For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലിയോ ഡയറ്റിന്റെ ഗുണങ്ങള്‍,പാര്‍ശ്വഫലങ്ങള്‍

Benefits and Side Effects Of The Paleo Diet You Should Know About.

By Archana V
|

ഇതുവരെയും നിങ്ങള്‍ പാലിയോ ഡയറ്റിനെ കുറിച്ച്‌ കേട്ടിട്ടില്ല എങ്കില്‍ , തീര്‍ച്ചയായും ഏതെങ്കിലും ഗുഹകളിലായിരിക്കും നിങ്ങള്‍ ജീവിക്കുന്നത്‌-വിരോധാഭാസം എന്നു പറയട്ടെ ചരിത്രാതീതകാലത്തെ ഈ ഭക്ഷണക്രമത്തിന്റെ ഉത്ഭവം ഇവിടെ നിന്നാണന്നാണ്‌ കരുതുന്നത്‌.

diet

" നിങ്ങളുടെ പൂര്‍വികര്‍ ഭക്ഷിച്ചിരുന്നത്‌ പോലെ കഴിക്കുക എന്നതാണ്‌ ഇതിന്‌ പിന്നിലുള്ള ആശയം" പോര്‍ഷന്‍ ടെല്ലര്‍ പ്ലാന്‍ എഴുതിയ ലിസ യങ്‌ പറയുന്നു." ഇടയ്‌ക്കിടെ ഉയര്‍ന്ന പ്രോട്ടീനും താഴ്‌ന്ന കാര്‍ബോഹൈഡ്രേറ്റും ഉള്ള ഭക്ഷണക്രമം പാലിക്കണം പാല്‍, പഞ്ചസാര ഉത്‌പന്നങ്ങളുടെ ഉപയോഗം കുറയ്‌ക്കണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു ഗുഹാമനുഷ്യനെപ്പോലെ ആഹാരം കഴിക്കണം".
diet

പാലിയോ ഡയറ്റിന്‌ നിരവധി ഗുണങ്ങള്‍ ഉണ്ട്‌.

സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ കുറയ്‌ക്കുകയും പ്രോട്ടീന്‍ കൂടുതലും കാര്‍ബോഹൈഡ്രേറ്റ്‌ കുറവുമുള്ള ഭക്ഷണക്രമം പിന്തുടരുകയും ചെയ്യുന്നതിലൂടെ കുറച്ച്‌ കഴിച്ചാലും നിറഞ്ഞെന്ന തൃപ്‌തി ലഭിക്കും. ഇത്‌ ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കും. എന്നാല്‍ ഇത്‌ പൂര്‍ണമായി നിലനില്‍ക്കുന്നതല്ല എന്ന്‌ യങ്‌ പറയുന്നു. നിങ്ങള്‍ക്ക്‌ എല്ലാ തരം ഭക്ഷണവും ഉപേക്ഷിക്കുന്നതോടെ ദീര്‍ഘകാലം ജീവിക്കാന്‍ കഴിയില്ല.

മാത്രമല്ല , ബീന്‍സ്‌, പയര്‍, സമ്പൂര്‍ണ ധാന്യങ്ങള്‍ പോലെ പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള ആരോഗ്യദായകങ്ങളായ സസ്യങ്ങളും ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്ന എല്ലാ ഭക്ഷണങ്ങളും കൊഴുപ്പ്‌ കുറഞ്ഞ പാലുത്‌പന്നങ്ങളും ആണ്‌ പാലിയോ നിര്‍ദ്ദേശിക്കുന്നത്‌ .

diet

ഭക്ഷണക്രമത്തില്‍ സമ്പൂര്‍ണ ആഹാരം ഉള്‍പ്പെടുത്താനും സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കാനും പാലിയോ ഡയറ്റ്‌ മികച്ച മാര്‍ഗ്ഗമാണന്ന്‌ യങ്‌ പറയുന്നു. ഗുഹാമനുഷ്യന്റെ ഭക്ഷണക്രമം നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്‌. ബീന്‍സ്‌, പയര്‍, സമ്പൂര്‍ണ ധാന്യങ്ങള്‍, അന്നജം, കൊഴുപ്പ്‌ കുറഞ്ഞ പാല്‍ഉത്‌പന്നങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ നിങ്ങളുടെ ആരോഗ്യത്തിന്‌ നല്ലതാണ്‌.
എന്നാല്‍ പാലിയോ ഡയറ്റ്‌ ആരാധകര്‍ സ്വപ്‌നം കാണുന്ന ശരീര സൗന്ദര്യം നേടുന്നതിനൊപ്പം ചില പാര്‍ശ്വഫലങ്ങള്‍ കൂടി നേരിടേണ്ടതായി വരും .

ഉദാഹരണത്തിന്‌, കാര്‍ബോഹൈഡ്രേറ്റ്‌ കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുന്നതോടെ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാം. കാരണം ഊര്‍ജം ഉണ്ടാവാന്‍ കാര്‍ബോഹൈഡ്രേറ്റ്‌ ആവശ്യമാണ്‌. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ക്ഷീണം , തളര്‍ച്ച അസ്വസ്ഥത എന്നിവ പോഷക സംബന്ധമാണ്‌, തുടക്കത്തിലെ ഉള്ള ക്രമീകരണത്തിന്റെ ഭാഗമായ ഇത്‌ " ലോ-കാര്‍ബ്‌ ഫ്‌ളു" എന്നാണ്‌ അറിയപ്പെടുന്നത്‌.

diet

നിങ്ങള്‍ ഭക്ഷണം നിയന്ത്രിക്കുന്നത്‌ നല്ല കാര്യമാണോ ? ആണന്നും അല്ലന്നും പറയാം. കാര്‍ബോഹൈഡ്രേറ്റ്‌ വളരെ കുറഞ്ഞ ഭക്ഷണരീതി ക്രമേണ നിങ്ങളുടെ ശരീരത്തെ നിരാഹാരം കിടക്കുന്ന അവസ്ഥയിലേക്ക്‌ എത്തിക്കുമെന്ന്‌ യങ്‌ പറയുന്നു. ശരീരം ഊര്‍ജം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതോടെ ഇത്‌ പ്രതികൂല അവസ്ഥ സൃഷ്ടിക്കും .ഇത്‌ ചിലപ്പോള്‍ തൈറോയ്‌ഡിന്റെ പ്രവര്‍ത്തനം കുറയ്‌ക്കും.

പാലിയോ ഡയറ്റിന്റെ പാര്‍ശ്വഫലങ്ങള്‍

നമ്മുടെ പൂര്‍വികരുടെ ഭക്ഷണക്രമം അനുകരിക്കുന്നതാണ്‌ പാലിയോലിത്തിക്‌ ഡയറ്റ്‌,പാലിയോ ഡയറ്റിന്റെ പാര്‍ശ്വഫലങ്ങള്‍ താത്‌കാലികമാണ്‌.

diet

ആരോഗ്യദായകമായ പാലിയോ ഡയറ്റ്‌ എങ്ങനെ പിന്തുടരാം

ശരീരം പുതിയ ഭക്ഷണരീതി സ്വീകരിക്കുന്നതിനാല്‍ ഏതൊരു ഭക്ഷണക്രമത്തില്‍ ഉണ്ടാകുന്ന മാറ്റം പോലെ പാലിയോ ഡയറ്റിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. പാലിയോ ഡയറ്റ്‌ പിന്തുടരുമ്പോള്‍ ചില ഭക്ഷണ വിഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായി വരും, താഴ്‌ന്ന കാര്‍ബോഹൈഡ്രേറ്റ്‌ ആഹാരക്രമവുമായി ശരീരം പൊരുത്തപ്പെട്ടു വരാന്‍ സമയം എടുക്കും, ഇത്‌ താഴെപറയുന്ന ഏതെങ്കിലും പാര്‍ശ്വഫലത്തിന്‌ കാരണമാകാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ താഴുക (ഹൈപ്പോഗ്ലൈസീമിയ) - ഗ്ലൂക്കോസ്‌ താഴാനുള്ള മരുന്ന്‌ കഴിക്കുന്നുണ്ടെങ്കില്‍

ലോ-കാര്‍ബ്‌ ഫ്‌ളു

വിശപ്പ്‌

തുടക്കത്തില്‍ ഊര്‍ജം കുറവ്‌

വായ്‌നാറ്റം

മലവിസര്‍ജ്ജന ശീലത്തില്‍ മാറ്റം

diet

ഈ പാര്‍ശ്വഫലങ്ങള്‍ സാധാരണ രീതിയില്‍ താത്‌കാലികമാണ്‌. ചില മുന്‍ കരുതലുകള്‍ എടുത്താല്‍ കുറയ്‌ക്കാന്‍ കഴിയും. പാലിയോ ഡയറ്റ്‌ പിന്തുടരുന്നതിന്‌ മുമ്പ്‌ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുന്നത്‌ അസാധാരണമാണന്ന്‌ തോന്നിയാലും ദീര്‍ഘനാള്‍ നീണ്ട്‌ നില്‍ക്കുകയാണെങ്കിലും ഡോക്ടറെ കാണുക.

കാര്‍ബോഹൈഡ്രേറ്റ്‌ കഴിക്കുന്നത്‌ കുറച്ചു കൊണ്ടു വരുന്നത്‌ ക്രമേണ പാലിയോ ഡയറ്റിലേക്ക്‌ എളുപ്പം മാറാനും ലോ-കാര്‍ബ്‌ ഫ്‌ളുവിന്റെ തീവ്രത കുറയ്‌ക്കാനും സഹായിക്കും

English summary

Side Effects And Benefits Of Paleo Diet

Benefits and Side Effects Of The Paleo Diet You Should Know About.Read out on the paleo diet instructions
Story first published: Wednesday, March 21, 2018, 11:27 [IST]
X
Desktop Bottom Promotion