Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
വയറിലെ കോശഭിത്തിയുടെ വിള്ളൽ
ശരീരത്തിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തകരാറിലായാൽ ശാരീരിക പ്രവർത്തനങ്ങളുടേയും താളം തെറ്റുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രേറ്റ്സ് ഒരിക്കൽ പറയുകയുണ്ടായി എല്ലാ അസുഖങ്ങളും വയറിൽ നിന്ന് ആരംഭിക്കുന്നു എന്ന്. ഇതിൽ നിന്ന് തന്നെ ഭക്ഷണത്തിന്റെയും ദഹനേന്ദ്രിങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ കഴിയും. നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗം വൻകുടലും ചെറുകുടലുമാണ്. അവിടെ കണ്ടുവരുന്ന ബാക്ടീരിയകൾ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഹൃദയമായിട്ടാണ് കരുതുന്നത്. ഈ ബാക്ടീരിയകൾ ദഹനത്തെ സഹായിച്ച് പോഷകാംശങ്ങൾ ശരീരത്തിലെക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിന്റെ പ്രതിരോധനസംവിധാനത്തിന്റെ ചുക്കാൻ പിടിക്കുന്നത് ഈ ബാക്ടീരിയകളാണ്. അവ കുടലിന്റെ ഭിത്തികളെ സംരക്ഷിക്കുന്നു. ശരീരത്തിൽ നിന്നും രോഗങ്ങളെ ആട്ടിയോടിക്കുന്നു.

ശരീരത്തിലെ ഈ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തകരാറിലായാൽ മുഴുവൻ ശാരീരിക പ്രവർത്തനങ്ങളുടേയും താളം തെറ്റുന്നു. വയറിന് ചുറ്റും കോശങ്ങളുടെ ഒരു നിര സ്ഥിതി ചെയ്യുന്നു. ആഹാരത്തിലെ എല്ലാ പോഷകാംശങ്ങളും ശരീരത്തിലെക്ക് ആഗിരണം ചെയ്യുപ്പെടുന്നത് വയറിനു ചുറ്റുമുള്ള കോശഭിത്തിയിലൂടെയാണ്. ഇവയെ ടൈറ്റ് ജങ്ക്ഷൻസ് എന്നു വിളിക്കുന്നു. വയറിൽ ജീവിയിക്കുന്ന ബാക്ടീരിയകളാണ് ഈ കോശഭിത്തികളെ സംരക്ഷിക്കുകയും പുതുക്കിപ്പണിയുകയും ചെയ്യുന്നത്. വയറിൽ വെച്ച് നടക്കുന്ന അരിയ്ക്കലും ആഗിരണവും അടങ്ങിയ ഈ പ്രക്രിയ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ്.

ബാക്ടീരിയയുടെ സന്തുലിതാവസ്ഥ തകരാറിലാകുമ്പോൾ പുതിയ കോശങ്ങൾ നിർമ്മിക്കപ്പെടുന്നതിന് മുൻപ് പഴയ കോശങ്ങൾ ശരീരത്തിൽ നിന്നും പുറം തള്ളപ്പെടുന്നു. തൽഫലമായി ശരീരത്തിന് ആവശ്യമായ പോഷകാംശങ്ങൾ ലഭിക്കാതെ വരുന്നു. വിഷാംശങ്ങൾ ശരീരത്തിൽ കലരുന്നു. വയറിന്റെ ഉൾനിരയെ ബാധിക്കുന്ന ഈ അവസ്ഥ തിരിച്ചറിയാൻ എളുപ്പമല്ല. പലപ്പോഴും മറ്റു പല രോഗങ്ങളായി അവ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. തൈറോയിഡ്, സന്ധിവേദന, ഭക്ഷണസാധനങ്ങളോടുള്ള അലർജി എന്നിവ അവയിൽ ചിലതാണ്.

വയറിൽ കോശങ്ങളുടെ നിരയുടെ ചോർച്ചയും ആസ്തമ, എക്സിമ, ആട്ടിസം, പ്രമേഹം, സോറിയാസിസ്, വാതം എന്നീ രോഗങ്ങളുമായുള്ള ബന്ധവും ഏറെ ഗവേഷണം ചെയ്യപ്പെട്ടിട്ടുണ്ട്. കടുത്ത ദഹന പ്രശ്നങ്ങളും ഭക്ഷണം കഴിക്കാത്തപ്പോൾ പോലും വയറുനിറഞ്ഞതു പോലെ തോന്നുന്നതുമാണ് ഈ രോഗാവസ്ഥയുടെ പ്രധാനലക്ഷണം. നിർഭാഗ്യവശാൽ ഈ അവസ്ഥയ്ക്ക് മതിയായ ചികിൽസ കണ്ടുപിടിച്ചിട്ടില്ല. ഭക്ഷണ ജീവിതരീതി മാറ്റൽ മാത്രമെ പരിഹാരമുള്ളു.

ഭക്ഷണത്തിൽ നിന്നും ഗ്ലൂട്ടൻ മുഴുവനായി ഒഴിവാക്കണം. ഇത് ദഹിക്കാൻ പ്രയാസമാണ്. കോശഭിത്തിയിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്. ശരീരത്തിലെ സോണുലിൻ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കും. ഈ ഹോർമോൺ കോശഭിത്തികളിൽ വിള്ളലുണ്ടാക്കുന്നു. ഗോതമ്പ്, ബാർലി, അരി എന്നിവ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കണം. ഗോതമ്പ് അടങ്ങിയ ഭക്ഷണ സാധനങ്ങൾ റവ തുടങ്ങിയവ, പൂർണമായി ഒഴിവാക്കണം. അല്ലെങ്കിൽ ശരീരത്തിന്റെ ഈ അവസ്ഥ ഗുരുതരമായേക്കാം.

പാലും പാലുൽപ്പന്നങ്ങളും പൂർണമായി ഒഴിവാക്കണം. പശുവിൻ പാലിൽ അടങ്ങിയിരിക്കുന്ന അൽ കാസിൻ എന്ന പ്രോട്ടീൻ വയറിലെ കോശ ഭിത്തിക്ക് ദോഷം ചെയ്യുന്നു. അതു പോലെ തന്നെ കോശഭിത്തിയിലെ വിള്ളൽ പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസ് ദഹിക്കാൻ പ്രയാസം സൃഷ്ടിക്കുന്നും. അത് ഈ രോഗാവസ്ഥയ്ക്ക് ആക്കം കൂട്ടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
