ഏത് വേദനയും കുറക്കും ജാപ്പനീസ് വിദ്യ

നമ്മുടെ ശരീരം ഒരു മെഷീന്‍ പോലെയാണ് വര്‍ക്ക് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇടക്കിടക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കില്‍ അതിന്റെ പ്രശ്‌നങ്ങള്‍ വളരെ പരിതാപകരമായിരിക്കും. ഓരോ ദിവസം കഴിയുന്തോറും പ്രശ്‌നങ്ങള്‍ കൂടിക്കൊണ്ട് ഇരിക്കുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ ചെറിയ ചില മാറ്റങ്ങള്‍ പോലും പലപ്പോഴും നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നത് വളരെ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ആയിരിക്കും.

ഇത്തരം മാറ്റങ്ങള്‍ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ശരീരത്തിന്റെ വേദന, മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ എന്നിവയെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പിന്നീട് പരിഹാരം കണ്ട് പിടിക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കും.

ഷിയാത്സു എന്ന ജാപ്പനീസ് വിദ്യയിലൂടെ നമുക്ക് മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ഇത് എതൊക്കെ വിധത്തില്‍ ജീവിതത്തെ ബാധിക്കുന്നു എന്ന് നോക്കാം. യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ നമുക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കാം. കാരണം മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കെല്ലാം പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ ഈ ടെക്‌നിക് നിങ്ങളെ സഹായിക്കും. ഇത് ഏതൊക്കെ വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നോക്കാം. നമ്മളെ വലക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ് ഷിയാത്സു എന്ന വിദ്യയിലൂടെ.

 റിലാക്‌സേഷന്

റിലാക്‌സേഷന്

പല വിധത്തിലുള്ള സമ്മര്‍ദ്ദവും മറ്റ് പ്രശ്‌നങ്ങളും നമ്മളെ വളരെയധികം വലക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട വഴിയാണ് അതിനായി ചെയ്യേണ്ടത് ഇത്ര മാത്രമാണ്. കാലിലാണ് ഇതിനുള്ള പരിഹാരമാര്‍ഗ്ഗം ഒളിഞ്ഞിരിക്കുന്നത് എന്നാണ് പറയുന്നത്. അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

വലതുകാലിന്റെ ഉള്‍വശം ഇരുകൈകളും കൊണ്ട് അമര്‍ത്തുക.രണ്ട് തള്ള വിരലുകളും ഉപയോഗിച്ചാണ് ഇത് ചെയ്യേണ്ടത്. ഇത് സമ്മര്‍ദ്ദത്തെ അകറ്റി റിലാക്‌സ് ആവുന്നതിന് മാനസികമായും ശാരീരികമായും സഹായിക്കുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും വേദനയും കുറക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

കാല്‍ രണ്ടും പുറകിലേക്കാക്കി ചിത്രത്തില്‍ കാണുന്നത് പോലെ ഇരിക്കുക. നിതംബത്തിന് താഴെ വരത്തക്ക രീതിയില്‍ ആണ് കാല്‍ വെക്കേണ്ടത്. ഉള്ളം കാലിലായി രണ്ട് തള്ളവിരലുകള്‍ കൊണ്ടും അമര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇത് സമ്മര്‍ദ്ദം കുറച്ച് ശരീരത്തിന് നല്ല റിലാക്‌സേഷന്‍ നല്‍കുന്നു.

 ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന്

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന്

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് പല വിധത്തിലുള്ള ടെക്‌നിക്കുകളും ഉണ്ട്. ഇതില്‍ തന്നെ പ്രധാനപ്പെട്ട ചില മാര്‍ഗ്ഗങ്ങളാണ് താഴെ പറയുന്നത്. അതിനായി പ്രധാനമായും രണ്ട് തരത്തിലുള്ള മാര്‍ഗ്ഗങ്ങളാണ് ഉള്ളത്. ഇത്തരത്തില്‍ ചെയ്യുന്നത് ശരീരത്തിന്റെ തളര്‍ച്ച മാറ്റി ആരോഗ്യവും ഊര്‍ജ്ജവും നല്‍കുന്നതിന് സഹായിക്കുന്നു. എന്തെങ്കിലും തരത്തിലുള്ള വേദനകള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

വലതു കാല്‍ രണ്ട് കൈകള്‍ കൊണ്ടും പിടിച്ച് കാലിലെ ഒരോ വിരലുകളായി വേര്‍പെടുത്തുക. ഇതിനു ശേഷം കാല്‍ വിരലില്‍ തള്ളവിരലിനും കാലിലെ ചൂണ്ടു വിരലിനും മുകളിലായി ഇരുകൈയ്യിലേയും ചൂണ്ടു വിരല്‍ കൊണ്ട് അമര്‍ത്തണം. അഞ്ച് പത്ത് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യണം. ഇത് പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകളില്‍ മാറ്റം വരുത്തുന്നു.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാം. അതിനായി ചിത്രത്തില്‍ കാണുന്നത് പോലെ നെഞ്ചില്‍ കൈകള്‍ രണ്ടും വെക്കുക. ഇവിടെ നല്ലതു പോലെ പ്രസ്സ് ചെയ്യുക. ദിവസവും പത്ത് മിനിട്ട് ഇത്തരത്തില്‍ ചെയ്താല്‍ മതി. ഇത് ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്.

ഉത്കണ്ഠ കുറക്കുന്നതിന്

ഉത്കണ്ഠ കുറക്കുന്നതിന്

ഉത്കണ്ഠ പല കാര്യങ്ങള്‍ കൊണ്ട് ഉണ്ടാവാം. ഇതിനെ ഇല്ലാതാക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചില്ലറയല്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് പല ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാവുന്നതാണ്. കാരണം ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥ പലപ്പോഴും ഉത്കണഠയില്‍ നിന്ന് ഉണ്ടാവുന്നുണ്ട്. ഈ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും ആരോഗ്യം തിരിച്ച് നേടുന്നതിനും ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. അതിനായി ഇതെല്ലാം പിന്തുടരൂ.

ഉത്കണ്ഠ കുറക്കുന്നതിന്

ഉത്കണ്ഠ കുറക്കുന്നതിന്

ഇടത് കൈ എടുത്ത് ഉള്ളം കൈയ്യിലായി ഒരു മിനിട്ട് അമര്‍ത്തൂ. ഇത് ഉത്കണ്ഠ കുറക്കുകയും ശരീരത്തിന് എന്തെങ്കിലും തരത്തിലുള്ള വേദനകള്‍ ഉണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പല ആരോഗ്യ പ്രശ്‌നങ്ങളുടേയും തുടക്കം പലപ്പോഴും ഉത്കണഠയില്‍ നിന്നായിരിക്കും. ഇതിനെ പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്.

ഉത്കണ്ഠ കുറക്കുന്നതിന്

ഉത്കണ്ഠ കുറക്കുന്നതിന്

മറ്റൊരു വഴിയിലൂടെയും നിങ്ങളുടെ അനാവശ്യ ഉത്കണ്ഠ കുറച്ച് ആരോഗ്യം സംരക്ഷിക്കാം. അതിനായി ചിത്രത്തില്‍ കാണുന്നത് പോലെ ഇടത് കൈ പിടിക്കുക. വലത് കൈ ഉപയോഗിച്ച് വിരലുകളെല്ലാം തന്നെ ഉള്ളിലേക്ക് അമര്‍ത്തുക. ഇത്തരത്തില്‍ ചെയ്യുന്നതും ഉത്കണ്ഠയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ഉത്കണ്ഠ കുറക്കുന്നതിന്

ഉത്കണ്ഠ കുറക്കുന്നതിന്

കൈയ്യിന്റെ മണിബന്ധത്തില്‍ തൊട്ടാലും ഇത്തരത്തിലുള്ള പ്രശ്‌നത്തെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാം. അതിനായി ഒരു മിനിട്ട് ചിത്രത്തില്‍ കാണുന്ന പോലെ കൈ അമര്‍ത്തുക. ഇത് ഉത്കണ്ഠയെന്ന പ്രശ്‌നത്തെ പൂര്‍ണമായും പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഉത്കണ്ഠ മൂലമുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

ഉത്കണ്ഠ കുറക്കുന്നതിന്

ഉത്കണ്ഠ കുറക്കുന്നതിന്

മറ്റൊരു വഴിയാണ് കൈയ്യിന്റെ പുറകിലുള്ളത്. ചിത്രത്തില്‍ കാണുന്ന വലതു കൈയ്യുടെ ഭാഗത്ത് ഇടത് കൈ കൊണ്ട് അമര്‍ത്തുക. ഒരു മിനിട്ടോളം ഇത്തരത്തില്‍ തുടരണം. ഇത് പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

സമ്മര്‍ദ്ദം കുറക്കുന്നതിന്

സമ്മര്‍ദ്ദം കുറക്കുന്നതിന്

സമ്മര്‍ദ്ദം കുറക്കുന്നതിനും ഈ ജാപ്പനീസ് വിദ്യ തന്നെയാണ് ഏറ്റവും ഉത്തമം. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരാണ് ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദത്തിന് ഇരകളാവുന്നത്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിന് ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ആരോഗ്യം വീണ്ടെടുക്കുന്നതിനും സമ്മര്‍ദ്ദം കുറക്കുന്നതിനും സഹായിക്കുന്ന ഇത്തരത്തിലുള്ള പ്രകൃതിദത്ത മാര്‍ഗ്ഗം എന്താണെന്ന് നോക്കാം.

 ചെയ്യേണ്ടത്

ചെയ്യേണ്ടത്

ചിത്രത്തില്‍ കാണുന്നത് പോലെ തലയുടെ ഇരുവശത്തും വിരലുകള്‍ വെച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. അഞ്ച് പത്ത് മിനിട്ട് തുടര്‍ച്ചയായി ചെയ്യുന്നത് തലവേദന ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ആഴ്ചയില്‍ രണ്ട് തവണ ചെയ്ത് നോക്കൂ. ഇത് പെട്ടെന്ന് തന്നെ പല പ്രതിസന്ധികള്‍ക്കും പരിഹാരം നല്‍കുന്നു. പ്രത്യേകിച്ച് വേദന സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

X
Desktop Bottom Promotion