For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അകാരണമായ ഭീതി എങ്ങനെ ഒഴിവാക്കാം!

നിസ്സാര ഭയങ്ങൾ മൂലം നിങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നുവെങ്കിൽ,മന:ശാസ്ത്രജ്ഞന്റെ സഹായം തേടണം.

By Lekshmi S
|

ചിലര്‍ക്ക് പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ വല്ലാത്ത പേടി തോന്നാറുണ്ട്. കുറച്ച് സമയത്തിന് ശേഷം അത് ഇല്ലാതാവുകയും ചെയ്യും. ഈ പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കാണും? മരുന്നുകള്‍ ഒരു പ്രതിവിധിയാണ്.

anx

എന്നാല്‍ മരുന്നുകളോട് അമിതമായ ആശ്രയത്വം ഉണ്ടാകും. മാത്രമല്ല പാര്‍ശ്വഫലങ്ങളെ പേടിക്കുകയും വേണം. മരുന്നുകള്‍ ഇല്ലാതെയും അകാരണമായ ഭീതി നിയന്ത്രിക്കാന്‍ നിരവധി വഴികളുണ്ട്. കൊഗ്നിറ്റീവ് ബിഹേവിയറല്‍ ടെക്‌നിക്കുകള്‍, റിലാക്‌സേഷന്‍, പച്ചിലമരുന്നുകള്‍, ആരോഗ്യപൂര്‍ണ്ണമായ ജീവിതം, അവബോധം എന്നിവ ഇവയില്‍ ചിലതാണ്.

zdc

ആരോഗ്യപരമായ കാരണങ്ങളാല്‍ അകാരണമായ ഭീതി ഉണ്ടാകാം.

അതിനാല്‍ ആദ്യം ഒരു ഡോക്ടറെ സമീപിച്ച് ഇക്കാര്യത്തില്‍ ഉറപ്പുവരുത്തുക. ഡോക്ടര്‍ ചില പരിശോധനകള്‍ നിര്‍ദ്ദേശിച്ചേക്കാം. അകാരണമായ ഭീതി നിങ്ങളുടെ വ്യക്തിജീവിത്തെയും തൊഴില്‍ ജീവിതത്തെയും ബാധിക്കുന്ന ഘട്ടം വന്നാല്‍ വൈദ്യസഹായം തേടുക. കൗണ്‍സിലിംഗും തെറാപ്പിയും ഗുണം ചെയ്യും. ഇതിനായി ഫാമിലി തെറാപ്പിസ്റ്റിനെയോ സോഷ്യല്‍ വര്‍ക്കറെയോ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെയോ സമീപിക്കുക. അകാരണമായ പേടിയുള്ളവര്‍ കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിക്ക് (സിബിറ്റി) വിധേയരാവുന്നത് നല്ലതാണ്. അനാവശ്യ ചിന്തകള്‍ അകറ്റി ഉത്കണ്ഠ, ഭീതി എന്നിവയില്‍ മോചനം നേടാന്‍ സിബിറ്റിയിലൂടെ കഴിയും.

zc

തുറന്ന് സംസാരിക്കുക. സമാനപ്രശ്‌നങ്ങള്‍ നേരിടുന്നവരോട് സംസാരിച്ച് അവരുടെ അനുഭവങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക. ഇതിനായി തെറാപ്പി- സപ്പോര്‍ട്ട് ഗ്രൂപ്പുകളില്‍ ചേരുക. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരുമായും സംസാരിച്ച് അവരുടെ ഉപദേശങ്ങളും പാലിക്കുക. വീട്ടുകാരോടും സുഹൃത്തുക്കളോടും ഒരിക്കലും നിങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം മറച്ചുവയ്ക്കരുത്.

zdc

നിങ്ങള്‍ക്ക് അകാരണമായ ഭീതിയുണ്ടെന്ന് അംഗീകരിക്കുക.

പലരും ഇതിന് തയ്യാറാകാറില്ല. കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയിലൂടെ (സിബിറ്റി) ഈ ചിന്ത മാറ്റിയെടുക്കാന്‍ കഴിയും. വീണ്ടും ഈ പ്രശ്‌നം തലപൊക്കുന്നത് തടയാന്‍ സിബിറ്റി നിങ്ങളെ സഹായിക്കും. ഭീതിയോട് പോരാടുന്നതിന് പകരം അത് അംഗീകരിച്ച്, ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണെന്ന് വിശ്വസിക്കുക. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് വളരെയധികം ഗുണം ചെയ്യും.

ഭീതിയെ യാഥാര്‍ത്ഥ്യബോധത്തോടെ കാണുക. അപകടത്തിലാണെന്ന് നമുക്ക് തോന്നുമെങ്കിലും അതല്ല യാഥാര്‍ത്ഥ്യം. നമ്മള്‍ അങ്ങനെ ചിന്തിക്കുക മാത്രമാണ്. എനിക്ക് അകാരണമായി പേടി തോന്നുകയാണെന്നും അതുമൂലം ഞാന്‍ മരിക്കാനൊന്നും പോകുന്നില്ലെന്നും ചിന്തിക്കുക. അല്‍പ്പസമയത്തിനകം ഇത് മാറുമെന്ന ബോധവും എപ്പോഴും ഉണ്ടായിരിക്കണം. നമുക്ക് അനുഭവപ്പെടുന്ന വികാരങ്ങള്‍ കൃത്യമായി മനസ്സിലാക്കുക. അതിനോട് പൊരുതാന്‍ നോക്കരുത്. ഇത് ആശങ്കയും ഭീതിയും വര്‍ദ്ധിപ്പിക്കും. പേടി വിട്ടൊഴിയുന്നത് വരെ വൈകാരികമായി ചിന്തിക്കാനേ കഴിയൂ. അവിടെ ചിന്തിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ ആശ്വാസമായിരിക്കും.

zdc

എപ്പോഴൊക്കെയാണ് ഭീതി നിങ്ങളെ പിടികൂടുന്നതെന്ന് കൃത്യമായി മനസ്സിലാക്കുക. ഏതെങ്കിലും ഒരു കാരണത്താല്‍ പേടി തോന്നിയാല്‍ അത് ചെയ്യുമ്പോല്‍ വീണ്ടും ഭയം നിങ്ങളെ വരുതിയിലാക്കാന്‍ സാധ്യതയേറെയാണ്. ഉദാഹരണത്തിന് വണ്ടി ഓടിക്കുമ്പോള്‍ പെട്ടെന്ന് വല്ലാത്തൊരു ഭയം തോന്നിയെന്നിരിക്കട്ടെ. ഡ്രൈവിംഗും പേടിയും തമ്മില്‍ ഒരു ബന്ധവുമുണ്ടാകില്ല. എന്നിരുന്നാലും നിങ്ങളെ ഇതിനെ രണ്ടിനെയും തമ്മില്‍ ബന്ധിപ്പിക്കും. അടുത്തതവണ ഡ്രൈവ് ചെയ്യുമ്പോഴും പേടി നിങ്ങളെ കീഴ്‌പ്പെടുത്തും. ഇത് എങ്ങനെ നേരിടാണെന്ന് നോക്കാം. പേടി തോന്നാല്‍ ഇടയുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കൂട്ടുകാരെ ഒപ്പം കൂട്ടുക. ദീര്‍ഘമായി ശ്വസിക്കുന്നതും റിലാക്‌സേഷന്‍ സ്‌കില്‍സ് പരിശീലിക്കുന്നതും മറ്റ് ചില ഉപായങ്ങളാണ്.

zdc

റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ പരിശീലിക്കുക.

മൈല്‍ഡ്ഫുള്‍നസ് ഇതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഈ നിമിഷത്തില്‍ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കുന്നതാണ് മൈന്‍ഡ്ഫുള്‍നസ്. അകാരണമായ ഭീതി, ഉത്കണ്ഠ എന്നിവയോട് പൊരുതാന്‍ ഇത് നിങ്ങളെ പ്രാപ്തരാക്കും. വീണ്ടും ഭീതി പിടികൂടുന്നതിനെ കുറിച്ച് ആലോചിച്ചിരിക്കാതെ ഈ നിമിഷത്തില്‍ ജീവിക്കുകയാണ് വേണ്ടത്. മൈന്‍ഡ്ഫുള്‍നസ് പരിശീലിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ലളിതമായ ഒരു ഉദാഹരണം പറയാം. ഒരു ചെറിയ കഷണം പഴം എടുക്കുക. അത് കാഴ്ചയില്‍ എങ്ങനെയാണ്, രുചി തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധയൂന്നുക. എവിടെയിരുന്നും ചെയ്യാമെന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. ഒരു വസ്തുവിനെ നോക്കുമ്പോള്‍ അതിന്റെ സൂക്ഷ്മമായ സവിശേഷതകള്‍ വരെ ശ്രദ്ധിക്കുക. അതിനുശേഷം അതില്‍ സ്പര്‍ശിക്കുക. അത് ഫീല്‍ ചെയ്യുക. അതായത് അതിന്റെ നിറം, തണുപ്പാണോ ചൂടാണോ തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലേക്ക് കൊണ്ടുവരണം. ഇതിലൂടെ നിങ്ങള്‍ക്ക് അപ്പോള്‍ ചെയ്യുന്ന കാര്യത്തില്‍ മാത്രം ശ്രദ്ധ പതിപ്പിക്കാന്‍ കഴിയും.

zdc

പേശികള്‍ റിലാക്‌സ് ചെയ്യുക.

ശരീരം മുഴുവന്‍ റിലാക്‌സ് ചെയ്യാന്‍ പരിശീലിച്ചുകഴിഞ്ഞാല്‍ ഉത്കണ്ഠയെയും ഭീതിയെയും അകറ്റിനിര്‍ത്താന്‍ സാധിക്കും. ഇതിനായി സൗകര്യപ്രദമായ ഒരിടത്ത് കിടന്ന് കണ്ണുകള്‍ രണ്ടും അടയ്ക്കുക. അതിനുശേഷം പാദങ്ങള്‍ മുറുക്കുകയും അയക്കുകയും ചെയ്യുക. അടുത്തതായി കാലിലെ പേശികളിലും ഇത് ആവര്‍ത്തിക്കുക. പതുക്കെ പതുക്കെ ശരീരത്തിലെ എല്ലാ പേശികളെയും ഈ രീതിയില്‍ റിലാക്‌സ് ചെയ്യുക.

zdc

ദീര്‍ഘമായി ശ്വസിക്കുക.

അകാരണമായ പേടിയുടെ ഭാഗമായുണ്ടാകുന്ന അമിതമായ ഉത്കണ്ഠ അകറ്റാന്‍ ദീര്‍ഘശ്വസനത്തിലൂടെ കഴിയും. ഇത് രക്തസമ്മര്‍ദ്ദവും കുറയ്ക്കും. ആദ്യമായി ചെയ്യുന്നവര്‍ ലളിതമായ വ്യായാമമുറകളില്‍ തുടങ്ങുക. ശാന്തമായൊരിടത്ത് ഇരുന്ന് ദീര്‍ഘമായി ശ്വസിക്കുക. മൂക്കിലൂടെ ശ്വാസം എടുക്കുകയും വായിലൂടെ പുറത്തുവിടുകയും വേണം. സാവധാനം ശ്വാസം പുറത്തേക്ക് വിടാന്‍ ശ്രദ്ധിക്കുക. വായു പൂര്‍ണ്ണായും പുറത്തിവിടേണ്ടതാണ്.

anx

ശ്രദ്ധ തിരിക്കുക.

അകാരണമായ വിഷമമോ ഭീതിയോ തോന്നിയാല്‍ മറ്റേതെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കുക. ചിന്തകളിലൂടെയും പ്രവര്‍ത്തികളിലൂടെയും ഇത് ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് ഒന്നു മതുല്‍ പത്തുവരെ എണ്ണുക, അറിയാവുന്ന മൃഗങ്ങളെ മനസ്സിലേക്ക് കൊണ്ടുവന്ന് അവയുടെ പട്ടിക തയ്യാറാക്കുക. കാലുകള്‍ കുലുക്കുന്നതും, കൈകളില്‍ വെള്ളം ഒഴിക്കുന്നതും പ്രവര്‍ത്തികളിലൂടെ ശ്രദ്ധ മാറ്റുന്നതിന് ഉദാഹരണങ്ങളാണ്.

anx

പ്രതിരോധം (Prevention)

നിസ്സാര ഭയങ്ങൾ മൂലം നിങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നുവെങ്കിൽ, പ്രത്യേകിച്ച് നിങ്ങൾ കുട്ടികൾ ഉള്ള ആളാണെങ്കിൽ, മന:ശാസ്ത്രജ്ഞന്റെ സഹായം തേടണം. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നത് അവ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടാതിരിക്കാൻ സഹായിക്കും. ഫോബിയകളുമായി നിരന്തരം സമ്പർക്കമുണ്ടാവുന്നതും ജനിതക കാരണങ്ങളും ഫോബിയയ്ക്ക് കാരണങ്ങളാവുമെന്നാണ് കരുതുന്നത്.

Read more about: health tips ആരോഗ്യം
English summary

Reduce Panic Attacks

Although anxiety is often accompanied by physical symptoms, such as a racing heart or knots in your stomach, what differentiates a panic attack from other anxiety symptoms is the intensity and duration of the symptoms. Panic attacks typically reach their peak level of intensity in 10 minutes or less and then begin to subside.
Story first published: Tuesday, April 24, 2018, 14:54 [IST]
X
Desktop Bottom Promotion