For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കും മുന്‍പുള്ള അപകടം

മുളപ്പിച്ച ധാന്യങ്ങള്‍ കഴിയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍

|

മുളപ്പിച്ച ധാന്യങ്ങള്‍ പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പലരും ആരോഗ്യത്തിന് വേണ്ടി അല്ലെങ്കില്‍ തടി കുറക്കാന്‍ കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ എല്ലാം പലപ്പോഴും മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നുണ്ട്. എന്നാല്‍ കഴിക്കുന്നത് കൃത്യമായി രീതിയില്‍ അല്ലെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പലപ്പോഴും പല വിധത്തിലുള്ള അനാരോഗ്യ പ്രതിസന്ധികളാണ് ഇതുണ്ടാക്കുന്നത്. എന്നാല്‍ പലരും മുളപ്പിച്ച ചെറുപയറും കടലയും പരിപ്പും എല്ലാം ആരോഗ്യത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. കാരണം ഓരോ മുളപ്പിച്ച ധാന്യമണിയലും അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഒളിച്ചിരിയ്ക്കുന്നത് എന്നത് തന്നെയാണ് കാരണം.

side effects of eating sprouts

എന്നാല്‍ ഇനി മുളപ്പിച്ച പയറോ ധാന്യ വര്‍ഗ്ഗങ്ങളോ കഴിയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ചിലപ്പോള്‍ ഭക്ഷ്യവിഷബാധ പോലുള്ള അവസ്ഥകളിലേക്ക് വരെ ഇത് നമ്മളെ കൊണ്ട് ചെന്നെത്തിച്ചേക്കാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരംകാണുന്നതിന് ആദ്യം ഇതെങ്ങനെ കഴിക്കണം എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും പലര്‍ക്കും അറിയാത്ത അപകടകരമായ ചില വസ്തുതകള്‍ കൂടി ഇതിലുണ്ട് എന്നതാണ് സത്യം.

 ഭക്ഷ്യവിഷബാധക്ക് കാരണമാകുന്നു

ഭക്ഷ്യവിഷബാധക്ക് കാരണമാകുന്നു

ഇന്നത്തെ കാലത്ത് നമ്മള്‍ അറിഞ്ഞ് കൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തി വെക്കുന്ന അവസ്ഥയാണ് ഉള്ളത്. കാരണം ഭക്ഷ്യവിഷബാധ അത്തരത്തില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ മുന്‍കൂട്ടി കണ്ടു കൊണ്ടായിരിക്കണം കാര്യങ്ങള്‍ തീരുമാനിക്കപ്പെടേണ്ടത്. ഭക്ഷ്യവിഷബാധയ്ക്ക് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് മുളപ്പിച്ച ധാന്യങ്ങള്‍. കാരണം കൃത്യമായ രീതിയില്‍ പാചകം ചെയ്‌തെടുത്തില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതിന് പലപ്പോഴും ഇത്തരംധാന്യങ്ങള്‍ കാരണമാകുന്നു. മരണം വരെ സംഭവിക്കാവുന്ന അവസ്ഥ ഇതിലൂടെ ഉണ്ടാവുന്നു. ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

സൂക്ഷിക്കേണ്ട രീതി

സൂക്ഷിക്കേണ്ട രീതി

ഏത് ഭക്ഷണവും നല്ല രീതിയില്‍ സൂക്ഷിച്ച് കഴിച്ചാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. കൃത്യമായ രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കണം. അല്ലാത്ത പക്ഷം മുളപ്പിച്ച ധാന്യങ്ങളില്‍ ബാക്ടീരിയ ഫംഗസ് ബാധ എന്നിവ ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കൃത്യമായ രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കുന്ന ധാന്യങ്ങള്‍ മാത്രം ഉപയോഗിക്കുക. അല്ലാതെ ഒരിക്കലും പുറത്ത് സൂക്ഷിച്ചിരിയ്ക്കുന്ന ധാന്യങ്ങള്‍ ഉപയോഗിക്കരുത്.

ദുര്‍ഗന്ധമുള്ളവയാണെങ്കില്‍

ദുര്‍ഗന്ധമുള്ളവയാണെങ്കില്‍

ഇവ മുളപ്പിച്ച് കഴിയുമ്പോള്‍ അതില്‍ ദുര്‍ഗന്ധം വരുന്നുണ്ടെങ്കില്‍ ഒരു കാരണവശാലും ഇത് ഉപയോഗിക്കരുത്. ഇത് ആരോഗ്യത്തിന് ഭീഷണി ഉണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരിക്കലും ദുര്‍ഗന്ധമുള്ളവ ഉപയോഗിക്കരുത്. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. മാത്രമല്ല പലപ്പോഴും ഇത് കഴിക്കുന്നതിലൂടെ പല വിധത്തില്‍ മാനസിക പ്രശ്‌നങ്ങളും ഡിപ്രഷനും മറ്റും ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടുകയുള്ളൂ.

കൈ വൃത്തിയായി കഴുകാം

കൈ വൃത്തിയായി കഴുകാം

മുളപ്പിച്ച ധാന്യങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് കൈ നല്ല വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്. അത് ഏത് ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അല്ലെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഭക്ഷ്യവിഷബാധയും മറ്റും നമ്മുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. പലവിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ ഇതിലൂടെ ഉണ്ടാവുന്നു. അല്ലെങ്കില്‍ ഇത് പല തരത്തിലും ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും.

 കൃത്യമായി പാചകം ചെയ്തില്ലെങ്കില്‍

കൃത്യമായി പാചകം ചെയ്തില്ലെങ്കില്‍

മുളപ്പിച്ച ധാന്യങ്ങള്‍ പാചകം ചെയ്യുന്ന രീതിയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ തെറ്റായ രീതിയില്‍ ആണ് പാചകം ചെയ്യുന്നതെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ.് കാരണം ഇത് വിപരീത ഫലങ്ങളാണ് ഉണ്ടാക്കുന്നത് എന്നത് തന്നെ കാര്യം. കൃത്യമായ രീതിയില്‍ പാചകം ചെയ്തില്ലെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും. നല്ലതു പോലെ ചൂടാക്കിയതിനും വേവിച്ചതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.

 വെള്ളം മുഴുവന്‍ കളയണം

വെള്ളം മുഴുവന്‍ കളയണം

ഇതിലെ വെള്ളം മുഴുവനായി കളയുന്ന കാര്യത്തിലും ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് ആരോഗ്യത്തിന് പകരം അനാരോഗ്യമാണ് ഉണ്ടാക്കുക. അതുകൊണ്ട് തന്നെ ഉപയോഗിക്കുന്നതിനു മുന്‍പ് ഇതിലെ വെള്ളം മുഴുവന്‍ കളയേണ്ടത് അത്യാവശ്യമാണ്. വെള്ളത്തോടെയാണ് ഉപയോഗിക്കുന്നതെങ്കിലും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇത്തരം ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായാലും അത് മാറുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടതായി വരും.

 ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

എന്നാല്‍ മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നതിലൂടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. ഇത് ആരോഗ്യത്തിന് പല വിധത്തില്‍ ഗുണങ്ങള്‍ നല്‍കുന്നു. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് മുളപ്പിച്ച ധാന്യങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

സ്‌കിന്‍ ക്യാന്‍സറിന് പരിഹാരം

സ്‌കിന്‍ ക്യാന്‍സറിന് പരിഹാരം

സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് മുളപ്പിച്ച ധാന്യങ്ങള്‍. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ തുടക്കത്തിലേ നശിപ്പിക്കുന്നു. മാത്രമല്ല സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തിലും ചെറുപയര്‍ വളരെ ഉത്തമമാണ്. ചര്‍മ്മത്തിനുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം നല്‍കുന്നു.

കൊളസ്‌ട്രോളിനെ കുറക്കുന്നു

കൊളസ്‌ട്രോളിനെ കുറക്കുന്നു

കൊളസ്‌ട്രോള്‍ കാരണം കഷ്ടപ്പെടുന്നവര്ഡക്ക് നല്ലൊരു പരിഹാരമാണ് ഇത്. കൊളസ്‌ട്രോളിന് മരുന്ന് കഴിക്കുന്നവര്‍ക്ക് ഇനി അത് നിര്‍ത്തി വെറും വയറ്റില്‍ എന്നും രാവിലെ ഒരു പിടി മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കാവുന്നതാണ്. ചീത്ത കൊളസ്‌ട്രോള്‍ ഇത് ശരീരത്തിന് വളരെയധികം പ്രതിരോധം നല്‍കാന്‍ സഹായിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നു. രക്തസമ്മര്‍ദ്ദം ജീവിത ശൈലി രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ധാന്യങ്ങള്‍ മുളപ്പിച്ച കഴിക്കുന്നത് നല്ലതാണ്.

 ആന്റി ഓക്‌സിഡന്റ് കലവറ

ആന്റി ഓക്‌സിഡന്റ് കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ഇത്തരത്തിലുള്ള ധാന്യങ്ങള്‍. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നിമിഷ നേരം കൊണ്ട് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ പല വിധത്തില്‍ മുളപ്പിച്ച ധാന്യത്തിന്റെ ഉപയോഗം എന്തുകൊണ്ടും നല്ലതാണ്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരില്‍ ഇന്ന് പ്രായമായവരേക്കാള്‍ കൂടുതല്‍ ചെറുപ്പക്കാരാണ്. അതുകൊണ്ട് തന്നെ പ്രമേഹത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് ചെറുപയര്‍, കടല തുടങ്ങിയവ മുളപ്പിച്ചത്. ഇത് ഒരു മാസം ശീലമാക്കിയാല്‍ മതി പ്രമേഹമെല്ലാം പമ്പ കടക്കും.

English summary

side effects of eating sprouts

We have listed some serious side effects of sprouts,read on.
X
Desktop Bottom Promotion