Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
പുരുഷന് അവള്‍ നല്‍കും കുങ്കുമപ്പൂ പാല്‍, കാരണം
പുരുഷന് അവള്‍ നല്‍കും കുങ്കുമപ്പൂ പാല്‍, കാരണം
ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ് കുങ്കുമപ്പൂ, കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ശീലമാക്കുന്ന ആഹാരം. പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, പാലില്‍. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ എ, ഡി, ബി12, പൊട്ടാസ്യം, ഫോസ്ഫറസ്, നിയാസിന്‍, റൈബോഫ്ലേവിന്‍ എന്നിവ അടങ്ങിയ ഒരു പ്രകൃതിദത്ത പാനീയമാണ് പാല്‍.
മസിലുകള്‍ വളരാന്‍ പാല്‍ ഉത്തമമാണ്. പ്രത്യേകിച്ച് കരുത്തും പേശിബലവും നേടാന്‍ ആഗ്രഹിക്കുന്നുവങ്കില്‍. അസ്ഥികള്‍ക്ക് ആവശ്യമായ കാല്‍സ്യം പാല്‍ വഴി ലഭ്യമാകും. കഠിനമായ വ്യായാമങ്ങള്‍ക്ക് ശേഷം ഒരു കപ്പ് ചൂടുപാല്‍ കുടിക്കുന്നത് ശരീരത്തില്‍ ജലാംശവും ഊര്‍ജ്ജവും നല്കാന്‍ സഹായിക്കും.
പാലില്‍ പല വസ്തുക്കളും ചേര്‍ത്തു കുടിയ്ക്കാറുണ്ട്. എനര്‍ജി ഡ്രിങ്ക്‌സ് മുതല്‍ മഞ്ഞള്‍ പോലുള്ളവ വരെ. പാലില്‍ കുങ്കമപ്പൂ കലര്‍ത്തി കുടിയ്ക്കുന്നത് പണ്ടു കാലം മുതലുള്ള ശീലമാണ്. പ്രത്യേകിച്ചും ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഇതു ശീലമാക്കാറുണ്ട്. കാരണമായി പറയാറ് ഗര്‍ഭസ്ഥ ശിശുവിന് നിറം ലഭിയ്ക്കും എന്നതാണ്.
എന്നാല്‍ കുങ്കുമപ്പൂ ചേര്‍ത്ത പാല്‍ ഗര്‍ഭിണികള്‍ക്കു മാത്രമല്ല, ഏതു പ്രായത്തിലുള്ളവര്‍ക്കും ചേര്‍ന്ന ഒരു നല്ലൊന്നാന്തരം പാനീയമാണ്. പാലില്‍ അതും ഇതും കൊള്ളവില കൊടുത്തു വാങ്ങി കലക്കി രോഗങ്ങള്‍ വരുത്തി വയ്ക്കുന്നതിനേക്കാള്‍ എന്തു കൊണ്ടും നല്ലതാണ് അല്‍പം വിലയുണ്ടെങ്കിലും ഒരു നുള്ള് കുങ്കുമപ്പൂ കലക്കി കുടിയ്ക്കുന്നത്. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന കാര്യം ഗ്യാരണ്ടിയാണ്.

തലച്ചോറിന്റെ ആരോഗ്യത്തിന്
തലച്ചോറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ് കുങ്കുമപ്പൂ ചേര്‍ത്ത പാല്‍. ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു മരുന്നാണ് കുങ്കുമപ്പൂ കലര്‍ത്തിയ പാല്‍. ഇത് നാഡീവ്യൂഹങ്ങളുടെ ആരോഗ്യത്തിന് ഉത്തമമാണ്. കുട്ടികള്‍ക്ക് ഇത് നല്‍കുന്ന പഠന സംബന്ധമായ കഴിവുകള്‍ക്ക് ഉത്തമമാണ്.

ഉറക്കം വരാന്‍
ഉറക്കം വരാന്‍ നല്ലൊന്നാന്തരം മരുന്നാണ് രാത്രിയില്‍ ഇതു കുടിയ്ക്കുന്നത്. ഇന്‍സോംമ്‌നിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഏറെ ഉത്തമം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ ഗുണം നല്‍കും.

സ്‌ട്രെസ്, ടെന്‍ഷന്‍, ഡിപ്രഷന്‍
ഹോര്‍മോണ്‍ പ്രക്രിയകള്‍ നല്ലപോലെ നടക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈ പാല്‍. ഇതു കൊണ്ടു തന്നെ സ്‌ട്രെസ്, ടെന്‍ഷന്‍, ഡിപ്രഷന്‍ അകറ്റാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് കുങ്കുമപ്പൂവിട്ട പാല്‍ കുടിയ്ക്കുന്നത്. കുങ്കുമപ്പൂവീലെ കരാറ്റനോയ്ഡുകളും ബി വെറ്റമിനുകളും സെറാട്ടനിന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കും. ഇത് ഡിപ്രഷന്‍ കുറച്ചു നല്ല മൂഡും സന്തോഷവുമെല്ലാം നല്‍കും. കുങ്കുമപ്പൂവിലെ മാംഗനീസാണ് ഇൗ ഗുണം നല്‍കുന്നത്.

ഹൃദയാരോഗ്യത്തിന്
കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം നന്നാക്കുന്ന ഒന്നാണ് കുങ്കമുപ്പൂവിട്ട പാല്‍. കുങ്കുമപ്പൂവിലെ ക്രോസെറ്റിന്‍ എന്ന ആന്റിഓക്‌സിഡന്റ് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാന്‍ മാത്രമല്ല, കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും. ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്. ബിപി കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇതും ഹൃദയാരോഗ്യത്തിനു സഹായിക്കുന്ന ഒന്നാണ്.

ശരീരത്തിന് സ്വാഭാവിക പ്രതിരോധ ശേഷി
ശരീരത്തിന് സ്വാഭാവിക പ്രതിരോധ ശേഷി നല്‍കുന്ന മരുന്നാണിത്. കിടക്കാന്‍ നേരത്ത് കുങ്കുമപ്പൂവിട്ട പാല്‍ കുടിയ്ക്കുന്നത് ശരീരത്തിന് രോഗങ്ങള്‍ തടയാനുളള ശേഷി നല്‍കും. ഇത് അസുഖങ്ങളെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. കോള്‍ഡ്, അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്നാണിത്. പാല്‍ ശരീരത്തിന് സ്വാഭാവികമായി കരുത്തു നല്‍കും. പാല്‍ പ്രോട്ടീനും കുങ്കുമപ്പൂവിലെ ആന്റിഓക്‌സിഡന്റുകളുമാണ് ഈ ഗുണം നല്‍കുന്നത്.

പുരുഷന്മാരുടെ സെക്‌സ് എനര്‍ജി
പുരുഷന്മാരുടെ സെക്‌സ് എനര്‍ജി വര്‍ദ്ധിപ്പിയ്ക്കാന്‍, സെക്‌സ് മൂഡു നല്‍കാന്‍ ഏറെ നല്ലതാണിത്. ആദ്യരാത്രിയില്‍ കുങ്കുമപ്പൂവിട്ട പാല്‍ സങ്കല്‍പ്പത്തിന്റെ അടിസ്ഥാന കാരണം ഇതാണ്. പഴയകാലത്ത് വധുവും വരനും ആദ്യം കാണുക വിവാഹരാത്രിയിലാകും. ഇവര്‍ തമ്മിലുള്ള അപരിചിതത്വം കുറയ്‌ക്കാന്‍, സ്‌ട്രെസ്, ടെന്‍ഷന്‍ ഒഴിവാക്കാന്‍
കുങ്കുപ്പൂകലര്‍ത്തിയ പാലിനു കഴിയും. കുങ്കുപ്പൂ കലര്‍ത്തിയ പാല്‍ റിലാക്‌സ് ചെയ്യാന്‍ സഹായിക്കും

ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍
ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഏറെയടങ്ങിയ ഒന്നാണ് കുങ്കുമപ്പൂ ഇട്ട പാല്‍. ഇതു കൊണ്ടു തന്നെ ശരീരവേദനകള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവ വയറുവേദന, പ്രത്യേകിച്ചും ആര്‍ത്തവകാലത്തെ വയറുവേദനയകറ്റാന്‍ സഹായിക്കും. അതുപോലെ കൂടുതല്‍ ബ്ലീഡിംഗുണ്ടെങ്കില്‍ അതും.

ചര്‍മ സൗന്ദര്യത്തിന്
ചര്‍മ സൗന്ദര്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്. ഇതു കൊണ്ടാണ് ഗര്‍ഭകാലത്തും കുങ്കുമപ്പൂ നല്ലതാണെന്നു പറയുന്നത്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും നിറം നല്‍കാനും മാത്രമല്ല, കുഞ്ഞിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കാനും കുങ്കുമപ്പൂവിന് കഴിയും.

അയേണ്‍
അയേണ്‍ സമ്പുഷ്ടമാണ് കുങ്കുമപ്പൂ, ഇതു കൊണ്ടുതന്നെ രക്തോല്‍പാദനവും രക്തപ്രവാഹവും വര്‍ദ്ധിപ്പിയ്്ക്കുന്ന ഒന്നുമാണ്.

കുങ്കുമപ്പൂ
കുങ്കുമപ്പൂ 2-3 നാരുകള്‍ മാത്രമേ ഉപയോഗിയ്ക്കാവൂ. കൂടുതല്‍ ഉപയോഗിയ്‌ക്കേണ്ട ആവശ്യമില്ല. ഇത് ചൂടുപാലില്‍ ഇട്ടുവച്ച് അല്‍പം കഴിയുമ്പോള്‍ ഇതോടൊപ്പം കുടിയ്ക്കാം. കിടക്കാന്‍ നേരത്തു കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.



Click it and Unblock the Notifications











