്ളവരും ഹൃദ്രോഗികളും ഒരു കാരണവശാലും പാവക്ക അമിതമായി കഴിക്കരുത്. ഇത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക.

വയറു വേദന
ചിലരില്‍ വയറു വേദന ഉണ്ടാക്കുന്നതിനും പാവക്ക കാരണമാകുന്നു. പലപ്പോഴും നല്ലതാണെന്ന് കരുതി നമ്മള് കൂടുതല്‍ കഴിയ്ക്കുമ്പോള്‍ ഇത് ദോഷകരമായി മാറുകയാണ് ചെയ്യുന്നത്. വയറു വേദന ഉണ്ടാക്കാന്‍ മുന്നിലാണ് പലപ്പോഴും പാവയ്ക്ക എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ട് പാവക്ക കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. എന്തിന് വെറുതേ വയറു വേദനയെ ക്ഷണിച്ച് വരുത്തണം. അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല.

മനം പിരട്ടല്‍
ചിലരില്‍ പാവക്ക കഴിക്കുന്നത് മനം പിരട്ടല്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ പലപ്പോഴും പാവയ്ക്കയിലുള്ള ആരോഗ്യ ഗുണങ്ങള്‍ കണക്കിലെടുത്ത് കുട്ടികള്‍ക്ക് കൂടുതല്‍ പാവയ്ക്ക നല്കാന് രക്ഷിതാക്കള്‍ തയ്യാറാകും. എന്നാല്‍ ഇത് പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുക. കാരണം അളവില്‍ കൂടുതലായി കഴിഞ്ഞാല്‍ അത് നല്കുന്ന ദോഷങ്ങള്‍ക്ക് ചികിത്സിക്കാന്‍ ഓടേണ്ട അവസ്ഥയായിരിക്കും ഉണ്ടാവുക എന്നത് തന്നെ കാര്യം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് മാത്രം ചെയ്യുക.

പ്രമേഹത്തിന്റെ അളവും കോമയും
ശരീരത്തില്‍ പ്രമേഹത്തിന്റെ അളവ് സാധാരണയിലും വളരെയധികം കുറയുമ്പോള്‍ അത് കോമ സ്റ്റേജിലേക്കുള്ള തുടക്കമാവുന്നതിനുള്ള സാധ്യത ചില്ലറയല്ല. പാവയ്ക്കയുടെ അമിതമായ ഉപയോഗം പലപ്പോഴും പ്രമേഹത്തിന്റെ അളവിനെ വളരെയധികം താഴ്ത്തുകയും ഇത് കോമ അവസ്ഥയിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് മാത്രമേ പാവക്ക ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

കരളിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നു
കരളിന്റെ പ്രവര്‍ത്തനങ്ങളെ പ്രശ്നത്തിലാക്കുന്നതിനും പലപ്പോഴും പാവയ്ക്ക കാരണമാകുന്നു. കരളില്‍ വിവിധ തരത്തിലുള്ള എന്‍സൈമുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും പ്രശ്നത്തിലാക്കാന്‍ പാവയ്ക്ക കാരണമാകുന്നു. സാധാരണ അളവിലാണ് പാവക്കയുടെ ഉപയോഗമെങ്കില്‍ പ്രശ്നമില്ല. എന്നാല്‍ അളവ് വര്‍ദ്ധിക്കുമ്പോഴാണ് മുകളില്‍ പറഞ്ഞ പ്രശ്നങ്ങളെല്ലാം ഉണ്ടാവുന്നത്.

ഡയറിയ
ഡയറിയ പോലുള്ള പ്രശ്നങ്ങളെ പരിഹരിയ്ക്കാനല്ല ഉണ്ടാക്കാനാണ് പാവയ്ക്ക കാരണമാകുന്നത്. ദിവസവുമുള്ള പാവയ്ക്കയുടെ ഉപയോഗം ഡയറിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിച്ച് കൊടുക്കണം. അല്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.



Click it and Unblock the Notifications