രാത്രി പഴം കഴിക്കുന്നവര്‍ സൂക്ഷിക്കുക

Posted By:
Subscribe to Boldsky

പഴം നമ്മുടെയെല്ലാം ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ്. എന്നാല്‍ എന്തും കഴിക്കുമ്പോള്‍ അല്‍പം നിയന്ത്രണം വെച്ചില്ലെങ്കില്‍ അത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പഴവും ഇത്തരത്തില്‍ പെട്ട ഒന്നാണ്. ആരോഗ്യമാണ് എന്ന് പറഞ്ഞാലും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കാരണം കഴിക്കുന്ന സമയവും ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഭക്ഷണം എന്താണ് കഴിക്കുന്നത് എപ്പോഴാണ് കഴിക്കുന്നത് എന്ന കാര്യത്തിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്.

ആയുര്‍വ്വേദ പ്രകാരം രാവിലെ ഒരുപിടി മുളപ്പിച്ചപയര്‍

എണ്ണിയാല്‍ തീരാത്ത അത്രയും ഗുണങ്ങള്‍ ഉണ്ടെങ്കിലും അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ദോഷഫലങ്ങളുണ്ട്. ഗുണങ്ങള്‍ എണ്ണിയാല്‍ തീരാത്തവയാണെങ്കില്‍ അത്രത്തോളം തന്നെ ദോഷവും പഴത്തിനുണ്ട്. എന്തൊക്കെ ദോഷഫലങ്ങളാണ് പഴത്തിന്റെ ഉപയോഗം മൂലം നമ്മുടെ ആരോഗ്യ കാര്യത്തില്‍ സംഭവിയ്ക്കുന്നതെന്നു നോക്കാം.

ശരീര വേദനക്ക് കാരണമാകുന്നു

ശരീര വേദനക്ക് കാരണമാകുന്നു

സ്ഥിരമായി ശരീരവേദന ഉണ്ടാകുന്നവര്‍ ഒരു കാരണവശാലും രാത്രി കിടക്കാന്‍ നേരത്ത് പഴം കഴിക്കരുത്. പഴത്തില്‍ ധാരാളം ബി 6 വിറ്റാമിന്‍ ഉണ്ട്. ഇതിന്റെ അമിത ഉപയോഗം പലപ്പോഴും ശരീരവേദനയ്ക്കും നാഡീവ്യവസ്ഥകളുടെ തകരാറിലേക്കും നയിക്കും.

തലവേദന ഉണ്ടാക്കുന്നു

തലവേദന ഉണ്ടാക്കുന്നു

പഴം ദിവസവും കഴിക്കുമ്പോള്‍ അത് തലവേദന ഉണ്ടാക്കുന്നു. കിടക്കാന്‍ നേരത്താണെങ്കില്‍ ശ്രദ്ധിക്കണം. ദിവസേനയുള്ള ഭക്ഷണത്തില്‍ പഴം ഉള്‍പ്പെടുത്തുന്നത് മൈഗ്രേയ്ന്‍ വര്‍ദ്ധിപ്പിക്കാനേ കാരണമാകൂ. പഴത്തൊലിയിലുള്ള ടൈറാമിന്‍ മൈഗ്രേയ്ന്‍ വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാന കാരണമാണ്.

 പല്ലിന് തേയ്മാനം

പല്ലിന് തേയ്മാനം

രാത്രി പഴം കഴിക്കുന്നത് പല്ലിന് പ്രശ്‌നം ഉണ്ടാക്കുന്നു. പഴം നിത്യവും ഉപയോഗിക്കുന്നതിലൂടെ പല്ലിന് തേയ്മാനം സംഭവിക്കും. ഇത് പലപ്പോഴും ബാക്ടീരിയയുടെ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കും.

വയറു വേദന

വയറു വേദന

വയറു വേദന വര്‍ദ്ധിപ്പിക്കുന്നതിന് പഴത്തിനു കഴിയും. ഇതിനു കാരണം ഭക്ഷണത്തിന്റെ ദഹിക്കാനുള്ള പ്രശനമാണ്. ദഹനപ്രശ്‌നം വര്‍ദ്ധിപ്പിക്കുന്നതിന് പഴത്തിന്റെ ഉപയോഗം കാരണമാകും.

അതിസാരത്തിന്

അതിസാരത്തിന്

പലപ്പോഴും അതിസാരത്തിന് പഴം ഒരു കാരണമാകും. പലരും ദഹനം ശരിയാവാനും മറ്റും പഴം കഴിയ്ക്കുന്നത് സ്ഥിരമാണ്. എന്നാല്‍ ഇത് പലപ്പോഴും വയര്‍സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

അലര്‍ജി

അലര്‍ജി

അലര്‍ജിയുണ്ടാക്കുന്നതിനും നമ്മുടെ പഴം മോശക്കാരനല്ല. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ പതുക്കെ പതുക്കെ ഇല്ലാതാക്കുന്നു. മാത്രമല്ല അലര്‍ജി ഉള്ളവര്‍ പഴം കഴിയ്ക്കുന്നത് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. ഇത് പല വിധത്തില്‍ ആരോഗ്യത്തെ തകര്‍ക്കുന്നു.

പനിയും ജലദോഷവും

പനിയും ജലദോഷവും

പനിയുള്ളവരും പഴത്തെ ദൂരെ നിര്‍ത്തുന്നതാണ് നല്ലത്. കാരണം പഴം കഴിച്ചാല്‍ അത് അസുഖത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. ജലദോഷവും തൊണ്ടവേദനയും പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്. എന്നാല്‍ പഴത്തിന്റെ ഉപയോഗം ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്.

 പ്രമേഹത്തിന്‌

പ്രമേഹത്തിന്‌

പ്രമേഹത്തിന് പലപ്പോഴും പഴം ഒരു കാരണമാണ്. സ്ഥിരമായി പഴം കഴിയ്ക്കുന്നത് പ്രമേഹത്തെ മാത്രമല്ല, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെയും കൂടി പഴം കഴിയ്ക്കുന്നതിലൂടെ നമ്മള്‍ വലിച്ചു കൂട്ടുന്നു.

കിഡ്‌നി

കിഡ്‌നി

കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും പഴം കഴിയ്ക്കുന്നവരില്‍ കൂടുതലാണ്. ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം കിഡ്‌നിയുടെ പ്രവര്‍ത്തനം പ്രശ്‌നത്തിലാക്കുന്നു.

English summary

Serious Side Effects Of eating Banana at night

There are some side effects associated with eating bananas that you should know about
Story first published: Monday, January 15, 2018, 19:00 [IST]