കൊളസ്‌ട്രോള്‍ വില്ലനാവുന്നതിന്റെ പിന്നിലെ കാരണം

കൊളസ്‌ട്രോളിനെ കുറക്കാനും വര്‍ദ്ധിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം

ആരോഗ്യത്തിന് വില്ലനാവുന്ന ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് കൊളസ്‌ട്രോള്‍. അതിനെ ചെറുക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പലതും നമ്മുടെ ആരോഗ്യത്തേയും ബാധിക്കുന്നു. ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്‌ട്രോള്‍. കൊളസ്‌ട്രോളിനെ പേടിച്ച് ഭക്ഷണം പോലും കൃത്യമായി കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

എന്നാല്‍ കൊളസ്‌ട്രോള്‍ ഉയരുന്നതിന് എന്താണ് കാരണം എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് കൃത്യമായ പരിഹാരവും കാരണവും നമ്മള്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്. എന്തുകൊണ്ട് കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നു എന്ന കാര്യം പലര്‍ക്കും അറിയുന്നില്ല.

നമ്മുടെ തന്നെ ചില ശീലങ്ങളാണ് പലപ്പോഴും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ശീലങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുകയാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മാത്രമേ കൊളസ്‌ട്രോളിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

അനാരോഗ്യകരമായ ഭക്ഷണം

അനാരോഗ്യകരമായ ഭക്ഷണം

നമ്മുടെ ഭക്ഷണ ശീലമാണ് ആദ്യം മാറ്റേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാം. അനാരോഗ്യകരമായ ഭക്ഷണരീതിയാണ് ആദ്യം തന്നെ കൊളസ്ട്രോളിന്റെ പ്രധാന കാരണം. റെഡ് മീറ്റ്, ബട്ടര്‍, ചീസ്, കേക്ക് തുടങ്ങിയവയെല്ലാം അനാരോഗ്യത്തിനും കൊളസ്ട്രോളിനും കാരണമാകും. ഇതിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുക.

ജീവിത ശൈലി രോഗങ്ങള്‍

ജീവിത ശൈലി രോഗങ്ങള്‍

ജീവിത ശൈലി രോഗങ്ങള്‍ പലപ്പോഴും കൊളസ്ട്രോളിനെ കൂടി കൂടെക്കൂട്ടും. പ്രത്യേകിച്ച് പ്രമേഹവും തൈറോയ്ഡും എല്ലാം ഇത്തരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് കൊളസ്‌ട്രോള്‍ മാത്രം ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കുമ്പോള്‍ ഇത്തരം രോഗങ്ങളെയും ഒന്ന് ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ഇത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള രോഗങ്ങളെ അല്‍പം ശ്രദ്ധിക്കുക.

 പാരമ്പര്യം

പാരമ്പര്യം

പലര്‍ക്കും പാരമ്പര്യമായി തന്നെ കൊളസ്ട്രോള്‍ ഉണ്ടാകാം. അതുകൊണ്ടു തന്നെ ആദ്യം ശ്രദ്ധിക്കേണ്ടത് കുടുംബത്തില്‍ ആര്‍ക്കെങ്കിലും കൊളസ്ട്രോള്‍ ഉണ്ടോ എന്നതാണ്. അതുകൊണ്ട് തന്നെ ഇടക്കിടക്കുള്ള ചെക്കപ്പുകള്‍ എന്തുകൊണ്ടും നല്ലതാണ്. കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ പാരമ്പര്യം ഒരു വലിയ ഘടകം തന്നെയാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ഇതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത് കൃത്യമായ ചികിത്സയും ഭക്ഷണ രീതിയും തന്നെയാണ്.

 മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദത്തിന്റെ കാര്യത്തിലും കൊളസ്ട്രോള്‍ മുന്നിലാണ്. മാനസിക സമ്മര്‍ദ്ദം കൂടുതലുള്ളവരില്‍ കൊളസ്ട്രോള്‍ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദമൊഴിവാക്കി ജീവിക്കാന്‍ ശ്രമിക്കൂ. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ പലപ്പോഴും ചെറുപ്പക്കാരാണ്. അവര്‍ക്ക് ജോലിയിലും സ്വകാര്യ ജീവിതത്തിലും ഉണ്ടാവുന്ന പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം ചില്ലറയല്ല. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ വളരെ വലിയ പ്രശ്‌നങ്ങളാണ് നല്‍കുക. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരേ ഒരു മാര്‍ഗ്ഗം പലപ്പോഴും മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക എന്നുള്ളതാണ്.

ശരീരത്തിലെ കൊഴുപ്പ്

ശരീരത്തിലെ കൊഴുപ്പ്

അമിതവണ്ണമുള്ളവരുടെ കൂടപ്പിറപ്പായിരിക്കും കൊളസ്ട്രോള്‍. ഇത് ഇവരുടെ ജീവിതത്തെ സാരമായി തന്നെ ബാധിയ്ക്കും. അമിതവണ്ണം ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടി തടസ്സം സൃഷ്ടിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് കൃത്യമായ ഭക്ഷണ ശീലവും വ്യായാമവും വഴി അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുക. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികളെ പരിഹരിക്കുന്നതിനും അമിത വണ്ണം ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മദ്യപിക്കുന്നവര്‍

മദ്യപിക്കുന്നവര്‍

കൊളസ്‌ട്രൊള്‍ പെട്ടെന്ന് പിടികൂടുന്നത് മദ്യപിക്കുന്നവരില്‍ ആയിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ടത് മദ്യപാനം ഒഴിവാക്കുക എന്നുള്ളതാണ്. മദ്യപിക്കുന്നവരില്‍ പലപ്പോഴും വില്ലനാവുന്ന പ്രധാന പ്രതിസന്ധിയാണ് കൊളസ്‌ട്രോള്‍. മദ്യം ഉപയോഗിക്കുന്നവരില്‍ കൊളസ്ട്രോള്‍ പെട്ടെന്ന് പിടികൂടും. അതുകൊണ്ട് തന്നെ മദ്യപാന ശീലത്തെ ഇല്ലാതാക്കിയാല്‍ കൊളസ്‌ട്രോളിനെ ഇല്ലാതാക്കാം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് എല്ലാ വിധത്തിലും ആരോഗ്യത്തിനും ആയുസ്സിനും സഹായിക്കുന്നു.

 മടി

മടി

മടി പിടിച്ചിരിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം അത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് നമ്മളില്‍ ഉണ്ടാക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കാരണം മടി എല്ലാവര്‍ക്കും രോഗം സമ്മാനിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക. കുട്ടികളായാലും മുതിര്‍ന്നവരായാലും അല്‍പം അലസത ഉണ്ടാവും. എന്നാല്‍ അലസത വര്‍ദ്ധിക്കുന്നതിന്റെ ഫലമായി കൊളസ്ട്രോള്‍ കൂടി കൂടപ്പിറപ്പായി വരും എന്നതാണ് സത്യം. അതുകൊണ്ട് ഇത്തരം കാര്യങ്ങളഇല്‍ ശ്രദ്ധിക്കുക.

മരുന്നുകള്‍ ഉപയോഗിക്കുന്നത്

മരുന്നുകള്‍ ഉപയോഗിക്കുന്നത്

മരുന്നുകള്‍ ഉപയോഗിക്കുന്ന കാര്യത്തിലും ശ്രദ്ധ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ കൊളസ്‌ട്രോളിനെ നമുക്ക് ഇല്ലാതാക്കാം. മരുന്നുകളുടെ ഉപയോഗം ഇത്തരത്തില്‍ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. അമിതമായി മരുന്നുപയോഗിക്കുന്നതും കൊളസ്ട്രോളിന്റെ കാരണങ്ങളിലൊന്നാണ്. ഇത് പലപ്പോഴും കൊളസ്‌ട്രോള്‍ അളവ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി. അത് ആരോഗ്യത്തിന് സഹായിക്കുന്നു. പല വിധത്തില്‍ ഇത് ആരോഗ്യപ്രതിസന്ധികളെ ഇല്ലാതാക്കുന്നു.

 പുകവലി

പുകവലി

മദ്യപാനവും പുകവലിയും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇത് കൊളസ്‌ട്രോള്‍ പോലുള്ള ആരോഗ്യാവസ്ഥക്ക് വില്ലനാവുന്നു. പുകവലി ഏറ്റവും കൂടുതല്‍ പ്രശ്നത്തിലാക്കുന്നത് കൊളസ്ട്രോള്‍ രോഗികളെയാണ്. എന്നാല്‍ കൊളസ്ട്രോളിലേക്ക് നമ്മെ നയിക്കുന്നതിന്റെ പ്രധാന കാരണമാണ് പുകവലി എന്നതാണ് സത്യം. അതുകൊണ്ട് പുകവലി പൂര്‍ണമായും ഉപേക്ഷിക്കാന്‍ ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കൃത്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

 പ്രായം

പ്രായം

പ്രായവും ആണ്‍ പെണ്‍ വ്യത്യാസവും കൊളസ്ട്രോളിന്റെ കാരണങ്ങളാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരില്‍ കൊളസ്ട്രോള്‍ കൂടാനുള്ള സാധ്യത 20 ശതമാനത്തോളമാണ്. എന്നാല്‍ ആര്‍ത്തവ വിരാമത്തിനു ശേഷം സ്ത്രീകള്‍ക്കും കൊളസ്ട്രോള്‍ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ചെറുപ്പത്തില്‍ തന്നെ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തിരയുക.

X
Desktop Bottom Promotion