For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു സ്പൂണ്‍ ഇളം ചൂടുള്ള ഉപ്പുവെള്ളം ശീലമാക്കാം

|

ആരോഗ്യത്തിന് ഉപ്പ് വളരെ അത്യാവശ്യമാണ്. എന്നാല്‍ ഉപ്പിന്റെ അളവ് കൂടിയാലോ അതുണ്ടാക്കുന്ന പുലിവാലുകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഉപ്പിന്റെ ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഉപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ അത് പോലെ തന്നെ ദോഷങ്ങളും ഉണ്ട്. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് പലപ്പോഴും ദോഷം ഉണ്ടാക്കുന്നു. മാത്രമല്ല ഉപ്പിന്റെ ഉപയോഗം കൂടിയാല്‍ അത് ബുദ്ധിവളര്‍ച്ച ഇല്ലാതാക്കും എന്ന് വരെ പറയുന്നു.

എന്നാല്‍ ഉപ്പിന്റെ ഉപയോഗം കൃത്യമായ രീതിയില്‍ ആണെങ്കില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. അമിതമായി ഉപയോഗിക്കുമ്പോള്‍ ആണ് പലപ്പോഴും അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

Most read: രോഗങ്ങള്‍ക്ക്‌ മറുമരുന്ന്, 100കറികള്‍ക്ക് തുല്യംMost read: രോഗങ്ങള്‍ക്ക്‌ മറുമരുന്ന്, 100കറികള്‍ക്ക് തുല്യം

ദിവസവും അല്‍പം ഉപ്പുവെള്ളം കഴിക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അല്‍പം ചൂടുവെള്ളത്തില്‍ ഉപ്പിട്ട് ആ വെള്ളത്തില്‍ അല്‍പം ദിവസവും രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതാണ്. എന്തൊക്കെ ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് എങ്ങനെയെല്ലാം ഉപ്പ് വെള്ളം സഹായിക്കുന്നു എന്ന് നോക്കാം. ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ ഇതിലൂടെ ലഭിക്കുന്നുണ്ട്. എന്തൊക്കെയാണ് ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

 നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു

പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രതിസന്ധികളില്‍ ഒന്നാണ് പലപ്പോഴും നിര്‍ജ്ജലീകരണം. ഇതിന് കാരണമാകുന്നത് പലപ്പോഴും നമ്മുടെ തന്നെ അശ്രദ്ധയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. നിര്‍ജ്ജലീകരണം പലപ്പോഴും നമ്മളെ മരണത്തിലേക്ക് പോലും തള്ളിയിടുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ദിവസവും രാവിലെ അല്‍പം ഉപ്പ് വെള്ളം കുടിക്കാം. ഇത് ധാരാളം വെള്ളം കുടിക്കുന്നതിന് നിങ്ങള്‍ക്ക് സാഹചര്യനമൊരുക്കുന്നു. ഇതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഉപ്പ് വെള്ളം സ്ഥിരമാക്കുന്നതോടെ നമുക്ക് ഈ പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ കഴിയുന്നു. ഉപ്പ് വെള്ളം നമ്മുടെ നാവിലെ രുടിമുകുളങ്ങളെ ശരിയായി പ്രവര്‍ത്തിക്കുന്നതിനും ഉമിനീര് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിലൂടെ ശരീരത്തിന് ആവശ്യമായ രീതിയില്‍ ഭക്ഷണം ദഹിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങുന്നു. ഉനിമീരിന്റെ ഉത്പാദനം വര്‍ദ്ധിക്കുന്നതിലൂടെ ശരീരത്തില്‍ നല്ല രീതിയില്‍ ദഹനം നടക്കുന്നു. ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. ദഹന പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിന് ഉപ്പു വെള്ളം വളരെയധികം സഹായിക്കുന്നു.

 നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

ഇന്നത്തെ കാലത്ത് എല്ലാവരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് നെഞ്ചെരിച്ചില്‍. ഇത് കൊണ്ട് കഷ്ടപ്പെടുന്നവര്‍ പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും ഒറ്റമൂലികളും തേടുന്നുണ്ട്. എന്നാല്‍ ഉപ്പ് വെള്ളത്തിന്റെ ഉപയോഗത്തിലൂടെ ഈ പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇത് ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ഇത് ദഹനത്തിന് സഹായിക്കുന്നതോടൊപ്പം നെഞ്ചെരിച്ചില്‍ എന്ന പ്രതിസന്ധിയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പല വിധത്തിലാണ് ഇത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്നത്.

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

ഉറക്കമില്ലായ്മ ആരോഗ്യത്തിന് നല്‍കുന്നത് ചില്ലറ പ്രശ്‌നങ്ങളല്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഉപ്പ് വെള്ളം ഏറ്റവും മികച്ചതാണ്. പലരുടേയും ഉറക്കം കെടുത്തുന്ന പ്രധാന പ്രശ്‌നം എന്ന് പറയുന്നത് പലപ്പോഴും മാനസിക സമ്മര്‍ദ്ദമാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് പലപ്പോഴും ഉപ്പിന്റെ ഉപയോഗം. ഉപ്പിന്റെ ഉപയോഗത്തിലൂടെ നമുക്ക് ഈ പ്രതിസന്ധികളെ വളരെ വിദഗ്ധമായി ഇല്ലാതാക്കാം. ഇത് നല്ല ഉറക്കത്തിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

ടോക്‌സിനെ പുറന്തള്ളുന്നതിന്

ടോക്‌സിനെ പുറന്തള്ളുന്നതിന്

ടോക്‌സിന്‍ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് ഉപ്പ് വെള്ളം. കാരണം ഉപ്പ് വെള്ളത്തിലൂടെ അത് ആരോഗ്യത്തിന് പലവിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. നല്ല ദഹനം നടക്കുന്നതിലൂടെ ശരീരത്തിലെ പല വിധത്തിലുള്ള വിഷാംശത്തേയും പുറന്തള്ളുന്നതിന് ഉപ്പു വെള്ളത്തിലൂടെ സാധിക്കുന്നു.

<strong>Most read:വായ്‌നാറ്റം നിസ്സാരമല്ല, ഗുരുതരരോഗങ്ങള്‍ പുറകേ</strong>Most read:വായ്‌നാറ്റം നിസ്സാരമല്ല, ഗുരുതരരോഗങ്ങള്‍ പുറകേ

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ബലക്കുറവ് മറ്റ് അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് പലപ്പോഴും ഉപ്പ്. ഇതിലുള്ള കാല്‍സ്യവും മിനറല്‍സും എല്ലാം എല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. അതിലുപരി ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും തരണം ചെയ്യുന്നതിന് ശരീരത്തെ പ്രാപ്തമാക്കുന്നു. അസ്ഥി സംബന്ധമായ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള ബലമുള്ള എല്ലുകള്‍ക്കും വളരെയധികം സഹായിക്കുന്നു ഉപ്പ് വെള്ളം. എന്നാല്‍ കഴിക്കുന്ന ഉപ്പിന്റെ അളവ് ഒരിക്കലും വര്‍ദ്ധിക്കാതെ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത് എന്നതാണ് സത്യം.

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം

ആരോഗ്യം ശരീരത്തിനും ചര്‍മ്മത്തിനും ഒരു പോലെയാണ്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ അനാരോഗ്യം മൂലമുണ്ടാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അല്‍പം ഉപ്പ് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എക്‌സിമ, ചര്‍മ്മത്തിലെ അണുബാധ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് മുന്നിലാണ്. ഇതിലുള്ള സിങ്കിന്റെ അളവ് പലപ്പോഴും മുറിവിനെ പെട്ടെന്ന് ഉണങ്ങുന്നതിന് സഹായിക്കുന്നു. മാത്രമല്ല അണുബാധയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഉപ്പ് ഏറ്റവും മികച്ചതാണ്. രോഗപ്രതിരോധ ശേഷി കുറയുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ശരീരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അല്‍പം ഉപ്പ് വെള്ളം കഴിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഉപ്പ് വെള്ളം നല്‍കുന്ന ആരോഗ്യം ചില്ലറയല്ല.

English summary

reasons to drink warm salt water in empty stomach

We have listed some health benefits of drinking warm salt water every morning, read on.
X
Desktop Bottom Promotion